എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്കുള്ള വിലക്ക് ദുബായ് നീക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്കുള്ള വിലക്ക് ദുബായ് നീക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി ദുബായ്. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിന്റെ പേരിലാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് നീക്കിയതോടെ ശനിയാഴ്ച മുതല്‍ മുന്‍ നിശ്ചയ പ്രകാരം സര്‍വീസ് നടത്താം. ഇരുരാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തിയതിന് പിനനാലെയാണ് വിലക്ക് റദ്ദാക്കിയത്. ഡല്‍ഹി, ജയ്പൂര്‍ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായ് അധികൃതര്‍ വിദീകരണം നല്‍കിയിരുന്നു. കോവിഡ് പോസിറ്റീവായ യാത്രക്കാരെ രണ്ടു തവണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ത്യയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്ക് നോട്ടീസ് അയച്ചത്. 15 ദിവസത്തേയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

Read More

കോവിഡിനെതിരായ മരുന്ന് ഫാര്‍മസികളില്‍ വില്‍ക്കാന്‍ റഷ്യയില്‍ അനുമതി

കോവിഡിനെതിരായ മരുന്ന് ഫാര്‍മസികളില്‍ വില്‍ക്കാന്‍ റഷ്യയില്‍ അനുമതി

നേരിയ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് നൽകാനായി ഫാർമസികൾ വഴി മരുന്ന് വിൽക്കാൻ റഷ്യയിൽ അനുമതി. റഷ്യൻ മരുന്ന് കമ്പനിയായ ആർ- ഫാമിന്റെ കൊറോണവിർ എന്ന ആന്റിവൈറൽ മരുന്നിനാണ് അനുമതി നൽകിയിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് ഇത്തരത്തിൽ ആശുപത്രികൾക്ക് പുറത്തേക്ക് മരുന്ന് എഴുതി നൽകി വാങ്ങാനുള്ള അനുവാദം ലഭിക്കുന്നത്. ഡോക്ടർമാരുടെ കുറിപ്പ് ഉപയോഗിച്ച് റഷ്യയിൽ ഇനി ഈ മരുന്ന് വാങ്ങാനാകും. ജപ്പാനിൽ വികസിപ്പിച്ച ഫാവിപിറാവിർ എന്ന മരുന്നിനെ അടിസ്ഥാനമാക്കി നിർമിച്ചതാണ് കൊറോണവിർ. ലോകത്ത് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും കോവിഡ് രോഗികൾക്ക് ഫാവിപിറാവിർ മരുന്ന് നൽകുന്നുണ്ട്. എന്നാൽ അത് ആശുപത്രിയിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാറുള്ളു. എന്നാൽ റഷ്യയിൽ ഇത്തരമൊരു മരുന്ന് ഔട്ട് പേഷ്യൻസ് വിഭാഗത്തിനും നൽകാമെന്ന അനുവാദമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. 

Read More

പ്രമേഹത്തിനു മരുന്ന് പ്ലാവില തോരൻ

പ്രമേഹത്തിനു മരുന്ന് പ്ലാവില തോരൻ

കഞ്ഞിയും കറിയും വച്ചു കളിയ്ക്കുമ്പോള്‍ പ്ലാവിലത്തോരനും സാങ്കല്‍പിക കഞ്ഞി, കറി വിഭവങ്ങളില്‍ ഒന്നായിരുന്നു.അന്നത്തെ കാലത്ത് പ്രധാന്യം കുറഞ്ഞിരുന്ന ചക്ക ഇപ്പോള്‍ മുന്‍പന്തിയിലാണ്. പല അസുഖങ്ങളടക്കം ചക്കയില്‍ നിയന്ത്രണമുണ്ടെന്നാണ് ചില പഠന വിശദീകരണങ്ങൾ. ചക്കയും ചക്കയുടെ കുരുവും മാത്രമല്ല, പ്ലാവിലയും ആരോഗ്യ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നുവെന്നതാണ് വാസ്തവം. ഇതിനാല്‍ തന്നെ പ്ലാവില കൊണ്ടുണ്ടാക്കുന്ന യഥാര്‍ത്ഥ വിഭവമായും പ്ലാവിലത്തോരനാണ്. പ്രമേഹത്തിനുള്ള നല്ല പരിഹാരമായി പ്ലാവിലയെ കണക്കാക്കുന്നു. പ്രമേഹത്തിന് മികച്ച ഒരു പരിഹാരമായ ഭക്ഷണമാണ് ഇത്. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹമുള്ളവരില്‍. പ്ലാവിലയുടെ ഞെട്ടും ജീരകവും ചേര്‍ത്തു തിളപ്പിയ്ക്കുന്ന പാനീയം പ്രമേഹത്തിനുള്ള നല്ലൊരു മരുന്നായി പൊതുവേ ഉപയോഗിക്കപ്പെടുന്നു. പ്ലാവിലക്ക് തെറാപ്യൂട്ടിക് ഗുണങ്ങളുണ്ട്. ഇതാണ് പ്രമേഹ പരിഹാരമായി പ്രവര്‍ത്തിക്കുന്നതും. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാല്‍ തന്നെ നല്ല ശോധനയ്ക്കും ഇതു സഹായിക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇലക്കറിയുടെ കൂട്ടത്തില്‍ കൂട്ടാവുന്ന…

