ആലപ്പുഴയിൽ യാത്രക്കാർക്കായി വാട്ടർ ടാക്സിയും, കറ്റാമറൈൻ യാത്ര ബോട്ടുകളും!

ആലപ്പുഴയിൽ യാത്രക്കാർക്കായി വാട്ടർ ടാക്സിയും, കറ്റാമറൈൻ യാത്ര ബോട്ടുകളും!

ആലപ്പുഴയിൽ യാത്രക്കാരെയും വിനോദ സഞ്ചാരികളെയും ഒരു പോലെ ലക്ഷ്യമിട്ടാണ് പുതിയ സർവീസുകളായ വാട്ടർ ടാക്സിയുടെയും കറ്റാമറൈൻ യാത്ര ബോട്ടുകളും ആരംഭിച്ചത്. . ആദ്യ ഘട്ടത്തിൽ 3.14 കോടി രൂപ ചെലവഴിച്ച് നാല് വാട്ടർ ടാക്സികളാണ് ജലഗതാഗത വകുപ്പ് തയ്യാറാക്കുന്നത്. ഇതിൽ ആദ്യത്തെ ബോട്ടാണ് നീറ്റിലിറങ്ങിയത്. വാട്ടർ ടാക്സി പ്രയോജനപ്പെടുത്തി യാത്രക്കാർക്ക് വളരെ വേഗം ലക്ഷ്യസ്ഥാനത്തെത്താനാവും. ബോട്ടുകളിൽ ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.14 കോടി രൂപ ചെലവഴിച്ച് ഏഴു ബോട്ടുകൾ വാങ്ങാനാണ് ഭരണാനുമതി നൽകിയത്. ഇതിൽ ആദ്യത്തെ ബോട്ടാണ് സർവീസ് ആരംഭിക്കുന്നത്. മറ്റു ബോട്ടുകളും ഉടൻ സർവീസ് തുടങ്ങും. ബോട്ടുകളിലെ യാത്രക്കാർക്കും ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷയും ഉണ്ടാവും.വാട്ടർ ടാക്സിയിൽ പത്തു പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. മണിക്കൂറിന് 1500 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കറ്റാമറൈൻ ബോട്ടുകളിൽ 100 പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാം. 20.5 മീറ്റർ നീളവും…

Read More

വെറുതെ ഇരുന്നു തടി കുറച്ചാലോ?

വെറുതെ ഇരുന്നു തടി കുറച്ചാലോ?

കൊവിഡ് -19 വ്യാപനത്തിൻ്റെ ദിനങ്ങൾ ആയതിനാൽ കൂടുതൽ ആളുകളും വീട്ടിൽ തന്നെയിരുന്നാണ് ഇപ്പോൾ ജോലിയും മറ്റും തുടരുന്നത്. വർക്ക് ഫ്രം ഹോം ജോലികളുടെ സാധ്യതകൾ വർദ്ധിച്ചതിനാൽ തന്നെ ഇത് കൂടുതൽ ആളുകളുടെയും ദൈനംദിന ശാരീരിക പ്രവർത്തനങ്ങളിൽ കുറവുണ്ടാക്കുന്നതിനും ഉദാസീനമായ ജീവിതശൈലി നയിക്കുന്നതിനുമൊക്കെ ഇടയാക്കിയിട്ടുണ്ട്. എന്നാൽ വ്യായാമങ്ങൾ ഒന്നുമില്ലാതെ വെറുതെ വീട്ടിലിരുന്നിട്ട് തടി വല്ലാതെ കൂടുന്നു എന്ന പരാതിയുണ്ടോ? എന്നാൽ പരിഹാരമുണ്ട്. വെറുതെ ഇരിക്കുമ്പോൾ പോലും ശരീരത്തിലെ കലോറി കത്തിച്ചു കളഞ്ഞുകൊണ്ട് ഭാരം കുറയ്ക്കുന്നതിന് സഹായകമായ ചിലതുണ്ട്! ശരീരഭാരം കുറയ്ക്കുന്നതിനായി കലോറി കൂടിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുന്നതോടൊപ്പം, നിങ്ങൾ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത സമയങ്ങളിലെ കലോറി ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നത് വഴി ശരീരത്തിൽ നിന്ന് എളുപ്പത്തിൽ ഭാരം കുറയ്ക്കാനാവും. നല്ലൊരു ബോഡി പോസ്ചർ‌ ശാരീരിക പ്രശ്‌നങ്ങളെ അകറ്റി നിർത്തുക മാത്രമല്ല ഇത് നിങ്ങൾ‌ വെറുതെയിരിക്കുമ്പോൾ‌ പോലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും…

Read More

ചാക്കോയും മേരിയിലെ യഥാർത്ഥ മേരി ഇതാണ്!

