തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

തുലാമാസ പൂജകള്‍ക്കായി ശബരിമല വീണ്ടും നടന്ന തുറന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് നട തുറന്നത്. കൊവിഡ് എണ്ണം ദിനം പ്രതി കൂടുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളോടെ ആയിരിക്കും ആറുമാസത്തിന് ശേഷം സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് സന്നിധാനത്ത് ദര്‍ശനത്തിനായി എത്തി തുടങ്ങും. ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാലുടന്‍ മടങ്ങണം.

Read More

എംഐ 10T, പ്രോ പ്രീമിയം സ്മാർട്ട്ഫോണുകളുമായി ഷവോമി

എംഐ 10T, പ്രോ പ്രീമിയം സ്മാർട്ട്ഫോണുകളുമായി ഷവോമി

ഷവോമിയുടെ ഏറ്റവും വിലക്കൂടുതലുള്ള ഫോണുകളിൽ ഒന്നായ എംഐ 10 മാത്രമായിരുന്നു ഈ ശ്രേണിയിൽ ഇന്ത്യയിൽ വിറ്റിരുന്ന ഫോൺ മോഡൽ. 49,999 രൂപ മുതൽ വില ആരംഭിക്കുന്ന എംഐ 10 ശ്രേണിയിലേക്ക് എംഐ 10T, എംഐ 10T പ്രോ എന്നിങ്ങനെ ‘വിലക്കുറവുള്ള’ രണ്ട്‌ മോഡലുകൾ ഷവോമി അവതരിപ്പിച്ചു. 6 ജിബി റാം + 128 ജിബി ഓൺബോർഡ് സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിങ്ങനെ രണ്ട്‌ പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന എംഐ 10T-യ്ക്ക് യഥാക്രമം 35,999 രൂപയും 37,999 രൂപയുമാണ് വില. കോസ്മിക് ബ്ലാക്ക്, ലൂണാർ സിൽവർ എന്നീ നിറങ്ങളിലാണ് എംഐ 10T വില്പനക്കെത്തുക. 8 ജിബി റാം + 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്ന ഒരൊറ്റ പതിപ്പിൽ ലഭ്യമായ എംഐ 10T പ്രോ മോഡലിന് അതേസമയം 39,999 രൂപയാണ് വില….

Read More

മതവും കലയും ജീവിതവും ഒത്തിണങ്ങിയ ജീവിതമാണ് ഒരു ഹലാൽ ലൈഫ്‌ സ്റ്റോറി!

മതവും കലയും ജീവിതവും ഒത്തിണങ്ങിയ ജീവിതമാണ് ഒരു ഹലാൽ ലൈഫ്‌ സ്റ്റോറി!

മുഹ്സിൻ പെരാരിയും, സക്കറിയയും ചേർന്ന് തിരക്കഥയൊരുക്കി,സുഡാനി ഫ്രെം നൈജീരിയ എന്ന ചിത്രത്തിന്‌ ശേഷം സക്കറിയയുടെ സംവിധാനത്തിൽ ഒടിടി റിലീസിന്‌ എത്തിയ ചിത്രമാണ്‌ ‘ഹലാൽ ലൗ സ്‌റ്റോറി’. ആർഭാടങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ തീയേറ്ററിലേക്ക്‌ എത്തി അപ്രതീക്ഷിതമായ വിജയം നേടിയ ചിത്രമായിരുന്നു സുഡാനി ഫ്രെം നൈജീരിയ. എന്നാൽ കാൽപ്പന്തിന്‌ പകരം സിനിമയുടെ പശ്ചാത്തലത്തിലാണ്‌ ഇക്കുറി സക്കറിയ മലബാറിലെ കടുത്ത ഇസ്ലാം വിശ്വാസികളായ ഒരു സംഘത്തിൻറെ കഥ പറഞ്ഞത്. ഇസ്ലാം വിശ്വാസത്തെ മുറുകെ പിടിക്കുകയും വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും അത്‌ പ്രകടമാക്കുകയും ചെയ്യുന്ന ഒരു സംഘത്തെയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. കലയെ സ്‌നേഹിക്കുന്നവരാണവർ, അതേസമയം അത്‌ പൂർണമായും ഇസ്ലാമികമായ വ്യവസ്ഥകളേയും യാഥാസ്ഥിതിക ചിന്താഗതികളേയും വൃണപ്പെടുത്താതുമായിരിക്കണം എന്ന നിർബന്ധ ബുദ്ധിയുള്ളവർ. മുതലാളിത്തത്തിനെതിരേയും കോളയ്‌ക്ക്‌ എതിരേയും സമരം ചെയ്യുന്നവർ. കലയാണ്‌ ഇവിടെയും സമര മാർഗം.ഹോം സിനിമ എന്ന ആശയത്തെ ഇസ്ലാമിക പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുമ്പോഴും അവിടെയും…