Read More

‘ഗായത്രി’യുടെ ഓര്‍മ്മകളിൽ നടി പാര്‍വതി

‘ഗായത്രി’യുടെ ഓര്‍മ്മകളിൽ നടി പാര്‍വതി

യുവ നായികമാരിൽ ഏറെ ശ്രദ്ധേയയായ നടിയാണ് പാര്‍വതി തിരുവോത്ത്. 2006 മുതൽ സിനിമാ ലോകത്തുള്ള താരം ഇതിനകം 25ലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഈ കാലയളവിൽ തന്നെ മലയാളത്തിലെ മികച്ച അഭിനേത്രി എന്ന നിലയിൽ പേരെടുത്തിട്ടുമുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ട് തവണ നേടിയിട്ടുള്ള പാര്‍വതി രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള രജതചകോരം നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ തന്‍റെ ആദ്യ സിനിമയുടെ ഓര്‍മ്മകളുമായി എത്തിയിരിക്കുകയാണ് പാര്‍വതി. മുഖം നോക്കാതെ പറയുന്ന നിലപാടുകള്‍ കൊണ്ടു തന്നെ പലപ്പോഴും സെെബര്‍ ആക്രമണങ്ങള്‍ക്കും പാര്‍വതി ഇരയായിട്ടുണ്ട്. മാത്രമല്ല ഇതിനകം തന്നെ തന്‍റെ കഥാപാത്രങ്ങളോടൊപ്പം ജീവിതത്തിലെ ഉറച്ച നിലപാടുകള്‍ കൊണ്ടും ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട് പാര്‍വതി. ഔട്ട്‌ ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിൽ, 2006-ൽ തന്റെ അഭിനയ ജീവിതം തുടങ്ങിയ പാർവതി. ശേഷം നോട്ട് ബുക്ക്‌, വിനോദയാത്ര, ഫ്ലാഷ്, സിറ്റി ഓഫ് ഗോഡ്, ബാംഗ്ലൂർ…

Read More

സൂരജിന്റെ ലൈസൻസ് സ്വപ്നം യാഥാർത്ഥ്യമായി

സൂരജിന്റെ ലൈസൻസ് സ്വപ്നം യാഥാർത്ഥ്യമായി

അടുത്തിടെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 2.0 എന്ന സിനിമയിൽ കുഞ്ഞപ്പൻ എന്ന ഇത്തിരി കുഞ്ഞാൻ റോബോട്ടായി പ്രേക്ഷകരെ സൂരജ് വിസ്മയിപ്പിച്ചിരു താരമാണ് സൂരജ് തേലക്കാട്. കലോത്സവങ്ങളിലൂടെ വളര്‍ന്ന് മിമിക്രി പരിപാടികളിലൂടെ ശ്രദ്ധ നേടി സിനിമയിലേക്കെത്തിയ താരമാണ് സൂരജ്. രസകരമായ കാര്യം റോബോട്ടിനുള്ള സൂരജ് ആയിരുന്നുവെന്ന കാര്യം സിനിമയിറങ്ങി ഏറെ നാള്‍ കഴിഞ്ഞാണ് പുറം ലോകമറിഞ്ഞത് എന്നതാണ്. എന്നാൽ ഇപ്പോഴിതാ തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്നം സാക്ഷാത്കരിച്ചതിന്‍റെ സന്തോഷത്തിലാണ് സൂരജ്. തന്റെ ഡ്രൈവിംഗ് ലൈസൻസ് കിട്ടയ സന്തോഷത്തിലാണ് സൂരജ്. പെരിന്തൽമണ്ണ ആർ‍ടിഒ ആയ ബിനോയ് സാറിന് നന്ദി. പെരിന്തൽമണ്ണയിലെ സഞ്ചാരി ഡ്രൈവിങ് സ്കൂളിനും നന്ദി, എന്ന് കുറിച്ചുകൊണ്ടാണ് സൂരാജ് ഇൻസ്റ്റയിൽ ഡ്രൈവിങ് ലൈസൻസിന്‍റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന് ആശംസകളുമായി നിരവധി കമന്‍റുകളും ചിത്രത്തിന് താഴെ വരുന്നുമുണ്ട്. കൂടാതെ നടന്മാരായ അ‍ർജുൻ അശോകൻ, മണികണ്ഠൻ ആചാരി, ഷിയാസ് കരീം തുടങ്ങിയവരും…

