റഷ്യന്‍ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലേയ്‌ക്കെത്തുന്നു

റഷ്യന്‍ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലേയ്‌ക്കെത്തുന്നു

റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിനായ സ്ഫുട്‌നിക്-5 ഇന്ത്യയിലേയ്‌ക്കെത്തുന്നു. സ്ഫുട്‌നിക് 5 പരീക്ഷിക്കാനും വിതരണം ചെയ്യാനും വിതരണം ചെയ്യാനും ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ.റെഡഡി ലബോറട്ടറീസുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തി. റെഡ്ഡി ലബോറട്ടറീസുമായി സഹകരിച്ച് രാജ്യത്ത് 10 കോടി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങള്‍ക്കും അനുമതിക്കും ശേഷം 2020 അവസാനത്തോടെ വാക്‌സിന്‍ വിതരണം ആരംഭിക്കാനാകുമെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കി. മനുഷ്യശരീരത്തില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമെന്ന് സ്ഫുട്‌നിക് 5 തെളിയിക്കപ്പെട്ടതാണെന്നും, നിലവില്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം. രാവിലെ 4.30 മുതല്‍ 8.30 വരെ പ്രത്യേക ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70 വയസ്സ് വരെയുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്ര പാരമ്പര്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും സൗകര്യമൊരുക്കുക. ഒരു ദിവസം 300 പേരുടെ അഡ്വാന്‍സ് ബുക്കിംഗ് സ്വീകരിച്ച് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്താനാണ് ഭരണസമിതി തീരുമാനം. ആഴ്‍ചയില്‍ പരമാവധി ഒരു തവണ ദര്‍ശനം നടത്താന്‍ ഈ സൗകര്യം ഉപയോഗിക്കാം. പാഞ്ചജന്യം, ശ്രീവത്സം, എക്സ്റ്റന്‍ഷന്‍ എന്നീ ഗസ്റ്റ് ഹൗസുകളില്‍ മുറികള്‍ക്ക് ബുക്കിംഗ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Read More

ക്യാരറ്റ് ഹൽവ ഇങ്ങനെ ഉണ്ടാക്കൂ

ക്യാരറ്റ് ഹൽവ ഇങ്ങനെ ഉണ്ടാക്കൂ

ഒരുപാട് ചേരുവകളൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ക്യാരറ്റ് ഹൽവ. എങ്കിൽ ഒന്ന് ഒന്ന് തയ്യാറാക്കി നോക്കിയാലോ? ആവശ്യമുള്ള ചേരുവകൾ: 1 ടേബിൾസ്പൂൺ നെയ്യ്, 100 ഗ്രാം പഞ്ചസാര,500 ഗ്രാം ക്യാരറ്റ്,750 മില്ലിലിറ്റർ കട്ടിയുള്ള പാൽ, അലങ്കാരത്തിന് ബദാം, പിസ്ത,ആവശ്യത്തിന് ഉണക്കമുന്തിരി. തയ്യാറാകുന്നവിധം: ഒരു പാത്രത്തിൽ കാരറ്റ് ചെറുതായി അരിഞ്ഞെടുത്ത ശേഷം മാറ്റി വയ്ക്കുക.ഒരു ചെറിയ ചട്ടിയിൽ നെയ്യ് ഒഴിച്ച ശേഷം അരിഞ്ഞുവച്ചിരിക്കുന്ന ബദാം, പിസ്ത, ഉണക്കമുന്തിരി എന്നിവ വറുത്ത് മാറ്റി വയ്ക്കുക. തുടർന്ന്, ചിരവിയ കാരറ്റ് ചട്ടിയിലേക്ക് ചേർത്ത് കട്ടിയുള്ള പാൽ ഇതിലേക്ക് മിക്സ് ചെയ്യാം. ഇളക്കി കൊടുത്തുകൊണ്ട് ഇടത്തരം തീയിൽ 15 മിനിറ്റ് പാകം ചെയ്യുക. പഞ്ചസാര ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കാം. ചേരുവകൾ കട്ടിയുള്ളതായി മാറുന്നതു വരെ പാകം ചെയ്യുക. ശേഷം നിങ്ങൾ ആദ്യം നെയ്യിൽ വറുത്തു വച്ച ഉണക്കിയ പഴങ്ങൾ…

Read More

ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാനുള്ളത്: സദാചാര വാദികൾക്കെതിരെ നടിമാർ

ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാനുള്ളത്: സദാചാര വാദികൾക്കെതിരെ നടിമാർ

