സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം മൂലം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നുമാണ് പ്രവചനം. കോഴിക്കോട് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

Read More

ദേഹാസ്വാസ്ഥ്യം; അക്കിത്തം ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം; അക്കിത്തം ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിമുതല്‍ മൂത്രതടസ്സം കഠിനമാവുകയും തൃശൂർ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Read More

ജനുവരി മുതല്‍ പാലിയേക്കരയില്‍ സമ്പൂര്‍ണ ഫാസ്ടാഗ്

ജനുവരി മുതല്‍ പാലിയേക്കരയില്‍ സമ്പൂര്‍ണ ഫാസ്ടാഗ്

രാജ്യത്തെ ടോള്‍ പ്ലാസകളില്‍ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് ഉറപ്പാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിര്‍ദേശം. ഡിസംബര്‍ 31-നുമുന്‍പ് സമ്പൂര്‍ണ ഫാസ്ടാഗ്വത്കരണം ഉറപ്പാക്കണമെന്ന ഉത്തരവ് ടോള്‍ പ്ലാസകളുടെ നടത്തിപ്പു ചുമതലയുള്ള കണ്‍സഷണര്‍ കമ്പനികള്‍ക്ക് നല്‍കി. 2019 ജൂലായിലെ ഉത്തരവ് പ്രകാരം 2020 ജൂണ്‍ മാസത്തോടെ എല്ലാ വാഹനങ്ങളും ഫാസ്ടാഗ് ആക്കേണ്ടതായിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡിസംബര്‍ 31 വരെ നീട്ടിവെച്ചു. ഉത്തരവ് നടപ്പാക്കുന്നതോടെ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് ഉപയോഗിച്ചേ ഓടാനാവൂ. ഇതിന്റെ പ്രാരംഭമായി പുതിയതായി നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Read More

വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നു ശരണ്യ ആനന്ദ്

വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നു ശരണ്യ ആനന്ദ്

ആകാശഗംഗ 2 എന്ന സിനിമയിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് മലയാളികളുടെ പ്രിയങ്കരിയായ താരം ശരണ്യ ആനന്ദ്. ശരണ്യ ആനന്ദ് ഇപ്പോൾ മിനി സ്ക്രീനിലെ മിന്നും താരമാണ്.ആകാശഗംഗ 2 എന്ന ചിത്രത്തിന് ശേഷം മാമാങ്കം എന്ന സിനിമയിലും ശരണ്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ശരണ്യ ഇപ്പോൾ തൻ്റെ ജീവിതത്തിലെ പുതിയ ചുവടുവെപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.വിവാഹം നിശ്ചയിച്ച വിവരമാണ് ശരണ്യ ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ വിവാഹ നിശ്ചയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രീ വെഡ്ഡിങ് ഫോട്ടോകൾ നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായതിനാൽ തന്നെ ശരണ്യയുടെ പുത്തൻ വിശേഷം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഒടുവിൽ യെസ് പറഞ്ഞുവെന്ന് ശരണ്യ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.നടിയുടെ വരൻമനേഷ് രാജൻ നായരാണ്. അദ്ദേഹം ഹൃദയം കവർന്നുവെന്നും…

Read More

എസി ബോട്ടിൽ ഒരു കായൽ സവാരി നടത്തിയാലോ?

എസി ബോട്ടിൽ ഒരു കായൽ സവാരി നടത്തിയാലോ?

കോവിഡ് മഹാമാരിയെ തുടർന്ന് താല്കാലികമായി നിർത്തിവെച്ചിരുന്ന എസി അതിവേഗ ബോട്ടുകൾ വീണ്ടും സർവീസിനൊരുങ്ങുകയാണ്. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി, പൊടിയും പുകയും ഏൽക്കാതെ, ഒന്നര മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാം എന്നതാണ് ഈ ബോട്ടുകളുടെ വലിയ പ്രത്യേകത.എറണാകുളം വൈക്കം, ആലപ്പുഴ കോട്ടയം റൂട്ടുകളിലാണ് ജലഗതാഗത വകുപ്പിന്റെ എ. സി ബോട്ടുകളുള്ളത്.ലവിലെ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ് പുനരാരംഭിക്കുക.എറണാകുളം റൂട്ടിൽ 2018ൽ തുടങ്ങിയ എ. സി ബോട്ടായ വേഗ വിജയമായതോടെയാണ് കൂടുതൽ റൂട്ടുകളിൽ എ. സി ബോട്ട് സർവീസ് തുടങ്ങാൻ പദ്ധതിയിട്ടത്. തുടർന്ന് ഈ വർഷം ആദ്യം ആലപ്പുഴയിൽ ആരംഭിച്ചു. വിനോദസഞ്ചാരികളെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർവീസ് നിർത്തി വയ്ക്കുകയായിരുന്നു. എറണാകുളം വൈക്കം റൂട്ടിൽ എസി യാത്രയ്ക്ക് 80 രൂപയും നോൺ എസിയ്ക്ക് 40 രൂപയുമാണ് ഈടാക്കുന്നത്. ആലപ്പുഴ കോട്ടയം റൂട്ടിൽ എസി…

