സംസ്‌ഥാനത്ത്‌ തുലാവർഷം തുടങ്ങി

സംസ്‌ഥാനത്ത്‌ തുലാവർഷം തുടങ്ങി

സംസ്ഥാനത്ത് വടക്ക് കിഴക്കൻ കാലവർഷത്തിന് തുടക്കമായി. 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിൽ ഇടിമിന്നൽ കൂടാം. അതിനാൽ മുൻകരുതലുകൾ എടുക്കേണ്ടതാണ്.

Read More

15 വർ‍ഷമായിട്ട് ഒരു സിനിമ പോലും ചെയ്യാത്തതെന്തേയെന്ന് ആരാധകൻ; കിടിലൻ മറുപടിയുമായി ഭദ്രൻ

15 വർ‍ഷമായിട്ട് ഒരു സിനിമ പോലും ചെയ്യാത്തതെന്തേയെന്ന് ആരാധകൻ; കിടിലൻ മറുപടിയുമായി ഭദ്രൻ

തൻറെ ഒരു ആരാധകൻ തന്നോട് അടുത്തിടെ ചോദിച്ച ഒരു ചോദ്യവും അതിന് താൻ നൽകിയ ഉത്തരവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. ഈ ചോദ്യങ്ങളാണ് ഒരാളെ വടവൃക്ഷമാക്കി മാറ്റുന്നത് എന്ന് കുറിച്ചുകൊണ്ടാണ് ഭദ്രൻ മട്ടേൽ ഈ കുറിപ്പ് തൻറെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. ”ഈ ചോദ്യങ്ങളാണ് ഒരുവനെ വടവൃക്ഷമാകുന്നത്. നമസ്കാരം സാർ. എൻറെ പേര് സുരേഷ് കുമാർ രവീന്ദ്രൻ. സിനിമാ ജേണലിസ്റ്റാണ്, ചെറിയ രീതിയിൽ ഒരു തിരക്കഥാകൃത്താണ്. അടുത്തിടെ, സന്തോഷ് ശിവൻ സാറിൻറെ ‘ജാക്ക് & ജിൽ’ (മഞ്ജു വാരിയർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ ) എന്ന സിനിമയുടെ സംഭാഷണം എഴുതിയിരുന്നു. ഇപ്പോൾ ഒരു തമിഴ് സിനിമയുടെ രചനയിലാണ്. മലയാളവും തമിഴും ഒരേ പോലെ കൈകാര്യം ചെയ്യും സാർ. അൽപ്പം വിക്ക്‌ ഉണ്ട്. പക്ഷെ പാടുമ്പോൾ അത് ഇല്ല. ഇഎംഎസ് പറഞ്ഞതു പോലെ ‘വിക്ക് സംസാരിക്കുമ്പോൾ…

Read More

നിവിൻ പോളിയുടെ നായികയായി ഗ്രേസ് ആന്റണി

നിവിൻ പോളിയുടെ നായികയായി ഗ്രേസ് ആന്റണി

ഹാപ്പി വെഡ്ഡിങ്ങിലൂടെ അരങ്ങേറിയ ഗ്രേസ് കുമ്പളങ്ങി നെെറ്റ്സിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായി മാറിയിരിക്കുകയാണ് ഗ്രേസ് ആന്റണി. ഇപ്പോഴിതാ ഹലാൽ ലവ് സ്റ്റോറിയിലൂടെ വീണ്ടും കെെയ്യടി നേടിയിരിക്കുന്നു. പിന്നാലെ ഇതാ പുതിയ സിനിമയുമായി എത്തുകയാണ് ഗ്രേസ് ആന്റണി. ഇത്തവണ വരുന്നത് നിവിൻ പോളിയുടെ നായികയായാണ്.നിവിൻ പോളിയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ടെെറ്റിൽ പുറത്ത് വിട്ടത്. പിന്നാലെ ഇപ്പോഴിതാ ഗ്രേസ് ആയിരിക്കും നായിക എന്നും രതീഷ് അറിയിച്ചിരിക്കുകയാണ്.ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മലയാള സിനിമയിലേക്ക് വരവറിയിച്ച രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ പുതിയ സിനിമയാണ് കനകം കാമിനി കലഹം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പോലെ തന്നെ ഈ സിനിമയും സാധരണക്കാരെ കുറിച്ചായിരിക്കും. രസകരമായൊരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നത്. കുടുംബ കഥ പറയുന്ന ചിത്രം ഡാർക്ക് ഹ്യൂമറും സറ്റയറുമുള്ളതായിരിക്കും. നിവിൻ കഥാപാത്രത്തിന് ചേരുന്നതു കൊണ്ടാണ് അദ്ദേഹത്തെ നായകനാക്കിയതെന്നും സംവിധായകൻ പറഞ്ഞു. എറണാകുളത്തായിരിക്കും സിനിമയുടെ ചിത്രീകരണം. നവംബറിൽ ചിത്രീകരണം…