Read More

ലെഗ് പീസ് ഇല്ലേ? ഇല്ല, ഹാന്‍ഡ് പീസ് മതിയോ? എന്ന് നടി അന്ന ബെൻ

ലെഗ് പീസ് ഇല്ലേ? ഇല്ല, ഹാന്‍ഡ് പീസ് മതിയോ? എന്ന് നടി അന്ന ബെൻ

നടി അനശ്വര രാജനെതിരായ സദാചാര വാദികളുടെ സെെബര്‍ ആക്രമണവും അതിന് പിന്നാലെ നടിമാര്‍ പിന്തുണയുമായി എത്തിയതുമെല്ലാം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി താരങ്ങള്‍ അനശ്വരയ്ക്ക് പിന്തുണയുമായെത്തിയിരുന്നു. കാല് കാണിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു നടിമാര്‍ മുന്നോട്ട് വന്നു പിന്തുണ അറിയിച്ചത്. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ ഒന്ന് കൊണ്ടും ചിലരുടെ മനസിനെ മാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയാണ് ചില സംഭവങ്ങള്‍. എന്നാൽ അനശ്വരയ്ക്ക് പിന്തുണയുമായെത്തിയ നടിമാരിലൊരാളായിരുന്നു അന്ന ബെന്‍. ഇപ്പോഴിതാ അന്നയുടെ ചിത്രത്തിന് മോശം കമന്റുമായി ചിലര്‍ എത്തിയിരിക്കുകയാണ്. അന്നയേയും താരങ്ങളുടെ പ്രതിഷേധത്തേയും പരഹസിക്കുകയായിരുന്നു ഇയാള്‍. ഇതിന് അന്ന തന്നെ ചുട്ടമറുപടി നല്‍കുകയും ചെയ്തു. ലെഗ് പീസ് ഇല്ലേ എന്നായിരുന്നു അന്നയുടെ ചിത്രത്തിന് ഒരാളുടെ കമന്റ്. ഇതിന് അന്ന നല്‍കിയ മറുപടി കെെയ്യടി നേടുകയാണ്. ഹാന്‍ഡ് പീസ് മതിയോ എന്നായിരുന്നു അന്നയുടെ മറുപടി. ഇതോടെ നിരവധി പേരാണ് അന്നയ്ക്ക് പിന്തുണയുമായെത്തിയത്….

Read More

എല്ലാവരും ചോദിക്കുന്നത് വിവാഹകാര്യം: തീരുമാനം പറഞ്ഞ് നടൻ ണ്ണി മുകുന്ദന്‍

എല്ലാവരും ചോദിക്കുന്നത് വിവാഹകാര്യം: തീരുമാനം പറഞ്ഞ് നടൻ ണ്ണി മുകുന്ദന്‍

നടൻ ഉണ്ണി മുകുന്ദനോടും പലപ്പോഴായി പലരും ചോദിക്കുന്ന കാര്യമാണ് എപ്പോഴാണ് വിവാഹം എന്നത്. മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയയനാണ് ഉണ്ണി മുകുന്ദന്‍. സിനിമാ താരങ്ങളാകുമ്പോള്‍ അവരെ ചുറ്റിപ്പറ്റി നടക്കുന്ന പ്രധാന ചര്‍ച്ചകളിലൊന്നാണ് വിവാഹവുമായി ബന്ധപ്പെട്ടത്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉണ്ണി മുകുന്ദന്‍ തന്നെ മറുപടി നല്‍കുകയാണ്. ഞാൻ മിക്കവാറും ഫ്രീബേർഡായി തുടരാനാണ് സാധ്യത”എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അമ്മ ഒരു തവണ ചോദിച്ചു എന്താണ് തീരുമാനമെന്ന്. ഞാൻ പറഞ്ഞു ഇതൊക്കെ സംഭവിക്കേണ്ട കാര്യങ്ങളല്ലേ, പ്ളാൻ ചെയ്യേണ്ടതല്ലല്ലോയെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. മാത്രമല്ല കല്യാണപ്രായമായെന്ന് ഇതുവരെ തോന്നിയിട്ടില്ല. മനസ് കൊണ്ട് 15-16 വയസാണ് എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. അതേസമയം മാസ് സിനിമകൾ ഇഷ്‌ടമാണെന്നും ഉണ്ണി പറയുന്നു. പേഴ്സണൽ ലൈഫിൽ നടക്കാത്ത എന്തു കാര്യവും സിനിമയിലൂടെ ചെയ്‌ത് ഫലിപ്പിക്കണം എന്നാണന്റെ ആഗ്രഹം. മാസ് സിനിമ എന്ന് പറയുമ്പോൾ പത്ത്…

