കാസര്‍കോട് ടാറ്റ ആശുപത്രി ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

കാസര്‍കോട് ടാറ്റ ആശുപത്രി ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

കാസര്‍കോട് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മിച്ച് നല്‍കിയ ആശുപത്രി ഒക്ടോബര്‍ 28 ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 

Read More

കൊച്ചി കായലിൽ മുത്തമിട്ട് ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍

കൊച്ചി കായലിൽ മുത്തമിട്ട് ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലിൽ മുത്തമിട്ടു. മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. ഇന്നലെ രാവിലെ മാലദ്വീപിൽ നിന്നു പറന്നുയർന്ന സീപ്ലെയിന്‍ ഉച്ചയ്ക്കു 12.45നാണു കൊച്ചി കായലില്‍ ഇറങ്ങിയത്. വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാൻ ക്രമീകരണം ഒരുക്കിയിരുന്നു. നാവികസേനയുടെ അനുമതിയോടെ ആ‍യിരുന്നു ഇത്. തുടർന്നു നേവല്‍ ബേസിലെ ജെട്ടിയിൽ നിന്ന് ഇന്ധനം നിറച്ച വിമാനം ഗുജറാത്തിലേക്ക് പോയി. മാലിയിൽ നിന്നുള്ള വരവിൽ ഇന്ത്യയിൽ ആദ്യമായി ലാൻഡ് ചെയ്തതു കൊച്ചിയിലാണ്. നാവിക സേനാ ഉദ്യോഗസ്ഥരും സിയാൽ, സ്പൈസ് ജെറ്റ് പ്രതിനിധികളും ജില്ലാ ഭരണകൂടവും ചേർന്നു സ്വീകരിച്ചു. ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ എ.കെ.ചാവ്‌ള ആശംസകൾ അർപ്പിച്ചു. കൊച്ചി നാവിക സേനാ ആസ്ഥാനത്തു നിന്നു മുൻകാലത്ത് ജലവിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. 1953 ഫെബ്രുവരി നാലിനു നാവിക…

Read More

‘ഇന്ത്യൻ ചായയ്ക്ക് വിദേശ വിപണി കണ്ടെത്തുന്ന മിസ് ഇന്ത്യ’; ചായക്കടക്കാരിയായി കീർത്തി സുരേഷ്

‘ഇന്ത്യൻ ചായയ്ക്ക് വിദേശ വിപണി കണ്ടെത്തുന്ന മിസ് ഇന്ത്യ’; ചായക്കടക്കാരിയായി കീർത്തി സുരേഷ്

തെന്നിന്ത്യൻ സിനിമാ മേഖലയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് കീർത്തി സുരേഷ്. മഹാനടി, പെൻഗ്വിൻ എന്നീ സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടനം കൊണ്ട് തന്നെ കീർത്തി തൻ്റെ അഭിനയ പാടവം തെളിയിച്ചിരുന്നു. ഇപ്പോഴിതാ കീർത്തി സുരേഷ് തൻ്റെ പുതിയ ചിത്രവുമായി എത്തുകയാണ്. കൊവിഡ് കാലം തീയേറ്ററുകൾക്ക് പൂട്ടിട്ടപ്പോൾ സജീവമായ ഓടിടി പ്ലാറ്റ്ഫോമിൽ റിലീസിനെത്തിയ കീർത്തി സുരേഷ് ചിത്രം പെൻഗ്വിൻ വലിയ കൈയ്യടി നേടിയിരുന്നു. മിസ് ഇന്ത്യ ആണ് കീർത്തി സുരേഷിൻ്റേതായി അടുത്തതായി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസിനെത്തുന്ന ചിത്രം. പെൻഗ്വിൻ റിലീസായത് ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നുവെങ്കിൽ കീർത്തിയുടെ പുതിയ സിനിമയായ മിസ് ഇന്ത്യ റിലീസിനൊരുങ്ങുന്നത് നെറ്റ്ഫ്ലിക്സിലൂടെയാണ്. ചിത്രത്തിൻ്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. നവംബർ നാലിനാണ് ചിത്രം റിലീസിന് എത്തുന്നത്. ചിത്രത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രം സംരംഭക എന്ന നിലയിൽ ജീവിതവിജയം…