ചാക്കോയും മേരിയിലെ യഥാർത്ഥ മേരി ഇതാണ്!

ഏവരുടെയും ജനപ്രിയ പരമ്പരയാണ് മഴവിൽ മനോരമയിലെചാക്കോയും മേരിയും. വ്യത്യസ്ത കഥപറയുന്ന പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങലാണ് അണിനിരന്നിരിക്കുന്നത്‌. ഭ്രമണം സീരിയലിൽ ജൂനിയർ ഹരിലാൽ ആയെത്തി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സജിൻ ജോൺ ആണ് കേന്ദ്ര കഥാപാത്രമായ ചാക്കോയെ അവതരിപ്പിക്കുന്നത്. ചാക്കോയുടെ പ്രണയിനി നീലാംബരി ആയെത്തുന്നത് മോനിഷയുമാണ്. നീന കുറുപ്പ്, അജിത്, അർച്ചന സുശീലൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്ന പരമ്പരയിലേക്ക് മറ്റൊരു കേന്ദ്ര കഥാപാത്രമായ മേരിയെ അവതരിപ്പിക്കാനായി എത്തുകയാണ് അപർണ്ണ ദേവി.അപർണയ്ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യർ.വർഷങ്ങൾക്ക് മുൻപ് ചലച്ചിത്ര നടി മഞ്ജു വാര്യർ കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാനെത്തി. കാഴ്ചക്കാരുടെ കൂട്ടത്തിൽ കലാമണ്ഡലത്തിലെ നൃത്ത വിദ്യാർത്ഥിയായ അപർണാദേവിയുമുണ്ടായിരുന്നു. മഞ്ജുവാര്യരുടെ നൃത്തം കൂടി കണ്ടതോടെ കട്ട ഫാനായി മാറി. അന്ന് അരങ്ങിൽ ആടിത്തിമർത്ത മഞ്ജുവാര്യരെ കണ്ണെടുക്കാതെ നോക്കിയിരുന്ന അപർണ ഒരിക്കലും ചിന്തിച്ചിരുന്നില്ല, താനും…

Read More

ശ്വാസകോശ അർബുദത്തെ അതിജീവിച്ച്‌ സഞ്ജയ് ദത്ത്

ശ്വാസകോശ അർബുദത്തെ അതിജീവിച്ച്‌ സഞ്ജയ് ദത്ത്

ബോളിവുഡ് താരം സഞ്ജയ് ദത്ത് ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. പ്രതിനായക കഥാപാത്രമാകുന്ന കെജിഎഫ് 2 സിനിമയുടെ ലൊക്കേഷനിൽ തിരിച്ചെത്തിയ ചിത്രം അദ്ദേഹം തന്നെ തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഈ വാർത്ത. വിദേശത്തും മുംബൈയിലുമായിട്ടായിരുന്നു അദ്ദേഹത്തിൻറെ ചികിത്സ നടന്നത്.ഓഗസ്റ്റ് മാസത്തിലാണ് അദ്ദേഹം തനിക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായും ചികിത്സയ്ക്കായി പോകുന്നുവെന്നും സിനിമാ ലോകത്തുനിന്നും താൽക്കാലിക ഇടവേള എടുക്കുന്നുവെന്നും അറിയിച്ചിരുന്നത്. അതായത് ചികിത്സയുടെ ഭാഗമായി ജോലിയിൽ നിന്നും ചെറിയ ഇടവേള എടുക്കുകയാണ് ഞാൻ. കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്. അനാവശ്യ ഊഹാപോഹങ്ങൾ കാരണം എന്നെ പിന്തുണക്കുന്നവരാരും പരിഭ്രമിക്കുകയും വേണ്ട. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എപ്പോഴും ഉണ്ടാകണം. ഞാൻ ഉടൻ തന്നെ തിരിച്ചുവരുമെന്നായിരുന്നു ഓഗസ്റ്റ് 11ന് ട്വിറ്ററിൽ അറിയിച്ചിരുന്നത്. 150-ലേറെ സിനിമകളിൽവിവിധ ഭാഷകളിലായി വിവിധ ഭാഷകളിലായിഅഭിനയിച്ചിട്ടുള്ള താരമാണ് സഞ്ജയ് ദത്ത്. അദ്ദേഹത്തിൻറെ കെജിഎഫ് 2-ലെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ…

Read More

ചർമ്മം കണ്ടാൽ പ്രായം തോന്നിക്കില്ല! ഇങ്ങനെ കേൾക്കണമെങ്കിൽ..