Read More

മുഖത്തിന് ഭംഗിയേകാൻ ഫേഷ്യൽ യോഗ

മുഖത്തിന് ഭംഗിയേകാൻ ഫേഷ്യൽ യോഗ

മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും ചർമത്തിന് തിളക്കം നൽകാനുമൊക്കെ യോഗ സഹായിക്കും എന്ന് പറഞ്ഞാൽ ചിലരെങ്കിലും ഒന്ന് സംശയിച്ചു നിൽക്കും. ചർമ്മസ്ഥിതി കാലക്രമേണ പ്രായമാകുന്ന പേശികളാൽ നിർമ്മിതമായതാണ്. ഫേഷ്യൽ യോഗ ചെയ്യുന്നത് ഇത്തരം പേശികളിലേക്കുള്ള രക്തചംക്രമണത്തെ ശക്തിപ്പെടുത്തിക്കൊണ്ട് ചർമ്മത്തെ കൂടുതൽ ഉറപ്പുള്ളതാക്കി മാറ്റുന്നു. അതോടൊപ്പം ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും. ആധുനിക ജീവിതശൈലിയെ കണക്കിലെടുക്കുമ്പോൾ നമ്മുടെ ചർമ്മസ്ഥിതി മങ്ങിയതായിത്തീരുന്നതിനും തിളക്കം നഷ്ടപ്പെടുന്നതിനുമെല്ലാം സൂര്യതാപം മുതൽ മാനസിക സമ്മർദ്ദം വരെയുള്ള കാര്യങ്ങൾ പ്രധാന കാരണമായി മാറുന്നുണ്ട്. ഇവയെല്ലാം വാർദ്ധക്യത്തിന്റെ അകാല ലക്ഷണങ്ങളെ ചർമത്തിൽ വേഗത്തിൽ പ്രകടമാക്കുന്നു. ഇത്തരമൊരവസ്ഥ ഉറപ്പായും ഒരാളുടെ ആത്മവിശ്വാസത്തെ എളുപ്പത്തിൽ തകർത്തു കളയും എന്നതിൽ സംശയമില്ല. അതിനാൽ തന്നെ ഇതിനെ നേരിട്ടുകൊണ്ട് നമ്മുടെ ചർമ്മത്തെ കൂടുതൽ കാലം ആരോഗ്യകരമായി തുടരാനനുവദിക്കാനും കേടുപാടുകൾ തീർത്തുകൊണ്ട് മികച്ച ചർമസ്ഥിതി ഉറപ്പാക്കാനുമായി ഇക്കാര്യത്തിൽ നിങ്ങൾ കുറച്ച് സമയവും പരിശ്രമവും നിക്ഷേപിക്കേണ്ടതുണ്ട്. ചർമ്മത്തിൻ്റെയും മുഖപേശികളുടെയും…

Read More

‘വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ’; ചിത്രങ്ങളുമായി സുബി സുരേഷ്

‘വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ’; ചിത്രങ്ങളുമായി സുബി സുരേഷ്

