മുരളി ഒഴിച്ചിട്ട കസേരയിലേക്ക് നടന്നടുക്കുന്നൊരാളാണ് നടൻ ഷൈൻ എന്ന് ‘തമി’ സംവിധായകൻ കെ ആർ പ്രവീൺ

മുരളി ഒഴിച്ചിട്ട കസേരയിലേക്ക് നടന്നടുക്കുന്നൊരാളാണ് നടൻ ഷൈൻ എന്ന് ‘തമി’ സംവിധായകൻ കെ ആർ പ്രവീൺ

രാവിനേക്കാൾ ഇരുളടഞ്ഞ ഒരു സാധാരണ പകലിൻ്റെ കഥ പറയുന്ന ചിത്രം എന്ന വിശേഷണവുമായെത്തി ഇതിനോടകം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട് ഷൈന്‍ ടോം ചാക്കോ നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമായ ‘തമി’ എന്ന സിനിമയുടെ ട്രെയിലർ. ഒരു വീട്ടിൽ നടക്കുന്ന മരണങ്ങളുമായി ബന്ധപ്പെട്ട് ഏറെ ഉദ്വേഗജനകമായ രംഗങ്ങളിലൂടെ മുന്നേറുന്ന ഒരു സസ്പെൻസ് ത്രില്ലറായിരിക്കും സിനിമയെന്നാണ് ട്രെയിലര്‍ നൽകുന്ന സൂചനകള്‍. കൂരിരുട്ട് എന്ന് അര്‍ത്ഥമാക്കിയാണ് തമി ടൈറ്റിലിൽ ഉപയോഗിച്ചിരിക്കുന്നത്. തമി എന്നാൽ തമസ്സ്, ഇരുട്ട് എന്നൊക്കെയാണല്ലോ അര്‍ത്ഥമാക്കുന്നത്. ഒരു രാത്രിയിൽ നടക്കുന്ന ഞങ്ങളുടെ കഥയ്ക്ക് ഏറെ ഇണങ്ങുന്ന പേരായി തോന്നി എന്നും തിരക്കഥ കൃത്തും സംവിധായകനുമായ കെ ആർ പ്രവീൺ പറയുന്നു. ഒരാളുടെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്നൊരു കഥ. അയാള്‍ എങ്ങനെ അതിലൂടെ കടന്നുപോകുന്നു, അതിനെ അതിജീവിക്കുമോ എന്നൊക്കെയാണ് കഥ ചര്‍ച്ച ചെയ്യുന്നത്.എല്ലാവരുടേയും ജീവിതത്തിൽ എത്ര വെളിച്ചമുണ്ടെങ്കിലും…

Read More

ലോക്ക് ഡൗൺ കാലത്തെ വൈറൽ താരം വിനയ്

ലോക്ക് ഡൗൺ കാലത്തെ വൈറൽ താരം വിനയ്

അങ്ങനെ ഒരു കൊറോണ കാലത്ത് ഏവരും സോഷ്യൽമീഡിയയിലൂടെ വായിച്ചറിഞ്ഞ കഥയാണ് ജീവിതത്തിലും സിനിമയിലും പിടിച്ചു നിൽക്കാൻ ഒറ്റയാൾ പോരാട്ടം നടത്തുന്ന വിനയ് എന്ന ചെറുപ്പക്കാരന്‍റെ പോരാട്ടകഥ. അത്താണിയിൽ ഒരു സുഹൃത്തിനൊപ്പം താമസിക്കുന്ന വിനയ്‍യുടെ ജീവിതകഥ പുറംലോകമറിഞ്ഞത് ലോക്ക് ഡൗൺ കാലത്ത് സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം വാങ്ങാൻ പോകുന്നതിനിടെ പോലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു. നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന ബിനു പഴയിടം ഫേസ്ബുക്കിൽ വിനയ്‍യുടെ ചിത്രവും അവന്‍റെ ഒറ്റയാള്‍ ജീവിതത്തെ പറ്റിയുള്ള കുറിപ്പും പങ്കുവെച്ചതോടെയാണ് ഏവരും ആ ജീവിതം അറിയാൻ ഇടയായത്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോള്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട, അനാഥാലയത്തിൽ വളര്‍ന്ന, ഹോട്ടൽ ജോലികള്‍ ചെയ്ത് നടന്ന, സിനിമയിൽ വേഷം ലഭിക്കാനായി അലഞ്ഞു നടന്നയാളാണ് വിനയ്. ഇപ്പോഴിതാ വിനയ് അഭിനയിച്ച ഹ്രസ്വചിത്രം ‘അങ്ങനെ ഒരു കൊറോണക്കാലത്ത്’ പുറത്തിറങ്ങിയിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് തൊഴിലില്ലാതായതോടെ ഏറെ വിഷമ…

