നെയ്യാര്‍ ഡാമിലെ കൂട്ടില്‍ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. കടുവയെ തിരികെ കൂട്ടില്‍ കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പാര്‍ക്കിനുള്ളിലെ കാട്ടില്‍ നിന്നുമാണ് കടുവയെ കിട്ടിയത്. വായനാട്ടില്‍ നിന്നും പാര്‍ക്കില്‍ എത്തിച്ചതാണ് ഈ കടുവയെ. നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലാണ് എത്തിച്ചത്. തുടര്‍ന്ന് കൂട് തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.
Read MoreDay: October 31, 2020
പുത്തൻ എഞ്ചിനുമായി 2021 യമഹ MT-09
42 ഡിസ്പ്ലേസ്മെന്റ് അധികമുള്ള പുത്തൻ 889 സിസി എൻജിൻ ആണ് 2021 യമഹ MT-09-ന്റെ ഹൃദയം. പുത്തൻ എൻജിനൊപ്പം പവറും ടോർക്കും വർദ്ധിച്ചിട്ടുണ്ട്. 10,000 ആർപിഎമ്മിൽ 118 ബിഎച്ച്പി പവർ ആണ് എൻജിന്റെ ഔട്പുട്ട്. ടോർക്കും 87.5 എൻഎമ്മിൽ നിന്നും 93 എൻഎം കൂടിയിട്ടുണ്ട്. പുതിയ ഇൻടേക്കുകൾ, റീഡിസൈൻ ചെയ്ത ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം, പുതിയ എക്സ്ഹോസ്റ്റ് എന്നിവയാണ് ഈ പെർഫോമൻസ് വർദ്ധനവിന് കാരണം. ക്യാംഷാഫ്റ്റുകൾ, പിസ്റ്റൺ, ക്രാങ്ക് കേസ് എന്നിവയും പുതിയതാണ്.
Read Moreഓറഞ്ച് തൊലിയും ചില സൗന്ദര്യ കൂട്ടുകളും
സൗന്ദര്യത്തിനും ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് ഓറഞ്ച്. വൈറ്റമിൻ സിയുടെ മുഖ്യ ഉറവിടമായ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ്. ധാരാളം ആന്റി ഓക്സിഡന്റുകളും ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിയ്ക്കുന്ന സിട്രിക് ആസിഡുമെല്ലാം തന്നെ ഇതിൽ ധാരാളമുണ്ട്.. ചർമം വെളുപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഓറഞ്ച് തൊലിയും ഓറഞ്ച് നീരുമെല്ലാം. ഓറഞ്ച് തൊലി കൊണ്ട് പല ചർമ പ്രശ്നങ്ങൾക്കും ഉപയോഗപ്രദമായ പല പരീക്ഷണങ്ങളും നടത്താം. പല തരത്തിലെ ഫേസ്പായ്ക്കുകൾ ഉണ്ടാക്കാം. ഓറഞ്ച് തൊലിയും അല്പം മഞ്ഞളും ചേർത്ത് മികച്ച ഒരു ഫെയ്സ് പാക്ക് ഉണ്ടാക്കിയെടുക്കാം. ഈ ഫെയ്സ് പാക് തയ്യാറാക്കുന്നതിന് ഒരു ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത് ആവശ്യമാണ്. ഇതിലേക്ക് രണ്ട് നുള്ള് മഞ്ഞൾ പൊടി ചേർക്കുക. ഈ മിശ്രിതത്തിലേക്ക് റോസ് വാട്ടർ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. അതിന് ശേഷം ഈ ലേപനം മുഖത്ത് പൂർണമായി തേയ്ക്കുക. പതിനഞ്ച് മിനുട്ടുകൾക്ക് ശേഷം…
Read Moreഅനുവാദമില്ലാതെ വീട്ടിലേക്ക് കടന്നു വരുന്ന ആരാധകരോട് അഭ്യർത്ഥനയുമായി നടി അനശ്വര രാജൻ
കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കണം. അതിനാൽ അനുവാദം ചോദിക്കാതെ വീട്ടിലേക്ക് കടന്നു വരുന്ന ആരാധകരോട് അഭ്യർത്ഥനയുമായി നടി അനശ്വര രാജൻ എത്തിയിരിക്കുകയാണ്. തന്റെ മാത്രം പ്രശ്നമല്ലെന്നും നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും കൂടി ബാധിക്കുന്നതാണെന്നും അനശ്വര പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്. താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്.”നിങ്ങളുടെ സ്നേഹവും പിന്തുണയും അംഗീകരിക്കുന്നു. നിങ്ങളുടെ മെസേജുകളെല്ലാം വായിക്കാറുണ്ട്. പക്ഷെ നിങ്ങളിൽ ചിലർ എന്റെ വീട്ടിലേക്ക് ക്ഷണിക്കാതെ കയറി വരുന്നുണ്ട്. വീട്ടിലേക്ക് വരുന്നതിന് മുമ്പായി എന്നെ ബന്ധപ്പെടുകയും എന്റെ സമ്മതവും സൗകര്യവും അറിയുകയും ചെയ്താൽ നന്നായിരിക്കും” അനശ്വര പറയുന്നു. ഒപ്പം ”സാമൂഹിക അകലമടക്കമുള്ള നിയമകൾ പാലിക്കേണ്ടത് എത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരേണ്ടതില്ലല്ലോ. കൂടാതെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമാണ്. എന്നെ വിശ്വസിക്കൂ, യൂട്യൂബ്…
Read Moreനടി കാജൽ അഗർവാളും, ഗൗതം കിച്ച്ലുവും വിവാഹിതരായി
തെന്നിന്ത്യയുടെ താരം കാജൽ അഗർവാൾ വിവാഹിതയായി. മുംബെെയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഗൗതം കിച്ച്ലുവാണ് കാജലിന്റെ വരൻ. കഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വളരെ ലളിതമായ ചടങ്ങായിരുന്നു. വിവാഹത്തിൽ നിന്നുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി മാറുകയാണ്. മുംബെെ സ്വദേശിയാണ് ഗൗതം കിച്ച്ലു. കഴിഞ്ഞ ദിവസം കാജൽ പങ്കുവച്ചു ഹൽദി ചിത്രവും വെെറലായിരുന്നു. ഹൽദി ചടങ്ങിൽ ഡാൻസ് കളിക്കുന്ന കാജലിന്റേയും സഹോദരിയുടേയും വീഡിയോയും വെെറലായി മാറിയിരുന്നു. പ്രിയതാരത്തിന്റെ വിവാഹം ആഘോഷമാക്കുകയാണ് ആരാധകർ. ബിസിനസ്മാനും ഇന്റീരിയർ ഡിസെെനറുമാണ് ഗൗതം. ഇരുവർക്കും കുട്ടിക്കാലം മുതലെ പരസ്പരം അറിയാം. മുംബെെയിൽ വച്ചായിരുന്നു വിവാഹം നടന്നത്. വളരെ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈയ്യടുത്ത് ഇരുവരും പുതിയ വീട്ടിലേക്ക് മാറിയിരുന്നു. അതേസമയം തമിഴിലും…
Read Moreഎയര്‍ടെൽ ടെലികോം നിരക്കുകൾ ഉയരും
എയര്‍ടെൽ ടെലികോം നിരക്കുകൾ കുത്തനെ ഉയരുന്നു. അതേസമയം നിരക്കു വര്‍ധന എന്നു മുതൽ ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 രൂപയ്ക്കും 300 രൂപയ്ക്കും ഇടയിൽ നിര്‍ത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷം മുമ്പ് 128 രൂപയായിരുന്നു ഇത് എങ്കിൽ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങളിൽ 167 രൂപയായി വരുമാനം ഉയര്‍ന്നിട്ടുണ്ട്.
Read More