Read More

താൻ സവർക്കർ ആരാധിക്കുന്നു, അദ്ദേഹത്തെ പോലെ ജയിലിൽ പോകാൻ കാത്തിരിക്കുന്നുവന്നു കങ്കണ

താൻ സവർക്കർ ആരാധിക്കുന്നു, അദ്ദേഹത്തെ പോലെ ജയിലിൽ പോകാൻ കാത്തിരിക്കുന്നുവന്നു കങ്കണ

കങ്കണ റണാവത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമില്ല എന്നതാണ് വാസ്തവം. രാജ്യദ്രോഹത്തിന് കേസെടുത്തതിന് പിന്നാലെ താരത്തെ ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു. ഇപ്പോഴിതാ പുതിയ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കങ്കണ. ജയിലിലേക്ക് പോകാൻ താൻ തയ്യാറാണെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. ആമിർ ഖാനെതിരേയും ഇത്തവണ കങ്കണ വിമർശനം ഉന്നയിച്ചിട്ടുണ്ട്. നിശബ്ദത പാലിക്കുന്നുവെന്നാണ് കങ്കണ ആമിറിനെ കുറിച്ച് പറയുന്നത്. ഞാൻ സവർക്കർ, നേതാ ബോസ്, ഝാൻസി റാണി പോലെയുള്ളവരെയാണ് ആരാധിക്കുന്നത്. ഇന്ന് സർക്കാർ എന്ന ജയിലിലിൽ ഇടാൻ നോക്കുമ്പോൾ എന്റെ തിരഞ്ഞെടുപ്പുകളിൽ എനിക്ക് ആത്മവിശ്വാസമുണ്ട് കങ്കണ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ഒപ്പം ജയിലിലേക്ക് പോകാൻ കാത്തിരിക്കുകയാണ്. അതിലൂടെ തന്റെ ആരാധനാപാത്രങ്ങൾ കടന്നു പോയ കഷ്ടതകളിലൂടെ കടന്നു പോകാൻ തനിക്കാകുമെന്നും കങ്കണ പറയുന്നു. ഇത് തന്റെ ജീവിതത്തിന് അർത്ഥം നൽകുമെന്നും കങ്കണ കൂട്ടിച്ചേർക്കുന്നു. കൂഒടാതെ എങ്ങനെയാണോ ഝാൻസി റാണിയുടെ കോട്ട തകർത്തത് അതുപോലെ തന്റെ…

Read More

കറുപ്പിന്റെ പേരിൽ മാറ്റി അവഗണിക്കപ്പെട്ട ഒരു ഗായികയുടെ അതിജീവനത്തിന്റെ കഥ

കറുപ്പിന്റെ പേരിൽ മാറ്റി അവഗണിക്കപ്പെട്ട ഒരു ഗായികയുടെ അതിജീവനത്തിന്റെ കഥ

കറുപ്പിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട ഒരു ഗായികയുടെ അതിജീവനത്തിൻ്റെ കഥ പറയുന്ന കറുത്ത ഭൂമി അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. “ഉള്ളം” എന്ന വെബ് സീരിസിന് ശേഷം ആയില്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 99 കെ തീയേറ്റേഴ്സിന്റെ ബാനറിൽ വൈശാഖ് നിർമ്മിക്കുന്ന ചലച്ചിത്രം ആയില്യൻ കരുണാകരനാണ് സംവിധാനം ചെയ്യുന്നത്. നിറത്തിന്റെ പേരിൽ മാത്രം അവഗണനകൾ നേരിടേണ്ടി വരുന്ന കഴിവുറ്റ ഒരു ഗായികയുടെ ജീവിതയാത്രയും, വൈകാരിക സംഘർഷങ്ങളും അതിജീവനത്തിനായുള്ള അവളുടെ പോരാട്ടവുമാണ് ഇതിന്റെ ഇതിവൃത്തം. മഴവിൽ മനോരമയിലെ “മിടുക്കി “എന്ന റീയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട രമ്യ സർവദാ ദാസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്, ചിത്രസംയോജനം നിർവ്വഹിക്കുന്നത് ജോൺകുട്ടിയാണ്. ചമയം പട്ടണം റഷീദാണ്. അണിയറപ്രവർത്തകരെല്ലാം ചിത്രത്തിൻ്റെ പുത്തൻ അപ്ഡേറ്റുകൾ സോഷ്യൽ…

