‘മഞ്ഞപ്പടയൊരുക്കം’: ഗോവയിൽ പ്രീ സീസണിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

‘മഞ്ഞപ്പടയൊരുക്കം’: ഗോവയിൽ പ്രീ സീസണിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എൽ ഏഴാം സീസണിനായി പടയൊരുക്കം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ്ബ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദിന്റെ നേതൃത്വത്തിലാണ് മഞ്ഞപ്പട ഗോവയിൽ (ഒക്ടോബർ 8ന്) പ്രീ-സീസൺ പരിശീലനത്തിന്  തുടക്കമിട്ടത്. ഇതോടൊപ്പം പ്രീ-സീസൺ സ്കോഡിനേയും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. ലീഗിന്റെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടും, ഈ മഹാമാരി കാലഘട്ടത്തിനാവശ്യമായ മുന്നൊരുക്കം നടത്തികൊണ്ടും പുതിയ സീസണിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം കുറച്ച് ദിവസത്തേക്ക് മാപുസയിലെ  ഡ്യുലർ സ്റ്റേഡിയത്തിലാകും പരിശീലനത്തിനിറങ്ങുക. തുടർന്ന് ഈ സീസണിലെ ക്ലബ്ബിന്റെ ഔദ്യോഗിക പരിശീലന വേദിയായ പെഡെം സ്പോർട്സ് കോംപ്ലക്സിലെ മൈതാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ് മാറും. കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ സ്കോഡ്: ഗോൾ കീപ്പേഴ്സ് 1. ആൽബിനോ ഗോമസ്2. പ്രഭ്സുഖാൻ സിംഗ് ഗിൽ3. ബിലാൽ ഹുസൈൻ ഖാൻ4. മുഹീത് ഷബീർ പ്രതിരോധം (ഡിഫൻഡേഴ്സ്) 1. ദെനെചന്ദ്ര മെയ്തേ2. ജെസ്സൽ കാർണെയ്റോ3. നിഷു കുമാർ4. ലാൽറുവതാരാ5. അബ്ദുൾ ഹക്കു6  സന്ദീപ്…

Read More

ഇന്ന് 5445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 5445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരന്‍ നായര്‍ (72), വള്ളംവെട്ടികോണം സ്വദേശി രാജു (45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58), മരിയപുരം സ്വദേശി മോഹനന്‍ (61), വിഴിഞ്ഞം സ്വദേശി രാജേഷ് (36), ശാന്തിവിള സ്വദേശി വിജയന്‍ (58), നളന്ദനട സ്വദേശി രാജേന്ദ്രന്‍ (68), പാളയം സ്വദേശിനി…

Read More

കൊല്ലം മെഡിക്കല്‍ കോളേജില്‍ ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റ്

കൊല്ലം മെഡിക്കല്‍ കോളേജില്‍ ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റ്

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റ് യാഥാര്‍ഥ്യമായി. അത്യാസന്ന നിലയില്‍ കഴിയുന്ന കോവിഡ് രോഗികളേയും മറ്റ് രോഗികളേയും ചികില്‍സിക്കുന്നതിനാല്‍ വെന്റിലേറ്ററിന്റെയും ഓക്‌സിജന്റെയും ഉപഭോഗം ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ദ്രാവക ഓക്‌സിജന്‍ പ്ലാന്റ് അടിയന്തരമായി സ്ഥാപിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വെറും 7 ദിവസം മാത്രം എടുത്ത് സ്ഥാപിച്ച ദ്രാവക ഓക്‌സിജന്‍ പ്ലാന്റ് ആശുപത്രിയില്‍ മുഴുവന്‍ സമയവും ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 300 ഓക്‌സിജന്‍ സിലിണ്ടറുകള്‍ വയ്ക്കുവാന്‍ കഴിയുന്ന ഓക്‌സിജന്‍ പ്ലാന്റാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം കൂടിയതോടെയാണ് പുതിയ പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കിയത്. ഇപ്പോള്‍ സ്ഥാപിച്ച ദ്രാവക ഓക്‌സിജന്‍ പ്ലാന്റ് നിലവിലുള്ള സംവിധാനത്തേക്കാള്‍ 25 ശതമാനത്തോളം സാമ്പത്തിക ചെലവ് ചുരുക്കാന്‍ സഹായയിക്കുന്നു. 300 സിലിണ്ടറുകള്‍ എന്നതിലുപരി പുതിയ സംവിധാനത്തില്‍ 300 കെ.എല്‍.ഡി യൂണിറ്റ്…

