ചെറിയ കാര്യങ്ങളിലൂടെ നഷ്ട്ടപെട്ട സന്തോഷം തിരികെ കൊണ്ട് വരാം

ചെറിയ കാര്യങ്ങളിലൂടെ നഷ്ട്ടപെട്ട സന്തോഷം തിരികെ കൊണ്ട് വരാം

ഇടയ്ക്കെങ്കിലും ചെറുതും വലുതുമായ വിഷമതകൾ നിത്യജീവിതത്തിൽ നാം നേരിടേണ്ടതായി വരുന്നു. അതെല്ലാം പലപ്പോഴും നമ്മുടെ ദിവസത്തിൻ്റെ സന്തോഷത്തെ മുഴുവൻ കവർന്നെടുക്കുന്നതായി മാറുന്നു.ഇതെല്ലാം നമ്മുടെയൊരു സാധാരണ ദിവസത്തിലെ സന്തോഷത്തിൻ്റെ തിരിനാളങ്ങളെ ഊതി കെടുത്തുന്നതിന് കാരണമാകാറില്ലേ? ഇത്തരം സന്ദർഭങ്ങൾ നമുക്കു മുന്നിൽ കടന്നുവരുന്നത് അപ്രതീക്ഷിതമായിട്ടാകും. ആ ദിവസങ്ങളിൽ ഉണ്ടാവുന്ന വിഷമതകൾ നിങ്ങളുടെ മനസ്സിനെ കീഴടക്കുകയും, ദിവസം മുഴുവനും നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും. ഒന്നും ചെയ്യാനില്ല എന്ന് കരുതി വിഷമതകൾക്ക് സ്വയം അടിപ്പെട്ടു പോവുകയാണ് ഇത്തരം സാഹചര്യങ്ങളിൽ മിക്കവാറും ആളുകൾ ചെയ്യുന്നത്. ഒരു മോശപ്പെട്ട ദിവസം നിങ്ങൾക്കു മേൽ വരുത്തിവയ്ക്കുന്ന വിഷമതകളെ മുഴുവൻ, ശുശ്രൂഷിച്ചു സുഖപ്പെടുത്താനായി ഈ പ്രപഞ്ചം തന്നെ ഒരുക്കിവെച്ചിരിക്കുന്ന സമ്മാനങ്ങളാണിവ. ഈ ചെറിയ കാര്യങ്ങൾ തീർച്ചയായും നിങ്ങളുടെ ഒരു മോശം ദിവസത്തിൻ്റെ വിഷമതകളെ കുറച്ചുകൊണ്ട് അതൽപ്പം മികച്ചതാക്കി മാറ്റിയെടുക്കാൻ സഹായിക്കും. എന്തെങ്കിലും അസുഖം ഉണ്ടാവുമ്പോൾ അത് നമ്മളെ വിഷമത്തിലേക്ക്…

Read More

മുഖത്തെ നിറം കൈവരിക്കാൻ കോലരക്ക് ഫേസ്പായ്ക്ക്

മുഖത്തെ നിറം കൈവരിക്കാൻ കോലരക്ക് ഫേസ്പായ്ക്ക്

സൗന്ദര്യത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ് കോലരക്ക്. പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണിത്. ശരീരത്തില്‍ രക്തോല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണിത്. ഇത് വാസ്തവത്തില്‍ ഒരു പശയാണ്. ഒരു ഷഡ്പദം ഉല്‍പാദിപ്പിയ്ക്കുന്ന സ്രവം എന്നു പറയാം. ലോകത്തില്‍ 90 ശതമാനം ഇന്ത്യയിലാണ് ഇത് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. മാത്രമല്ല പണ്ടു മുതല്‍ തന്നെ ചര്‍മത്തിനായുള്ള മരുന്നുകളിലും ആയുര്‍വേദ മരുന്നുകളിലുമെല്ലാം ഉപയോഗിച്ചു വരുന്ന ഒന്നാണിത്. ഇരുണ്ട നിറത്തില്‍ ഇതു കാണാം. ഗുണം ലഭിയ്ക്കാന്‍ നല്ല ഗുണമുള്ള കോലരക്ക് തന്നെ വേണം, ഉപയോഗിയ്ക്കാന്‍. വലിയ വിലയുമില്ല. എന്നാല്‍ ഇതിന്റെ കൃത്രിമ രൂപങ്ങളും ധാരാളം വരുന്നുണ്ട്. ശുദ്ധമെങ്കിലേ ഗുണം ലഭിയ്ക്കൂ. ചര്‍മം നിറം വയ്ക്കാനും മുഖത്തെ പാടുകള്‍ മാറാനും കുരുക്കള്‍ പോലുളള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതേറെ നല്ലതാണ്. കോലരക്ക് മൂന്നു തരമുണ്ട്. മുഖത്തിനായി ഉപയോഗിയ്ക്കുന്നത് മഞ്ഞ വിഭാഗത്തിലുള്ളതാണ്. മറ്റുള്ളത് സാധാരണ രീതിയില്‍ മരുന്നുകള്‍ക്കായി ഉപയോഗിയ്ക്കാം. ഇത് തനിയെ മുഖത്തിടരുത്. മുഖത്തിന് കളര്‍…

