തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളിൽ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകൾക്ക് അനുമതി നൽകും ; കളക്ടര്‍

തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളിൽ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകൾക്ക് അനുമതി നൽകും ; കളക്ടര്‍

തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളിൽ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകൾക്ക് അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ. നാട്ടാന പരിപാലനം- ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ് ജില്ലാ കളക്ടർ ആനയെ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുമെന്ന് വ്യക്തമാക്കിയത്. ജില്ലയിലെ ഉത്സവങ്ങൾ തുടങ്ങാനിരിക്കുന്നതിന്‍റെ ഭാഗമായാണ് യോഗം വിളിച്ചു ചേർത്തത്. ജില്ലയിലാകെ 126 ആനകളാണ് ഉള്ളത്. ഇതിൽ 16 ആനകളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി വേണ്ട ചികിത്സകൾ ലഭ്യമാക്കും. കൊവിഡ് മാനദണ്ഡം അനുസരിച് 100 സ്ക്വയർ മീറ്റർ സ്ഥലത്ത് 15 പേർ എന്ന നിലയിലാണ് ക്ഷേത്ര ആചാരങ്ങൾക്ക് ആളുകളെ അനുവദിക്കുക.

Read More

മുടി വളരാൻ മുടിയിൽ നെയ് പ്രയോഗം

മുടി വളരാൻ മുടിയിൽ നെയ് പ്രയോഗം

മുടിയുടെ ആരോഗ്യം നന്നാക്കാന്‍ പരമ്പരാഗത വഴികള്‍ പലതുണ്ട്. അടുക്കളയിലെ ചേരുവകളാണ് പ്രധാനമായും ഇതിനായി സഹായിക്കുന്നത്. ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനുമെല്ലാം സഹായിക്കുന്ന നെയ്യ് മുടിയുടെ സംരക്ഷണത്തിനും സഹായിക്കും. നെയ്യിന് മുടിയിലെന്താ കാര്യം എന്നതാകും, എന്നാല്‍ മുടിയില്‍ നെയ്യ് കൊണ്ട് മസാജ് ചെയ്യുന്നത് ഒട്ടേറെ മുടി പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ്. മുടി നന്നാകാന്‍, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍, മുടി വളരാന്‍ എന്താണ് വഴികള്‍ എന്ന് അന്വേഷിച്ചു നടക്കുന്നവര്‍ കുറവല്ല. പലരും ബ്യൂട്ടി പാര്‍ലറുകളിലും മററുമാണ് ഇതിനായി പരിഹാരം തേടുന്നത്. മാത്രമല്ല കെമിക്കലുകള്‍ ഉപയോഗിച്ചുള്ള രീതി എന്തായാലും മുടിയ്ക്ക് നല്ലതല്ല. ശാസ്ത്രം ഇത്ര വളര്‍ന്നിട്ടും മുടി വളരാന്‍ കൃത്രിമ വഴികള്‍ കണ്ടെത്തിയിട്ടുമില്ല. മുടിയുടെ ആരോഗ്യം നന്നാക്കാന്‍ പരമ്പരാഗത വഴികള്‍ പലതുണ്ട്. അടുക്കളയിലെ ചേരുവകളാണ് പ്രധാനമായും ഇതിനായി സഹായിക്കുന്നത്. ആരോഗ്യത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം സഹായിക്കുന്ന നെയ്യ് മുടിയുടെ സംരക്ഷണത്തിനും സഹായിക്കും. നെയ്യിന് മുടിയിലെന്താ…

Read More

തിരുവനന്തപുരം വിമാനത്താവളം: കേസ്‌ പുതിയ ബെഞ്ചിന്‌

തിരുവനന്തപുരം വിമാനത്താവളം: കേസ്‌ പുതിയ ബെഞ്ചിന്‌

തി രു വ ന ന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റീസ് കെ.വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഒഴിവായി.കേസ് മറ്റൊരു ബഞ്ചിന്റെ പരിഗണനക്ക് അയച്ചു. തിരുവനന്തപുരം വിമാനത്താവളം കൈമാറാനുള്ള കേന്ദ്രസർക്കാരിന്റെ ലേലനടപടികൾ സുതാര്യമായിരുന്നില്ലെന്നും പല ലേലവ്യവസ്ഥകളും അദാനിയെ സഹായിക്കുന്നതിനായിരുന്നുവെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2003ൽ വിമാനത്താവളം സംസ്ഥാന സർക്കാരിനോ സർക്കാരും വിവിധ സ്ഥാപനങ്ങൾ ചേർന്നുള്ള കൺസോർഷ്യത്തിനോ കൈമാറുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയിരുന്നുവെന്നും കോടതിയിൽ ബോധിപ്പിച്ചു. അദാനി ഗ്രൂപ്പ്, കേന്ദ്രസർക്കാർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

