ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്; 20,000 രൂപയ്ക്ക് പുത്തൻ ഐഫോൺ

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്; 20,000 രൂപയ്ക്ക് പുത്തൻ ഐഫോൺ

ഏപ്രിൽ വില്പനക്കെത്തിയ ഐഫോൺ SE (2020) സ്വന്തമാക്കാം വെറും 20,000 രൂപയ്ക്ക്. ഈ മാസം 16-ന് ആരംഭിച്ച ഇ കോമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് ആണ് വമ്പൻ ഡിസ്‌കൗണ്ടിൽ ഐഫോൺ SE (2020) വാങ്ങാൻ അവസരമൊരുക്കുന്നത്. ഏപ്രിൽ ഐഫോൺ SE (2020) വില്പനക്കെത്തുമ്പോൾ അടിസ്ഥാന മോഡലായ 64 ജിബി പതിപ്പിന് 42,500 രൂപയായിരുന്നു വില. ഈ മാസം 13-ന് ഐഫോൺ 12-ന്റെ വരവിനോടൊപ്പം ഐഫോൺ SE (2020)-യുടെ വില 2,600 രൂപ ആപ്പിൾ കുറച്ചിരുന്നു. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സിൽ അതെ സമയം യഥാർത്ഥ വിലയിൽ നിന്നും 11,501 രൂപയുടെ ഡിസ്‌കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഐഫോൺ SE (2020) 30,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമൊരുക്കുന്നു.

Read More

മുടി കൊഴിച്ചിലിന്‌ എല്ലാവർക്കും സവാള നീര് നല്ലതല്ല

മുടി കൊഴിച്ചിലിന്‌ എല്ലാവർക്കും സവാള നീര് നല്ലതല്ല

മുടി കൊഴിച്ചിൽ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മുടി കൊഴിച്ചിലിന് കാരണമറിഞ്ഞു വേണം, പരിഹാരം കാണാൻ എന്നതും പ്രധാനമാണ്. മുടി കൊഴിച്ചിൽ നിർത്താൻ, മുടി വളരാൻ സഹായിക്കുന്ന പല വഴികളെക്കുറിച്ചു പൊതുവേ പറയാറുണ്ട്. അതിലൊന്നാണ് സവാള നീര്. സവാള, ഉള്ളിനീര് തേച്ചാൽ നല്ല മുടി വളർച്ചയുണ്ടാകാം. മുടി കൊഴിച്ചിൽ നിൽക്കാം. എന്നാൽ ചിലർക്ക് കാര്യമായ ഗുണമുണ്ടാകില്ല, മാത്രമല്ല, ശിരോചർമത്തിൽ ചൊറിച്ചിലുണ്ടാകുകയും ചെയ്യും. ഉളളിയിൽ മുടി വളരാൻ സഹായിക്കുന്ന സൾഫർ, വൈറ്റമിൻ സി, ആന്റി ഓക്‌സിഡന്റുകൾ, മിനറലുകൾ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. സൾഫർ മുടി കൊഴിച്ചിൽ തടയാൻ ഏറെ നല്ലതാണ്. കരാറ്റിനിലുണ്ടാകുന്ന പ്രശ്‌നമാണ് പലപ്പോഴും മുടി കൊഴിയാൻ കാരണമാകുന്നത്. സവാള നീര് എന്നും തലയിൽ പുരട്ടണമെന്നില്ല. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുരട്ടാം. ഇതിന്റെ നീരെടുത്ത് രാത്രി കിടക്കാൻ കാലത്ത് ശിരോചർമത്തിൽ പുരട്ടി മസാജ്…

Read More

വിവാദങ്ങൾ അവസാനിക്കുന്നു; പൃഥ്വി തന്നെ കുറുവച്ചൻ, സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്

വിവാദങ്ങൾ അവസാനിക്കുന്നു; പൃഥ്വി തന്നെ കുറുവച്ചൻ, സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്

