വാക്കുപാലിച്ച്‌ ഗോപി സുന്ദർ: ഇമ്രാന്‍റെ ശബ്‍ദത്തിൽ അതിമനോഹരമായൊരു പാട്ട്

വാക്കുപാലിച്ച്‌ ഗോപി സുന്ദർ: ഇമ്രാന്‍റെ ശബ്‍ദത്തിൽ അതിമനോഹരമായൊരു പാട്ട്

ഇമ്രാനും ഗോപി സുന്ദറും ഹരിനാരായണനും ഒന്നിച്ചൊരുക്കിയ ‘സംഗീതമേ…സൗഭാഗ്യമേ…’എന്ന് തുടങ്ങുന്ന പാട്ട് സോഷ്യൽ മീഡിയിയൽ തരംഗമായിരിക്കുകയാണ് ഇപ്പോൾ. വി ലവ് യു ഇമ്രാൻ ഖാൻ എന്നെഴുതിക്കൊണ്ടാണ് പാട്ട് ആരംഭിക്കുന്നത്.’ഒരുപാട് സന്തോഷമായി എൻറെ ജീവിതത്തിലെ കുറെ നല്ല നിമിഷങ്ങൾ ഒരു കൂടെ പിറപ്പിനെ പോലെ എന്നെ ചേർത്തു പിടിച്ചു നിർത്തിയ ഗോപി ചേട്ടാ ഒരുപാട് നന്ദി’, സംഗീത സംവിധായകൻ ഗോപി സുന്ദറിൻറെ യൂട്യൂബ് ചാനലായ ഗോപി സുന്ദർ മ്യൂസിക് കമ്പനിയിലൂടെ പുറത്തിറക്കിയിരിക്കുന്ന തൻറെ വീഡിയോയ്ക്ക് താഴെ ഗായകൻ ഇമ്രാൻ ഖാൻ കമൻറ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. ഒപ്പം ഇമ്രാൻറെ കമൻറിന് താഴെ ഇമ്രാൻറെ ഉമ്മ ആമിന ഷാജഹാനും കമൻറ് ചെയ്തിട്ടുണ്ട്. ‘ഗോപി സാറിനും കുടുംബത്തിനും പടച്ചോൻ എല്ലാവിധ ബർക്കതും ഐശ്വര്യവും തരാൻ വേണ്ടി ആത്മാർഥമായി ദുആ ചെയ്യുന്നു’വെന്നാണ് ഉമ്മയുടെ കമൻറ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഇമ്രാൻ ഖാൻ അടുത്തിടെ ഉപജീവനത്തിനായി ഓട്ടോ…

Read More

കൊടൈക്കനാലിലേക്ക് വെൽകം

കൊടൈക്കനാലിലേക്ക് വെൽകം

വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ് ഇപ്പോൾ കൊടൈക്കനാൽ. എന്നാൽ സന്ദർശനം നടത്താൻ ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിൽ നിന്ന് സാധുവായ ഇ-പാസ് ആവശ്യമാണ്. കൊടൈക്കനാൽ സാധാരണഗതിയിൽ രാജ്യമെമ്പാടും നിന്ന് ധാരാളം സന്ദർശകരെ ആകർഷിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അഞ്ചര മാസമായി അടച്ചിരിക്കേണ്ടി വന്നു.കൊടൈക്കനാലിലെ ടൂറിസം വ്യവസായത്തിൽ നിന്നുള്ളവർ ടൂറിസം പ്രവർത്തനങ്ങൾ ചെറിയ തോതിൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്കായി റോസ് ഗാർഡൻ, ബ്രയന്റ് പാർക്ക്, ചെട്ടിയാർ പാർക്ക് എന്നിങ്ങനെ മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ മാത്രം വീണ്ടും തുറക്കാൻ ദിണ്ടിഗൽ ജില്ലാ ഭരണകൂടം അനുമതി നൽകി. അൺലോക്ക് 4.0 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തമിഴ്നാട് സംസ്ഥാന സർക്കാർ ചില ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ, സെപ്റ്റംബർ 7 മുതൽ അന്തർ ജില്ലാ ബസുകൾക്കും ട്രെയിനുകൾക്കും പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിച്ചിട്ടുണ്ട്. മാത്രമല്ല പ്രശസ്തമായ ഗ്രീൻ വാലി വ്യൂ, ബെറിജാം തടാകം തുടങ്ങിയ സ്ഥലങ്ങൾ വനവും മറ്റ്…

Read More

റഷ്യൻ സാലഡ് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തോളു

റഷ്യൻ സാലഡ് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തോളു

നിങ്ങളുടെ അത്താഴ വിരുന്നുകളെ ഏറ്റവും രുചികരമാക്കാൻ സഹായിക്കുന്ന ഒന്നാണ് റഷ്യൻ സാലഡ്. ഏറ്റവും എളുപ്പത്തിൽ പെട്ടെന്നുതന്നെ തയ്യാറാക്കിയെടുക്കാൻ ഒന്നാണ് ഇത്. മാത്രമല്ല പതിവായി നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം ഉൾപ്പെടുത്താൻ സാധിക്കുന്ന ഒരു രുചികരമായ വിഭവമാണ് ഈ സാലഡ്. നിങ്ങളുടെ ആരോഗ്യസ്ഥിതിക്ക് മികച്ച ഗുണങ്ങൾ നൽകാനും, ഉന്മേഷദായകവും കഴിക്കാൻ ഒട്ടും തന്നെ ബുദ്ധിമുട്ട് ഇല്ലാത്തതും ആയതിനാൽ ദിവസത്തിലെ ഏത് സമയത്തും വെറുതെ ഇരിക്കുമ്പോൾ എല്ലാം നമുക്ക് ഇത് പെട്ടെന്ന് തയ്യാറാക്കി ആസ്വദിക്കാവുന്നതാണ്. ഇതിലെ ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം. മയോണൈസ്; 2 ടേബിൾസ്പൂൺ, തൈര് : 4 ടേബിൾസ്പൂൺ, ചതുരത്തിൽ അരിഞ്ഞ കൈതച്ചക്ക: ഒരു കപ്പ്, മാതള നാരങ്ങയുടെ വിത്ത്: 1/2 കപ്പ്, ബീൻസ് അരിഞ്ഞത്;1/4 കപ്പ്,ക്യാരറ്റ് അരിഞ്ഞത് : 1/4 കപ്പ്, ഉരുളക്കിഴങ്ങ് അരിഞ്ഞത്: 1 കപ്പ്,മധുര ചോളം: 1/4 കപ്പ്, ഉപ്പു ആവശ്യത്തിന്, പഞ്ചസാരപൊടി: ആവശ്യത്തിന്, ചതച്ച…

Read More