ബുക്കിങ്ങിൽ റെക്കോർഡ് ഇട്ട് കിയ സോണറ്റ്

ബുക്കിങ്ങിൽ റെക്കോർഡ് ഇട്ട്  കിയ സോണറ്റ്

വില്പനക്കെത്തിയ സോണറ്റ് സെപ്റ്റംബർ മാസത്തിലെ അവശേഷിക്കുന്ന 12 ദിവസം കൊണ്ട് 9,266 യൂണിറ്റ് വാഹനങ്ങളാണ് വില്പനക്കെത്തിച്ചത്. ബുക്കിംഗ് ആരംഭിച്ച ആദ്യ ദിവസം തന്നെ 6523 യൂണിറ്റ് ബുക്കിങ് നേടിയും സോണറ്റ് വരവറിയിച്ചിരുന്നു. ടെക് ലൈൻ, ജിടി ലൈൻ എന്നിങ്ങനെ രണ്ട് സീരീസുകളിൽ ആണ് കിയ സോണറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ടെക് ലൈനിൽ HTE, HTK, HTK+, HTX, HTX+ വേരിയന്റുകളും ജിടി ലൈനിൽ എല്ലാ ഫീച്ചറുകളും നിറഞ്ഞ GTX+ വേരിയന്റിലുമാണ് കിയ സോണറ്റ് വില്പനക്കെത്തിയിരിക്കുന്നത്. Rs 6.71 ലക്ഷം മുതൽ Rs 11.99 ലക്ഷം വരെയാണ് സോണറ്റിന്റെ എക്‌സ്-ഷോറൂം വില.

Read More

റോയൽ എൻഫീൽഡ് മീറ്റിയോർ വരുന്നു,

റോയൽ എൻഫീൽഡ് മീറ്റിയോർ വരുന്നു,

അടുത്ത മാസം 6-നാണ് റോയൽ എൻഫീൽഡ് മീറ്റിയോറിന്റെ അരങ്ങേറ്റം. ഹോണ്ടയുടെ പുതുതായെത്തിയ ഹൈനെസ്സ് സിബി350, ജാവയുടെ ഇരട്ടകൾ (ജാവ, 42), ബെനെല്ലി ഇംപേരിയാലെ 400 എന്നിവയോടും പാളയത്തിൽ തന്നെയുള്ള ക്ലാസിക് 350-യുമാണ് മീറ്റിയോറിന്റെ എതിരാളികൾ. വർഷങ്ങളായി റോയൽ എൻഫീൽഡിന്റെ പണിപ്പുരയിൽ തയ്യാറാവുന്ന J പ്ലാറ്റ്ഫോമിൽ എത്തുന്ന ആദ്യ ബൈക്ക് ആണ് മീറ്റിയോർ.

Read More

പ്രമേഹത്തിനു നെല്ലിക്ക മരുന്നായി ഉപയോഗിക്കൂ…

പ്രമേഹത്തിനു നെല്ലിക്ക മരുന്നായി ഉപയോഗിക്കൂ…

പ്രമേഹത്തിന് കാരണങ്ങൾ പലതുണ്ട്. ഇതു പോലെ ഇത് നിയന്ത്രിച്ചു നിർത്താനും വഴികൾ ഏറെയുണ്ട്. പല വീട്ടു വൈദ്യങ്ങളും. പ്രമേഹമെന്നത് ജീവിതശൈലീ രോഗമെന്നും പാരമ്പര്യ രോഗമെന്നുമെല്ലാം പറയാം.നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ഗുണം ചെയ്യും. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹം തടയാൻ ഇതേറെ ഉത്തമമാണ്.ഇത് പല രൂപത്തിലും പ്രമേഹത്തിന് പരിഹാരമായി ഉപയോഗിയ്ക്കാം.തികച്ചും പ്രകൃതിദത്ത മരുന്നെന്നു പറയാം. ആന്റി ഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽത്സ്യം എന്നിവയൊക്കെ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധ, ബാക്ടീരിയബാധ എന്നിവയിൽനിന്നും രക്ഷനേടാനും സഹായിക്കും. ചർമ കാന്തി നിലനിർത്താനും ത്വക്കിൽ ചുളിവുകൾ വീഴുന്നത് തടയാനുമെല്ലാം നെല്ലിക്ക മതിയാകും. ഒപ്പം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി സെല്ലുലാർ മെറ്റബോളിസത്തെ സുഖപ്പെടുത്തുകയും ചെയ്യുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട ശരീരത്തിലെ…

