കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ തീരുമാനം

കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ തീരുമാനം

കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം. നേരത്തെ ലഭിച്ചിരുന്ന നിര്‍ദ്ദിഷ്ട ഓഫ് ഇനി ലഭിക്കില്ലെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്ര മാര്‍ഗ്ഗരേഖ പിന്തുടര്‍ന്നാണ് തീരുമാനമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിന് ഇനി അവധി ലഭിക്കില്ല. ആരോഗ്യപ്രവര്‍ത്തകരുടെ അവധികള്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ അവധികള്‍ക്ക് തുല്യമാക്കി. എന്നാല്‍ കോവിഡ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടായാൽ . നിരീക്ഷണത്തില്‍ വിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ അതാത് ആശുപത്രികളിലെ മെഡിക്കല്‍ ബോര്‍ഡിന് തീരുമാനിക്കാൻ ഉള്ള അനുവാദം ഉണ്ട്.

Read More

പുത്തൻ നിറങ്ങളിൽ കെടിഎം

പുത്തൻ നിറങ്ങളിൽ കെടിഎം

ഡാർക്ക് ഗാൽവനോ എന്ന് പേരുള്ള നിറമാണ് കെടിഎം ആർസി 125-ന് അവതരിപ്പിച്ചിരിക്കുന്നത്. ടാങ്ക്, റിയർ സെക്ഷൻ, മുൻപിലെ ഫെൻഡർ എന്നിവയ്ക്ക് മെറ്റാലിക് സിൽവർ നിറവും ഫെയറിങ്ങിന് ഡാർക്ക് ഗാൽവനോ (ഒരു തരം കറുപ്പ്) നിറവുമാണ്. അലോയ് വീൽ, ഗ്രാഫിക്സ് എന്നിവയ്ക്ക്‌ കെടിഎമ്മിന്റെ സ്വന്തം ഓറഞ്ച് നിറമാണ്. 1,59,629 രൂപയാണ് എക്‌സ്-ഷോറൂം വിലയുള്ള കെടിഎം ആർസി 125-ന് 14.5 ബിഎച്ച്പി പവറും 12 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന പരിഷ്കരിച്ച 199 സിസി, സിംഗിൾ-സിലിണ്ടർ എൻജിൻ ആണ്. ഡാർക്ക് ഗാൽവനോ കൂടാതെ കറുപ്പ്, വെളുപ്പ്, ഓറഞ്ച് എന്നീ മൂന്ന് നിറങ്ങൾ ചേർന്ന മറ്റൊരു കളർ കോമ്പിനേഷനിലും ആർസി 125 ലഭ്യമാണ്.

Read More

ട്രംപിനും മെലാനിയയ്ക്കും ആശംസയുമായി ചൈനീസ് പ്രസിഡന്റ്

ട്രംപിനും മെലാനിയയ്ക്കും ആശംസയുമായി ചൈനീസ് പ്രസിഡന്റ്

കോവിഡ് ബാധിതരായ യുഎസ്പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും ആശംസയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് ചൈനീസ് പ്രസിഡന്റ് ആശംസ നേര്‍ന്നിരിക്കുന്നത്. ട്രംപിനും മെലാനിയയ്ക്കും സൗഖ്യം നേര്‍ന്ന് പ്രധാനമന്ത്രി മോഡി ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ നേരത്തെ ആശംസകള്‍ നൽകിയിരുന്നു . രോഗബാധ സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ് വെള്ളിയാഴ്ച ട്വീറ്റിലൂടെ അറിയിച്ചത്.പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ട്രംപിന് രോഗബാധ സ്ഥിരീകരിച്ചത്. ട്രംപിനും മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഷിജിന്‍ പിങ്ങും ഭാര്യ പെങ് ലിയാനും ഇരുവര്‍ക്കും സൗഖ്യം നേര്‍ന്ന് ആശംസ അറിയിച്ചതായിചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Read More

