വയോധികനെ കരണത്തടിച്ച് വലിച്ചിഴച്ചു; എസ്‌ഐക്ക് സ്ഥലംമാറ്റം, കഠിനപരിശീലനം

വയോധികനെ കരണത്തടിച്ച് വലിച്ചിഴച്ചു; എസ്‌ഐക്ക് സ്ഥലംമാറ്റം, കഠിനപരിശീലനം

കൊല്ലം∙ ചടയമംഗലത്ത് നടുറോഡിൽ വയോധികനെ മർദിച്ച പൊലീസ് എസ്ഐയെ സ്ഥലം മാറ്റി. കുട്ടിക്കാനം കെഎപി ബറ്റാലിയനിൽ കഠിനപരിശീലനത്തിനാണ് സ്ഥലം മാറ്റം. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടിയെടുക്കുമെന്ന് കൊല്ലം റൂറൽ എസ്പി അറിയിച്ചു. ഹെൽമെറ്റില്ലാതെ ബൈക്കിനു പിന്നിൽ യാത്ര ചെയ്ത വയോധികനെയാണ് എസ്ഐ ഷജീം മർദിച്ചത്. രാമാനന്ദൻ നായർ (69) ആണ് മർദനത്തിനിരയായത്. രാമാനന്ദനെ മുഖത്തടിക്കുകയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. രാമാനന്ദൻ നായരും സുഹൃത്തും ജോലിക്കു പോകുന്നതിനിടെ പൊലീസ് കൈ കാണിച്ചു ബൈക്ക് നിർത്തിക്കുകയായിരുന്നു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. 1000 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇരുവരും കയ്യിൽ പണമില്ലെന്ന് പറ‍ഞ്ഞു. സ്റ്റേഷനിൽ വന്ന് പിഴയടക്കാമെന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ എസ്ഐ ഇവരെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി. ബൈക്കോടിച്ച ആളെ ആദ്യം ജീപ്പിൽ കയറ്റി. താൻ പിന്നിലിരുന്ന ആളാണെന്നും പിഴയടക്കേണ്ട ആവശ്യമില്ലെന്നും രാമാനന്ദൻ പറഞ്ഞതോടെയാണ് എസ്ഐ…

Read More

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ

അദാനി ക്വോട്ട് ചെയ്ത തുകയ്ക്ക് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെഅറിയിച്ചു. ഇക്കാര്യം കാണിച്ച് സംസ്ഥാനം കത്ത് നൽകിയിട്ടും കേന്ദ്രം അവഗണിച്ചെന്നും സർക്കാർ വ്യക്തമാക്കി. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. മുൻപരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നൽകിയത് വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. മുൻപരിചയമുള്ള സർക്കാരിനെ അവഗണിച്ച്,സർക്കാരിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് പൊതുതാൽപ്പര്യത്തിന് എതിരാണെന്നും സർക്കാർ ബോധിപ്പിച്ചു. 

Read More

കരിപ്പൂരിൽ 2.3 കിലോ സ്വർണം പിടിച്ചു

കരിപ്പൂരിൽ 2.3 കിലോ സ്വർണം പിടിച്ചു

കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 2.3 കിലോ സ്വർണം പിടികൂടി. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. തലശ്ശേരി സ്വദേശിനി ജസീല(27)യിൽ നിന്ന് 1.64 കിലോ സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. . കൊടുവള്ളി സ്വദേശി മുഹമ്മദ് അസീബിന്റെ ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 660 ഗ്രാം സ്വർണവുമുണ്ടായിരുന്നു. ഷാർജയിൽ നിന്ന് എത്തിയ എയർ അറേബ്യ വിമാനത്തിലാണ് ഇവരെത്തിയത്. ഗ്രീൻ ചാനൽ വഴി പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

Read More

ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേര്‍ക്ക് അനുവാദം

ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേര്‍ക്ക് അനുവാദം

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ 40 പേരെ വരെ അനുദിക്കും. മുസ്ലിം പള്ളികളിലെ വെളളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 40 പേരെ വരെ അനുവദിക്കും. ശബരിമലയില്‍ തുലാമാസ പൂജാ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസം പരമാവധി 250 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കും.