Read More

മുപ്പതിലേക്ക് ചുവടുവെച്ച് അനുശ്രീ

മുപ്പതിലേക്ക് ചുവടുവെച്ച് അനുശ്രീ

നമുക്കേവർക്കും പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് അനുശ്രീ. മുപ്പതിലേറെ സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത് താരം. മാത്രമല്ല, അനുശ്രീ സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. തനതായ അഭിനയ ശൈലിയും,നാടൻ ലുക്കുമാണ് അനുശ്രീയുടെ പ്രത്യേകതകൾ. അതേസമയം മുപ്പതിലേക്ക് കടക്കുന്ന അനുശ്രീയ്ക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. മിനിസ്ക്രീൻ സിനിമാ രംഗത്ത് നിന്ന് ഒട്ടനവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്.നാടൻ ലുക്കും സംസാരവും വളരെ റിയലിസ്റ്റിക്കായ അഭിനയവും ഒക്കെ തന്നെയാണ് അനുശ്രീയെ മലയാളികൾ നെഞ്ചേറ്റാനുള്ള കാരണം. റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നത്. തുടർന്ന് സിനിമകളിലേക്കെത്തുകയായിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഒരു പക്ഷെ നിരവധി ഫോട്ടോഷൂട്ടിലൂടെ തിളങ്ങിയ താരങ്ങളിലൊരാളാണ് അനുശ്രീ.

Read More

മുടിയിൽ തേൻ പുരട്ടിയാൽ എന്ത് സംഭവിക്കും

മുടിയിൽ തേൻ പുരട്ടിയാൽ എന്ത് സംഭവിക്കും

ആരോഗ്യകരമായ ഒരു ഭക്ഷണ വസ്തുവാണ് തേൻ. ആരോഗ്യ ഗുണങ്ങളുള്ള ഇത് ചർമത്തിനും ഒരു പോലെ സഹായകമാണ്. ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്ന ഒന്നാണിത്. തേൻ ഒരു പ്രകൃതിദത്തമായ വാക്സിൻ ആണെന്നാണ് പല മെഡിക്കൽ വിദഗ്ധരും പറയുന്നത്. എന്നാൽ മുടി സംരക്ഷണത്തിന് തേൻ എത്രത്തോളം ഉപകാരപ്രദമാണെന്നതാണ് ഇവിടെ നാം അറിയാൻ പോകുന്നത്. മെഡിക്കൽ സയൻസ് പ്രകാരം തേൻ മുടി നരപ്പിയ്ക്കുന്ന ഒന്നല്ല. മാത്രമല്ല, മുടിയിൽ കണ്ടീഷണർ ഗുണം ചെയ്യുന്ന ഒന്നു കൂടിയാണിത്. മുടിയ്ക്ക് ചേർന്ന നല്ലൊരു ഹെയർ മാസ്‌കാണിത്. മുടിയുടെ വേരു മുതൽ തുമ്പു വരെ മുടിയ്ക്ക് ബലം നൽകുന്ന ഒന്നാണിത്. ഇതിലെ പോഷകങ്ങൾ മുടിയ്ക്ക് ഏറെ നല്ലതാണ്. സ്വാഭാവിക കണ്ടീഷണർ ഗുണം നൽകുന്നതിനാൽ തന്നെ വരണ്ട മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. മുടി ഒതുങ്ങിയിരിയ്ക്കാൻ സഹായിക്കുന്ന ഒന്ന്. മുടി നര പേടിച്ച് തേൻ മുടിയിൽ പുരട്ടാൻ മടിയ്‌ക്കേണ്ടതില്ലെന്നർത്ഥം. മുടി…

Read More