Read More

നടി പാർവതിയെ പിന്തുണച്ചു നിരവധിപേർ

നടി പാർവതിയെ പിന്തുണച്ചു നിരവധിപേർ

അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ നടി ഭാവനയെ കുറിച്ചുള്ള വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നടി പാർവതി അമ്മയിൽ നിന്നും രാജി വച്ചിരിക്കുകയാണ്. ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. എന്തുകൊണ്ടാണ് മലയാള സിനിമയിലെ മുൻനിര നായകന്മാർ പ്രതികരിക്കാത്തതെന്നാണ് അഷ്റഫ് ചോദിക്കുന്നത്. പുതിയ തലമുറയിലെ പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ദുൽഖർ സൽമാൻ എന്നിവർ എന്താണ് മാറിനിൽക്കുന്നത്. ഇവരൊക്കെ പ്രതികരിക്കേണ്ടതല്ലേയെന്നും ആലപ്പി അഷ്റഫ് ചോദിച്ചു. കുറ്റക്കാരെന്ന് പറയുന്നത് ആരും വിചാരിക്കാത്തവരാണ്. മലയാള സിനിമയിലെ ഉദയസൂര്യനാണ് പാർവതിയെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. ഭാവനയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഇടവേള ബാബു പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം രാജിവെച്ച് പുറത്ത് പോകണമെന്നും അഷ്‌റഫ് ആവശ്യപ്പെട്ടു.നേരത്തെ, നാണംകെട്ട പരാമർശമാണ് ഇടവേള ബാബു നടത്തിയത് എന്ന് പാർവതി തുറന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സംഘടനയിൽ…

Read More

രണ്ടു തവണ ആഴചയിൽ മുഖം ഇങ്ങനെ എക്സ്ഫോലിയേറ്റ് ചെയ്‌താൽ

രണ്ടു തവണ ആഴചയിൽ മുഖം ഇങ്ങനെ എക്സ്ഫോലിയേറ്റ് ചെയ്‌താൽ

സൂര്യൻതാപം, പൊടി, മലിനീകരണം തുടങ്ങിയ പ്രശ്നങ്ങളെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറുമ്പോൾ ഇതെല്ലാം ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം കവർന്നെടുക്കുകയും ചർമ്മ കോശങ്ങളെ നിർജ്ജീവമാക്കി മാറ്റി ബ്ലാക്ക്ഹെഡ്സ്, ടാന്നുകൾ തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.ചർമ്മത്തിൽ ചെയ്യാൻ കഴിയുന്ന എക്സ്ഫോളിയേഷൻ പ്രക്രിയ കേടായ ചർമ്മകോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുകയും ചർമ്മത്തിന്റെ ആരോഗ്യവും രൂപവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മറ്റേതൊരു സൗന്ദര്യ ചികിത്സകളിൽ നിന്നും വ്യത്യസ്തമായി, ഒരാളുടെ ചർമ്മസ്ഥിതിയിൽ എപ്പോൾ വേണമെങ്കിലും ചെയ്യാൻ കഴിയുന്ന ഒന്നാണ് എക്സ്ഫോളിയേഷൻ.ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാനായി തൈര് മികച്ച രീതിയിൽ ഉപയോഗിക്കാനാവും. ലാക്റ്റിക് ആസിഡ് സമ്പുഷ്ടമായ തൈര് ചർമ്മത്തിൽ ഒരു സ്വാഭാവിക ബ്ലീച്ചായി വർത്തിക്കുകയും ഇത് ചർമ്മത്തെ മൃദുവായി ടോൺ ചെയ്യുകയും ചെയ്യുന്നു. മിക്ക വീടുകളിലും ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണമാണ് ഓട്സ്. ഇതിലെ ഫെബറുകളും ധാതുക്കളുമെല്ലാം ഹൃദയാരോഗ്യം, പ്രമേഹം, മലബന്ധം തുടങ്ങിയവ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനുമൊക്കെ സഹായിക്കുന്നു. മിക്ക…

