റെനോ 3 പ്രോയുടെ വില മൂന്നാമതും കുറച്ച് ഒപ്പോ

റെനോ 3 പ്രോയുടെ വില മൂന്നാമതും കുറച്ച് ഒപ്പോ

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോ ഈ വർഷം മാർച്ചിൽ വിപണിയിലെത്തിച്ച സ്മാർട്ട്ഫോൺ റെനോ 3 പ്രോയുടെ വില വീണ്ടും കുറച്ചു. വിപണിയിലെത്തി ഇത് മൂന്നാം തവണയാണ് റെനോ 3 പ്രോയുടെ വില ഒപ്പോ കുറയ്ക്കുന്നത്. ജൂലായിലും, അഗസ്റ്റിലും 2000 രൂപ വീതമാണ് 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള അടിസ്ഥാന വേരിയന്റിന്റെ വില ഒപ്പോ കുറച്ചത്. അത്പോലെ തന്നെ 2000 രൂപ കുറച്ച്. 31,990 രൂപയായിരുന്ന റെനോ 3 പ്രോയുടെ വില മൂന്ന് തവണ കുറച്ചതിന് ശേഷം ഇപ്പോൾ 25,990 രൂപയ്ക്ക് ലഭ്യമാണ്.

Read More

വൈറ്റമിൻ ഇ ഓയിൽ മുഖത്ത് പുരട്ടിയാൽ

വൈറ്റമിൻ ഇ ഓയിൽ മുഖത്ത് പുരട്ടിയാൽ

ആരോഗ്യത്തിന് ഏറ്റവും ഗുണകരം നാച്വറൽ വസ്തുക്കളാണെങ്കിലും ചിലപ്പോൾ ചില മരുന്നുകളും ഇതിനു സഹായിക്കും. ഇതിൽ ഒന്നാണ് വൈറ്റമിൻ ഇ ക്യാപ്‌സൂളുകൾ. വൈറ്റമിൻ ഇ ഓയിൽ നിറച്ചതാണ് ഈ ക്യാപ്‌സൂൾ. കറ്റാർവാഴ, ബദാം പോലുള്ളവയിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണം ചർമത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കുന്നുവെന്നതാണ്. ഇതു കൊളാജൻ ഉൽപാദനത്തിനു സഹായിക്കുന്നു. ഇവ ചർമകോശങ്ങൾ അയഞ്ഞു തൂങ്ങാതെയും ചർമത്തിൽ ചുളിവുകൾ വീഴാതെയും സഹായിക്കുന്നു. പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്. ഇത് അടുപ്പിച്ച് കണ്ണിനടിയിൽ പുരട്ടി നോക്കൂ. കണ്ണിനടിയിലെ കറുപ്പു നീക്കുവാൻ സാധിയ്ക്കും. കൺതടത്തിലെ ചുളിവുകൾ നീക്കാനുള്ള പ്രധാനപ്പെട്ടൊരു വഴി കൂടിയാണിത്. മാത്രമല്ല സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഇതു ചർമത്തിനു സംരക്ഷണം നൽകുന്നു. കരുവാളിപ്പ് അകറ്റുന്നു. ഇതെല്ലാം തന്നെ ചർമത്തിന് ഏറെ ഗുണകരമാകുന്നു. പ്രത്യേകിച്ചും വേനൽക്കാലത്ത്‌ മുഖത്തിന് ഈർപ്പം നൽകാൻ…