Read More

കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി പെപ്‌സിയുടെ നോട്ടീസ്;

കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി പെപ്‌സിയുടെ നോട്ടീസ്;

ലോക്കൗട്ടിനു പിന്നാലെ, കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി പെപ്‌സി- വരുണ്‍ ബ്രൂവറീസ് കമ്പനി. കമ്പനി അടച്ചുപൂട്ടല്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. കൊറോണയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ വന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനം താളംതെറ്റി. കേരളത്തില്‍ കുപ്പിവെള്ളത്തിനു വില കുറച്ചതും കാരണമായി പറയുന്നു. പല വിഭാഗങ്ങളിലായി 700ഓളം തൊഴിലാളികളാണ് കമ്പനിയെ ആശ്രയിച്ച് ജീവിക്കുന്നത്. 2000 ജൂണില്‍ തൊഴിലാളി കുടുംബങ്ങള്‍ വിട്ടുനല്‍കിയ 45 ഏക്കര്‍ ഭൂമി ഉപയോഗിച്ചാണു കമ്പനി തുടങ്ങിയത്. സേവനവേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 8ന് ആരംഭിച്ച കരാര്‍ തൊഴിലാളി സമരത്തിനിടെ മാര്‍ച്ച് 22നു കമ്പനി ലോക്കൗട്ടിലായി.

Read More

മുഖം തിളങ്ങാൻ കിടിലൻ നാടൻ ഫേസ് പാക്ക്

മുഖം തിളങ്ങാൻ കിടിലൻ നാടൻ ഫേസ് പാക്ക്

പ്രായമാകുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് ചര്‍മത്തിന്റെ ഇറുക്കം കുറയുന്നതും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും. ചെറുപ്പക്കാരില്‍ പോലും വരുന്ന ഇത്തരം പ്രശ്‌നം ചെറുപ്പത്തില്‍ അകാല വാര്‍ദ്ധക്യം തോന്നിപ്പിയ്ക്കാനും ഇടയാക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാായി ബ്യൂട്ടി പാര്‍ലറുകളും മുഖത്തും ദേഹത്തും പ്രയോഗിക്കാവുന്ന ക്രീമുകളും ലോഷനുകളും മാർക്കറ്റിൽ ലഭ്യമാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വലിയ ചിലവോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ പ്രയോഗിയ്ക്കാവുന്ന അടുക്കള വിദ്യകള്‍ പലതാണ്. അതേകുറിച്ചറിയാം. ഇതിനായി ആവശ്യമുള്ളത് ഉലുവയും പിന്നെ തേനും. രണ്ടും ഔഷധ, സൗന്ദര്യ ഗുണങ്ങള്‍ ഏറെയുള്ളത്. മുഖ ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന ഒന്നു കൂടിയാണ് ഉലുവ. ഇത് ചര്‍മത്തിന് ഇറുക്കവും മുറുക്കവും നല്‍കുന്നു. ഇതു നല്ലൊരു ക്ലെന്‍സറായി പ്രവര്‍ത്തിയ്ക്കുന്നു.തേന്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ഉലുവ അല്‍പം എടുത്ത് ചുവന്നു വരുന്നതുവരെ വറുക്കുക. തുടർന്ന് വല്ലാതെ പൊടിയ്ക്കാതെ അല്‍പം തരികളോടെ, സ്‌ക്രബറായി ഉപയോഗിയ്ക്കാന്‍ തക്ക രീതിയില്‍…

Read More

നടൻ വിനായക് സംവിധായകൻ ആകുന്നതിനെ എതിര്‍ക്കുന്നത് ജാതി വംശീയത: സംഘപരിവാറിന്റെ മുതലെടുപ്പെന്നു മൃദുലാദേവി ശശിധരന്‍