Read More

ആശുപത്രി വിട്ടു വീട്ടിലെത്തിയ നടൻ ടോവിനോ തോമസ്: വെൽകം ബാക്ക് അപ്പ എന്ന് മക്കളും

ആശുപത്രി വിട്ടു വീട്ടിലെത്തിയ നടൻ ടോവിനോ തോമസ്: വെൽകം ബാക്ക് അപ്പ എന്ന് മക്കളും

‘കള’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നടൻ ടൊവിനോ ആശുപത്രി വിട്ടു. ഇനി കുറച്ചു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്നാണ് അറിയിച്ചിരിക്കുന്നത്. വീട്ടിലെത്തിയ ശേഷം മകൾ ഇസ പേപ്പറിൽ എഴുതിയൊരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് ടൊവിനോ സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ. വീട്ടിലെത്തി. നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണു‌ നിർദ്ദേശം. ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എൻറെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം എന്നാണു ടോവിനോ കുറിച്ചിരിക്കുന്നത്. മാത്രമല്ല ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണ് നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം. ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്ത…

Read More

‘എരിഡ’യുടെ സെക്കൻറ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

‘എരിഡ’യുടെ സെക്കൻറ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ എന്ന ത്രില്ലർ സിനിമയുടെ സെക്കൻറ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. അതിജീവനത്തിൻ്റെ ഈ സമയത്ത് എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ‘എരിഡ’ യുടെ ചിത്രീകരണം ബെംഗലുരുവിൽ പുരോഗമിക്കുകയാണ്. യവന കഥകളിലെ അതിജീവനത്തിൻ്റെ നായികയാണ് എരിഡ. നാസ്സർ, സംയുക്ത മേനോൻ, കിഷോർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ. എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് ‘എരിഡ’. നിർമ്മാതാവ് അരോമ മണിയുടെ മകൻ അരോമ ബാബു നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് ‘എരിഡ’. വെെ വി രാജേഷ് കഥ, തിരക്കഥ,സംഭാഷണമെഴുതുന്നു. എഡിറ്റർ സുരേഷ് അരസ്, സംഗീതം അഭിജിത്ത് ഷെെലനാഥ്, ലെെൻ പ്രൊഡ്യൂസർ ബാബു, കല അജയ് മാങ്ങാട്, മേക്കപ്പ് ഹീർ, കോസ്റ്റ്യൂം ഡിസെെനർ ലിജി…

Read More

മികച്ച ചിത്രത്തിനുള്ള പുരസ്കാരം ചിത്രം വാസന്തിയ്ക്ക്; മികച്ച നടൻ സുരാജും, മികച്ച നടി കനിയും

മികച്ച ചിത്രത്തിനുള്ള പുരസ്കാരം ചിത്രം വാസന്തിയ്ക്ക്; മികച്ച നടൻ സുരാജും, മികച്ച നടി കനിയും

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂട്, മികച്ച നടിയായി കനി കുസൃതി എന്നിവരെയാണ് തിരഞ്ഞെടുത്തത്. ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’, ‘വികൃതി’ സിനിമകളിലെ അഭിനയം പരിഗണിച്ചാണ് പുരസ്കാരം. ‘ബിരിയാണി’യിലെ അഭിനയമാണ് കനിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് ഇവർക്ക് പുരസ്കാരമായി ലഭിക്കുന്നത്. മികച്ച ചിത്രമായി ‘വാസന്തി’യെയും മികച്ച സംവിധായകനായി ‘ജല്ലിക്കട്ട്’ ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയേയും തെരഞ്ഞെടുത്തു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിലും മികച്ച സ്വഭാവ നടിയായി സ്വാസികയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘വാസന്തി’ സിനിമകളിലൂടെയാണ് ഇരുവരേയും ഈ പുരസ്കാരത്തിന് അർഹരാക്കിയത്. നിവിൻ പോളിക്കും അന്ന ബെന്നിനും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ‘മൂത്തോൻ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ഹെലൻ’ സിനിമകളിലെ പ്രകടനം പരിഗണിച്ചാണിത്.മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ‘വാസന്തി’ സിനിമ എഴുതിയ റഹ്മാൻ ബ്രദേഴ്സ്…

Read More