10 ആശുപത്രികള്‍ക്ക് കിഫ്ബി 815 കോടി രൂപ അനുവദിച്ചു

10 ആശുപത്രികള്‍ക്ക് കിഫ്ബി 815 കോടി രൂപ അനുവദിച്ചു

 3 മെഡിക്കല് കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്ത്തനങ്ങള്ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല് കോളേജ് 194.33 കോടി രൂപ, പത്തനംതിട്ട കോന്നി മെഡിക്കല് കോളേജ് 241.01 കോടി, കണ്ണൂര് പരിയാരം മെഡിക്കല് കോളേജ് 51.30 കോടി, കായംകുളം താലൂക്ക് ആശുപത്രി 45.70 കോടി, കോട്ടയം ജനറല് ആശുപത്രി 106.93 കോടി, കൊച്ചി കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രി 29.60 കോടി, കോഴിക്കോട് ഫറോഖ് താലൂക്ക് ആശുപത്രി 17.09 കോടി, കോഴിക്കോട് ബാലുശേരി താലൂക്ക് ആശുപത്രി 18.58 കോടി, കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രി 23.77 കോടി, കോഴിക്കോട് ജനറല് ആശുപത്രി 86.80 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. 

Read More

യാഹൂ ഗ്രൂപ്പ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

യാഹൂ ഗ്രൂപ്പ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ഇന്നത്തെ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ വരുന്നതിന് മുമ്പ് ആളുകള്‍ക്കിടയില്‍ ഓണ്‍ലൈന്‍ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ യാഹൂവിന്റെ വിവിധ സേവനങ്ങള്‍ക്ക് സാധിച്ചിരുന്നു. അത്തരത്തില്‍ ഒന്നാണ് യാഹൂ ഗ്രൂപ്പ്. 2001 ജനുവരിയില്‍ ആരംഭിച്ച യാഹൂ ഗ്രൂപ്പ് ഈ വര്‍ഷം ഡിസംബര്‍ 15-ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.  മറ്റ് വാണിജ്യമേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ യാഹൂ ഗ്രൂപ്പ് കമ്പനിയുടെ ദീര്‍ഘകാല പദ്ധതികളുമായി പൊാരുത്തപ്പെടുന്നില്ലെന്ന് വെറൈസണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യാഹൂ ഗ്രൂപ്പ്‌സിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും യാഹൂ പ്രസ്താവനയില്‍ പറഞ്ഞു. 

Read More

മുടിയനെ മയക്കിയ ആ സുന്ദരി ഇവനാണ്

മുടിയനെ മയക്കിയ ആ സുന്ദരി ഇവനാണ്

പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന സീരിയൽ ആണ് ഉപ്പും മുളകും. എപ്പിസോഡുകളിലും എന്തെങ്കിലും ഒക്കെ സർപ്രൈസുകൾ ആരാധകർക്കായി സീരിയൽ സംഘാടകർ ഒരുക്കാറുണ്ട്. വ്യത്യസ്തത കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത പരമ്പരയാണ് ഉപ്പും മുളകും സീരിയൽ. പൂജയുടെ വരവും, ലച്ചുവിന്റെ കല്യാണവും അങ്ങിനെ ഒരുപാട് ഒരുപാട് നിമിഷങ്ങൾ ആണ് പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത്. ഇപ്പോൾ ഉപ്പും മുളകും ആരാധകരുടെ മനസ്സ് കവർന്നിരിക്കുന്നത് ഒരു താത്ത കുട്ടിയാണ്. ആ സുന്ദരിയായി എത്തിയത് മറ്റാരും അല്ല കേശു തന്നെയാണ്. കിടിലൻ ലുക്കിലുള്ള കേശുവിന്റെ മേക്കോവർ വീഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിട്ടുണ്ട്. അതേസമയം മുടിയന്റെ മനസ്സിളക്കുന്ന ആ സുന്ദരിക്കുട്ടി ആരെന്ന ആകാംക്ഷയിലാണ് പുതിയ എപ്പിസോഡ് കാണാത്ത പ്രേക്ഷകർ. മുടിയന് പണി കൊടുക്കാനായി ശിവയും കേശുവും കൂടെ ഒപ്പിച്ച പണിയാണ് പുതിയ എപ്പിസോഡിന്റെ രസക്കാഴ്ച. എന്തായാലും കേശുവിന്റെ പുതിയ വേഷപ്പകർച്ച ഉപ്പും മുളകും ആരാധകരെ സംബന്ധിച്ചിടത്തോളം…