Read More

ഡോണയുടെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ കൈമാറി

ഡോണയുടെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: തൃശൂര്‍ അന്തിക്കാട് കോവിഡ് ഡ്യൂട്ടിക്കിടെ കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഡോണ ടി വര്‍ഗീസിന്റെ (24) മാതാപിതാക്കള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ 10 ലക്ഷം രൂപ കൈമാറി. കനിവ് 108 ആംബുലന്‍സ് നടത്തിപ്പുകാരായ ജി.വി.കെ ഇ.എം.ആര്‍.ഐയുടെ ജീവനകാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നുള്ള 10 ലക്ഷം രൂപയാണ് ഡോണയുടെ മാതാപിതാക്കളായ വര്‍ഗീസ്, റോസകുട്ടി എന്നിവര്‍ക്ക് മന്ത്രി കൈമാറിയത്. ജി.വി.കെ ഇ.എം.ആര്‍.ഐ സംസ്ഥാന ഓപ്പറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം, ഗിരീഷ് ജി നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ജനറല്‍ നഴ്‌സിംഗും പോസ്റ്റ് ബേസിക് പഠനവും പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഫെബ്രുവരി 24നാണ് തൃശൂര്‍ പെരിങ്ങോട്ടുകര കിഴക്കുമുറി താണിക്കല്‍ ചെമ്മന്നത്ത് വീട്ടില്‍ ഡോണ കനിവ് 108 ആംബുലന്‍സിന്റെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആയി ജോലിയില്‍ പ്രവേശിച്ചത്. തൃപ്രയാര്‍, വേലൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍…

Read More

മഹിളാ മന്ദിരങ്ങളില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി ഉയര്‍ത്തി

മഹിളാ മന്ദിരങ്ങളില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മഹിളാമന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി 10 വയസാക്കി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നേരത്തെ കുട്ടികളുമായി സ്ഥാപനത്തിലെത്തുന്ന സ്ത്രീകള്‍ക്ക് 6 വയസ് ആകുന്നതുവരെ പ്രായമുള്ള കുട്ടികളെ കൂടെ താമസിപ്പിക്കാനാണ് അനുവാദം ഉണ്ടായിരുന്നത്. എന്നാല്‍ കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും അമ്മയുടെ സാമീപ്യം അത്യന്താപേക്ഷിതമാണ്. പതിമൂന്നാം കേരള നിയമസഭാ സമിതിയുടെ ഒന്നാമത്തെ റിപ്പോര്‍ട്ടിലും മഹിളാ മന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം താമസിച്ചു വരുന്ന കുട്ടികളുടെ പ്രായപരിധി 10 വയസായി ഉയര്‍ത്തുന്നതിന് ശിപാര്‍ശ ചെയ്തിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് മഹിളാ മന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പിന് കീഴില്‍ 12 മഹിളാമന്ദിരങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്. വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, ദുരിതബാധിതരും അഗതികളായ നോക്കാന്‍ ആരുമില്ലാത്ത 13…

