സി ദിവാകരന്‍ എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സി ദിവാകരന്‍ എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

നെടുമങ്ങാട് എംഎല്‍എ സി ദിവാകരന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.  ‘പ്രിയമുള്ളവരേ എനിക്ക്  കോവിഡ് 19 പോസിറ്റീവിനെ തുടര്‍ന്ന് ചികിത്സയിലാണ്.ആയതിനാല്‍ എംഎല്‍എ യുടെ ഔദ്യോഗിക പരിപാടികള്‍ ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ മാറ്റിവച്ചിരിക്കുകയാണ്. മണ്ഡലത്തിലെ വിഷയങ്ങള്‍ താത്കാലികമായി അറിയിക്കുവാന്‍ എന്റെ സ്റ്റാഫുകളെ ബന്ധപെടുക- സി ദിവാകരന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. 

Read More

റിലയൻസ് ജിയോ പരിഷ്കരിച്ച ബ്രൗസർ ജിയോപേജസ് ബുധനാഴ്ച പുറത്തിറക്കി.

റിലയൻസ് ജിയോ പരിഷ്കരിച്ച ബ്രൗസർ ജിയോപേജസ് ബുധനാഴ്ച പുറത്തിറക്കി.

റിലയൻസ് ജിയോ പരിഷ്കരിച്ച ബ്രൗസർ ജിയോപേജസ് ബുധനാഴ്ച പുറത്തിറക്കി. ഇന്ത്യൻ വെബ് ബ്രൗസർ ഈ വിശഷണവുമായെത്തിയിരിക്കുന്ന പുത്തൻ ജിയോപേജസ് എട്ടോളം ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണെന്നും സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന മികച്ച ബ്രൗസിംഗ് അനുഭവം നൽകും എന്നും റിലയൻസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. ചൊവ്വാഴ്ച തന്നെ ബ്രൗസറിന്റെ പരിഷ്കരിച്ച പതിപ്പ് ഗൂഗിൾ പ്ലെ സ്റ്റോറിൽ എത്തിയിട്ടുണ്ട്. തത്കാലം ജിയോപേജസ് ആൻഡ്രോയിഡ് ഫോൺ ഉപഭോക്‌താക്കൾക്ക് മാത്രമാണ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുക.

Read More