20,000 കോടിയുടെ നികുതി തര്‍ക്കക്കേസ്: കേന്ദ്ര സര്‍ക്കാരിനെതിരെ വോഡഫോണിന് അനുകൂല വിധി

20,000 കോടിയുടെ നികുതി തര്‍ക്കക്കേസ്: കേന്ദ്ര സര്‍ക്കാരിനെതിരെ വോഡഫോണിന് അനുകൂല വിധി

20,000 കോടിയുടെ നികുതി തര്‍ക്കക്കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വോഡഫോണിന് അനുകൂല വിധി.സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ കേസിലാണ് വോഡഫോണ്‍ അനുകൂല വിധി നേടിയെടുത്തത്. വോഡഫോണ്‍ കമ്പനിക്കുമേല്‍ നികുതിയും അതിന്റെ പലിശയും പിഴയും ചുമത്തുനനത് ഇന്ത്യയും നെതര്‍ലാന്‍ഡും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്ന് ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലാണ് വിധിച്ചത്. വോഡഫോണില്‍ നിന്നും കുടിശിക ഈടാക്കരുതെന്നും നിയമനടപടികള്‍ക്കായുള്ള ചെലവിനത്തില്‍ ഭാഗിക നഷ്ടപരിഹാരമായി 4000 കോടി(5.47 മില്യണ്‍ ഡോളര്‍) ഇന്ത്യ നല്‍കണമെന്നും വിധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ടെലികോം ആസ്തി വോഡഫോണ്‍ 2007 ല്‍ ഹച്ചിസണില്‍ നിന്ന് ഏറ്റെടുത്തതാണ് നികുതി തര്‍ക്കത്തിനു കാരണമായത്.

Read More

54 വര്‍ഷം 40,000 പാട്ടുകള്‍, വര്‍ഷത്തില്‍ 741 പാട്ടുകള്‍,കരിയറില്‍ ഇനിയാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത റെക്കോര്‍ഡുകള്‍

54 വര്‍ഷം 40,000 പാട്ടുകള്‍, വര്‍ഷത്തില്‍ 741 പാട്ടുകള്‍,കരിയറില്‍ ഇനിയാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത റെക്കോര്‍ഡുകള്‍

കരിയറില്‍ ഇനിയാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യയുടെ പ്രിയപ്പെട്ട ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിട പറഞ്ഞിരിക്കുന്നത്. 54 വര്‍ഷം നീണ്ട കരിയറില്‍ 16 ഭാഷകളില്‍ 40,000ത്തില്‍ അധികം ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം പകര്‍ന്നു. അതായത് വര്‍ഷത്തില്‍ ശരാശരി 741 പാട്ടുകള്‍ അദ്ദേഹം പാടി. ദിവസക്കണക്ക് നോക്കിയാല്‍ ഒരു ദിവസം രണ്ട് പാട്ട് വീതം. ഒരു ദിവസം രണ്ട് പാട്ട് എന്നത് എസ്.പി.ബിയെ സംബന്ധിച്ച് ഒരു വെല്ലുവിളിയേ അല്ല. കാരണം, 12 മണിക്കൂര്‍ കൊണ്ട് അദ്ദേഹം 21 കന്നഡ ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. തമിഴില്‍ 19 പാട്ടുകളും ഹിന്ദിയില്‍ 16 പാട്ടുകളും ഒരു ദിവസം കൊണ്ട് അദ്ദേഹം പാടി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ എസ്.പി സാമ്പമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍െ്‌റ ജനനം. അടുപ്പക്കാര്‍ എസ്.പി.ബിയെന്നും ബാലുവെന്നും വിളിക്കും. ഗായിക എസ്.പി ഷൈലജ അടക്കം രണ്ട്…

Read More

നിത്യഹരിതഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

നിത്യഹരിതഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

നിത്യഹരിതഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഈ മാസം ഏഴാം തീയതി എസ്പിബി കൊവിഡ് മുക്തനായെങ്കിലും, പ്രമേഹ സംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. അതേസമയം, വിദേശഡോക്ടർമാരുടെ ഉപദേശം അടക്കം തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഓഗസ്റ്റ് 5-നാണ് എസ് പി ബാലസുബ്രഹ്മണ്യത്തിനും ഭാര്യ സാവിത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും, വീട്ടിൽത്തന്നെ ചികിത്സ തേടുകയാണെന്നും ആരാധകരോട് പറ‍ഞ്ഞത്. തുടർന്ന് ആരോഗ്യ നില വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഒരു വേളയിൽ നില വളരെ മെച്ചപ്പെട്ടതായിരുന്നുവെങ്കിലും പിന്നീട് വീണ്ടും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഇന്ത്യൻ കലാലോകം മുഴുവൻ പ്രാർത്ഥനകളോടെ എസ്പിബിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു. സൂപ്പർ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ, അമിതാഭ് ബച്ചൻ, ചിരഞ്ജീവി, ഇസൈജ്ഞാനി ഇളയരാജ, ഗായകരായ ഹരിഹരൻ,…