Read More

ചില വിഗ്രഹങ്ങൾ തുടരുന്ന നിശ്ശബ്‍ദത അനുവദിച്ചുകൊടുക്കരുതെന്ന് പാർവ്വതി

ചില വിഗ്രഹങ്ങൾ തുടരുന്ന നിശ്ശബ്‍ദത അനുവദിച്ചുകൊടുക്കരുതെന്ന് പാർവ്വതി

ആക്രമിക്കപ്പെട്ട നടിക്കെതിരെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ചാനലിൽ പറഞ്ഞ ‘മരിച്ചവർ’ എന്ന പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു പാർവതി രാജിവെച്ചിരുന്നത്. വുമൺ ഇൻ സിനിമാ കളക്ടീവും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അമ്മ സംഘടനയ്‍ക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിമാരായ പാർവതിയും പത്മപ്രിയയും നടിയും സംവിധായികയുമായ രേവതിയും. താരസംഘടനയായ അമ്മ (എഎംഎംഎ) യിൽ നിന്ന് നടി പാർവതി രാജിവെച്ചത് അടുത്തിടെ ഏറെ ചർച്ചയായിരുന്നു. പാർവ്വതിയുടെ നിലപാടിനെ പിന്തുണച്ച് നിരവധി താരങ്ങളും സംവിധായകരും അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. കൂടാതെ സംഘടനയിലെ ചില ‘വിഗ്രഹങ്ങൾ’ എല്ലാം ശരിയാണെന്ന പ്രതീതി ഉണ്ടാക്കുന്നതിനായി നിശ്ശബ്‍ദത തുടരുകയാണ് ഇത് ഇനിയും അനുവദിച്ചുകൊടുക്കരുതെന്നും പാർവതി വ്യക്തമാക്കിയിരിക്കുകയാണ്. സംഘടനയുടെ ജനറൽ സെക്രട്ടറിക്ക് നേതൃത്വം നിരുപാധിക പിന്തുണ നൽകുന്നതുകൊണ്ടാണ് ഇതൊക്കെ നടക്കുന്നതെന്ന് പാർവതി വ്യക്തമാക്കുകയുണ്ടായി. സംഘടന ഒരു കുടുംബമാണ്, ഒത്തൊരുമയുണ്ട് എന്നൊക്കെ പറയുന്നവരാണ് ഇപ്പോൾ ഇത്തരത്തിൽ സംസാരിച്ചിരിക്കുന്നത്. ഗീതു മോഹൻദാസ്, രമ്യ…

Read More

രേവതി കാരണം പാർവതിക്ക് പണി ഇല്ലാതാകും എന്ന് രൂക്ഷമായ ഭാഷയിൽ നടൻ ആദിത്യൻ!

രേവതി കാരണം പാർവതിക്ക് പണി ഇല്ലാതാകും എന്ന് രൂക്ഷമായ ഭാഷയിൽ നടൻ ആദിത്യൻ!

അക്രമത്തിന് ഇരയായ നടിക്കെതിരെ നടൻ ഇടവേള ബാബു നടത്തിയ വിവാദ പ്രസ്താവനക്ക് എതിരെയുള്ള പ്രതിഷേധം കടുക്കുകയാണ്. കൂടാതെ ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നിരവധി താരങ്ങളും രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പാർവ്വതി, രേവതി, പദ്മപ്രിയ എന്നിവർ ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തത്. “സിനിമയിലെ ധാർമികത; പാർവതിയും, പത്മപ്രിയയും, രേവതിയും തത്സമയം” എന്ന പരിപാടിയിൽ ആയിരുന്നു മൂന്നുപേരും പങ്കെടുത്തത്. ലൈവ് വീഡിയോ വൈറൽ ആയതിനു പിന്നാലെ നിരവധി ആളുകളും അഭിപ്രായം കമന്റുകളിലൂടെ പങ്ക് വച്ച് രംഗത്ത് എത്തുകയുണ്ടായി. ഇതിനിടയിൽ നടൻ ആദിത്യൻ ജയൻ പങ്ക് വച്ച ഒരു കമന്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. നിനക്ക് ഒക്കെ എല്ലിന്റെ ഇടയിൽ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടിൽ ഉണ്ട്. നിന്റെ ഒക്കെ പാത്രം കഴുകൽ മുതൽ ലൈറ്റ് പിടിക്കുന്ന കുറേപ്പേര്…