Read More

പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍: സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്തു

പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍: സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയ പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പുതിയ റോഡിന്റെ ഉദ്ഘാടനം മേയര്‍ കെ. ശ്രീകുമാര്‍ നിര്‍വഹിച ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററായതോടെ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍ വലിയ സേവനങ്ങള്‍ ലഭ്യമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂവനന്തപുരം കോര്‍പ്പറേഷന്റേയും, ദേശീയ ആരോഗ്യ മിഷന്റേയും സഹായത്തോടെയാണ് ഈ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. ഇതിനായി പുതിയ ഭൗതിക സാഹചര്യം ഒരുക്കുകയും നിലവില്‍ മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്റെ കൈവശം ഉണ്ടായിരുന്ന കെട്ടിടം കൂടി ആശുപത്രിയുടെ പ്രധാന ഭാഗമാക്കി മാറ്റുകയും ചെയ്തു. ഈ കേന്ദ്രത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് നഴ്‌സുമാരും, പാരാമെഡിക്കല്‍…

Read More

കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍

കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 247 അധ്യാപക തസ്തികകളും 521 നഴ്‌സിംഗ് തസ്തികകളുമാണ് സൃഷ്ടിച്ചത്. 247 അധ്യാപക തസ്തികയില്‍ 100 എണ്ണം പുതിയ തസ്തികയായാണ് സൃഷ്ടിച്ചത്. 45 പ്രൊഫസര്‍, 44 അസോ. പ്രൊഫസര്‍, 72 അസി. പ്രൊഫസര്‍, 26 ലക്ച്ചറര്‍, 6 ട്യൂട്ടര്‍, 36 സീനിയര്‍ റസിഡന്റ്, 18 ജൂനിയര്‍ റസിഡന്റ് എന്നീ വിഭാഗങ്ങളിലാണ് അധ്യാപക തസ്തിക സൃഷ്ടിച്ചത്. 2 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്‌സ്, 232 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴസ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്‌സിംഗ് തസ്തിക സൃഷ്ടിച്ചത്. മെഡിക്കല്‍ കോളേജിലെ പഠനത്തിനും ചികിത്സയ്ക്കും ഇതേറെ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ മെഡിക്കല്‍…

Read More

സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയര്‍ (90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍ (74), മുല്ലക്കല്‍ സ്വദേശി മുരുഗപ്പന്‍ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടന്‍ (47), പയനീര്‍കോണം സ്വദേശി ജയന്‍ (43), തോന്നക്കല്‍…

Read More

ദേശീയ സന്നദ്ധ രക്തദാന വാരാചരണത്തിന് സമാപനം

ദേശീയ സന്നദ്ധ രക്തദാന വാരാചരണത്തിന് സമാപനം

തിരുവനന്തപുരം: ദേശീയ സന്നദ്ധ രക്തദാന വാരാചരണത്തിന്റെ സമാപന പരിപാടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. രക്ത സന്നിവേശ മേഖലയിലെ അറിവും പ്രാഗല്‍ഭ്യവും വര്‍ധിപ്പിക്കുന്നതിനായുള്ള സ്‌റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ പോളിസി ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസുകളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിനും രക്തത്തിന്റെയും രക്തോല്‍പ്പന്നങ്ങളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ രക്ത സന്നിവേശ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്‌റ്റേറ്റ് നോഡല്‍ സെന്റര്‍ ആയി ഉയര്‍ത്തുന്ന പ്രഖ്യാപനവും മന്ത്രി നടത്തി. കൂടാതെ രക്ത സാമ്പിളുകളുടെ പരിശോധന, സ്‌ക്രീനിംഗ്, ഗ്രൂപ്പിങ് എന്നിവയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാധുനിക ഓട്ടോമേഷന്‍ സൗകര്യമുള്ള ബ്ലഡ് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ തവണ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ച സംഘടനകള്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി…