നടി അനശ്വര രാജന്റെ ചിത്രത്തിന് നേരെയുണ്ടായ സെെബര്‍ ആക്രമണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമണ്‍ ഹാവ് ലെഗ്സ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍. അന്ന ബെന്‍, നയന്‍താര ചക്രവര്‍ത്തി, എസ്തര്‍ അനില്‍, രജിഷ വിജയന്‍, അമേയ, തുടങ്ങി ധാരാളം താരങ്ങളാണ് തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്സ്റ്റഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവെക്കുകയായിരുന്നു നടി പാർവതി. യുവനടിഎസ്തറും കസേരിയിലിരിക്കുന്ന തന്റെ ചിത്രം പങ്കുവച്ച് കൊണ്ടു രംഗത്ത് എത്തിയിരുന്നു. കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം ” ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാൻ ഉള്ളതാണ് എന്നാണ് അമേയ കുറിച്ചത്. മാത്രമല്ല ഫഹദിനൊപ്പമുള്ള ചിത്രമാണ് നസ്രിയ പങ്കുവച്ചത്. യുവ താരം അന്ന ബെന്നും തന്റെ പിന്തുണ അറിയിച്ചു എത്തി. രണ്ട് ചിത്രമാണ് അന്ന പങ്കുവച്ചത്. ബാല്യതാരമായെത്തിയ നടിയാണ് നയന്‍താര. തന്റെ മനോഹരമായൊരു ചിത്രമാണ്…

Read More

ഞങ്ങളുടെ വസ്ത്ര ധാരണം നിങ്ങളുടെ ബിസിനെസ്സ് അല്ലാ! അനശ്വരയ്ക്ക് പിന്തുണയുമായി അഹാനയും അനാർക്കലിയും നിമിഷയും!

ഞങ്ങളുടെ വസ്ത്ര ധാരണം നിങ്ങളുടെ ബിസിനെസ്സ് അല്ലാ! അനശ്വരയ്ക്ക് പിന്തുണയുമായി അഹാനയും അനാർക്കലിയും നിമിഷയും!

സോഷ്യൽ മീഡിയയുടെ കടന്നാക്രമണത്തിന് ഇരയായ നടി അനശ്വര രാജന് പിന്തുണയുമായി കൂടുതൽ നടിമാർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. വസ്ത്രധാരണത്തിന്റെ പേരിലാണ് നടി അനശ്വര സോഷ്യൽ മീഡിയയിൽ അആക്രമണത്തിനു ഇരയായത്. എന്നാലിപ്പോൾ അനശ്വരയെ പിന്തുണച്ചു എത്തിയിരിക്കുകയാണ് മറ്റു നടിമാർ. ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല എന്നാണ് നടിമാരായ അനാർക്കലിയും അഹാനയും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. കാൽ മുട്ടു വരെ ഇറക്കമുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇരുവരും പിന്തുണ വ്യക്തമാക്കിയിട്ടുള്ളത്. മുൻപ് നടിമാരായ റിമ കല്ലിങ്കലും നിമിഷ സജയനും അനുപമ പരമേശ്വരനും അടക്കമുള്ളവർ നടി അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അടുത്തിടെ പതിനെട്ടാം വയസ്സ് പിറന്നാൾ ആഘോഷിച്ച അനശ്വര ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഈ സംഭാവനകൾ അരങ്ങേറുന്നത്. ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ…

Read More

ഫഹദും സൗബിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഇരുൾ’

ഫഹദും സൗബിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഇരുൾ’

ഫഹദ് നായകനായി ഒടുവിൽ പുറത്തിറങ്ങിയ സീ യു സൂൺ എന്ന ചിത്രം വലിയ സ്വീകാര്യതയായിരുന്നു നേടിയത്. അതിനു ശേഷം ഫഹദ് നായകനാകുന്ന പുത്തൻ സിനിമയുടെ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു.ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നവാഗതനായ നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിലിനും സൗബിൻ ഷാഹിറിനുമൊപ്പം ദർശന രാജേന്ദനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫഹദ് നായകനായി ഒടുവിൽ പുറത്തിറങ്ങിയ സീ യൂ സൂൺ എന്ന ചിത്രത്തിലും ദർശനയായിരുന്നു കേന്ദ്രകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചത്.അതേസമയം ഇരുളിൻ്റെ ചിത്രീകരണം ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടിക്കാനത്താണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. കൊവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജോമോൻ ടി. ജോണാണ്. ബാദുഷയാണ്…

Read More

കാല്പന്തിന്റെ കഥ പറയാൻ സുരാജും ശ്രീനാഥ് ഭാസിയും ഒരുമിക്കുന്നു

കാല്പന്തിന്റെ കഥ പറയാൻ സുരാജും ശ്രീനാഥ് ഭാസിയും ഒരുമിക്കുന്നു

ശ്രീനാഥ് ഭാസിയും,സുരാജ് വെഞ്ഞാറമൂടും, ഒരുമിക്കുന്ന പുതിയ ചിത്രം ഉദയ സ്ഥാപിതം 1954 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ആകാംഷ പകരുന്നതാണ് പോസ്റ്റര്‍. 10-ാം നമ്പര്‍ താരത്തെ തോളിലെടുത്തു കൊണ്ടു പോകുന്നയാളുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഫുട്ബോള്‍ താരം ശ്രീനാഥും താരത്തെ തോളിലേറ്റിയത് സുരാജുമാണെന്നാണ് പോസ്റ്ററില്‍ നിന്നും മനസിലാകുന്നത്. ദീരജ് ബാല എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കാല്‍പ്പന്തുകളുടെ കളിയുടെ കഥയാണ് പറയുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ജേക്സ് ബിജോയിയുടേതാണ് സംഗീതം. അരുണ്‍ ഭാസ്കര്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെല്ലാം മമ്മൂട്ടി തന്റെ പോസ്റ്റിലൂടെ ആശംസ നേര്‍ന്നു. മാത്രമല്ല ജോസ്കുട്ടി മടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി നടന്‍ ടിനി ടോമുമുണ്ട്.