Read More

കാര്യങ്ങൾ നോക്കിയും കണ്ടും കൈകാര്യം ചെയ്തില്ലെങ്കില്‍ അവര്‍ അറ്റാക്ക് ചെയ്യുമെന്ന് അജു വർഗീസ്

കാര്യങ്ങൾ നോക്കിയും കണ്ടും കൈകാര്യം ചെയ്തില്ലെങ്കില്‍ അവര്‍ അറ്റാക്ക് ചെയ്യുമെന്ന് അജു വർഗീസ്

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയുടെ പ്രിയതാരമായി മാറുകയായിരുന്നു നടൻ അജു വർഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു അജു വര്‍ഗീസ് സിനിമയിലെത്തിയത്. വിനീത് ശ്രീനിവാസന്റെ അടുത്ത സുഹൃത്തും കൂടിയാണ് അജു വർഗീസ്. മാത്രമല്ല നിരവധി മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരമായിരുന്നു താരത്തിന് ലഭിച്ചിരുന്നു. സിനിമയിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല അജു വര്‍ഗീസിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ആരാധകര്‍ക്ക് അറിയാവുന്നതാണ്. ഭാര്യ അഗസ്റ്റീനയെക്കുറിച്ചും ഇരട്ടക്കുട്ടികളായ മക്കളെ കുറിച്ചും താരം രസകരമായ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇവരുടെ മൂത്ത മക്കൾ ഇവാനും ജുവാനയുമാണ്. ഇവര്‍ക്ക് ശേഷമാണ് ജേക്കും ലൂക്കും എത്തിയത്. മാത്രമല്ല കുഞ്ഞുങ്ങള്‍ തീരെ ചെറുതായിരുന്ന സമയത്ത് അവരോടൊപ്പം ചെലവഴിക്കാനായി അധിക സമയം ലഭിച്ചിരുന്നില്ലെന്ന് അജു വര്‍ഗീസ് പറയുന്നു.ഒപ്പം കിട്ടുന്ന സമയമൊക്കെ അവര്‍ക്കൊപ്പം ചെലവഴിക്കാറുണ്ട്. അതേസമയം ലോക് ഡൗണ്‍ വന്നതോടെ സമയത്തിന്റെ പ്രശ്‌നമില്ല. ഒരുപാട് ഉത്തരവാദിത്തമുള്ള അപ്പനൊന്നുമല്ല….

Read More

പോക്കോ സ്മാർട്ട്ഫോൺ, M2-ന്റെ ആദ്യ ഫ്ലാഷ് സെയ്ൽ ഇന്ന്

പോക്കോ സ്മാർട്ട്ഫോൺ, M2-ന്റെ ആദ്യ ഫ്ലാഷ് സെയ്ൽ ഇന്ന്

ഷവോമിയുടെ ഉപബ്രാൻഡായ പോക്കോ ഈ മാസം എട്ടാം തിയതി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച M2 സ്മാർട്ട്ഫോണിന്റെ ആദ്യ ഓൺലൈൻ ഫ്ലാഷ് സെയ്ൽ ഇന്ന് നടക്കും. ജൂലായിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച M2 പ്രോ സ്മാർട്ട്ഫോണിന്റെ പൊടിപ്പും തൊങ്ങലും ഇല്ലാത്ത അനിയനാണ് പോക്കോ M2. ഉച്ചയ്ക്ക് 12 മണി മുതൽ ഇകോമേഴ്‌സ് വെബ്‌സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആണ് ഓൺലൈൻ ഫ്ലാഷ് സെയ്ൽ.

Read More

നടൻ സൂര്യയ്‌ക്കെതിരെ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം

നടൻ സൂര്യയ്‌ക്കെതിരെ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം

തമിഴ് നടൻ സൂര്യയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം രംഗത്ത്. ഈ വിഷയത്തിൽ സൂര്യയ്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി സാഹിക്ക് അയച്ച കത്തിൽ സുബ്രഹ്മണ്യം ഉന്നയിച്ചിട്ടുണ്ട്. സ്വന്തം ജീവനില്‍ ഭയമുള്ളതുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നീതി നടപ്പാക്കുകയാണ് കോടതികള്‍, കൊവിഡ് മഹാമാരിയുടെ സമയത്താണ് അവര്‍ ഭയമില്ലാതെ നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാന്‍ വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം സൂര്യ അഭിപ്രായപ്പെട്ടിരുന്നു. നടൻ സൂര്യയുടെ ഈ പ്രസ്‌താവന കോടതിയലക്ഷ്യമാണെന്നാണ് സുബ്രഹ്മണ്യം കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതായത്, കൊവി‍ഡ് മഹാമാരിയിൽ ലോകം മുഴുവൻ ഭയപ്പെടുന്ന ഈ സമയത്ത് വിദ്യാർഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്നതിനായി പരീക്ഷ എഴുതേണ്ടി വരുന്നതിനെ ശക്തമായി എതിർക്കുകയാണ് നടൻ സൂര്യ. സർക്കാർ എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. പാവപ്പെട്ട കുട്ടികൾ ഈ സമയങ്ങളിൽ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാക്കാതെയാണ്…