Read More

അടി വയർ കുറയ്ക്കാൻ റാഗി സൂപ്പ് പരീക്ഷിച്ചോളൂ

അടി വയർ കുറയ്ക്കാൻ റാഗി സൂപ്പ് പരീക്ഷിച്ചോളൂ

കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും റാഗി ഏറെ ആരോഗ്യകരമാണ്. റാഗി ധാന്യത്തിന്റെ ഏറ്റവും നല്ല ഗുണം ഇത് ഗ്ലുട്ടൻ രഹിതമാണ് എന്നതാണ്. അതുപോലെ തന്നെ റാഗി കുറുക്കിയതും മറ്റും കുട്ടികൾക്ക് ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണ്. ഈ ധാന്യം തികച്ചും വൈവിധ്യമാർന്നതും പ്രഭാതഭക്ഷണം ഉൾപ്പെടെയുള്ള ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതുമാണ്. ഒരു കപ്പ് റാഗി പൊടിയിൽ 16.1 ഗ്രാം നാരുകൾ അഥവാ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവയുടെ ഫൈബർ നമ്മളെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്താൻ സഹായിക്കുന്നു, അതിനാൽ അമിതഭക്ഷണം ഒഴിവാക്കാൻ ഇത് മൂലം സാധിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും കാരണമാകുന്നു. നല്ല ദഹനത്തിലൂടെ മലബന്ധം പോലുളള പ്രശ്‌നങ്ങൾക്ക് പരിഹാരമായി പ്രവർത്തിയ്ക്കുകയും ചെയ്യുന്നു. തടിയും വയറും കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് റാഗി സൂപ്പ് തയ്യാറാക്കാൻ ഏറെ എളുപ്പമാണ്. റാഗിപ്പൊടി അൽപം പാലിലും വെള്ളത്തിലും ചേർത്തിളക്കുക. ഒരു…

Read More

കരിക്ക് ടീമിൻ്റെ ‘ഉൽക്ക’യ്ക്ക് കൈയ്യടിച്ച് നടൻ അജു വർഗ്ഗീസ്

കരിക്ക് ടീമിൻ്റെ ‘ഉൽക്ക’യ്ക്ക് കൈയ്യടിച്ച് നടൻ അജു വർഗ്ഗീസ്

ഇതുവരെ കരിക്ക് ടീം പുറത്ത് വിട്ട വീഡിയോകളിൽ നിന്നും വേറിട്ട് ഗൗരവ സ്വഭാവത്തിലുള്ള പ്രമേയത്തിലുള്ള വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സൈബറിടത്തിൽ ജനപ്രീതി നടിയ വെബ് ചാനലായ കരിക്ക് ഒടുവിൽ റിലീസ് ചെയ്ത ഉൽക്ക കൈയ്യടികൾ സ്വന്തമാക്കി മുന്നേറുകയാണ്. കരിക്ക് ടീമിലെ അഭിനേതാക്കളുടെയെല്ലാം വേറിട്ട ഗെറ്റപ്പും അഭിനയശൈലിയും പുതിയ വീഡിയോയിൽ പ്രകടമായിരുന്നു. എന്നാൽ ഇപ്പൊ പ്രശംസകളുടെ നടൻ അജു വര്ഗീസ് എത്തിയിരിക്കുകയാണ്. ഉൽക്ക കിടിലനായിരുന്നു എന്നും അഭിനേതാക്കളായ അർജ്ജുനും അനുവും ജീവനും പൊളിച്ചടുക്കിയെന്നും,നിരവധി പേരാണ് ത്രില്ലർ സ്വഭാവമുള്ള പ്രമേയത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. കൂടാതെ ഓരോ എപ്പിസോഡ് കഴിയുന്തോറും ടീം കരിക്കിനെ ഒരുപാട് ഇഷ്ടപ്പെടുകയാണ് എന്നാണ് അജു കുറിച്ചിരിക്കുന്നത്. മുൻപും അജു വർഗ്ഗീസ് സോഷ്യൽ മീഡിയയിലൂടെ കരിക്കിൻ്റെ വീഡിയോകൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അഭിനേതാവായ ജീവൻ സ്റ്റീഫൻ തന്നെയാണ്…