Read More

വണ്ണം കുറയ്ക്കാൻ കറ്റാർവാഴ ജ്യൂസ്

വണ്ണം കുറയ്ക്കാൻ കറ്റാർവാഴ ജ്യൂസ്

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ് അമിത വണ്ണം എന്നത്. തടി സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ആരോഗ്യ പ്രശ്‌നം കൂടിയാണ്. ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു. രോഗം കാരണം വരുന്ന തടിയുമുണ്ട്. തടി കുറയ്ക്കാൻ കൃത്രിമ വഴികൾ തേടേണ്ടതില്ല. പകരം ആരോഗ്യപരമായ പല വഴികളും പരീക്ഷിയ്ക്കാം. ഇവ ഗുണം നൽകുമെന്നു മാത്രമല്ല, പാർശ്വ ഫലങ്ങൾ വരുത്തില്ലെന്ന ഗുണവുമുണ്ട്. ആരോഗ്യത്തിന് സഹായിക്കുന്ന പ്രകൃതിദത്ത വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് കറ്റാർ വാഴ. ഇത് സൗന്ദര്യ, മുടി, സംരക്ഷണത്തിന് ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. പണ്ടു കാലം മുതൽ ആയുർവേദത്തിൽ പ്രയോഗിച്ചു പോകുന്ന വഴിയാണിത്. വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ, പഞ്ചസാര, അമിനോ ആസിഡുകൾ, സാലിസിലിക് ആസിഡുകൾ, ലിഗ്നിൻ, സാപ്പോണിനുകൾ എന്നിവയുൾപ്പെടെ 75-ലധികം ആരോഗ്യപ്രദമായ സജീവ ഘടകങ്ങൾ കറ്റാർ വാഴ ജ്യൂസിൽ അടങ്ങിയിരിക്കുന്നു. ഈ അമിനോ ആസിഡുകൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും പേശികളുടെ…

Read More

കണ്ണാടി പോലെ മുഖം തിളങ്ങാൻ പെരുഞ്ചീരക ഫേസ് പാക്ക്

കണ്ണാടി പോലെ മുഖം തിളങ്ങാൻ പെരുഞ്ചീരക ഫേസ് പാക്ക്

തെളിഞ്ഞ മുഖത്തിനായി പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ പലപ്പോഴും ഫലം ലഭിയ്ക്കില്ലെന്നു മാത്രമല്ല, പാർശ്വ ഫലങ്ങളുണ്ടാകുകയും ചെയ്യും. ഇതിനുള്ള ഉത്തമ ഒരു പരിഹാരമാണ് വീട്ടുവൈദ്യങ്ങൾ എന്നത്. അതായത് നല്ല ക്ലിയറായ ചർമത്തിനുമുണ്ട്, വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന പല തരത്തിലെ പരിഹാര വഴികൾ. മുഖം ക്ലിയറാക്കുന്ന മൂന്നു ചേരുവകൾ അടങ്ങിയ മിശ്രിതം വീട്ടിൽ തന്നെയുണ്ടാക്കി ഫേസ് പായ്ക്കായി ഉപയോഗിക്കാവുന്നതാണ്. ഇതിൽ പെരഞ്ചീരകമാണ് പ്രധാനം ഘടകം. ഇത് നല്ല ക്ലിയറായ ചർമത്തിന് സഹായിക്കുന്നു.ആന്റിഓക്‌സിഡന്റ് ഗുണം നൽകുന്ന ഒന്നാണ് ജീരകം. മുഖക്കുരു മാറാനും മുഖം തിളങ്ങാനുമെല്ലാം ഈ ചേരുവ ഏറെ നല്ലതാണ്. മരുന്നു ഗുണമുള്ള ഒന്നാണ് പെരുഞ്ചീരകം. ഇതു തന്നെയാണ് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്കും മറ്റും ഉപകാരപ്രദവുമാകുന്നത്.പ്രോട്ടീൻ സമ്പുഷ്ടമായ തൈരും മോരുമെല്ലാം പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നവയാണ്.സൺടാൻ, സൺബേൺ എന്നിവയ്ക്കുള്ള മരുന്നു കൂടിയാണിത്. ചർമത്തിലെ സുഷിരങ്ങൾ…