ചർമ്മം കണ്ടാൽ പ്രായം തോന്നിക്കില്ല! ഇങ്ങനെ കേൾക്കണമെങ്കിൽ..

വയസ്സ് എത്രയെന്നു ചോദിച്ചാൽ പൊതുവെ രണ്ടു മൂന്ന് വയസൊക്കെ കുറച്ചു പറയുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. കാരണം, എല്ലാ പ്രായത്തിലും തിളക്കമുള്ളതും കാണാൻ ഭംഗിയുള്ളതായുമായിരിക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ചിലർക്ക് ഇതിനു വിപരീതമായി അവരുടെ ചെറുപ്പത്തിൽ തന്നെ വാർദ്ധക്യ ലക്ഷണങ്ങൾ കാണപ്പെടുന്നു. അതിന് കാരണങ്ങൾ നിരവധിയാണ്. മ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായ ചില മോശം ശീലങ്ങളും യഥാർത്ഥത്തിൽ ഇത്തരത്തിൽ ചർമത്തിലെ പ്രായാധിക്യ ലക്ഷണങ്ങളെ നേരത്തെയാക്കാനുള്ള സാധ്യതയുണ്ട്. ചർമത്തിൽ വാർദ്ധക്യ ലക്ഷണങ്ങൾ നേരത്തെ പ്രകടമാകുന്നതിന് വഴിയൊരുക്കുന്ന ചില മോശം ശീലങ്ങളെ കുറിച്ച് നമുക്കറിയാം. പുകവലി ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതാണെന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതാണ്. ഇത് ചർമ്മത്തിലെ അകാല ചുളിവുകൾക്ക് കാരണമായേക്കാം. പുകവലി ശരീരത്തിൽ വീക്കം ഉയർത്തുകയും അതുവഴി ചർമ്മത്തിലെ കൊളാജൻ, എലാസ്റ്റിൻ പ്രോട്ടീൻ എന്നിവയെ നശിപ്പിച്ചു കളയുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള…

Read More

ജീവിതത്തിലെ വെല്ലുവിളികളും, പ്രതിസന്ധികളും തുറന്നു പറഞ്ഞു നടി മന്യ

ജീവിതത്തിലെ വെല്ലുവിളികളും, പ്രതിസന്ധികളും തുറന്നു പറഞ്ഞു നടി മന്യ

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായിരുന്നു മന്യ. വക്കാലത്ത് നാരായണൻകുട്ടി, കുഞ്ഞിക്കൂനൻ,ജോക്കർ,എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു മന്യ. വിവാഹ ശേഷം സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് മന്യ. വിദേശത്ത് ജോലിയും കുടുംബവുമൊക്കെയായി തിരക്കിലാണ് മന്യ. ഇപ്പോൾ തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ കാലത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മന്യ. പഠിക്കാൻ എറെ ഇഷ്ടമായിരുന്നു. എന്നാൽ പപ്പ മരിച്ചതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചും പിന്നീട് തിരികെ പഠനത്തിലേക്ക് മടങ്ങിയതിനെ കുറിച്ചുമെല്ലാം മാന്യ പറയുന്നു. ”തോറ്റ് പിന്മാറരുതെന്ന് പറയാനും മറ്റുള്ളവർക്ക് പ്രോത്സാഹനം ആവാനുമാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. എനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും സാധിക്കും എന്നും, എന്റെ കൗമാരപ്രായത്തിലാണ് പപ്പ മരിക്കുന്നത്. കുടുംബത്തെ പിന്തുണയ്ക്കുന്നതിനായി പഠനം നിർത്തി. സ്കൂൾ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ എനിക്ക് വിശപ്പ് എന്താണെന്ന് അറിയാമായിരുന്നു” മന്യ പറയുന്നു. 41 സിനിമകളിൽ നായികയായി അഭിനയിച്ച ശേഷം, സമ്പാദിച്ച പണമത്രയും…

Read More