നടൻ വിനായക് സംവിധായകൻ ആകുന്നതിനെ എതിര്‍ക്കുന്നത് ജാതി വംശീയത: സംഘപരിവാറിന്റെ മുതലെടുപ്പെന്നു മൃദുലാദേവി ശശിധരന്‍

സിനിമ സംവിധാനം ചെയ്യുന്നതിനെതിരെ നടന്‍ വിനായകനെ വിമര്‍ശിക്കുന്നവര്‍ കാണിക്കുന്നത് വംശീയതെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ മൃദുലാദേവി. വിനായകനെതിരെ “മീടൂ” ആരോപണവുമായി മൃദുലാദേവി കുറച്ച് കാലങ്ങൾക്ക് മുൻപ് രംഗത്ത് വന്നിരുന്നു. ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നതായിരുന്നു ആരോപണം. തുടർന്ന് മൃദുലാദേവി പോലീസിൽ പരാതി നൽകുകയും ചെയ്തു. വിനായകനെതിരേ നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോഴും തന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കാനാകില്ലെന്നും മൃദുലദേവി പറയുന്നു. ദളിത് പ്രാതിനിധ്യങ്ങള്‍ സമസ്ത മേഖലയിലുമുണ്ടാകണമെന്നത് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍ ഇതിനെയും അങ്ങനെ കാണുന്നു. ഞാന്‍ വാദിയും വിനായകന്‍ എതിര്‍ കക്ഷിയുമായ വെര്‍ബല്‍ സെക്ഷ്വല്‍ ഹറാസ്‌മെന്റ് കേസുമായി കൂട്ടിക്കുഴച്ച് സംഘപരിവാറിന്റെ മുതലെടുപ്പ് ശ്രദ്ധയില്‍പ്പെട്ടു. കൂടാതെ തനിക്ക് നേരിടേണ്ടി വന്ന അപമാനത്തിനും വേദനയിലും റിമ കല്ലിങ്കല്‍ എനിക്കൊപ്പം നില്‍ക്കുകയും, എന്നോട് ഐക്യപ്പെടുന്നതായി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു മൃദുലാദേവി പറയുന്നു. മാത്രമല്ല നടൻ വിനായകൻ സംവിധായകൻ ആകുന്ന വാർത്ത അഭിമാനത്തോടെ സ്വീകരിക്കുന്നു. ദലിത്…

Read More

എണ്ണ മയം അധികമുള്ള ഭക്ഷണം കഴിച്ചാൽ ഇവ ഒഴിവാക്കണം

എണ്ണ മയം അധികമുള്ള ഭക്ഷണം കഴിച്ചാൽ ഇവ ഒഴിവാക്കണം

ആരോഗ്യകാര്യങ്ങളിൽ എത്ര ശ്രദ്ധയുള്ളവരായാലും ചിലപ്പോഴൊക്കെ ഇഷ്ടഭക്ഷണങ്ങൾ കണ്ടാൽ നിയന്ത്രണം വിട്ട് വലിച്ചുവാരി കഴിക്കുന്നവരാണ് നമ്മിൽ പലരും. ഇതിൽ ഫ്രഞ്ച് ഫ്രൈസും ബർഗറും പിസ്സയും ഒക്കെയാവും ഉൾപ്പെടുക. ഇവയൊക്കെ ശരീരത്തിന് ദോഷകരമായ കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ആണ്. കൊളസ്‌ട്രോൾ, പ്രഷർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ വരാനുള്ള സാധ്യതയും ഇത്തരം ഭക്ഷണം കഴിക്കുന്നവരിൽ കൂടുതലാണ്. ജങ്ക് ഫുഡും വറുത്ത ഭക്ഷണസാധനങ്ങളും വലിച്ചുവാരി കഴിക്കാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യവുമാണ്. ഇനി അഥവാ അങ്ങനെ കഴിച്ചാൽ അതിനുശേഷം ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട്. അല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ. ഇളം ചൂടുവെള്ളം കുടിക്കുക, ഡിടോക്സ് ഡ്രിങ്ക് കുടിക്കുക, അൽപ്പദൂരം നടക്കുക, അടുത്ത ഭക്ഷണത്തെ കുറിച്ച് പ്ലാൻ ചെയ്യുക, പ്രൊബയോട്ടിക്സ് ഭക്ഷണം കഴിക്കുക, പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, നന്നായി ഉറങ്ങുക. ഇനി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഇനി…

