ഹീറോ പ്ലഷർ പ്ലസും, പ്ലാറ്റിനം എഡിഷൻ വിപണിയിൽ

ഹീറോ പ്ലഷർ പ്ലസും, പ്ലാറ്റിനം എഡിഷൻ വിപണിയിൽ

പുത്തൻ താരമാണ് ഹീറോ പ്ലഷർ പ്ലസ് പ്ലാറ്റിനം എഡിഷൻ. മാറ്റ് ബ്ലാക്ക് ബോഡി നിറവും ബ്രൗൺ നിറത്തിലുള്ള ഡ്യുവൽ ടോൺ സീറ്റുമാണ് പ്ലഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്കിന്റെ ആകർഷണം. ഫൂട്ട് വെൽ അടക്കമുള്ള ഇന്നർ പാനലുകൾക്കും ബ്രൗൺ നിറമാണ്. ക്രോമിൽ പൊതിഞ്ഞ റിയർവ്യൂ മിററുകൾ, എക്സ്ഹോസ്റ്റ് ഷീൽഡ്, ഹാൻഡിൽ ബാർ എൻഡ്സ്, സൈഡ് പാനലുകൾ ഗാർണിഷ്, ഫ്രന്റ് ഫെൻഡർ ഗാർണിഷ്, ഹെഡ്‍ലാംപ് ഔട്ട്ലൈൻ എന്നിവയോടൊപ്പം വെള്ള നിറത്തിലുള്ള റിം ടെയ്‌പും പ്ലഷർ പ്ലസ് പ്ലാറ്റിനം എഡിഷനിലുണ്ട്. പുറകിലിരിക്കുന്ന വ്യക്തിക്കുള്ള ബാക്ക് റെസ്റ്റും കൂടെ ചേരുമ്പോൾ പ്ലഷർ പ്ലസ് പ്ലാറ്റിനം എഡിഷന്റെ റെട്രോ ലുക്ക് പൂർണം.

Read More

പ്ലേസ്റ്റേഷൻ 5ന്റെ വില പുറത്ത് വിട്ട് സോണി

പ്ലേസ്റ്റേഷൻ 5ന്റെ വില പുറത്ത് വിട്ട് സോണി

ഗെയിമിങ് ആരാധകർ ക്ഷമയോടെ കാത്തിരുന്ന സോണിയുടെ പുത്തൻ ഗെയിമിങ് കൺസോൾ പ്ലേസ്റ്റേഷൻ 5-ന്റെ വില പ്രഖ്യാപിച്ചു. പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ പതിപ്പുകളുടെ വില അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് ഇന്ത്യയിലെ വില പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലേസ്റ്റേഷൻ 5-ന് 49,990 രൂപയും പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷന് 39,990 രൂപയും ആണ് വില. വില പ്രഖ്യാപിച്ചെങ്കിലും എന്ന് പ്ലേസ്റ്റേഷൻ 5-ന്റെ വില്പന ഇന്ത്യയിൽ എന്നാരംഭിക്കും എന്നതിനെപ്പറ്റി ഒന്നും തന്നെ സോണി വ്യക്തമാക്കിയിട്ടില്ല.

Read More

പൃഥ്വിക്ക് ഒപ്പം മീനാക്ഷിയും; അസഭ്യമായ കമന്റിട്ട സ്ത്രീക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

പൃഥ്വിക്ക് ഒപ്പം മീനാക്ഷിയും; അസഭ്യമായ കമന്റിട്ട സ്ത്രീക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ബാലതാരം മീനാക്ഷിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കീഴിൽ വന്ന മോശം കമന്റിന് നേരെയുള്ള പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ വൈറലാകുന്നത്. പ്രമുഖ ചലച്ചിത്രതാരം പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ അർപ്പിച്ചു കൊണ്ട് മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ശ്യാമള എന്ന പേരിലൊരു പ്രൊഫൈലിൽ നിന്നും അസഭ്യകരമായ പരാമർശം ഉണ്ടായത്. അതേസമയം ആരോഗ്യവകുപ്പ് ജീവനക്കാരി എന്ന് പ്രൊഫൈലിൽ നൽകിയിട്ടുള്ള ഇവരുടെ കമന്റിന് കീഴിൽ നിരവധി പേരാണ് വിമർശനവുമായി എത്തിയിട്ടുള്ളത്. “നീഎന്തിനാടാ ആ കൊച്ചിനെ പിടിച്ചു വെച്ചേക്കുന്നേ,നീ വല്ല മേത്തനേം ചേർത്തുപിടിക്ക് തീവ്രവാദിപ്പന്നീ”, എന്നായിരുന്നു മീനാക്ഷിയുടെ ചിത്രത്തിന് ശ്യാമള പങ്കിട്ട കമന്റ്. ‘ഹാപ്പി ബർത്ത്ഡേ രാജുവങ്കിൾ’ എന്ന് പറഞ്ഞുകൊണ്ട് പൃഥ്വിക്ക് ഒപ്പമുള്ള ചിത്രമാണ് മീനാക്ഷി പങ്കിട്ടത്. അമർ അക്ബർ ആന്റണി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. വാരിയംകുന്നൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട്, പൃഥ്വിരാജിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നിരുന്നത്. പൃഥ്വിരാജിനോടുള്ള…

