വരണ്ട ചർമ്മത്തിന് അൽപ്പം നെയ്യ് പുരട്ടൂ

വരണ്ട ചർമ്മത്തിന് അൽപ്പം നെയ്യ് പുരട്ടൂ

പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിച്ച അമൂല്യമായ ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് നെയ്യ്. ശരീരത്തിന് ഇത് നൽകുന്ന പലവിധ ആരോഗ്യ ഗുണങ്ങളെപ്പറ്റി അധികമാരും ശ്രദ്ധിച്ചു കാണാൻ വഴിയില്ല. നെയ്യ് കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന മേന്മകൾ ദഹനത്തിൽ തുടങ്ങി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്. സൗന്ദര്യ പരിപാലനത്തിനും ചർമപ്രശ്നങ്ങളെ നേരിടുന്നതിനുമെല്ലാമായി വിലയേറിയ പല സൗന്ദര്യവർദ്ധക വസ്തുക്കളും പുറത്തു നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് കൂടുതലാളുകളും. ഇതിനു പകരമായി പ്രകൃതി തന്നെ നമുക്ക് നൽകിയ ഈ വിശഷ ചേരുവ ഒരുതവണ ചർമ്മത്തിൽ ഉപയോഗിച്ചു നോക്കൂ. പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ ചർമ്മത്തിന് മികച്ച ഫലങ്ങൾ ലഭിക്കുന്നത് നിങ്ങൾ താനെ തിരിച്ചറിയും. വരണ്ട ചർമ്മസ്ഥിതി കൂടുതൽപേരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിനായി നിങ്ങൾക്ക് നെയ്യിനെ ആശ്രയിക്കാവുന്നതാണ്. കുറച്ച് തുള്ളി നെയ്യ് എടുത്ത് നിങ്ങളുടെ വരണ്ട ചർമ്മത്തിൽ പുരട്ടുക. കുറച്ച് മിനിറ്റ് നേരം ഇത് നന്നായി മസാജ് ചെയ്യുക….

Read More

ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ആലിയ ഭട്ട് ചിത്രത്തില്‍ റോഷന്‍ മാത്യു

ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ആലിയ ഭട്ട് ചിത്രത്തില്‍ റോഷന്‍ മാത്യു

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ നടനാണ് റോഷൻ മാത്യു. അനുരാഗ് കശ്യപ് ചിത്രം ചോക്ക്ഡിലൂടെ റോഷൻ ബോളിവുഡിൽ നേരത്തെ അരങ്ങേറിയിരുന്നു. ഷാരൂഖ് ഖാന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് നിർമ്മിക്കുന്ന ചിത്രത്തിലാണ് റോഷൻ അഭിനയിക്കുന്നത്. ആലിയ ഭട്ടും വിജയ് വർമയും പ്രധാന വേഷങ്ങളിലെത്തുന്ന ഡാർലിംഗ്സിലൂടെയാണ് റോഷൻ വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം 2021 ജനുവരിയിൽ ആരംഭിക്കും. സ്ത്രീ കേന്ദ്രീകൃത സിനിമയാണ് ഡാർലിംഗ്സ്. വിജയ് വർമയും ആലിയയും ഭാര്യയും ഭർത്താവുമായാണ് അഭിനയിക്കുന്നത്. ഷെഫാലി ഷായും പ്രധാന വേഷത്തിലെത്തുന്നു. ജസ്മീത് കെ റീൻ ചിത്രം സംവിധാനം ചെയ്യുന്നു. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ലോക്ക്ഡൗണിനിടെയായിരുന്നു അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡും റിലീസ് ചെയ്തത്. സിബി മലയിൽ ചിത്രം കൊത്ത് ആണ് ഇനി പുറത്തിറങ്ങാനുള്ള മലയാള ചിത്രം.മഹേഷ് നാരായണൻ സംവിധാനം ചെയ്ത സി യു സൂൺ…

Read More

അടുത്ത മാസം (നവംബർ) പുത്തൻ i20 ഇന്ത്യയിലെത്തും.