Read More

നാല് ഭാഷകളിൽ ‘ദേശി രാഗ്’ ദേശഭക്‌തിഗാനം വൈറലാകുന്നു

നാല് ഭാഷകളിൽ ‘ദേശി രാഗ്’ ദേശഭക്‌തിഗാനം വൈറലാകുന്നു

നാലു ഭാഷകളിൽ രാജ്യസ്നേഹവും യുദ്ധങ്ങൾക്ക് എതിരെയുള്ള സന്ദേശവും ഉൾക്കൊള്ളിച്ച് പുറത്തിറങ്ങിയ ദേശഭക്തി ഗാനമാണ് “ദേശി രാഗ് “. തെന്നിന്ത്യൻ സിനിമാതാരം റഹ്മാനാണ് “ദേശി രാഗ് ” എന്ന വീഡിയോ ആൽബത്തിൻറെ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചത്. മലയാളം, തമിഴ്‌, ഹിന്ദി കൂടാതെ ഇംഗ്ലീഷിലുമായി ശ്രദ്ധേയ ഗായകരായ അഫ്സൽ, വൈഷ്ണവ് ഗിരീഷ് (ഇന്ത്യൻ ഐഡൽ ഫെയിം), ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവിനുമൊപ്പം ദോഹയിൽ നിന്നുള്ള മെറിൽ ആൻ മാത്യുവും ഈ ആൽബത്തിൽ നാലു ഭാഷകളിലായി പാടിയിരിക്കുന്നവരിൽ ഉൾപ്പെടുന്നു. ചലച്ചിത്ര താരം മഞ്ജു വാര്യരാണ് ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ ആൽബത്തിൻറെ അവതരണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം സംവിധാനം വയലിനിസ്റ്റ് ഫായിസ് മുഹമ്മദാണ്. സംസ്ഥാന അവാർഡ് ജേതാവായ ചലച്ചിത്ര ഗാന രചയിതാവ് ബി.കെ.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, തമിഴ് സിനിമയിലെ ശ്രദ്ധേയ ഗാന രചയിതാവായ വല്ലവൻ അണ്ണാദുരൈ, ഷാജി ചുണ്ടൻ എന്നിവരുടേതാണ് വരികൾ….

Read More

മോണയിലെ രക്ത സ്രാവം തടയാൻ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം

മോണയിലെ രക്ത സ്രാവം തടയാൻ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം

നിങ്ങൾ പല്ല് തേക്കുകയാണ്, പേസ്റ്റ് തുപ്പുമ്പോൾ സിങ്കിൽ രക്തത്തിന്റെ അംശം കാണുകയാണെങ്കിലോ? കേൾക്കുന്നവർക്കൊക്കെ നിസ്സാരമായി തോന്നാമെങ്കിലും മോണയിൽ നിന്നും രക്തസ്രാവം ഉണ്ടാകുന്നത് വെറുതെയങ്ങ് തള്ളിക്കളയാനാകില്ല. മോണയിൽ നിന്നുള്ള രക്തസ്രാവം മോണരോഗത്തിന്റെ സൂചനകളിലൊന്നാണ്; അതിനാൽ, നിങ്ങളുടെ പല്ലുകൾ മാത്രമല്ല, അവയെ മുറുകെ പിടിക്കുന്ന മോണകളെയും പരിപാലിക്കേണ്ടത് പ്രധാനമാണ്. മോണയിൽ രക്തസ്രാവം ഉണ്ടാകുന്നതിനെക്കുറിച്ചും ശരിയായ ആരോഗ്യ പരിപാലനത്തിനുള്ള വീട്ടുവൈദ്യങ്ങളെക്കുറിച്ചും നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം ഇതാ. അതായത് ചിലപ്പോഴെങ്കിലും മോണയിലെ രക്തസ്രാവം ആശങ്കയ്ക്ക് കാരണമായേക്കാം. നിങ്ങളുടെ മോണയിൽ നിന്ന് രക്തം ഒഴുകുന്നത് സാധാരണ കാര്യമല്ല. വിവിധ ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാണ് ശുചിത്വമില്ലാത്ത വായ. നിങ്ങളുടെ മോണയിൽ ഫലകത്തിന്റെ ശേഖരണം മോണപ്പഴുപ്പിന് കാരണമാകും, ഇത് മോണയിൽ വീക്കം, രക്തസ്രാവം എന്നിവയ്ക്ക് വഴിവയ്ക്കുന്നു. മോണയിലെ അണുബാധ നിങ്ങളുടെ മോണയിൽ നിന്ന് രക്തസ്രാവമുണ്ടാകാം. മോണയിലും പല്ലിലുമുള്ള എല്ലാ രോഗങ്ങളുടെയും അടിസ്ഥാനം വായയുടെ മോശം…