Read More

ഹലാൽ ലവ് സ്റ്റോറി നാളെ റിലീസ്

ഹലാൽ ലവ് സ്റ്റോറി നാളെ റിലീസ്

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ ഒരുക്കുന്ന ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി. നാളെ ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്. രണ്ടാമത്തെ ചിത്രത്തിൻ്റെ റിലീസിന് മുൻപേ തൻ്റെ മൂന്നാം ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ. മമ്മൂട്ടിയാണ് അടുത്ത ചിത്രത്തിൽ നായകനാകുന്നത്. വൻ താര നിര ചിത്രത്തിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ട്. സുഡാനി ഫ്രം നൈജീരിയ ടീമിൽ നിന്നുള്ള പ്രമുഖരും പുതിയ ചിത്രത്തിൻറെ ഭാഗമാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.കൊവിഡ് പ്രതിസന്ധി തീരുന്ന മുറയ്ക്ക് മാത്രമേ ഷൂട്ടിങ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയുള്ളൂ എന്നും,സക്കറിയയുടെ ഹലാൽ ലവ് സ്റ്റോറി ഇന്ന് രാത്രി ആമസോൺ പ്രൈമിൽ റീലീസാകും. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആൻറണി, ഷറഫുദ്ദീൻ എന്നിവരാണ് ഹലാൽ ലവ് സ്റ്റോറിയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് എന്നും സക്കറിയ പറഞ്ഞു. ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർ ചേർന്നാണ്…

Read More

തുളസിയും കറിവേപ്പിലയും തഴച്ചു വളരാൻ ചില വിദ്യകൾ

തുളസിയും കറിവേപ്പിലയും തഴച്ചു വളരാൻ ചില വിദ്യകൾ

കറിവേപ്പിലയും തുളസിയുമെല്ലാം എല്ലാവരുടെയും വീട്ടിൽ ഉറപ്പായും കാണേണ്ട രണ്ടു ചെടികളാണ്. കറിവേപ്പിലയും തുളസിയുമെല്ലാം പല രോഗങ്ങൾക്കുമുള്ള മരുന്നുമാണ്. എന്നാൽ പലരേയും അലട്ടുന്ന പ്രശ്‌നം ഇവ നേരാംവണ്ണം വളരാത്തതും വളർച്ച മുരടിയ്ക്കുന്നതുമാണ്. എന്നാൽ വേണ്ട വിധത്തിൽ അൽപം ശ്രദ്ധിച്ചാൽ നിങ്ങളുടെ വീട്ടിലും ഇവ രണ്ടു തഴച്ചു വളരും. അതിനുള്ള ചില വഴികൾ ഇനി നമുക്കറിയാം. കറിവേപ്പില നടുമ്പോൾ കറിവേപ്പിൻ കുരു പാവി മുളപ്പിച്ചെടുക്കുന്നതാണ് നല്ലത്. തൈ വാങ്ങി വച്ചു വളർത്തുന്നതിനേക്കാൾ കുരു മുളപ്പിച്ച് കറിവേപ്പു വളർത്തുന്നതാണ് കൂടുതൽ നല്ലതെന്നർത്ഥം.കറിവേപ്പിലയ്ക്കു നല്ലൊരു വളം തന്നെയാണ് മുട്ടത്തൊണ്ട്മുട്ടത്തൊണ്ട് പൊടിച്ച് കറിവേപ്പിന്റെ കടയിൽ നിന്നും ലേശം മാറി മണ്ണിൽ കുഴിച്ചിളക്കി ഇടുക. കറിവേപ്പിനുള്ള നല്ലൊന്നാന്തരം പ്രകൃതി ദത്ത വളമാണ്. മാത്രമല്ല കറിവേപ്പില പരിക്കുമ്പോഴും ശ്രദ്ധ വേണം. തണ്ടായി ഒടിച്ചെടുക്കുകയാണ് വേണ്ടത്. ഇതുപോലെ ഒടിച്ചെടുക്കുമ്പോൾ തൊലി പൊളിഞ്ഞു പോകാതെ എടുക്കുക. അല്ലെങ്കിൽ ഇത് വളർച്ച…

Read More

വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാലോ എന്ന് നടൻ ഗണേഷ് കുമാര്‍

വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാലോ എന്ന് നടൻ ഗണേഷ് കുമാര്‍

ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ പാര്‍വതി താര സംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. രാജിവെക്കാനൊക്കെ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നമ്മളതില്‍ അഭിപ്രായം പറയാനില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. അതായത് “കൊറോണയുടെ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസ്സില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെ” എന്നായിരുന്നു ഗണേഷ് കുമാറിന്റെ ഈ മറുപടി. ഒപ്പം ‘സംഘടന ആരെയും വിളിച്ച് അവസരം കൊടുക്കരുതെ ന്നും പറയില്ല, അതൊക്കെ വെറുതെ പറയുകയാണ്. മോഹന്‍ലാലിനെ പോലെ മമ്മൂട്ടിയെ പോലെ ഇന്നസെന്റിനെ പോലുള്ള ആളുകളൊക്കെ ആരെയെങ്കിലും വിളിച്ച് ചാന്‍സ് കൊടുക്കരുതെന്നൊക്കെ പറയുമോ?’ എന്നും ഗണേഷ് കുമാർ കൂട്ടി ചേർത്തു. ഇടവേള ബാബുവിന്‍റെ വിവാദ…

Read More

മഞ്ഞപ്പല്ല് ഇല്ലാതാകാൻ അൽപ്പം പ്രയോഗം

മഞ്ഞപ്പല്ല് ഇല്ലാതാകാൻ അൽപ്പം  പ്രയോഗം

സൗന്ദര്യമെന്നതിന്റെ ഭാഗമാണ് നല്ല ചിരി. ചിലപ്പോൾ ചിരി നല്ലതാകും, പക്ഷേ ചിരിയ്ക്കാൻ മടിയാകും. കാരണം വില്ലനായി വരുന്നത് പല്ലാണ്.മഞ്ഞ നിറമുളള പല്ലുകൾ എത്ര തന്നെ പല്ലു വൃത്തിയാക്കിയാലും പലർക്കും വരുന്ന പ്രശ്‌നമാണ്. ഇതിനായി മെഡിക്കൽ ട്രീറ്റ്‌മെന്റുകൾ ധാരാളമുണ്ട്. എന്നാൽ ചിലവോർകുമ്പോൾ പലരും അതിനായി മടിക്കും. . ഇതിനുളള പരിഹാരം വീട്ടു വൈദ്യങ്ങൾ തന്നെയാണ്. മറ്റേതു സൗന്ദര്യപരമായ കാര്യങ്ങൾക്കുമെന്ന പോലെ പല്ലിനും, അതായത് പല്ലു വെളുപ്പിയ്ക്കാനും വീട്ടുവൈദ്യങ്ങൾ ധാരാളമുണ്ട്. ഇഞ്ചി ആരോഗ്യത്തിന് എന്നതു പോലെ തന്നെ മുടി സംരക്ഷണത്തിനും ചർമത്തിനുമെല്ലാം ഏറെ ഗുണകരമാണ്. നല്ലൊരു ആന്റി ഓക്‌സിഡന്റാണ് ഇഞ്ചി. ഇതിനാൽ തന്നെ സൗന്ദര്യപരമായ ഗുണങ്ങളിൽ മുന്നിട്ടു നിൽക്കുകയും ചെയ്യും. ചർമ സംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഇഞ്ചി ഉപയോഗിക്കാറുമുണ്ട്. ഇഞ്ചി പോലെ മറ്റൊരു വസ്തുവാണ് നാരങ്ങ. ശക്തമായ ആന്റി ഓക്ിസന്റുകളും ഇതിലുണ്ട്.പല്ലിനെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ കഴിയുന്ന ധാരാളം ഗുണങ്ങൾ…

Read More

നടൻ വിജയ് സേതുപതിക്കും 800 നും എതിരെ സോഷ്യൽ മീഡിയ

നടൻ വിജയ് സേതുപതിക്കും 800 നും എതിരെ സോഷ്യൽ മീഡിയ

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസ താരമാണ് മുത്തയ്യ മുരളീധൻ. അദ്ദേഹത്തിന്റെ ജീവിതം സിനിമയാവുകയാണ്. മക്കൾസെൽവൻ വിജയ് സേതുപതിയാണ് ചിത്രത്തിൽ മുത്തയ്യയാണ് എത്തുന്നത്. ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. 2008 -ൽ വിരമിക്കുമ്പോൾ മുത്തയ്യയുടെ പേരിൽ 800 ടെസ്റ്റ് വിക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഈ ചരിത്രനേട്ടത്തെയാണ് ചിത്രത്തിന്റെ പേരിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. അതേസമയം മുരളീധരന്റെ ജീവിതത്തിൽ നടന്ന, അധികമാരും അറിയാതിരുന്ന പല സംഭവങ്ങളും അക്കാലത്ത് ശ്രീലങ്കയിൽ സംഭവിച്ച കാര്യങ്ങളുമെല്ലാം സിനിമയിൽ ഉണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന മോഷൻ പോസ്റ്റർ നൽകുന്ന സൂചന. ഒപ്പം പോസ്റ്ററിൽ മുരളീധരനുമായുള്ള വിജയ് സേതുപതിയുടെ അവിശ്വസനീയമായ സാമ്യതയും ചർച്ചയായി മാറിയിട്ടുണ്ട്. എന്നാൽ 800 ചിത്രത്തിനെതിരേയും വിജയ് സേതുപതിക്കെതിരേയും സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ശക്തമായ വിമർശനവുമായി എത്തിയിട്ടുണ്ട്. സിംഹളർ ഭൂരിപക്ഷമുള്ള ശ്രീലങ്കൻ സർക്കാർ തമിഴ്…