വർഷങ്ങളായി മിമിക്രി കലാരംഗത്ത് സജീവ സാന്നിധ്യ താരമാണ് സുബി സുരേഷ്. സിനിമയിലും ടെലിവിഷനിലുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് സുബി സുരേഷ്. മിമിക്രിയിലേക്കും കോമഡി സ്കിറ്റിലേക്കും സ്ത്രീകൾ അധികം കടന്നു വരാതിരുന്ന, അതിനുള്ള അവസരം കുറവായിരുന്ന കാലത്താണ് സുബി സ്ഥിര സാന്നിധ്യമാകുന്നതും കെെയ്യടി നേടുന്നതും. ഒപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് സുബി. സുബി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാഴക്കുലയുമായി, മുണ്ടുടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് സുബി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരുമെത്തിയിട്ടുണ്ട്. വാഴക്കുലയേന്തിയ കർഷകസ്ത്രീ, എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് സുബി കുറിച്ചത്. ഒപ്പം “കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡിൽ എഴുതാമായിരുന്നു ചേച്ചി?” എന്നാണ് ഒരാളുടെ കമന്റ്. താൻ തന്നെയാണ് കർഷക എന്നാണ് സുബി ആ കമന്റിന് മറുപടി നൽകിയിരിക്കുന്നത്. “ഈ വർഷത്തെ കർഷകശ്രീ അവർഡ് നേടാനുള്ള പരിപാടി ആയിരിക്കും…

Read More

ഭാര്യയ്‌ക്കൊപ്പം അഭിനയിക്കാനാവില്ലെന്ന് സജിൻ

ഭാര്യയ്‌ക്കൊപ്പം അഭിനയിക്കാനാവില്ലെന്ന് സജിൻ

സാന്ത്വനമെന്ന സീരിയൽ കാണുന്നവർക്കെല്ലാം പരിചിതനാണ് സജിൻ. പ്ലസ് ടു എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. 10 വർഷത്തോളം കാത്തിരുന്നാണ് സജിന് മികച്ചൊരു വേഷം ലഭിച്ചിട്ടുള്ളത്. സാന്ത്വനത്തിലെ ഹരിയെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണെന്ന് താരം പറയുന്നു. തന്റെ കഥാപാത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തനായ കഥാപാത്രമാണ് ശിവൻ. തുടക്കം ശരിയാവുമോയെന്ന തരത്തിലുള്ള ആശങ്കയുണ്ടായിരുന്നു. അഭിനയത്തിൽ സജീവമാകണമെന്നാണ് ആഗ്രഹിച്ചത്. ഭാര്യ ഷഫ്‌നയാണ് അഭിനയ ജീവിതത്തിന് മികച്ച പിന്തുണ നൽകുന്നത്. തിരിച്ചുവരവിനായി കാത്തിരുന്നതും അവളായിരുന്നു. അഭിനയത്തോട് തനിക്കെത്ര ഇഷ്ടമുണ്ട് എന്നതിനെക്കുറിച്ച് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു. വീട്ടിലെല്ലാവരും മികച്ച പിന്തുണയാണ് നൽകുന്നത്. മികച്ച അവസരത്തിനായി കാത്തിരിക്കുന്നതിനിടയിൽ മറ്റൊരു ജോലി നോക്കാൻ പറഞ്ഞ് ആരും തന്നെ സമ്മർദ്ദത്തിൽ ആഴ്ത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.വിമർശനവും അഭിനന്ദനങ്ങളുമൊക്കെയുണ്ടാവാറുണ്ട്. ഭാര്യയ്‌ക്കൊപ്പം അഭിനയിക്കാൻ ചമ്മലുണ്ടെന്നും സജിൻ പറയുന്നു. ഒപ്പം അഭിനയത്തെക്കുറിച്ച് പറയുമ്പോൾ ഷഫ്‌നയാണ് സീനിയർ. അഭിനയത്തിലെ കാര്യങ്ങളെക്കുറിച്ചൊക്കെ അവൾ പറഞ്ഞ് തരാറുണ്ട്….

Read More

അമേരിക്കയില്‍ നിന്നും ഗീത പ്രഭാകര്‍ എത്തി;ജോര്‍ജുകുട്ടി കുടുങ്ങി!

അമേരിക്കയില്‍ നിന്നും ഗീത പ്രഭാകര്‍ എത്തി;ജോര്‍ജുകുട്ടി കുടുങ്ങി!