Read More

അമ്പുച്ചൻ ദി കുട്ടിവ്ലോഗർ, ക്യൂട്ട് വീഡിയോ പങ്കിട്ട് വീണ നായർ

അമ്പുച്ചൻ ദി കുട്ടിവ്ലോഗർ, ക്യൂട്ട് വീഡിയോ പങ്കിട്ട് വീണ നായർ

ബിഗ് ബോസ് സീസൺ 2-വിൽ മത്സരാർത്ഥികളിൽ ഏറെ വൈകാരികമായി നീങ്ങിയ ഒരാളായിരുന്നു വീണ നായർ. വീറും വാശിയും നിറഞ്ഞ മിന്നും പ്രകടനം കാഴ്ച വച്ചാണ് വീണ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. പാട്ട്, ഡാൻസ്, ഓട്ടൻ തുള്ളൽ, ചാക്യാർ കൂത്ത്, മിമിക്രി തുടങ്ങിയ കലാപരിപാടികളിലെ തൻ്റെ പ്രാവീണ്യവും വീണ വളരെ ചുരുങ്ങിയ സമയം കൊണ്ട് തെളിയിക്കുകയും വീണ ചെയ്തിരുന്നു. എങ്കിലും താരത്തിന് അപ്രതീക്ഷതമായി ബിഗ് ബോസിൽ നിന്നും പിന്മാറേണ്ടതായി വന്നിരുന്നുവീണ നായർ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. സുഹൃത്തുക്കളും ബിഗ്ബോസിലെ മറ്റു മത്സരാർത്ഥികളുമായി സോഷ്യൽ മീഡിയയിൽ കമൻ്റുകളിലൂടെ സംവദിക്കാറുണ്ട്. അടുത്തിടെയാണ് നടി വ്ലോഗിലൂടെ യൂട്യൂബറായി പുതിയ തുടക്കമിട്ടത്. വീണ ദുബായിൽ നിന്ന് നാട്ടിലേക്കെത്തിയത് രണ്ടാഴ്ചയ്ക്ക് മുൻപാണ്. ക്വാറൻ്റൈൻ കാലാവധി കഴിഞ്ഞ് വീണ നായർ നാട്ടിലെ സുഹൃത്തുക്കളെയൊക്കെ കാണാനിറങ്ങിയിരുന്നു. ഇതിൻ്റെ വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയിയിലൂടെ പങ്കുവകാറുണ്ട്. ഇപ്പോഴിതാ വീട്ടിലെ പുതിയ…

Read More

ലോകത്തിലെ ഏറ്റവും വലിയ ജലധാര ഇനി ഇതായിരിക്കും

ലോകത്തിലെ ഏറ്റവും വലിയ ജലധാര ഇനി ഇതായിരിക്കും

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ഭുർജ് ഖലീഫ എന്ന അത്ഭുതത്തിന് ശേഷം മറ്റൊരു അത്ഭുതവുമായി സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് ദുബായ്. ലോകാത്ഭുത കാഴ്ച്ചകളാൽ സമ്പന്നമായ ഒരു അതിമനോഹരമായ നഗരമാണ് ദുബായ്. ഒക്ടോബർ 22 ന് ലോകത്തിലെ ഏറ്റവും വലിയ ജലധാര (പാം ഫൗണ്ടൻ എന്നും അറിയപ്പെടുന്നു) നഗരത്തിൽ അനാച്ഛാദനം ചെയ്യാൻ പോവുകയാണ്. അതേ ദിവസം ലോകത്തിലെ ഏറ്റവും വലിയ ജലധാരയുടെ ഗിന്നസ് റെക്കോർഡും പാം ഫൗണ്ടന് സ്വന്തമാകും. 14,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ജലധാരയുടെ സൂപ്പർ ഷൂട്ടർ 105 മീറ്റർ ഉയരമുള്ളതായിരിക്കും. 3000 ലധികം എൽഇഡി ലൈറ്റുകളിൽ ഇതിനെ രാത്രിയിൽ വർണ്ണാഭമാക്കും.ദുബായിലെ ആഡംബര ജീവിതത്തിനും വൈവിദ്യമാർന്ന ഭക്ഷണശാല ശൃംഖലകൾക്കും പേരു കേട്ട പോയിന്റെ എന്ന സ്ഥലത്താണ് പാം ഫൗണ്ടൻ. ഓരോ 30 മിനിറ്റിലും 3 മിനിറ്റ് പ്രകടനത്തോടെ ഖലീജി, പോപ്പ്, ക്ലാസിക്, ഇന്റർനാഷണൽ എന്നീ ശ്രേണികളിൽപ്പെട്ട…