Read More

ഗ്ലോസ്റ്ററിന്റെ ലോഞ്ച് തിയതി പ്രഖ്യാപിച്ചു

ഗ്ലോസ്റ്ററിന്റെ ലോഞ്ച് തിയതി പ്രഖ്യാപിച്ചു

കഴിഞ്ഞ മാസം 25-ന് 1 ലക്ഷം രൂപയ്ക്ക് എംജി മോട്ടോർ ബുക്കിങ് ആരംഭിച്ച ഗ്ലോസ്റ്ററിൻ്റെ വില വ്യാഴാഴ്ച (8 ഒക്ടോബർ) കമ്പനി പ്രഖ്യാപിക്കും.6 സീറ്റർ (2+2+2), 7-സീറ്റർ (2+2+3) എന്നിങ്ങനെ രണ്ട് സിറ്റിംഗ് കോൺഫിഗറേഷനുകളിൽ എത്തുന്ന ഫുൾ സൈസ് എസ്‌യുവിയാണ് എംജി ഗ്ലോസ്റ്റർ. വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, മഹീന്ദ്ര ആൾടുറാസ് ജി4 എന്നീ എസ്‌യുവികളോടാണ് ഗ്ലോസ്റ്റർ മത്സരിക്കുന്നത്. സൂപ്പർ, സ്മാർട്ട്, ഷാർപ്, സാവി എന്നിങ്ങനെ 4 വേരിയന്റുകളിലാണ് എംജി ഗ്ലോസ്റ്റർ വില്പനക്കെത്തുക.

Read More

ഇച്ഛാശക്തിയുള്ള നടൻ ടോവിനോ തിരികെ വരുമെന്ന് ഹരീഷ് പേരടി

ഇച്ഛാശക്തിയുള്ള നടൻ ടോവിനോ തിരികെ വരുമെന്ന് ഹരീഷ് പേരടി

കഴിഞ്ഞ ദിവസമായിരുന്നു നടൻ ടോവിനോയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേൽക്കുന്നത്. കള’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിനിടെയായിരുന്നു പരിക്കേറ്റത്. സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. ആന്തരിക രക്തസ്രാവമുണ്ടെന്നും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ടൊവിനോ തോമസിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് നടൻ ഹരീഷ് പേരടി പറയുന്നത്. വലിയ സങ്കടമുള്ള ദിവസമാണിന്ന്. മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്. കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാൻ എന്തു സാഹസവും ചെയ്യും. സംഘട്ടന രംഗളിൽ അത് അങ്ങേയറ്റമാണ്. ഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്. കട്ട് ചെയ്യാത്ത അഞ്ച് മിനിട്ടോളം നീണ്ട് നിൽക്കുന്ന ഒറ്റ ഷോട്ടിൽ പോവുന്ന ഒരു ഗുസ്തിയുടെ ചിത്രികരണം. എന്നോട് ആവേശത്തോടെ പറഞ്ഞിട്ടുണ്ട് +2 വിന് പഠിക്കുമ്പോൾ കാക്കശങ്കരന്റെ സംഘട്ടനങ്ങൾ കാണാൻ ടിവിയുടെ മുന്നിൽ കാത്തിരിക്കുന്നത് എന്ന് ഹരീഷ് പേരടി പറയുന്നു. മാത്രമല്ല, ടൊവിമുത്ത് ഇനിയും സിനിമകളിൽ…

Read More