Read More

സലിംകുമാറിന്റെ അപകടകരമായ വിവാഹ ദൃഢ നിശ്ചയത്തിന് ഇന്ന് 24 വയസ്സ്

സലിംകുമാറിന്റെ അപകടകരമായ വിവാഹ ദൃഢ നിശ്ചയത്തിന് ഇന്ന് 24 വയസ്സ്

രസകരമായ കുറിപ്പുകള്‍ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നയാളാണ് നടനും നിര്‍മ്മാതാവും സംവിധായകനുമായ സലിംകുമാര്‍. ഇപ്പോഴിതാ തന്‍റെ 24ാം വിവാഹവാർഷിക ദിനത്തിൽ രസകരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. തന്‍റെ കൂടെ ജീവിക്കാൻ ചങ്കൂറ്റം കാണിച്ച ഭാര്യയെ കുറിപ്പിൽ പ്രശംസിക്കുകയാണ് സലിംകുമാർ. “കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും”, എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. മാത്രമുള്ള, എങ്ങനെ നന്ദി പറയണം എന്നറിയില്ലായെന്നും സലിം കുമാർ കൂട്ടി ചേർത്തു. എല്ലാവരുടെയും പ്രാത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാർ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അതോടൊപ്പം തങ്ങളുടെ വിവാഹ ദിവസത്തെ ചിത്രവും…

Read More

റിയൽമി 7 പ്രൊ ആദ്യ ഓൺലൈൻ വില്പന ഇന്ന് നടക്കും

റിയൽമി 7 പ്രൊ ആദ്യ ഓൺലൈൻ വില്പന ഇന്ന് നടക്കും

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഈ മാസം മൂന്നാം തിയതി ലോഞ്ച് ചെയ്ത റിയൽമി 7 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ ഓൺലൈൻ വില്പന ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്‌സൈറ്റുകൾ വഴിയാണ് ഫ്ലാഷ് സെയ്ൽ. റിയൽമി 7 ശ്രേണിയിലെ അടിസ്ഥാന മോഡലിന്റെ ആദ്യ ഫ്ലാഷ് സെയ്ൽ ഈ മാസം 10-ാം തിയതി നടന്നിരുന്നു.

Read More

ബെല്ലി ഡാൻസുമായി ഞെട്ടിച്ച് ഗ്രേസ് ആന്‍റണി

ബെല്ലി ഡാൻസുമായി ഞെട്ടിച്ച് ഗ്രേസ് ആന്‍റണി

‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിലൂടെ സിനിമ മേഖലയിൽ തന്റേതായ പ്രാമുഖ്യം തെളിയിച്ച നടിയാണ് ഗ്രേയ്സ് ആന്റണി. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെയാണ് വന്നതെങ്കിലും കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് ഗ്രേസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മാത്രമല്ല കാംബോജി, ജോര്‍ജ്ജേട്ടൻസ് പൂരം, ലക്ഷ്യം, മാച്ച്‍ബോക്സ്, സകലകലാശാല, തമാശ, പ്രതി പൂവൻകോഴി തുടങ്ങിയ സിനിമകളിലും ഗ്രേസ് അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റയിൽ ഏറെ സജീവമായ താരം പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്. മുമ്പ്, ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ മിന്നൽ കൈവള ചാർത്തി എന്ന ഗാനത്തിന് ചുവടുവെച്ച് തകർപ്പൻ ഡാൻസ് പ്രകടനവുമായി എത്തിയിട്ടുമുണ്ട് താരം. എന്നാലിപ്പോൾ ബെല്ലി ഡാൻസ് എന്ന് കുറിച്ചുകൊണ്ടാണ് ഗ്രേസ് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സാജൻ ബേക്കറി സിൻസ് 1962, ഒരു ഹലാൽ ലവ് സ്റ്റോറി എന്നിവയാണ് ഗ്രേസിന്‍റേതായി വരാനിരിക്കുന്ന പുതിയ സിനിമകള്‍. ഇൻസ്റ്റയിൽ ഒന്നരലക്ഷത്തിലേറെ ഫോളോവേഴ്സുള്ള തരം ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