Read More

സെർവിക്കൽ കാൻസർ നേരത്തെ തിരിച്ചറിയാം

സെർവിക്കൽ കാൻസർ നേരത്തെ തിരിച്ചറിയാം

ക്യാന്‍സര്‍ വന്നാല്‍ ആയുസേ തീര്‍ന്നു എന്നു കരുതുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ഇന്ന് മോഡേണ്‍ സയന്‍സ് ക്യാന്‍സറിന് പോലും മരുന്നുകളും ചികിത്സാരീതികളും കണ്ടെത്തിക്കഴിഞ്ഞു. ഒരു കാര്യം പ്രധാനമാണ്, തുടക്കത്തില്‍ തിരിച്ചറിയാനും വേണ്ട ചികിത്സ തേടാനും സാധിക്കണം. ശരീരത്തിന്റെ പല ഭാഗങ്ങളേയും ബാധിയ്ക്കുന്ന ക്യാന്‍സറുകളുണ്ട്. സ്ത്രീകളേയും പുരുഷന്മാരേയും വെവ്വേറെ ബാധിയ്ക്കുന്ന ക്യാന്‍സറുകളുണ്ട്. ചിലത് ഗുരുതരമായവയാണ്. ചിലതാകട്ടെ, അത്ര തന്നെ പ്രശ്‌നം സൃഷ്ടിയ്ക്കാത്തതും. സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറിന്റെ കാര്യം തന്നെയെടുക്കാം. ബ്രെസ്റ്റ് ക്യാന്‍സര്‍ പൊതുവേ സ്ത്രീകളില്‍ കണ്ടുവരുന്ന ഒന്നാണ്. അപൂര്‍വം പുരുഷന്മാരിലും ഇതു കണ്ടു വരാറുണ്ട്. പ്രത്യുല്‍പാദന അവയവങ്ങളുമായി ബന്ധപ്പെട്ട ഒവേറിയന്‍ ക്യാന്‍സല്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവ സ്ത്രീകളെ ബാധിയ്ക്കുന്ന മറ്റു ചില ക്യാന്‍സറുകളാണ്. ബ്രെസ്റ്റ് ക്യാന്‍സര്‍ കഴിഞ്ഞാല്‍ സ്ത്രീകളെ കൂടുതല്‍ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയ ഗള ക്യാന്‍സര്‍. യൂട്രസിനെ വജൈനയുമായി ബന്ധിപ്പിയ്ക്കുന്ന ഈ ഭാഗത്തെ…

Read More

വേദികയ്ക്ക് പിന്നാലെ അനിരുദ്ധും; കുടുംബവിളക്കിൽ ഇനി മുതൽ ശ്രീജിത്ത് വിജയും ഉണ്ടാകില്ല!!

വേദികയ്ക്ക് പിന്നാലെ അനിരുദ്ധും; കുടുംബവിളക്കിൽ ഇനി മുതൽ ശ്രീജിത്ത് വിജയും  ഉണ്ടാകില്ല!!

റേറ്റിങ്ങിൽ മുൻ നിരയിലും, ഏറെ പ്രേക്ഷകപ്രീതിയും നേടുന്ന ഒരു പരമ്പരയാണ് കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്.ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയിൽ പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷന്‍ കമ്പനി ആണ് കുടുംബവിളക്കിന്‍റെ നിര്‍മ്മാണം. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്പര യൂട്യൂബിലും ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിൽ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്പരയിൽ സ്ഥിരമായി കഥാപാത്രങ്ങൾ മാറുന്നതിൽ പ്രേക്ഷകർക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ്…

Read More

നടി ഭാമയ്‌ക്കെതിരെ പോസ്റ്റ് ഇട്ടതിനുശേഷം ഭീഷണിയുമായി നിരവധി ഫോൺ കോളുകൾ: രഞ്ജു രഞ്ജിമാർ

നടി ഭാമയ്‌ക്കെതിരെ പോസ്റ്റ് ഇട്ടതിനുശേഷം  ഭീഷണിയുമായി നിരവധി ഫോൺ കോളുകൾ: രഞ്ജു രഞ്ജിമാർ