നാളുകളായി തുടരുന്ന വിവാദങ്ങൾക്ക് അവസാനം കുറിച്ചിരിക്കുകയാണ്. പൃഥ്വിരാജ് ചിത്രം കടുവയും സുരേഷ് ഗോപിയുടെ 250-ാം സിനിമയും തമ്മിൽ നടന്നു കൊണ്ടിരുന്ന നിയമപോരാട്ടത്തിൽ അന്തിമ തീരുമാനം എത്തിയിരിക്കുകയാണ്. ജില്ലാ കോടതിയുടെ വിധി ശരിവച്ച് ഹെെക്കോടതി. സുരേഷ് ഗോപിയുടെ ചിത്രത്തിന്റെ വിലക്ക് ഹെെക്കോടതി ശരിവെക്കുകയായിരുന്നു. പൃഥ്വിരാജ് ചിത്രത്തിന്റെ പേരോ പ്രമേയമോ ഉപയോഗിക്കാനാകില്ലെന്ന വിധി കോടതി ശരിവച്ചു. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ 250-ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. കടുവാക്കുന്നേൽ കുറുവ്വചൻ ആയി സുരേഷ് ഗോപി എത്തുന്നുവെന്ന വാർത്ത പുറത്ത് വന്നതോടെയാണ് ജിനു കോടതിയെ സമീപിച്ചത്. പകർപ്പാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപ്പിച്ചത്. തുടർന്നായിരുന്നു ജില്ലാ കോടതി പൃഥ്വിരാജ് ചിത്രത്തിന് അനുകൂലമായി വിധി പുറപ്പെടുവിക്കുന്നത്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്നായിരുന്നു കോടതിയുടെ വിധി. ഇതാണ് ഹെെക്കോടതി ശരിവ്വച്ചിരിക്കുന്നത്….

Read More

പരസ്യത്തിലെ പോലെ ഹെയർ സ്വന്തമാക്കാൻ ഈ മുട്ട ഹെയർ മാസ്ക് പരീക്ഷിക്കാം

പരസ്യത്തിലെ പോലെ ഹെയർ സ്വന്തമാക്കാൻ ഈ മുട്ട ഹെയർ മാസ്ക് പരീക്ഷിക്കാം

പോഷകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള സൂപ്പർഫുഡാണ് മുട്ട. ഇതിലെ പ്രധാന ചേരുവയായ പ്രോട്ടീനുകൾ നമ്മുടെ ചർമ്മത്തിന് മാത്രമല്ല മുടിയിഴകൾക്കും ഒട്ടനേകം ഗുണങ്ങൾ സമ്മാനിക്കുന്നു. തിനെ കൂടാതെ അവശ്യധാതുക്കളായ സെലീനിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം മുട്ടകളുടെ പോഷകഘടനയിൽ ഉൾപ്പെട്ടിരിക്കുന്നു. പ്രോട്ടീൻ ബയോട്ടിൽ എന്നീ രണ്ടു പ്രധാന പോഷകങ്ങളാൽ സമ്പുഷ്ടമായ മുട്ടകൾ കേടുപാടുകളുള്ള തലമുടിയിൽ പോഷണവും രൂപഘടനയും നൽകുന്നു.തലമുടിയെ പുനരുജ്ജീവിപ്പിക്കാനും കേശസംരക്ഷണം ആരോഗ്യമുള്ളതാക്കി മാറ്റിക്കൊണ്ട് മിനുസമാർന്നതും സിൽക്കിയായതുമായ തലമുടി ഉറപ്പാക്കുന്നതിനുമായി ആഴ്ചയിൽ മൂന്നുതവണ മുട്ട അടിസ്ഥാനമാക്കിയുള്ള ഹെയർ മാസ്കുകൾ പരീക്ഷിക്കാം. മുട്ട, വാഴപ്പഴം, തേൻ, ഒലിവ് ഓയിൽ പാൽ എന്നിവയെല്ലാം ചേർന്ന പോഷകസമ്പന്നമായ ഈ മാസ്ക് കേടായ മുടിയെ പോഷകങ്ങൾ നൽകി പരിപോഷിപ്പിക്കാൻ സഹായിക്കുന്നു. ഒരു പാത്രത്തിൽ 1 പഴുത്ത വാഴപ്പപ്പഴം, നന്നായി ഉടച്ചെടുത്തതിലേക്ക് 1 മുട്ട, 3 ടേബിൾസ്പൂൺ പാൽ, 3 ടേബിൾസ്പൂൺ തേൻ, 5…

Read More

പ്രാർ‍ത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം; ആശംസകളറിയിച്ച്‌ പൃഥ്വി രാജ്