Read More

സ്ത്രീകള്‍ക്ക് കാലുകളുണ്ട്! അനശ്വരയെ പിന്തുണച്ച് റിമ

സ്ത്രീകള്‍ക്ക് കാലുകളുണ്ട്! അനശ്വരയെ പിന്തുണച്ച് റിമ

കഴിഞ്ഞ ദിവസമാണ് നടി അനശ്വര പങ്കുവച്ച ചിത്രങ്ങൾക്ക് സദാചാര സഹോദരന്മാർ സൈബർ ആക്രമണവുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്‍റുകളുള്‍പ്പെടെ നിരവധിപേരാണ് എത്തിയിരുന്നത്. ഇതിന് മറുപടിയുമായി അനശ്വര തന്നെ മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. ‘ഞാൻ എന്താണ് ചെയ്യുന്നതെന്നതിൽ നിങ്ങള്‍ക്ക് ആശങ്ക വേണ്ട, ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ ആകുലപ്പെടുത്തുന്നത് എന്തുകൊണ്ടാണ് എന്നതിനെയോർത്ത് ആശങ്കപ്പെടൂ’, എന്ന മറുപടി നൽകിയാണ് എത്തിയിരുന്നത്. ഇപ്പോഴിതാ നടിക്ക് പിന്തുണ നൽകി നടി റിമ കല്ലിങ്കലും എത്തിയിരിക്കുകയാണ്. പഴയൊരു ഗ്ലാമര്‍ ചിത്രം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റയിൽ എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. ‘സര്‍പ്രൈസ്, സര്‍പ്രൈസ്… സ്ത്രീകൾക്ക് കാലുകളുണ്ട്’ എന്ന അടിക്കുറിപ്പിട്ടുകൊണ്ടാണ് റിമ അനശ്വരയ്ക്ക് ഐക്യദാർഢ്യമെന്നോണം എത്തിയിരിക്കുന്നത്. മാത്രമല്ല ലേഡീസ്, ഷോ ദം ഹൗ ഇൻസ്റ്റ് ഡൺ എന്ന ഹാഷ് ടാഗുകളും ചേര്‍ത്താണ് റിമയുടെ കുറിപ്പ്. സെപ്റ്റംബര്‍ എട്ടിനായിരുന്നു അനശ്വര തന്‍റെ 18ാം…

Read More

പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റേയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് റൊമാന്റിക് ചിത്രം വൈറലാവുന്നു!

പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റേയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് റൊമാന്റിക് ചിത്രം വൈറലാവുന്നു!

ഇന്ദ്രജിത്തും പൂർണ്ണിമയും പ്രണയിച്ച് വിവാഹിതരായ ജോഡികളാണ്. ഇവരുടെ പ്രണയത്തിനു പിന്നിൽ ഒരു ബാക്ക് ഗ്രൗണ്ട് സ്റ്റോറി ഉണ്ട്. അമ്മയെ വിളിക്കാനായി ലൊക്കേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ഇന്ദ്രന്റെ മനസ്സിലേക്ക് പൂർണ്ണിമ ചേക്കേറിയത്. ആദ്യകാഴ്ചയില്‍ ഇരുവരും അധികം സംസാരിച്ചിരുന്നില്ല. പിന്നീട് സുഹൃത്തുക്കളായി മാറിയ ഇരുവരും അധികം വൈകാതെ പ്രണയത്തിലാവുകയായിരുന്നു. വൈകാതെ തന്നെ വിവാഹവും നടത്തി. പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെയായി സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ് ഇവര്‍. നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെ പൂർണ്ണിമ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. മാത്രമല്ല പൂർണ്ണിമയും ഇന്ദ്രജിത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും ഇരുവരുമേത്തറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറുന്നത്. പ്രണയാതുരയായി ഇന്ദ്രനെ നോക്കി നില്‍ക്കുന്ന പൂർണ്ണിമയുടെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സീരീസിലെ പുതിയ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രാണയുടെ…

