ഏഷ്യന്‍ കപ്പിന് വേദിയാകാന്‍ കേരളം സമ്മതപത്രം നല്‍കി

ഏഷ്യന്‍ കപ്പിന് വേദിയാകാന്‍  കേരളം സമ്മതപത്രം നല്‍കി

2027 ലെ ഏഷ്യന് കപ്പ് ഫുട്ബോള് ചാമ്പ്യന്ഷിപ്പിന് ആതിഥേയരാകാന് കേരളം അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് സമ്മതമറിയിച്ചു. തിരുവനന്തപുരം, കൊച്ചിയുമാണ് വേദിയായി പരിഗണിക്കാന് കേരളം നിര്ദേശിച്ചത്. ഇറാന്,ഖത്തര്, ഉസ്ബകിസ്ഥാന്, സൗദിഅറേബ്യ എന്നീ രാജ്യങ്ങളും വേദിയാകാന് മത്സരരംഗത്തുണ്ട്. ദേശീയ ഫെഡറേഷനുകള് അപേക്ഷ നല്കിയാലും പ്രദേശിക ആതിഥേയരെന്ന നിലയില് സംസ്ഥാന സര്ക്കാരുകള് ഒദ്യോഗിക കത്ത് നല്കണമെന്നാണ് മാനദണ്ഡം. ഇത് പ്രകാരമാണ് കേരളം സമ്മത പത്രം സമര്പ്പിച്ചത്.

Read More

പുത്തൻ സ്മാർട്ട് ടിവികളുമായി നോക്കിയ;

പുത്തൻ സ്മാർട്ട് ടിവികളുമായി നോക്കിയ;

6 പുത്തൻ സ്മാർട്ട് ടിവികളാണ് നോക്കിയ പുതുതായി വില്പനക്കെത്തിച്ചിരിക്കുന്നത്.32-ഇഞ്ച് എച്ഡി-റെഡി മോഡൽ (12,999 രൂപ), 43-ഇഞ്ച് ഫുൾ-എച്ഡി മോഡൽ (22,999 രൂപ), 43-ഇഞ്ച് 4K അൾട്രാ എച്ഡി (28,999 രൂപ), 50-ഇഞ്ച് 4K (33,999 രൂപ), 55-ഇഞ്ച് 4K (39,999 രൂപ), 65-ഇഞ്ച് 4K (59,999 രൂപ) എന്നിവയാണ് നോക്കിയ പുതുതായി വില്പനക്കെത്തിച്ച സ്മാർട്ട് ടിവികൾ. ഈ മാസം 15 ബിഗ് ബില്യൺ ഡേയ്‌സിനോട് അനുബന്ധിച്ച് പുത്തൻ സ്മാർട്ട് ടിവി ശ്രേണിയുടെ വില്പന ആരംഭിക്കും.

Read More

ആരോഗ്യ സർവകലാശാലയിൽ 28 പുതിയ കോഴ്‌സുകൾ

ആരോഗ്യ സർവകലാശാലയിൽ 28 പുതിയ കോഴ്‌സുകൾ

28 പുതിയ കോഴ്സുകൾ ആരോഗ്യ സർവകലാശാല ആരംഭിക്കും. മെഡിക്കൽ, ആയുർവേദ, ഡെന്റൽ, അലൈഡ് ഹെൽത്ത് സയൻസ്, നേഴ്സിങ്, ഹോമിയോപ്പതി, ഫാർമസി വിഭാഗങ്ങളിലാണ് പുതിയ കോഴ്സുകൾ. അക്കാദമിക് കൗൺസിൽ അംഗീകരിച്ച കോഴ്സുകളും സിലബസും 17ന് ചേരുന്ന ഗവേണിങ് ബോഡി പരിഗണിക്കും. കാലാനുസൃതമായ കോഴ്സുകളുടെ സാധ്യതപരിശോധിക്കാനും ആവിഷ്കരിക്കാനും ആരോഗ്യ മന്ത്രി കെ കെ ശൈലജ ആരോഗ്യ സർവകലാശാലയോട് അഭ്യർഥിച്ചിരുന്നു. തുടർന്നാണ് വിസി ഡോ. മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിൽ പുതിയ കോഴ്സുകൾ ഡിസൈൻ ചെയ്തത്.

Read More