Read More

സ്ട്രെസ് കുറയ്ക്കാൻ ശീലിക്കാം ചില യോഗാസനങ്ങൾ

സ്ട്രെസ് കുറയ്ക്കാൻ ശീലിക്കാം ചില യോഗാസനങ്ങൾ

നമ്മളിൽ മിക്ക ആളുകളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ സമ്മർദ്ദങ്ങൾ നേരിടുന്നവരായിരിക്കും. ഒരാൾക്ക് സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകാൻ പ്രത്യേകിച്ച് വലിയ കാരണങ്ങൾ തന്നെ ആവശ്യമില്ല. തൊഴിൽപരമായും സാമ്പത്തികപരമായും ഉണ്ടാവുന്ന സമ്മർദ്ദങ്ങൾ നിങ്ങളുടെ മനസ്സിനെ പിടിച്ചുലയ്ക്കുമ്പോൾ അതിൽനിന്നും രക്ഷനേടാൻ ആവശ്യമായ ചില കാര്യങ്ങൾ നിങ്ങൾ ചെയ്യേണ്ടതുണ്ട്. എന്നാൽ സമ്മർദ്ദം പിടിമുറുക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മടിച്ചു നിൽക്കാതെ ചില യോഗാസനങ്ങൾ ചിട്ടയായി ശീലമാക്കിയാൽ ശാരീരിക നേട്ടങ്ങൾക്കൊപ്പം മാനസികമായ ക്ഷേമവും ഉറപ്പാക്കാനാകും. സങ്കീർണ്ണമല്ലാത്തതും വളരെയെളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതുമായ ചില യോഗാസനങ്ങളെ കുറിച്ച്‌ നമുക്കിനി അറിയാം. ഈസി പോസ് എന്നറിയപ്പെടുന്ന ഈ യോഗാസനം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കികൊണ്ട് ആന്തരികമായ ക്ഷീണം, മാനസിക സമ്മർദ്ദം എന്നിവ ഒഴിവാക്കുന്നു. ഇത് ചെയ്യാനായി തറയിൽ കാലുകൾ ചമ്രം പിണച്ചിരിക്കാം. ഓരോ കാലും എതിർ കാൽമുട്ടിന് കീഴിലായി മടക്കി വയ്ക്കണം. കഴുത്തിനും തലയ്ക്കും അനുസൃതമായി നട്ടെല്ല് നേരെയായി…

Read More

പേടിപ്പിക്കാനും, ചിരിപ്പിക്കാനും, ലക്ഷ്മി ബോംബ് വരുന്നു

പേടിപ്പിക്കാനും, ചിരിപ്പിക്കാനും, ലക്ഷ്മി ബോംബ് വരുന്നു

തമിഴ് സൂപർ ഹിറ്റ് ചിത്രങ്ങളിലെ ഒന്നാണ് കാഞ്ചന. രാഘവ ലോറൻസ് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രത്തിന് രണ്ടാം ഭാഗവും മൂന്നാം ഭാഗവും വന്നു കഴിഞ്ഞു. ഒപ്പം ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണെന്ന വാർത്ത ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നതായിരുന്നു. എന്നാൽ കാത്തിയിരിപ്പിനു വിരാമമിട്ടു കൊണ്ട് കാഞ്ചനയുടെ ഹിന്ദി റീമേക്കായ ലക്ഷ്മി ബോംബിന്റെ ട്രെയിലർ എത്തിയിരിക്കുകയാണ്. അക്ഷയ് കുമാറാണ് പ്രധാന വേഷത്തിൽ ലോറന‍്സ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എത്തുന്നത്. അക്ഷയ് കുമാറിന്റെ ചിത്രത്തിലെ ഗെറ്റപ്പ് വെെറലായി മാറിയിരുന്നു. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. അതേസമയം ഒരേസമയം പേടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ചിത്രമായിരിക്കും ലക്ഷ്മി ബോംബ്. ട്രെയിലറിൽ നിന്നു തന്നെ കാഞ്ചന നൽകിയ ഈ മിക്സ് ഫീലിങ് നൽകാൻ ലക്ഷ്മി ബോംബിനും സാധിക്കുമെന്ന് സൂചന ലഭിക്കുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലൂടെ നവംബർ ഒമ്പതിന് ചിത്രം റിലീസ് ചെയ്യും.

Read More