തിരുവനന്തപുരം: വാളയാറില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാകണം എന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാരിനും ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവര്‍ക്കൊപ്പം തന്നെയാണ് നമ്മളെല്ലാം ഉള്ളത്. ഒരു വര്‍ഷം മുമ്പ് വന്നു കാണുമ്പോഴും അവരോട് ഇക്കാര്യം പറഞ്ഞിരുന്നു. അവരോട് സംസാരിച്ച കാര്യങ്ങള്‍ പാലിക്കാന്‍ തന്നെയാണ് ഈ കാലയളവില്‍ ശ്രമിച്ചത്. കേസില്‍ പ്രതികളായവരെ വെറുതെ വിട്ടതിനെതിരായ നിയമ പോരാട്ടമാണ് പ്രധാനം. അതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തത്. പ്രതികളെ സെഷന്‍സ് കോടതി വിട്ടയച്ചതിനെതിരെ 2019 ല്‍ തന്നെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. അതോടൊപ്പം മരണപ്പെട്ട കുട്ടികളുടെ അമ്മ ഫയല്‍ ചെയ്ത അപ്പീലുകളും ഹൈക്കോടതിയില്‍ നിലവിലുണ്ട്. വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ട പ്രകാരമാണ്. സര്‍ക്കാരിന്റെ ആവശ്യത്തിന്റെ ഗൗരവം മനസിലാക്കിയായിരുന്നു ഹൈക്കോടതി അപൂര്‍വ്വമായ ഇത്തരം ഒരു ഇടപെടല്‍ നടത്തിയത്. വിചാരണ നടത്തി…
Read MoreDay: October 26, 2020
രാജ്യത്തെ ആദ്യ സീപ്ലെയിനില്‍ യാത്ര ചെയ്യാന്‍ വേണ്ടത് 4800 രൂപ
രാജ്യത്തെ ടൂറിസം-സിവില്‍ ഏവിയേഷന്‍ കുതിപ്പിന് ഊര്‍ജ്ജമേകുന്ന സീപ്ലെയിന്‍ സര്‍വീസ് ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. തുടക്കത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദ് സബര്‍മതി റിവര്‍ ഫ്രണ്ടില്‍നിന്ന് നര്‍മദ ജില്ലയിലെ കെവാഡിയയിലുള്ള യുമായി ബന്ധപ്പെട്ടാണ് ഈ സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നത്. സര്‍വീസ് നടത്തിന്നതിനുള്ള സീപ്ലെയിന്‍ മാലിദ്വീപില്‍നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേ കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു. കൊച്ചിയില്‍നിന്ന് ഇനി ഗുജറാത്തിലെ കെവാഡിയയിലേക്ക് തിരിക്കും. മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും നാല് മണിക്കൂറോളം തുടര്‍ച്ചയായി പറക്കാനും ഈ സീപ്ലെയിനിന് കഴിയും. നിലവില്‍ രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി പറന്നശേഷം ഒരു ഇടവേള എടുക്കാറുണ്ട്. മാലിയില്‍നിന്ന് കൊച്ചിയിലേക്കു ഏകദേശം 750 കിലോമീറ്ററുണ്ടായിരുന്നു, അതിനാലാണ് നേരിട്ട് ഗുജറാത്തിലേക്ക് പോകാന്‍ കഴിയാത്തത്. സാധാരണ ക്രൂയിസ് വേഗതയ്ക്കുള്ള ഇന്ധന ശേഷി മൂന്ന് മണിക്കൂറിനുള്ളില്‍ മാത്രമാണ്, ‘ഡോ. ഗുപ്ത പറഞ്ഞു. അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയില്‍ എട്ട് സ്ട്രിപ്പുകളും…
Read Moreസംസ്ഥാനത്ത് ഇന്ന് 4,287 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,287 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 3,711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇവരില്‍ 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7107 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രോഗം ബാധിച്ചവരില്‍ 53 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,141 പരിശോധനകളാണ് നടത്തിയത്. നിലവില്‍ 93744 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്
Read Moreബിഗ് ദീപാവലി സെയിലുമായി ഫ്ളിപ്കാര്‍ട്ട്
ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെയാണ് ദീപാവലി ഓഫര്‍. ദസ്സറ പ്രത്യേക വില്പന ഇപ്പോള്‍ നടന്നുവരികയുമാണ്. ബാങ്ക് ഓഫറുകള്‍ നോ കോസ്റ്റ് ഇഎംഐ, വിലക്കിഴവ് തുടങ്ങിയവ ദീപാവലി ഓഫറില്‍ ഉപഭോക്താക്കളെ കാത്തിരിപ്പുണ്ട്. ആക്സിസ് ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയഗിക്കുന്നവര്‍ക്ക് 10ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ തുടങ്ങിയവയുമായും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.
Read Moreഇൻ ബ്രാൻഡിലുള്ള മൈക്രോമാക്സ് ഫോണുകൾ നവംബർ മൂന്നിന്
ഇൻ ബ്രാൻഡിലുള്ള മൈക്രോമാക്സ് ഫോണുകൾ നവംബർ മൂന്നിനാണ് അവതരിപ്പിക്കുക. ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈൻ ആയാണ് പരിപാടി. ഒപ്പം പുറത്ത് വിട്ട ടീസറിൽ ഒരു ഗ്ലാസിൽ ആവി പറക്കുന്ന ചായയുടെ ചിത്രമാണ്. ഒപ്പം ‘വരൂ മധുരം കുറയ്ക്കാം’ എന്ന് ഹിന്ദിയിൽ എഴുതിയിട്ടുണ്ട്. ‘ചീനി കം’ എന്നാണ് ഇതിനിപയോഗിച്ചിരിക്കുന്ന പദം. ഹിന്ദി ഭാഷയിൽ ചൈനയെ ‘ചീനി’ എന്ന വാക്കിൽ ആണ് പരാമർശിക്കുന്നത്. ‘ഇന്ത്യക്കാരുടെ സ്മാർട്ട്ഫോൺ ബ്രാൻഡ്’ എന്ന പ്രതിച്ഛായ നേടിയെടുക്കാനെത്തുന്ന മൈക്രോമാക്സിന്റെ ഇൻ ബ്രാൻഡിന് ഓറഞ്ച് നിറത്തിന് പകരം നീല നിറത്തിലുള്ള ബ്രാൻഡിംഗ് ആണ്. ഇൻ ബ്രാൻഡിന്റെ നിറവും തീമും ഇന്ത്യയുടെ സ്വന്തം നീല നിറത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തായ്യാറക്കിയിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു.
Read More