Read More

കുളിക്കാൻ ഇനി സോപ്പ് വേണ്ട

കുളിക്കാൻ ഇനി സോപ്പ് വേണ്ട

നാം നിത്യവും കുളിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് ബോഡി വാഷ്, സോപ്പുകൾ, ഷാംപൂ, കണ്ടീഷണർ, സ്ക്രബുകൾ തുടങ്ങിയവയെല്ലാം. പുറത്തു നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങൾ ആയതിനാൽ തന്നെ പ്രകൃതിദത്ത ചേരുവകളെക്കാളധികം രാസവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ടാകുമോ എന്ന കാര്യത്തിൽ ആർക്കും നിശ്ചയമുണ്ടാവില്ല. ചിലർക്ക് ഇവ അലർജ്ജിയും മറ്റ് അസ്വസ്ഥതകളും സമ്മാനിക്കാറ് പതിവാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നും ഇനിമുതൽ നിങ്ങൾക്ക് ഉണ്ടാകില്ല. ഇത്തരത്തിൽ കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന ഉൽപ്പന്നങ്ങൾക്ക് പകരം വീട്ടിൽ തന്നെ എന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന് നമുക്ക് നോക്കാം. സോപ്പിന് പകരമായി നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്ത മാർഗമാണിത്. ഒരു പാത്രത്തിൽ തൈരിനോടൊപ്പം അരിമാവ് കലർത്തിയ ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ ചേർക്കുക. കട്ടിയുള്ള പേസ്റ്റ് രൂപപ്പെടുന്നതുവരെ ഇത് മിക്സ് ചെയ്യണം. നിങ്ങളുടെ ശരീരത്തിലുടനീളം ഈ മിക്സ് പ്രയോഗിച്ച് സ്‌ക്രബ് ചെയ്യണം. കഴുകുന്നതിനും മുമ്പ് 15 മിനിറ്റ് ഇത്…

Read More

നിങ്ങൾ ലേഡി മമ്മൂക്കയാണെന്നു ലെനയെ നോക്കി ആരാധകർ

നിങ്ങൾ ലേഡി മമ്മൂക്കയാണെന്നു ലെനയെ നോക്കി ആരാധകർ

അഭിനയലോകത്തേക്കെത്തി ബിഗ് സ്ക്രീനിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ലെന. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങള്‍ ഇതിനകം ലെന അവതരിപ്പിച്ചിട്ടുണ്ട്.ഇൻസ്റ്റയിൽ സജീവമായ താരം ഇപ്പോഴിതാ ഇൻസ്റ്റയിൽ തന്‍റെ പഴയൊരുചിത്രം പങ്കുവെച്ചിരിക്കുകയാണ്. സിനിമയിൽ എത്തിയ കാലത്തുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.കൊറോണ സ്പെഷൽ ഹെയർ കട്ട് ചിത്രങ്ങളും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ ലെന ഇൻസ്റ്റയിൽ പങ്കുവെയ്ക്കാറുണ്ട്. 2018, 2019, 2020 വര്‍ഷങ്ങളിൽ താൻ പരീക്ഷിച്ച വ്യത്യസ്ത മേക്കോവറുകളെ കുറിച്ചും അടുത്തിടെ ലെന ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. അതായത് കൊവിഡ് കാലത്ത് ഇൻസ്റ്റയിൽ ഏറെ സജീവമായിരുന്നു ലെന. എന്നാലിപ്പോൾ ചെറുപ്പ കാലത്ത് ആണ് എനിക്ക് കൂടുതൽ പ്രായമുള്ളതെന്ന് തോന്നുന്നു. നിങ്ങള്‍ക്ക് ആർക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ?എന്നാണ് ലെന തന്‍റെ പഴയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ചോദിച്ചിരിക്കുന്നത്. ഇതിലുള്ളതൊന്നും യഥാര്‍ത്ഥ ഞാനല്ല, എന്ന് കുറിച്ചുകൊണ്ടാണ് ലെന കുറച്ച് നാളുകള്‍ക്ക്…

Read More

കര്‍ണ്ണാടകത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി കന്നഡികള്‍ക്ക് മാത്രം; ഉത്തരവിറക്കാനൊരുങ്ങി സര്‍ക്കാര്‍

കര്‍ണ്ണാടകത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി കന്നഡികള്‍ക്ക് മാത്രം; ഉത്തരവിറക്കാനൊരുങ്ങി സര്‍ക്കാര്‍

മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടിയായി കര്‍ണാടകത്തില്‍ സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് സംവരണമേര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി വിഭാഗങ്ങളിലാണ് കന്നഡിഗര്‍ക്കു മാത്രം ജോലി നല്‍കാനും എ, ബി വിഭാഗങ്ങളില്‍(വൈദഗ്ധ്യമാവശ്യമുള്ളവ) നിയമനത്തിന് കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുമുള്ള ഉത്തരവിറക്കുക. നിയമ, പാര്‍ലമെന്ററികാര്യമന്ത്രി ജെ.സി. മധുസ്വാമിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ 1961-ലെ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് നിയമത്തില്‍ മാറ്റംവരുത്തി സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് മുന്‍ഗണന നല്‍കുന്ന വിധമാക്കിയിരുന്നു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മെക്കാനിക്ക്, ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, സൂപ്പര്‍വൈസര്‍, പ്യൂണ്‍ തുടങ്ങിയവരാണ് സി, ഡി വിഭാഗങ്ങളില്‍ വരുന്നത്. എ, ബി വിഭാഗങ്ങളില്‍ മാനേജ്മെന്റ് തലത്തിലുള്ള ജീവനക്കാരാണുണ്ടാവുക. സ്വകാര്യമേഖലയില്‍ കന്നഡിഗര്‍ക്ക് സംവരണം വേണമെന്ന് കന്നഡ വികസന അതോറിറ്റി വര്‍ഷങ്ങള്‍ക്കു മുമ്പേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്.

Read More