Read More

മീനയെ പിറന്നാൾ ദിനത്തിൽ ദൃശ്യം 2 ലേക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ!

മീനയെ പിറന്നാൾ ദിനത്തിൽ ദൃശ്യം 2 ലേക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ!

മോഹൻലാൽ നയാകനായെത്തിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. തീയേറ്ററുകളിൽ 150 ദിവസം പിന്നിട്ട ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ് ഇപ്പോൾ. എന്നാലിപ്പോൾ മീനയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിൻ്റെ സെറ്റിലേക്ക് മീനയെ സ്വാഗതം ചെയ്തിരിക്കുകയാണ് മോഹൻലാൽ. ആയുർവേദ ചികിത്സയ്ക്ക് ശേഷമാണ് മോഹൻലാൽ ദൃശ്യത്തിൻ്റെ സെറ്റിലേക്ക് എത്തിയത്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം വളരെ മികച്ച ഒരു ഫാമിലി എൻ്റർടെയ്നറാണെന്ന് സംവിധായകൻ നേരത്തേ പറഞ്ഞിരുന്നു. 2015ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലിനും മീനയ്ക്കുമൊപ്പം നടിമാരായ അൻസിബ ഹസൻ, എസ്തർ അനിൽ, കലാഭവൻ ഷാജോൺ, ആശ ശരത്ത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആശീർവാജ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ ദൃശ്യം ആദ്യ പതിപ്പ് മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയിരുന്നു.മോഹൻലാലിൻ്റെ പിറന്നാൾ സ്പെഷ്യൽ ഗിഫ്റ്റായാണ് ദൃശ്യം…

Read More

സിനിമാ ഹാളുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മള്‍ട്ടിപ്ലക്‌സ് ഉടമകൾ

സിനിമാ ഹാളുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മള്‍ട്ടിപ്ലക്‌സ് ഉടമകൾ

സിനിമാ ഹാളുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മള്‍ട്ടിപ്ലക്‌സ് ഉടമകളുടെ അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടലില്‍ മള്‍ട്ടിപ്ലക്‌സ് മേഖലയ്ക്ക് ആറുമാസത്തിനിടെ 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറയുന്നു.  നേരിട്ട് ഒരുലക്ഷം പേര്‍ക്കും അതുപോലെ പരോക്ഷമായി ഒരു ലക്ഷം പേര്‍ക്കും തൊഴില്‍ നഷ്ടമായതായി അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചു.  സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വന്‍തോതില്‍ തൊഴില്‍നഷ്ടമുണ്ടായെന്നും പിവിആര്‍, ഇനോക്‌സ്, സിനെപോളിസ് തുടങ്ങിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലകള്‍ ഉള്‍പ്പടെയുള്ള അസോസിയേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. മള്‍ട്ടിപ്ലക്‌സുകളിലെ 10,000 സ്‌കീനുകളാണ് അടഞ്ഞുകിടക്കുന്നത്.  അതിനിടെ ബോളീവുഡില്‍നിന്നുള്ള നിരവധി താരങ്ങളും തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

Read More

ബാലഭാസ്‌കറിന്റെ മരണം; നുണപരിശോധനയില്‍ ഇന്ന് തീരുമാനം

ബാലഭാസ്‌കറിന്റെ മരണം; നുണപരിശോധനയില്‍ ഇന്ന് തീരുമാനം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ തുടരുന്ന സാഹചര്യത്തില്‍ നുണപരിശോധനയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴി നാളെ രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജ്ജുന്‍, ബാലഭാസ്‌കറിന്റെ മരണം കൊലപാതകമെന്ന് ഉറപ്പിച്ചു പറയുന്ന കലാഭവന്‍ സോബി എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയരാക്കാന്‍ സിബിഐ തീരുമാനിച്ചിരിക്കുന്നത്. ഇവരോട് കോടതിയില്‍ നേരിട്ട് ഹാജരായി നിലപാടറിയിക്കാന്‍ തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പെട്ടു. ഇവര്‍ നാല് പേരും സമ്മതം അറിയിച്ചാല്‍ കോടതി നുണപരിശോധനക്ക് അനുമതി നല്‍കും. ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന് കലാഭവന്‍ സോബി സിബിഐ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നുണപരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്.

Read More