Read More

കാഞ്ഞിരം മണക്കുന്ന ഈ കുഞ്ഞമ്മക്കാണ് ഏതു കഥാപാത്രമായും പെട്ടെന്നു രൂപാന്തരപ്പെടാനുള്ള അഭിനയ ശേഷിയെന്ന് നടി മീനയെ കുറിച്ച് എസ്. ശാരദക്കുട്ടി

കാഞ്ഞിരം മണക്കുന്ന ഈ കുഞ്ഞമ്മക്കാണ് ഏതു കഥാപാത്രമായും പെട്ടെന്നു രൂപാന്തരപ്പെടാനുള്ള അഭിനയ ശേഷിയെന്ന് നടി മീനയെ കുറിച്ച് എസ്. ശാരദക്കുട്ടി

നാൽപതു വര്‍ഷത്തിലേറെ കാലം മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്ന താരമാണ് മേരി ജോസഫ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളുമായി അറുന്നൂറിലേറെ സിനിമകളിൽ മേരി ജോസഫ് അഭിനയിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളിലും സഹനടിയായും വില്ലത്തിയായും ഭാര്യയായും നാത്തൂനായും ജ്യേഷ്ഠത്തിയായും അമ്മയായും അമ്മായിയമ്മയായും മുത്തശ്ശിയായുമൊക്കെ അഭിനയിച്ച നിരവധി കഥാപാത്രങ്ങള്‍. എന്നാൽ മീന എന്ന മേരി ജോസഫ് ഓര്‍മ്മയായിട്ട് ഇന്നേക്ക് 23 വർഷം പിന്നീടുകയാണ്. എന്നാൽ മീനയുടെ ഓര്‍മ്മദിനത്തിൽ എഴുത്തുകാരി എസ്. ശാരദക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. മീന എന്നു ഗൂഗിളിൽ സർച്ച് ചെയ്താൽ പഴയ കാല നടി മീനയെ കിട്ടാൻ പ്രയാസപ്പെടും . ഭാസി – മീന, ബഹദൂർ-മീന എന്നൊക്കെ ചേർത്തു കൊടുത്താലേ കിട്ടു. ചന്ദനം മാത്രമല്ല, കാഞ്ഞിരവും മണക്കുന്ന മീനയെ ആണെനിക്കിഷ്ടം എന്ന് കുറിച്ചുകൊണ്ടാണ് ശാരദക്കുട്ടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഹാസ്യവും ക്രൗര്യവും ദൈന്യതയും സൂക്ഷ്മ…

Read More

‘വാസു അണ്ണന്‍’ ട്രോളുകളെ കുറിച്ച് സായ്കുമാറിന് പറയാനുള്ളത് ഇങ്ങനെ

‘വാസു അണ്ണന്‍’ ട്രോളുകളെ കുറിച്ച് സായ്കുമാറിന് പറയാനുള്ളത് ഇങ്ങനെ

കുറച്ച് ദിവസങ്ങളായി വാസു അണ്ണന്‍ ട്രോളുകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും നിറഞ്ഞു നിൽക്കുന്നത്. കുഞ്ഞിക്കൂനന്‍ സിനിമയിലെ വാസു എന്ന ഗുണ്ടയെ ഹീറോയാക്കിയുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ആകമാനം. മാത്രമല്ല ഇതിനു വിപരീതമായി വാസു എന്ന വില്ലനെ ഹീറോയാക്കി മാറ്റുന്നതിലെ ശരികേടിനെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. നിരവധി പേരാണ് ഇതിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയത്. വാസു എന്ന റേപ്പിസ്റ്റിനേയും മന്യ അവതരിപ്പിച്ച ഇരയേയും പ്രണയ ജോഡികളാക്കി മാറ്റുന്നത് റേപ്പ് ജോക്കാണെന്ന വിമര്‍ശനം ശക്തമാണ്. അതേസമയം തന്റെ കഥാപാത്രം ട്രോളുകളില്‍ നിറയുന്നതിനെ കുറിച്ച് പ്രതികരണവുമായി സായ്കുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സായ്കുമാറിന്റെ പ്രതികരണം. ആരാണ് ആ ട്രോളിന് പിന്നിലെന്ന് അറിയില്ല. ആരായാലും ആ ട്രോളന് ഒരു ഹായ് പറയുന്നതായി സായ്കുമാര്‍ പറഞ്ഞു. വ്യത്യസ്തമായൊരു സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ തന്റെ ലുക്കിന് പിന്നിലെ കഥയെ പറ്റിയും…

Read More