ആൺകുട്ടികൾക്ക് ജന്മം നല്‍കുന്നത് പ്രിവിലേജ് അല്ലായെന്ന് അനുഷ്ക

ആൺകുട്ടികൾക്ക് ജന്മം നല്‍കുന്നത് പ്രിവിലേജ് അല്ലായെന്ന് അനുഷ്ക

ദളിത് പെൺകുട്ടി പീഡനത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവം രാജവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായെത്തിയിരിക്കുകയാണ് നടിയും നിർമ്മാതാവുമായ അനുഷ്ക ശർമ. ലിംഗ സമത്വത്തെ കുറിച്ചും ആൺകുട്ടിയ്ക്ക് ജന്മം നൽകുന്നതിനെ കുറിച്ചുമാണ് അനുഷ്ക എഴുതിയിരിക്കുന്നത്. ഒരു ആൺകുട്ടിയുണ്ടാകുന്നത് നമ്മുടെ സമൂഹത്തിൽ പ്രിവിലേജായാണ് കണക്കാക്കുന്നത്. ഒരു പെൺകുട്ടിയുണ്ടാകുന്നതിനേക്കാൾ പ്രിവിലേജ് അതിന് ഇല്ലെങ്കിൽ പോലും. പ്രിവിലേജിനെ തെറ്റായാണ് കാണുന്നതെന്നും അത് ഇടുങ്ങിയ ചിന്താഗതിയാണെന്നും അനുഷ്ക പറഞ്ഞു. എന്നാൽ യഥാർത്ഥ പ്രിവിലേജ് പെൺകുട്ടികളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കുന്നതിലാണ്. ഒരു രക്ഷിതാവെന്ന നിലയിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തമാണത്. അതിനാൽ അതിനെയൊരു പ്രിവിലേജായി കാണേണ്ടതില്ലെന്നും അനുഷ്ക പറഞ്ഞു. മാത്രമല്ല കുട്ടികളുടെ ജെന്റർ നിങ്ങളെ പ്രിവിലേജുള്ളവരാക്കില്ലെന്നും പക്ഷെ സ്ത്രീകൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്ന തരത്തിൽ ആൺകുട്ടികളെ വളർത്തുക എന്ന സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് വേണ്ടതെന്നും അനുഷ്ക പറഞ്ഞു. നേരത്തെ ഹാഥ്രാസിലേയും ബർറാംപൂരിലേയും പീഡനങ്ങൾക്കെതിരേയും അനുഷ്ക പ്രതികരണവുമായി…

Read More

ചിക്കൻ ആരോഗ്യത്തിന് ഗുണമോ? ദോഷമോ?

ചിക്കൻ ആരോഗ്യത്തിന് ഗുണമോ? ദോഷമോ?

ചിക്കൻ ആരോഗ്യകരമോ അല്ലയോ എന്നത് ചിലർക്കെങ്കിലും ഡൗട്ടുള്ള ഒരു കാര്യമാണ്. ചുവന്ന മാംസങ്ങളുടെ കാര്യത്തിൽ കരുതൽ എന്നു പറയുന്നുവെങ്കിലും ചിക്കൻ യഥാർത്ഥത്തിൽ ആരോഗ്യകരമാണോ എന്നാണ് പലരുടേയും സംശയം. വാസ്തവത്തിൽ ചിക്കൻ ആരോഗ്യകരമാണ്. എന്നാൽ മിതമായി കഴിയ്ക്കണം എന്നു മാത്രം. ഇറച്ചി വിഭവങ്ങളുടെ കൂട്ടത്തിൽ ഏററവും ആരോഗ്യകരമായത് ചിക്കൻ തന്നെയെന്നു പറയാം. പക്ഷേ ചിക്കൻ വറുത്ത് കഴിക്കുന്നത് ഒഴിവാക്കാം. ഇവയിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, പലതരം മിനറലുകൾ എന്നിവയെല്ലാം ഉൾക്കൊണ്ടിരിക്കുന്നു.100 ഗ്രാം ചിക്കനിൽ 124 കിലോ കലോറി, 20 ഗ്രാം പ്രോട്ടീൻ, 3 ഗ്രാം കൊഴുപ്പ് എന്നീ പോഷക മൂല്യങ്ങൾ അടങ്ങിയിരിക്കുന്നു. ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയവയാണ് ഇത്. ഇതിലെ കൊഴുപ്പും പൊതുവേ കുറവാണ്. കാരണം സാച്വറേറ്റഡ് കൊഴുപ്പ് ഇതിൽ കുറവാണ്. ഇതിൽ ഒമേഗ 6 ഫാറ്റി ആസിഡുകൾ, സിങ്ക് കോപ്പർ, വൈറ്റമിൻ ബി 6,…

Read More

ആദ്യമായി ടാറ്റുകുത്തിയ അനുഭവം വിവരിച്ച് ശ്രിത

ആദ്യമായി ടാറ്റുകുത്തിയ അനുഭവം വിവരിച്ച് ശ്രിത

‘ഓർഡിനറി’ എന്ന സിനിമയിൽ നായികയായി എത്തിയ താരമാണ് ശ്രിത ശിവദാസ്. ചിത്രം വൻ വിജയമായതോടെ നിരവധി അവസരങ്ങളാണ് ശ്രിതയെ തേടിയെത്തിയതും. തുടർന്ന് പന്ത്രണ്ടോളം സിനിമകളുടെ ഭാഗമായി. മണിയറയിലെ അശോകൻ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇൻസ്റ്റയിൽ സജീവമായ താരം ഇപ്പോഴിതായ താൻ ആദ്യമായി ടാറ്റു ചെയ്ത ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. എൻറെ ആദ്യ ടാറ്റു, ദി ഡീപ്പ് ഇങ്ക് ടാറ്റു സ്റ്റുഡിയോയ്ക്ക് എൻറെ ബിഗ് താങ്ക്സ്, ആദ്യമായി ടാറ്റു കുത്തിയ അനുഭവം അവിസ്മരണീയമായിരുന്നു. ഇനിയുള്ള ജീവിതത്തിൽ ഏറെ അഭിമാനത്തോടെ ചേർത്തുപിടിക്കുന്ന ഒന്നായിരിക്കുമിത്, ശ്രിത ടാറ്റു ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്. കൂടാതെ ടാറ്റു പതിപ്പിച്ച കുൽദീപ് കൃഷ്ണയെ ഏറെ അഭിനന്ദിക്കുന്നു, താങ്കൾ എനിക്ക് തന്ന കെയർ വലുതായിരുന്നു. താങ്കൾ വലിയൊരു ആർട്ടിസ്റ്റാണ്. എൻറെ ആദ്യ ടാറ്റു പതിപ്പിച്ചത് താങ്കളായതിൽ ഏറെ സന്തോഷം, ശ്രിതയുടെ വാക്കുകൾ. ഇതിലും കൂടുതൽ സംതൃപ്തയാകാൻ…