Read More

അമിതകൊഴുപ്പ് ഉരുക്കി കളയാൻ അയമോദക ചായ ഉണ്ടാക്കി നോക്കൂ

അമിതകൊഴുപ്പ് ഉരുക്കി കളയാൻ അയമോദക ചായ ഉണ്ടാക്കി നോക്കൂ

വണ്ണം കുറയ്ക്കുന്നത് നിസ്സാരമായി തോന്നുമെങ്കിലും, യഥാർത്ഥത്തിൽ അത് അത്ര എളുപ്പമല്ല. ശരീരഭാരം കുറയ്ക്കാൻ വഴികൾ പലതും പരീക്ഷിക്കുന്നവരാണ് നാം. ഭക്ഷണങ്ങളിൽ നിയന്ത്രണം വരുത്തുന്നു, വ്യായാമം കൃത്യമായി ചെയ്യുന്നു, ഡയറ്റ് പിന്തുടരുന്നു, വണ്ണം കുറയ്ക്കുമെന്ന് അവകാശപ്പെട്ട വിപണിയിൽ എത്തുന്ന ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നു, എന്തിന് ഏറെ പറയണം, ശരീരഭാരം കുറയ്ക്കാൻ പട്ടിണി കിടക്കുന്നവർ പോലും നമുക്കിടയിലുണ്ട്. എന്നാൽ, ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ, ചിലപ്പോൾ നിങ്ങൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും വലിയ മാറ്റമുണ്ടാക്കും. കൊഴുപ്പ് എരിച്ചു കളയുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് അറിയപ്പെടുന്ന ഫലപ്രദമായ നിരവധി പരിഹാരങ്ങളുണ്ട്. അത്തരം ഒരു പ്രതിവിധിയാണ് അയമോദകവും ജീരകവും ചേർത്ത ചായ. നിങ്ങളുടെ ശരീരഭാരം വിജയകരമായി കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, നിങ്ങളുടെ ശ്രമത്തിൽ സ്ഥിരത പുലർത്തുന്നതും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതും വളരെ നിർണായകമാണ്. അയമോദകം, ജീരകം എന്നീ വിത്തുകൾ ഒരേ കുടുംബത്തിൽപ്പെട്ടവയാണ്. കൂടാതെ…

Read More

മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ചു നടൻ പൃഥ്വി രാജ്

മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ചു നടൻ പൃഥ്വി രാജ്

നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി തിളങ്ങിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തെന്നിന്ത്യയിൽ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. പ്രിയ സഹപ്രവർത്തകന് ആശംസകൾ അറിയിച്ചിരിക്കുകയാണ് മറ്റു താരങ്ങൾ. നിരവധി ആരാധകരും പൃഥ്വിരാജിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. നസ്രിയ നസീം, ദുൽഖർ സൽമാൻ, ആസിഫ് അലി, അസ്കർ അലി, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ്, സംവിധായകനും ഛായാഗ്രഹകനുമായ സുജിത്ത് വാസുദേവ് തുടങ്ങി മലയാളത്തിലെ മുൻനിര യുവതാരങ്ങളും സംവിധായകരുമൊക്കെ പൃഥ്വിയ്ക്ക് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ പൃഥ്വിരാജും ഇന്ദ്രജിത്തും അമ്മ മല്ലിക സുകുമാരനും മരുമക്കളായ പൂർണിമ ഇന്ദ്രജിത്തും സുപ്രിയയും കൊച്ചുമക്കളുമൊക്കെ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. മലയാളി പ്രേക്ഷകരുടെ ഏറെ ശ്രദ്ധേയമായ താരകുടുംബമാണ് സുകുമാരൻ്റെത്. എല്ലാവരും പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ ഇവരെല്ലാം തങ്ങളുടെ പ്രിയപ്പെട്ട പൃഥ്വിരാജിന്…

Read More