Read More

സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ–ഹീ അന്തരിച്ചു

സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ–ഹീ അന്തരിച്ചു

സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ–ഹീ അന്തരിച്ചു. 78 വയസ്സായിരുന്നു. 2014ൽ ഹൃദയാഘാതം വന്നതിനെ തുടർന്ന് ശാരീരികമായി അവശതകൾ ഉണ്ടായിരുന്നു. സാംസങ്ങിനെ ലോകത്തെ മികച്ച കമ്പനികളിൽ ഒന്നാക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ചയാളാണ് ലീ. ദക്ഷിണകൊറിയയിലെ മികച്ച കമ്പനി ആക്കി സാംസങിനെ മാറ്റുന്നതിൽ ലീ പൂർണമായും വിജയിച്ചിരുന്നു. പിതാവിൽ നിന്ന് ലീ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്ത് മുപ്പത് വർഷത്തോളം കമ്പനിയുടെ തലവനായി അദ്ദേഹം.

Read More

മാതൃകയായി വയനാടിന്റെ സ്വന്തം ഉറവ്

മാതൃകയായി വയനാടിന്റെ സ്വന്തം ഉറവ്

ഉറവ്, വയനാടിന്റെ പാരിസ്ഥിതി മേഖലകളിൽ ഈ പ്രസ്ഥാനം സ്വാധീനം ചെലുത്തുവാൻ തുടങ്ങിയിട്ട് കാലങ്ങളേറേയായി. വയനാട്ടിൽ കൽപ്പറ്റയ്ക്ക് അടുത്തയി തൃകൈപ്പറ്റയിലാണ് ഈ പ്രസ്ഥാനത്തിന്റെ ആസ്ഥാനം.1996 ൽ തുടങ്ങിയ ഉറവ് കേവലം മുള കൊണ്ട് കരകൗശല വസ്തുകൾ നിർമ്മിക്കുന്ന കേന്ദ്രം എന്ന നിലയിലാണ് പൊതുധാരയിൽ അറിയപ്പെടുന്നത്. എന്നാൽ മനുഷ്യനെ പ്രകൃതിയിലേക്ക് തിരിച്ചു കൊണ്ടുപോവുക. മനുഷ്യന്റെ ദൈനം ദിന ജീവിതത്തിൽ പ്രകൃതി വൈവിധ്യങ്ങളെ പൂർണ്ണമായും സന്നിവേശിപ്പിക്കുക തുടങ്ങി വലിയ ദൗത്യത്തെയും ലക്ഷ്യത്തെയുമാണ് ഉറവ് എന്ന പ്രസ്ഥാനം മുന്നോട്ട് വെയ്ക്കുന്നത്. മുള ഉൽപ്പന്നങ്ങളുടെ വിശാലമായ ഒരു ആർട്ട് ഗ്യാലറി ഉറവിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. പാസ്റ്റിക് രൂപത്തിൽ മാത്രം കണ്ട ഒട്ടുമിക്ക ആധു നീക വസ്തുകളുടെയും പ്രകൃതി ജന്യമായ രൂപം നമ്മുക്ക് ഈ ആർട്ട് ഗ്യാലറിയിൽ കാണുവാൻ സാധിക്കും. നാം കണ്ടു പരിചരിച്ച പല പാസ്റ്റിക്ക് അസംസ്കൃത രൂപങ്ങളെയും മുളയിൽ സന്നിവേശിപ്പിച്ച് പ്രകൃതിയോട്…

Read More