Read More

പിഎസ്‌സിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പരാതിയുമായി ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍; യുപി അധ്യാപക തസ്തികയുടെ കണ്‍ഫര്‍മേഷനുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്

പിഎസ്‌സിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പരാതിയുമായി ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍; യുപി അധ്യാപക തസ്തികയുടെ കണ്‍ഫര്‍മേഷനുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്

തിരുവനന്തപുരം :യുപി അധ്യാപക തസ്തകയിലേക്കുള്ള അപേക്ഷ സംബന്ധിച്ച വ്യാപക പരാതികളാണ് ഉയരുന്നത്. പരീക്ഷക്ക് അപേക്ഷിച്ച ഉദ്യാഗാര്‍ത്ഥികള്‍ കണ്‍ഫര്‍മേഷന്‍ കൊടുക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രധാനമായി ഉയരുന്ന പരാതി. കണ്‍ഫര്‍മേഷന്‍ കൊടുക്കാന്‍ പിഎസ്‌സിയുടെ പ്രൊഫൈലില്‍ കയറുമ്പോള്‍ അപേക്ഷ കൊടുത്തിട്ടില്ലെന്ന് മറുപടിയാണ് ലഭിക്കുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഇത് സംബന്ധിച്ച് പിഎസ് സി ചെയര്‍മാനടക്കം പരാതി കൊടുത്തെങ്കിലും അനുകൂലമായി മറുപടി ലഭിച്ചിട്ടില്ല. നവംബറില്‍ നടക്കാനിരിക്കുന്ന യുപി അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ കൊടുക്കാനുള്ള തിയതി സെപ്തംബര്‍ 11 ആയിരുന്നു. യുപിഎസ് എയ്ക്ക് അപേക്ഷിച്ചവര്‍ക്ക് എല്‍പിഎസ്എയുടെ കണ്‍ഫര്‍മേഷന്‍ വന്നുവെന്നതാണ് മറ്റൊരു ആക്ഷേപം. ബിഎഡ് യോഗ്യതയുള്ള എന്നാല്‍ ടിടിസി യോഗ്യതയില്ലാത്ത് ഉദ്യോഗാര്‍ത്ഥിക്കാണ് ഇത്തരത്തില്‍ കണ്‍ഫര്‍മേഷന്‍ വന്നിരിക്കുന്നത്. ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് കണ്‍ഫര്‍മേഷന്‍ വന്നിരിക്കുന്നത് കര്‍ണ്ണാടക പിഎസ് സിയില്‍ നിന്നാണ് എന്നതാണ് മറ്റൊരു ഗുരുതരമായ പരാതി. അപ്ലിക്കേഷന്‍ നല്‍കിയതിന്റെ പ്രിന്റ് ഔട്ടുമായി വന്നാല്‍ ശരിയാക്കാം എന്നായിരുന്നു പിഎസ് സിയുടെ…

Read More

സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്നു കടലില്‍ കാണാതായ രണ്ടര വയസുകാരന്‍ മരിച്ചു

സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്നു കടലില്‍ കാണാതായ രണ്ടര വയസുകാരന്‍ മരിച്ചു

സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്നു കടലില്‍ കാണാതായ രണ്ടര വയസുകാരന്‍ മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടെയും മകന്‍ ആദികൃഷ്ണയാണ് മരിച്ചത്. രണ്ടു ദിവസമായി കുട്ടിക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസും ലൈഫ് ഗാർഡും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും. ഇഎസ്ഐ ജംങ്ഷനു സമീപം കടൽത്തീരത്ത് 13 നാണ് സംഭവം നടന്നത്. കോസ്റ്റുഗാര്‍ഡ്, പോലീസ്, ലൈഫ്ഗാര്‍ഡ് എന്നിവര്‍ ഇന്നലെ രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയെങ്കിലും കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ തിരിച്ചടിയായിരുന്നു. ഞായറാഴ്ച ഉച്ച്ക്ക്2.45നാണ് അനിത, മക്കളായ അഭിനവ് കൃഷ്ണ, ആദികൃഷ്ണ, അനിതയുടെ സഹോദര പുത്രനായ ഹരികൃഷ്ണന്‍ എന്നിവര്‍ തിരയില്‍പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന അനിതയുടെ ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ആദികൃഷ്ണയെ കണ്ടെത്താനായില്ല. മൂന്ന് ദിവസം മുമ്പാണ് അനിതയും കുട്ടികളും കുടുംബവീടായ തൃശൂര്‍ പൂവന്‍ചിറ പുതിയപറമ്പില്‍ സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം അമ്മയുടെ അനുജത്തി സന്ധ്യയുടെ ആലപ്പുഴ ചാത്തനാട്…

Read More