Read More

അവാർഡ് സദാചാര പ്രചാരണത്തിലൂടെ ‘ഇല്ലാതാക്കിക്കളയും എന്ന് പറയുന്നവർക്കുള്ള മറുപടി: കനി കുസൃതിയുടെ കുറിപ്പ്

അവാർഡ് സദാചാര പ്രചാരണത്തിലൂടെ ‘ഇല്ലാതാക്കിക്കളയും എന്ന് പറയുന്നവർക്കുള്ള മറുപടി: കനി കുസൃതിയുടെ കുറിപ്പ്

അൻപതാമത് കേരള ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനം കണക്കാക്കി കനി കുസൃതിയ്ക്കാണ് മികച്ച നടിയുടെ പുരസ്കാരം ലഭിച്ചത്. ഇതിനു പിന്നാലെ പിന്നാലെ തനിക്ക് കിട്ടിയ അവാർഡിൽ വലിയ സന്തോഷമുണ്ടെന്നും അവാർഡ് പികെ റോസിയ്ക്ക് സമർപ്പിക്കുന്നുവെന്നും സിനിമയിൽ ഇന്നും ജാതി വിവേചനമുണ്ടെന്നും കനി കുസൃതി പറഞ്ഞിരുന്നു. ചെങ്ങറ ഭൂസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുമ്പിൽ രാത്രി സമരം നടത്തിയപ്പോൾ കൈരളി ടി.വി ഒളികാമറ ദൃശ്യങ്ങൾ വെച്ച് മ്യൂസിക്ക് ആൽബം ഉണ്ടാക്കി അഴിഞ്ഞാട്ടക്കാരും അരാജകവാദികളുമായി ചിത്രീകരിച്ച് രണ്ടു ദിവസത്തിനുള്ളിൽ ചാനലിലൂടെ ഇരുപതിലേറെ തവണ സംപ്രേക്ഷണം ചെയ്തതായും അതിൽ ‘അഭിനേതാക്കളായി’ കനിയടക്കമുള്ള സുഹൃത്തുക്കൾ ചിത്രീകരിക്കപ്പെട്ടതായും കനി പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. തുടർന്ന് പിറ്റേ ദിവസം തിരുവനന്തപുരം പ്രസ് ക്ലബിൽ ഒരു മണിക്കൂർ നീണ്ട പത്ര സമ്മേളനത്തിൽ എല്ലാ സദാചാര വിചാരണകളെയും തങ്ങളെല്ലാം ഒരുമിച്ചിരുന്നു നേരിട്ടിരുന്നുവെന്നും…

Read More

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍

നടൻ സുരാജ് വെഞ്ഞാറമ്മൂടാണ് അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. വികൃതി,ആൻഡ്രോയിഡ് കുഞ്ഞപ്പൻ, എന്നീ സിനിമകളിലെ പ്രകടനം കണക്കാക്കിയാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് സുരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ സുരാജിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത് നിരവധിപേരാണ്. അർഹതപ്പെട്ട അംഗീകാരമാണെന്നും സുരാജ് ഏട്ടന് ആശംസകൾ നേരുന്നുവെന്നും നടൻ ഷെയ്ൻ നിഗം തന്റെ ഫേസ് ബോക്കിലൂടെ അറിയിക്കുകയുണ്ടായി. ‘അർഹതപ്പെട്ട അംഗീകാരം. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ സുരാജ് ഏട്ടന് ആശംസകൾ.. ഒത്തിരി സ്നേഹം അതിലേറെ സന്തോഷം.’ ഇനങ്ങനെയാണ് ഷെയ്ൻ കുറിച്ചത്. എന്നാൽ വാസന്തി എന്ന സമാന്തര സിനിമയാണ് അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നിറഞ്ഞു നിന്നത്. ചിത്രത്തിനും തിരക്കഥയ്ക്കും മികച്ച സ്വഭാവ നടിയ്ക്കും അടക്കം മൂന്ന് പുരസ്കാരങ്ങളാണ് വാസന്തി കരസ്ഥമാക്കിയത്. സ്വാസിക വിജയ്…

Read More