നടി ആക്രമിക്കപ്പെട്ട കേസിലെ കൂറ് മാറ്റത്തിനെതിരെ നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. ആ കൂടാത്തിൽ നടിമാരായ രേവതിയും റിമ കല്ലിങ്കലും, രമ്യ നമ്പീശനും എല്ലാം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.ഇതിനു പിന്നാലെയാണ് സെലിബ്രിറ്റി മേക്ക് അപ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ കൂറുമാറിയ നടി ഭാമയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തെത്തിയത്. ഭാമയ്ക്കെതിരെ വിവിധ ഭാഗത്ത് നിന്ന് വിമർശനങ്ങൾ ശക്തമായപ്പോൾ ഇൻസ്റ്റാഗ്രാമിലെ തൻ്റെ കമൻ്റ് ബോക്സും താരം പൂട്ടുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ തനിക്കെതിരെ ഭീഷണി കോളുകൾ വന്ന വിവരം പുറത്ത് വിട്ടിരിക്കുകയാണ് രഞ്ജു രഞ്ജിമാർ. ഭാമയെ വിമർശിച്ച് പോസ്റ്റിട്ടതിന് പിന്നാലെ തനിക്ക് ഭീഷണി കോളുകൾ വന്നെന്നും ആർക്കും തന്നെ ഭയപ്പെടുത്താനോ ഒന്നും ചെയ്യുവാനോ കഴിയില്ലെന്ന് രഞ്ജു പറയുന്നു. അതായത് തൻ്റെ മകളെ പോലെ കാണുന്ന കുട്ടിയുടെ വിഷയവുമായി ബന്ധപ്പെട്ട് താൻ ഫേസ്ബുക്കിൽ അഭിപ്രായം പങ്കുവെച്ച ശേഷം സിനിമാ മേഖലയിൽ നിന്നുൾപ്പെടെയുള്ളവർ തന്നെ ഫോണിൽ…

Read More

‘സിനിമ’ എന്ന തൊഴിലിടം സൂപ്പർസ്റ്റാറുകൾ തുപ്പി നീട്ടുന്ന കൊളാമ്പിയാണെന്ന ധാരണ തെറ്റെന്ന് രേവതി സമ്പത്ത്

‘സിനിമ’ എന്ന തൊഴിലിടം സൂപ്പർസ്റ്റാറുകൾ തുപ്പി നീട്ടുന്ന കൊളാമ്പിയാണെന്ന ധാരണ തെറ്റെന്ന് രേവതി സമ്പത്ത്

നടി രേവതി ഫീൽഡ് ഔട്ട്‌ ആയെന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നടിയിപ്പോൾ മറുപോഡിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു രേവതിയുടെ പ്രതികരണം. ചില കാര്യങ്ങളിൽ വ്യക്തത ആവശ്യമാണെന്ന് തോന്നുന്നു, സിനിമ മേഖലയിൽ ശബ്ദം ഉയർത്തുന്നതിന്റെ പേരിൽ അവസരങ്ങൾ നിഷേധിക്കപ്പെടുമോ എന്ന ചോദ്യത്തിന്റെ ഉത്തരം “അതെ” എന്ന് തന്നെയാണ് എന്നുമാണ് നടി കുറിച്ചിരിക്കുന്നത്. മാത്രമല്ല കുറച്ചുകൂടി കൃത്യത വരുത്തി പറയുകയാണെങ്കിൽ അവസരങ്ങളെ മനപ്പൂർവം ഇല്ലാതാക്കാൻ പഠിച്ച പണി എല്ലാം അവർ ചെയ്യും. അതവരുടെ അധഃപതിച്ച രീതിയാണ്. ഇത് നിലനിൽക്കുന്ന ഒരു സത്യമാണെന്നും രേവതി പറയുന്നു. കൂടാതെ സിനിമ എന്ന തൊഴിലിടം സൂപ്പർസ്റ്റാറുകൾ തുപ്പി നീട്ടുന്ന കയ്യിലുള്ള കൊളാമ്പിയാണെന്ന അവരുടെ ധാരണയിൽ ആണ് പിശകാണെന്നും രേവതി പറയുന്നു. ആണധികാരത്തിന്റെ സഞ്ചിയിൽ കിടക്കുന്ന വിഷക്കുരുകളിൽ ഒന്നല്ല സിനിമ. അത് സ്വപ്നമേറുന്നവരുടെ മസ്തിഷ്കത്തിലുള്ള സർഗ്ഗാത്മകതയാണ്. അതിനെ എങ്ങനെയാണ് ചില ഭീരുകൾക്ക് നശിപ്പിക്കാൻ ആവുകയെന്നും രേവതി തന്റെ…

Read More