അടുത്തിടെ കൊച്ചിയിൽ ദൃശ്യം 2- ന്റെ ഷൂട്ടിംഗ് ആരംഭിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കൊച്ചി ഷെഡ്യൂൾ കഴിഞ്ഞ് അതിനുശേഷം തൊടുപുഴയിലെ ഷെഡ്യൂൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുളള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി മാറുകയാണ്.ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കൊച്ചി ഷെഡ്യൂൾ കഴിഞ്ഞ് അതിനുശേഷം തൊടുപുഴയിലെ ഷെഡ്യൂൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുളള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി മാറുകയാണ്. ഒരു അവകാശവാദവുമില്ലാതെയെത്തി തീയേറ്ററുകൾ കീഴടക്കിയ സിനിമയായി ദൃശ്യം മാറിയെന്നത് ചരിത്രം. ആശ ശരത് അവതരിപ്പിക്കുന്ന കഥാപാത്രമായ ഗീത പ്രഭാകർ രണ്ടാം ഭാഗത്തിലുമുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ലൊക്കേഷനിൽ നിന്നുമുള്ള ആശയുടെ ചിത്രം ജീത്തു തന്നെ പങ്കുവച്ചതോടെയാണ് ഇത് വ്യക്തമായിരിക്കുന്നത്. ഗീതയുടെ മകന്റെ കൊലപാതകം തന്ത്രപരമായി മറച്ചു വെക്കുന്ന ജോർജുകുട്ടിയെയാണ് ഒന്നാം ഭാഗത്തിൽ കണ്ടത്. ഒപ്പം ആശ ശരത് വീണ്ടുമെത്തുമ്പോൾ…

Read More

ദേഷ്യം വന്നാൽ പിന്നെ, ന്റെ സാറേ

ദേഷ്യം വന്നാൽ പിന്നെ, ന്റെ സാറേ

അമിതമായി ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുന്നവരാണ് ചിലർ. ദേഷ്യം സ്വാഭാവികമായ ഒരു കാര്യമാണെങ്കിലും അമിതമായാൽ ഇത് മാനസികവും ശാരീരികവുമായ ധാരാളം പ്രയാസങ്ങൾക്ക് കാരണമാകുമെന്ന് ഉറപ്പ്. ഓരോ ആളുകളിലും പല കാര്യങ്ങളാകും കോപത്തിന് കാരണമാകുന്നത്. കോപം കൂടുമ്പോൾ അത് മനസിനെ മാത്രമല്ല, ശരീരത്തെയും ദോഷകരമായി ബാധിക്കും. സ്വഭാവ രീതിയിൽ സ്ഥിരമായി അമിതമായ ദേഷ്യം വരുന്നുവെങ്കിൽ അത് പല വിധ ദീർഘകാല അസ്വസ്ഥതകൾക്കും അസുഖങ്ങൾക്കും വഴിവയ്ക്കും. പൊട്ടിത്തെറിക്കുന്നവർ സ്വയം നിയന്ത്രിയ്ക്കാൻ ശ്രമിച്ചില്ലെങ്കിൽ ശരീരത്തെ ബാധിയ്ക്കുന്ന ചില പ്രയാസങ്ങൾ ഇവയൊക്കെയാണ്. ദഹന പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, ഹൃദയാഘാതം, കുറഞ്ഞ പ്രതിരോധ ശേഷി,സ്ട്രോക്ക്,സ്ട്രോക്ക്, ഉത്കണഠയും വിഷാദവും. ദേഷ്യവും പൊട്ടിത്തെറിയും നിയന്ത്രിക്കാൻ സഹായിക്കുന്ന ചില വിദ്യകളുണ്ട്. ഇതിൽ വിജയിക്കുകയാണെങ്കിൽ സ്വയം നല്ല മാറ്റമുണ്ടാകും എന്നതിലുപരി നിങ്ങളുടെ ബന്ധങ്ങൾ ആരോഗ്യകരമായ രീതിയിൽ നിലനിർത്താനുമാകും. ദേഷ്യം മനസിലുദിക്കുന്നതിനു തൊട്ടു മുൻപിലായി നിങ്ങളുടെ നാവ് പ്രവർത്തിച്ചു തുടങ്ങും. അതാണ്‌ എല്ലാ…

Read More

വിവാഹാലോചന മുടങ്ങി; യുവാവ് ‘മുണ്ടൂർ മാടനായി!

വിവാഹാലോചന മുടങ്ങി; യുവാവ് ‘മുണ്ടൂർ മാടനായി!

മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരു സിനിമയാണ് അയ്യപ്പനും കോശിയും എന്നത്. അയ്യപ്പൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും മുണ്ടൂർ മാടനിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തിയ രംഗം വരാനിരിക്കുന്നതിന്റെ സൂചനകൾ കോശിയ്ക്ക് നൽകുന്നു. ഇവിടെ ഇതാ ജീവിതത്തിലൊരാൾ മുണ്ടൂർ മാടനായി മാറിയിരിക്കുകയാണ്.തന്റെ വിവാഹം മുടക്കിയെന്ന് ആരോപിച്ച് യുവാവ് അയൽവാസിയുടെ കട ജെസിബി കൊണ്ട് ഇടിച്ചുപൊളിച്ചിരിക്കുകയാണ്. കണ്ണൂരിലെ പുളിങ്ങോം കുമ്പൻകുന്നിലെ പുളിയാറുമറ്റത്തിൽ സോജിയുടെ കടയാണ് അയൽവാസിയായ പ്ലാക്കുഴിയിൽ ആൽബിൻ തകർത്തത്. പട്ടാപ്പകലായിരുന്നു സംഭവം. തനിക്ക് വന്ന അഞ്ച് വിവാഹാലോചനകൾ സോജി മുടക്കിയെന്നാണ് ആൽബിൻ ആരോപിക്കുന്നത്. ഇതിനുള്ള പ്രതികാരമായിരുന്നു ജെസിബി ഉപയോഗിച്ചുള്ള കട തകർക്കലെന്ന് ആൽബിൻ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം നടക്കുന്നത്. അതേസമയം തനിക്ക് ആൽബിനുമായി യാതൊരു പ്രശ്നവുമില്ലെന്നും ആൽബിനുമായി സംസാരിച്ചിട്ട് തന്നെ ഒരു കൊല്ലമായെന്നും സോജി പറയുന്നു. എന്തിന്റെ പേരിലാണ് കട തകർത്തതെന്ന്…

Read More

മഞ്ഞൾ വെള്ളവും കൊറോണയും തമ്മിലുള്ള ബന്ധം

മഞ്ഞൾ വെള്ളവും കൊറോണയും തമ്മിലുള്ള ബന്ധം

പ്രത്യേകിച്ചും കൊവിഡ് മഹാമാരി ആളുകളെ നിസഹായരാക്കി നിർത്തിയിരിക്കുന്ന സാഹചര്യമാണ്. അസുഖം വന്ന് മരുന്നു കഴിയ്ക്കുന്നതിനേക്കാൾ അസുഖം വരാതിരിയ്ക്കാൻ നോക്കുന്നതാണ് ഏറ്റവും ഉചിതം. പ്രത്യേകിച്ചും ശരീരത്തിന് പ്രതിരോധ ശേഷി വളർത്താനുതകുന്ന കാര്യങ്ങൾ ചെയ്യുക. ശരീരത്തിന് കരുത്തു നൽകാൻ, പ്രതിരോധം നൽകാൻ സഹായിക്കുന്നവയിൽ പാനീയങ്ങൾക്കും പ്രധാന സ്ഥാനമുണ്ട്. ചില പ്രത്യേക പാനീയങ്ങൾ ശരീരത്തിന് പ്രതിരോധശഷി നൽകുന്നവയിൽ ഏറെ പ്രധാനവുമാണ്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പല പാനീയങ്ങളുമുണ്ട്. ഇതിൽ ഏറ്റവും സിംപിളായ ഒന്നാണ് മഞ്ഞൾ വെള്ളം. മഞ്ഞൾപ്പൊടിയോ ചതച്ച മഞ്ഞളോ വെള്ളത്തിലിട്ട് 10-20 മിനിറ്റ് നേരം തിളപ്പിച്ചെടുക്കുന്ന വെള്ളം ഇളം ചൂടോടെ ദിവസം മുഴുവൻ കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങൾ നൽകും. ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഏറ്റവും പ്രധാന ചേരുവയാണ് മഞ്ഞൾ. രോഗപ്രതിരോധ വ്യവസ്ഥയെ തകർക്കുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടാൻ കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് മഞ്ഞളിലടങ്ങിയ കുർക്കുമിൻ. മഞ്ഞളിന്റെ ശക്തമായ ആന്റിസെപ്റ്റിക്,…

Read More