പ്രാർ‍ത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം; ആശംസകളറിയിച്ച്‌ പൃഥ്വി രാജ്

ഏറെ ആരാധകരുള്ളയാളാണ് ഇന്ദ്രജിത്തിൻറെയും പൂർണിമയുടേയും മകളായ പ്രാർ‍ത്ഥന.പാട്ടുകാരി കൂടിയായ പ്രാർത്ഥന ഇപ്പോഴിതാ ആദ്യമായി ബോളിവുഡിൽ പാടിയിരിക്കുകയാണ്. ബോളിവുഡ് അരങ്ങേറ്റത്തിന് ആശംസകളറിയിച്ച് എത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജും, അച്ഛൻ ഇന്ദ്രജിത്തും. “എന്ത് മനോഹരമായ ട്രാക്കാണ് പാത്തു, ബിജോയ് നമ്പ്യാർ, ഗോവിന്ദ് വസന്ത, ‘തായ്ഷി’ൻറെ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ, ഇതാ നിങ്ങൾക്കായ് ആ ഗാനം, പ്രാർത്ഥന ഇന്ദ്രജിത്ത് പാടിയ രേ ബാവ്‌‌രെ” എന്ന് കുറിച്ചാണ് പൃഥ്വി ഗാനം പങ്കുവെച്ചിരിക്കുന്നത്. ‘സോളോ’ ഉൾപ്പെടെ നിരവധി സിനിമകൾ ഒരുക്കിയിട്ടുള്ള ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’ൽ 8 ഗാനങ്ങളാണ് ഉള്ളത്. ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന ചിത്രത്തിൽ പാടിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഗോവിന്ദ് വസന്തയോടൊപ്പമാണ് പ്രാർത്ഥന ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ദ്രജിത്തും മകളുടെ ഗാനം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബർ 29ന് സീ5ലാണ് ‘തായ്ഷ്’ പുറത്തിറങ്ങാനിരിക്കുന്നത്.

Read More

സജന ഷാജി വിഷയത്തിൽ ബിനീഷ് ബാസ്റ്റിൻ രംഗത്ത്!

സജന ഷാജി വിഷയത്തിൽ ബിനീഷ് ബാസ്റ്റിൻ രംഗത്ത്!

ട്രാൻസ്‌ജെൻഡർ യുവതി സജന ഷാജി വിഷയത്തിൽ പ്രതികരണവുമായി നടൻ ബിനീഷ് ബാസ്റ്റിൻ രംഗത്ത്. അപവാദ പ്രചരണത്തിൽ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ കഴിഞ്ഞ ദിവസം സജ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൂടെയുള്ള ആളുകൾ ഒറ്റുകാർ ആയാൽ മറ്റൊന്നും ചെയ്യാൻ കഴിയില്ലല്ലോ എന്നും സജന ഷാജിയുടെ ഫോൺ സംഭാഷണം ഞാൻ നാലാവർത്തി തുടർച്ചയായി കേട്ടുവെന്നും ബിനീഷ് ബാസ്റ്റിൻ എഴുതുന്നു. അതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് തനിക്ക് സഹായം ലഭിക്കുമ്പോൾ കൂടെയുള്ള ആളെയും സഹായിക്കാം എന്ന് പറയുന്ന ആളുടെ വാക്കുകൾ മാത്രമാണെന്നും അത് തെറ്റായി വ്യാഖ്യാനിച്ചതാണോ, അതോ മറ്റാരെങ്കിലും ബോധപൂർവ്വം തെറ്റായി വ്യാഖ്യാനിപ്പിച്ചതാണോ എന്നും ബിനീഷ് ബാസ്റ്റിൻ ചോദിക്കുന്നു. ‘മാത്രമല്ല സജന ഷാജി പറയുന്നത്, തന്നെ സഹായിക്കാനെന്ന വ്യാജേന ചില നന്മ മരങ്ങൾ എത്തി അവരെ കൊള്ളയടിക്കാർ ശ്രമിച്ചു എന്നാണ് എങ്കിൽ അവരേയും തുറന്നു കാട്ടേണ്ടതല്ലെ.. സജന ഷാജി ശരിയാണോ തെറ്റാണോ…

Read More