അടുത്ത മാസം (നവംബർ) പുത്തൻ i20 ഇന്ത്യയിലെത്തും.

അടുത്ത മാസം (നവംബർ) പുത്തൻ i20 ഇന്ത്യയിലെത്തും. ഒപ്പം ഇന്ത്യ-സ്പെക് i20-യുടെ രേഖാചിത്രങ്ങളും ഹ്യുണ്ടേയ് പുറത്ത് വിട്ടിട്ടുണ്ട്. രേഖ ചിത്രങ്ങൾ നൽകുന്ന വിശദാംശങ്ങൾ അനുസരിച്ച് യൂറോപ്യൻ ഇന്ത്യൻ സ്പെക് പുത്തൻ i20 മോഡലുകൾ തമ്മിൽ കാര്യമായ ഡിസൈൻ വ്യത്യാസങ്ങൾ ഉണ്ടാകില്ല. ഇന്ത്യൻ മോഡലിന്റെ മുൻപിലെ ഗ്രില്ലിന്റെ ഇൻസേർട്ടുകൾ വ്യത്യസ്തവും, പുറകിലെ ബമ്പർ ഡിസൈൻ അല്പം ലളിതവുമാണെന്നറിയുന്നു. പേരിലെ എലീറ്റ് ഒഴിവാക്കി ‘ഹ്യുണ്ടേയ് i20’ എന്ന് മാത്രമാവും പുത്തൻ മോഡലിനെ പേര് എന്നതാണ് മറ്റൊരു സവിശേഷത.

Read More

ആനിമേഷൻ രൂപത്തിൽ സിഐഡി മൂസ വീണ്ടും

ആനിമേഷൻ രൂപത്തിൽ സിഐഡി മൂസ വീണ്ടും

2003-ൽ സംവിധായകൻ ജോണി ആൻറണി ഒരുക്കിയ ചിത്രമാണ് സിഐഡി മൂസ. ദിലീപ് ചിത്രമായ സിഐഡി മൂസയ്ക്ക് കുട്ടികൾ ഉൾപ്പെടെ നിരവധി ആരാധകരാണ്. ഇപ്പോഴിതാ സിനിമയിറങ്ങി 17 വർഷങ്ങൾക്ക് ശേഷം ലോക ആനിമേഷൻ ദിനത്തിൽ പുതിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടൻ ദിലീപ്. കൂടാതെ നിങ്ങളെല്ലാവരും 17 വർഷങ്ങൾക്ക് മുമ്പ് മനസ്സിലേറ്റിയ സിഐഡി മൂസയുടെ രണ്ടാം ഭാഗമില്ലേയെന്ന് ഏവരും ചോദിക്കും.അത് മനസ്സിലുണ്ട്. അതിന് മുമ്പ് സിഐഡി മൂസയുടെ ആനിമേഷൻ ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ലോക ആനിമേഷൻ ദിനത്തിൽ ചെറിയൊരു പ്രൊമോ അവതരിപ്പിക്കുകയാണ്. കുട്ടികളുടെ മനസ്സോടെ കറതീർന്ന സ്നേഹത്തോടെ ഈ കൊച്ചു ചിത്രം ഏറ്റെടുക്കണമെന്ന് അഭ്യർഥിക്കുന്നു എന്നാണ് ദിലീപ് സിഐഡി മൂസയുടെ ആനിമേഷൻ പ്രൊമോ പങ്കുവെച്ച് പറഞ്ഞിരിക്കുന്നത്. കഥാപാത്രങ്ങളൊക്കെ സിനിമയിലുള്ളവർ തന്നെയാണെങ്കിലും സിനിമയുടെ കഥ മറ്റൊന്നാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിൻറെ ബാനറിൽ ദിലീപും സഹോദരൻ അനൂപും ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ…

Read More