Read More

വർഷങ്ങൾക്കപ്പുറം അമ്പിളിക്ക് നവ്യയോട് പറയാനുള്ളത്…

വർഷങ്ങൾക്കപ്പുറം അമ്പിളിക്ക് നവ്യയോട് പറയാനുള്ളത്…

ഒരു കലോത്സവ വേദിയിലെ വീഡിയോ വർഷങ്ങൾക്ക് മുൻപ് വൈറലായത് പ്രേക്ഷകർ ഇന്നും പങ്കിടാറുണ്ട്. അമ്പിളിദേവിയും നവ്യ നായരും തമ്മിൽ നടന്ന കലാതിലകമത്സരം ആണ് അന്ന് സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചത്. അന്ന് മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരയുന്ന നവ്യയുടെ വീഡിയോയും, അമ്പിളി ദേവിയുടെ റിയാക്ഷനും ഒക്കെ വീഡിയോകളിൽ നിറഞ്ഞിരുന്നു. വർഷങ്ങൾക്കിപ്പുറം നവ്യയോട് അമ്പിളിക്ക് ചോദിക്കാനുള്ളത് എന്താണ്? നവ്യയും അമ്പിളി ദേവിയും തമ്മിൽ ജെ ബി ജങ്ഷനിൽ സംസാരിച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ജെബി ജങ്ഷനിൽ അതിഥിയായി എത്തിയ നവ്യയോടാണ് അമ്പിളി ദേവി സംസാരിക്കുന്നത്. അമ്പിളി ദേവിക്ക് നവ്യയോട് ചോദിക്കാനുള്ളത് നൃത്തത്തെക്കുറിച്ചും കുടുംബ ജീവിതത്തെകുറിച്ചുമൊക്കെയാണ്. ഹായ് നവ്യ, സുഖമല്ലേ, ഒരു നർത്തകി ആയല്ലേ തുടക്കം. അതിനുശേഷം സിനിമയിൽ വന്നു. കുടുംബിനിയും ആണ്. പിന്നെ റിയാലിറ്റി ഷോകളിൽ ജഡ്ജായും കാണാറുണ്ട്. എങ്ങിനെയാണ് കുടുംബജീവിതവും, കലാജീവിതവും ഒരുമിച്ചു കൊണ്ട് പോകുന്നത്,…

Read More

മേക്കോവറുമായി മതേരൻ ഒരുങ്ങി കഴിഞ്ഞു

മേക്കോവറുമായി മതേരൻ ഒരുങ്ങി കഴിഞ്ഞു

ലോക്ക്ഡൗൺ നടപ്പാക്കി മാസങ്ങൾ കഴിഞ്ഞപ്പോൾ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം ഉറങ്ങിയ അവസ്ഥയായിരുന്നു എല്ലായിടത്തും. ഈ സ്ഥലങ്ങളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പ്. പ്രാദേശിക ടൂറിസത്തെ കൂടുതൽ ആകർഷകമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അങ്ങനെ മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളിലൊന്നായ മതേരൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. നാല് ടൂറിസ്റ്റ് വ്യൂ പോയിന്റുകൾ നവീകരിക്കുന്നതിനും അലങ്കരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. സന്ദർശകർക്കായി പാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ദസ്തൂരി നകയ്ക്കും മതേരനും ഇടയിലുള്ള പാത മെച്ചപ്പെടുത്തും.റിപ്പോർട്ടുകൾ പ്രകാരം മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) മതേരനെ ഭംഗിയാക്കാനുള്ള ചുമതല ഏറ്റെടുത്തിട്ടുണ്ട്. മൊത്തം ജോലിയുടെ പകുതിയും ഇതിനകം പൂർത്തിയായി. കൂടാതെ തെരുവ് വിളക്കുകൾ, സൈൻബോർഡ്, ബെഞ്ചുകൾ, ഡസ്റ്റ്ബിനുകൾ, റെയിലിംഗുകൾ എന്നിവയുടെ നിർമ്മാണവും തകൃതിയായി നടക്കുന്നു. മേക്ക്ഓവർ ചെയ്യുമ്പോൾ മേഖലയിലെ പാരിസ്ഥിതിക പരിമിതികളും പരിഗണിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഹിൽ…

Read More

മലയാളികളുടെ മനസ്സ് കവർന്ന ഈ കുഞ്ഞു മാലാഖ ആരാണ്?

മലയാളികളുടെ മനസ്സ് കവർന്ന ഈ കുഞ്ഞു മാലാഖ ആരാണ്?

സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെക്കുന്നത് പതിവാണ്. ഇപ്പോഴിതാ മലയാളത്തിലെ നടിമാരിൽ ശ്രദ്ധേയായ ഒരു നടി തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ്. 2019 ൽ മലയാള സിനിമയിലെ നായിക നിരയിലേക്ക് കടന്നു വന്ന താരമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രത്തിൽ നിന്നും നടിയെ മനസിലാക്കാൻ ലേശം പാടാണ്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ് കവർന്ന നടിയാണ് വീണ നന്ദകുമാർ. ചിത്രവും വീണയുടെ കഥാപാത്രവും ഹിറ്റായതോടെ സോഷ്യൽ മീഡിയയിലും വീണ താരമായി മാറി. വീണയാണ് തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുന്നത്. മാത്രമല്ല,‘നിഷ്കളങ്കതയുടെ കണ്ണിലൂടെ നോക്കുമ്പോൾ നിങ്ങൾക്ക് എവിടെയും മാജിക് കണ്ടെത്താം,’ എന്നാണ് ചിത്രത്തിന് വീണ നൽകുന്ന അടിക്കുറിപ്പ്. ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ചിത്രം വെെറലായി മാറിയിരിക്കുകയാണ്. ‘കോഴിപ്പോര്’ എന്ന ചിത്രത്തിലാണ് വീണ അവസാനമെത്തിയത്. കൊവിഡും ലോക്ക്ഡൗണും കാരണം ചിത്രം…

Read More