Read More

നയൻ താര വിവാഹാഹം വൈകിപ്പിക്കുന്നതിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണോ?

നയൻ താര വിവാഹാഹം വൈകിപ്പിക്കുന്നതിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണോ?

മലയാളത്തിലൂടെ തുടക്കം കുറിച്ച താരമാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. തെന്നിന്ത്യന്‍ സിനിമാ ലോകം ഒരുപോലെ കാത്തിരിക്കുന്ന താര വിവാഹങ്ങളിലൊന്നാണ് നയന്‍താരയുടേത്. തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് നയന്‍സിനെ വിശേഷിപ്പിക്കാറുള്ളത്. സിനിമ സ്വീകരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കി മുന്നേറുകയാണ് നയന്‍താര. സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇവരുടെ വിവാഹമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയം മടുത്താല്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നാണ് വിഘ്‌നേഷ് ശിവന്‍ മുൻപ് പറഞ്ഞത്. നയന്‍സിനെക്കുറിച്ച് വാചാലനായി വിഘ്‌നേഷ് എത്താറുണ്ട്. ഇത്തവണത്തെ ഓണത്തിന് നയന്‍സിനൊപ്പം വിഘ്‌നേഷും കൊച്ചിയിലേക്ക് എത്തിയിരുന്നു. നയന്‍താരയുടെ പിറന്നാളും അദ്ദേഹം ഗംഭീരമായി ആഘോഷിച്ചിരുന്നു. അതേസമയം,’നാനും റൗഡി താന്‍’ എന്ന ചിത്രത്തിനിടയില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് പൂര്‍ത്തിയായതിന് ശേഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിലാണ് നയന്‍താര. നയനും വിക്കിയും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളായിരുന്നു ഇടക്കാലത്ത് പുറത്തുവന്നത്. വിവാഹത്തിന്…

Read More

സ്റ്റൈലിഷ് വില്ലന്റെ മകൻ ‘മാര്‍ക്ക് ആന്‍റണി ജോസഫ്’ പിറന്നു

സ്റ്റൈലിഷ് വില്ലന്റെ മകൻ ‘മാര്‍ക്ക് ആന്‍റണി ജോസഫ്’ പിറന്നു

സ്റ്റൈലിഷ് വില്ലനായി മലയാള സിനിമയിൽ അരങ്ങേറിയ നടനാണ് ജിനു ജോസഫ്. ബിഗ് ബിയിൽ സീരിയൽ കില്ലറായി എത്തിയ താരം പിന്നീട് കേരള കഫെ, അൻവർ, സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ചാപ്പാകുരിശ്, ബാച്ച്ലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, നീലാകാശം പച്ചക്കടൻ ചുവന്ന ഭൂമി, ഇയ്യോബിൻറെ പുസ്തകം തുടങ്ങി നിരവധി സിനിമകളിൽ ഭാഗമായ അദ്ദേഹം ഏറ്റവും ഒടുവിൽ ടാൻസ്, അഞ്ചാംപാതിര സിനിമകളിലാണ് ശ്രദ്ധേയ വേഷത്തിലെത്തിയത്. വില്ലനായും സഹനടനായുമൊക്കെ നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം അമൽ നീരദ് ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചത്. അഞ്ചാം പാതിരയിൽ എസിപി അനിൽ മാധവൻ എന്ന കഥാപാത്രമായി മിന്നും പ്രകടനമാണ് ജിനു ജോസഫ് കാഴ്ചവെച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫേസ് 2 എന്ന് കുറിച്ചുകൊണ്ട് ഗർഭിണിയായ ഭാര്യ ലിയയോടൊപ്പം നിൽക്കുന്ന ചിത്രം ജിനു പങ്കുവെച്ചിരുന്നു. 2010ലാണ് ഇരുവരും വിവാഹിതരായത്. ഇൻസ്റ്റയിൽ ഏറെ സജീവമാണ് ജിനു. എന്നാലിപ്പോൾ…

Read More

രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു

രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 64.7 ലക്ഷവും കടന്നു. ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഏഴു മാസത്തിനുള്ളിലാണ് ഈ നിലയില്‍ എത്തിയത്. 54.2 ലക്ഷം പേര്‍ രോഗമുക്തരായി. ഇന്നലെ 81,431 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ ഒരു ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

Read More