Read More

നിയന്ത്രണങ്ങളോടെ ജപ്പാനിലേക്ക് ഇനി യാത്ര പോകാം

നിയന്ത്രണങ്ങളോടെ ജപ്പാനിലേക്ക് ഇനി യാത്ര പോകാം

കോവിഡ്-19 ഭീതി ആരംഭിച്ചതിനുശേഷം പല രാജ്യങ്ങളിലേക്കുമുള്ള യാത്രകൾ നിരോധിച്ചിരുന്നു അവസ്ഥയാണ്. അതിർത്തികൾ അടച്ചു. വിമാന സർവീസുകളും നിർത്തിവെച്ചു. ഒരളവ് വരെ കൊവിഡ് 19 മഹാമാരിയെ പിടിച്ചു കെട്ടാൻ സാധിച്ചെങ്കിലും ഓരോ രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയെ ഇത് കാര്യമായി തന്നെ ബാധിച്ചു. അതിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ടൂറിസം മേഖലയെ തന്നെയാണ്. വിദേശ വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് കുറഞ്ഞതോടെ വിനോദ സഞ്ചാര മേഖല പരുങ്ങലിലായി എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ പതിയെ പലതും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. പടിപടിയായി പ്രധാന കേന്ദ്രങ്ങൾ തുറക്കുന്നു. ഒപ്പം വിമാനസർവീസുകളും ചെറിയ രീതിയിലാണെങ്കിലും ആരംഭിച്ചിട്ടുണ്ട്. യാത്രാ നിരോധനവും വിദേശികളുടെ പ്രവേശനത്തിനേർപ്പെടുത്തിയിരുന്ന വിലക്കുകകളും പല രാജ്യങ്ങളും നീക്കിത്തുടങ്ങുന്നുണ്ട്. ഈ പട്ടികയിൽ അധികം വൈകാതെ ജപ്പാനും ഉൾപ്പെടും. അതായത് വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് ജപ്പാൻ. എന്നാൽ ചില നിയന്ത്രങ്ങണങ്ങളോടെയാണ് ജപ്പാൻ ഒരുങ്ങുനന്തെന്നു…

Read More

വിറ്റാമിൻ സി സിറം വീട്ടിൽ തയ്യാറാക്കാം

വിറ്റാമിൻ സി സിറം വീട്ടിൽ തയ്യാറാക്കാം

അധികം പണം മുടക്കാതെ എങ്ങനെ നമ്മുടെ സൗന്ദര്യം വീട്ടിലിരുന്ന് എന്ന് ആലോചിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇതിനായി ഇതിന് നിങ്ങളെ സഹായിക്കുന്ന ഫലപ്രദമായ മാർഗ്ഗമാണ് വിറ്റാമിൻ സി. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചർമ്മത്തിനും മുടിക്കും ഒരുപോലെ ഗുണകരമാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ചുമയും ജലദോഷവും അകറ്റുന്നതിനും പലപ്പോഴും ഈ വിറ്റാമിൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. എന്നാൽ ഇപ്പോൾ ഈ വിറ്റാമിൻ ചർമ്മസംരക്ഷണ രംഗത്ത് ഒരു അത്ഭുതകരമായ ഘടകമായി മാറിയിരിക്കുകയാണ്. വിറ്റാമിൻ സി ചർമ്മത്തിലെ ടിഷ്യു നന്നാക്കുന്നതിൽ അത്യാവശ്യമായ ഒരു പോഷകമാണ് എന്നതാണ് ഒരു പ്രധാനം. വിറ്റാമിൻ സി സെറം വഴിയാണ് ഇത് ചർമ്മത്തിൽ പ്രയോഗിക്കുവാനുള്ള ഏറ്റവും നല്ല മാർഗം. ഈ മാന്ത്രിക സെറം ഇപ്പോൾ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. അതിനുള്ള വഴികൾ എന്തൊക്കെയെന്ന് ഇനി നമുക്ക് നോക്കാം. സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി പല ആളുകളും…

Read More