Read More

കൊറോണ കാലത്തിനിടയിലെ സിനിമ ഷൂട്ടിംഗ് വിശേഷങ്ങളുമായി നടൻ കൃഷ്ണകുമാർ

കൊറോണ കാലത്തിനിടയിലെ സിനിമ ഷൂട്ടിംഗ് വിശേഷങ്ങളുമായി നടൻ കൃഷ്ണകുമാർ

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയസാന്നിധ്യമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. താരകുടുംബത്തിലെ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളാണ്. ഇപ്പോഴിതാ കൃഷ്ണ കുമാർ പങ്കുവെച്ച വിശേഷമാണ് വൈറലായി മാറിയിരിക്കുന്നത്. കൊറോണക്കാലത്തെ ഷൂട്ടിങ് വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടൻ കൃഷ്ണൻകുമാർ.ഏവർക്കും ശുഭ ദിനം നേർന്നുകൊണ്ടാണ് കൃഷ്ണ കുമാർ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘മെമ്മറീസ്എ’ന്ന ഹിറ്റ് മലയാള ചിത്രത്തിൻ്റെ തമിഴ് പതിപ്പിലാണ് ഇപ്പോൾ അഭിനയിക്കുന്നതെന്നും അതിൻ്റെ ലൊക്കേഷനിൽ നിന്നും പകർത്തിയ ചിത്രം പങ്കുവെച്ചു കൊണ്ട് കൃഷ്ണകുമാർ കുറിച്ചു. കൊറോണ കാലത്തിനിടയിൽ നടക്കുന്ന ഒരു സിനിമ ഷൂട്ടിംഗാണെന്നും ലോക്ക്ഡൗണിന് ശേഷം ആദ്യമായി പങ്കെടുക്കാൻ കഴിഞ്ഞ സിനിമയാണ് ഇതെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.

Read More

ശ്രീനാഥ്‌ ഭാസിയുടെ മ്യൂസിക് വീഡിയോ ‘കോഴി പങ്ക്’! ഒപ്പം ശേഖർ മേനോനും

ശ്രീനാഥ്‌ ഭാസിയുടെ മ്യൂസിക് വീഡിയോ ‘കോഴി പങ്ക്’! ഒപ്പം ശേഖർ മേനോനും

നടനും ഡിജെയുമായ ശേഖര്‍ മേനോനും, നടൻ ശ്രീനാഥ് ഭാസിയും, ഒന്നിക്കുന്ന ഒരു മ്യൂസിക് വീഡിയോ വരികയാണ്. കെ. സച്ചിദാനന്ദന്‍റെ കവിത അവലംബമാക്കിയുള്ള ‘കോഴിപ്പങ്ക്’ എന്ന മ്യൂസിക് വീഡിയോയാണ് വരാനിരിക്കുന്നത്. അതേ പേരിൽ തന്നെയാണ് തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയും സുഹൃത്ത് അഭിലാഷ് കുമാറും ചേര്‍ന്ന് വീഡിയോ അണിയിച്ചൊരുക്കുന്നത്. ദി റൈറ്റിങ് കമ്പിനി എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ വീഡിയോ പുറത്തിറക്കുമെന്ന് മുഹ്സിൻ പരാരി ഇൻസ്റ്റയിലൂടെ അറിയിച്ചിരിക്കുകയാണ്. കൂടാതെ കുടുതൽ പാട്ടുകളും പാട്ടുപോലെയുള്ളവകളും മറ്റുപലതുകളും യൂട്യൂബ് ചാനലിൽ തുടര്‍ന്നും പ്രതീക്ഷിക്കാമെന്നും മുഹ്സിൻ പരാരി അറിയിച്ചിട്ടുണ്ട്. ഈ കവിത തനിക്ക് പരിചയപ്പെടുത്തിയ സജിത് കോക്കിരിക്ക് പ്രത്യേക നന്ദിയും മുഹ്സിൻ അറിയിച്ചിരിക്കുകയാണ്. അതേസമയം ചോദിച്ച ഉടനെ കവിത ഉപയോഗിക്കാൻ അനുമതി നൽകിയ സച്ചി മാഷിന് നന്ദി, പ്രഖ്യാപിച്ച് ഏഴു വർഷമായിട്ടും ഇടിക്കിടെ ഓർമ്മിപ്പിച്ച് ഇത് ചെയ്യുവാൻ സമ്മർദ്ദപ്പെടുത്തി തന്‍റെ ഇൻബോക്സിലേക്ക് സന്ദേശം അയച്ച…

Read More

കൊറോണ ചൈനയുടെ സൃഷ്ടി; ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍

കൊറോണ ചൈനയുടെ സൃഷ്ടി; ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍

കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന വാദത്തെ ശരിവച്ചുകൊണ്ട് ചൈനീസ് വൈറോളജിസ്റ്റ് രംഗത്ത്. ഇതിന് വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്ന് വൈറോളജിസ്റ്റായ ലി മെങ് യാന്‍ പറഞ്ഞു. ഹോങ്കോങ്ങ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ വൈറോളജി ഇമ്മ്യൂണോളജി വിദഗ്ധയാണ് ഡോ. ലി മെങ് യാന്‍. വൈറസിനെ സംബന്ധിച്ച് ലോകത്തെ അറിയിക്കുന്നതിന് മുമ്പ് തന്നെ ചൈനീസ് ഗവണ്‍മെന്റിന് ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നതായി ഹോങ്കോങ്ങില്‍ പ്രവര്‍ത്തിക്കുന്ന ലി മെങ് യാന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങളെ മറച്ചുവയ്ക്കാനാണ് തനിക്ക് നര്‍ദേശം ലഭിച്ചതെന്ന് യാന്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണ്‍സള്‍ട്ടന്റായ സൂപ്പര്‍വൈസര്‍ക്ക് ഇത് കൈമാറിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ നിങ്ങള്‍ അപ്രത്യക്ഷയാക്കപ്പെടും എന്നാണ് സൂപ്പര്‍വൈസര്‍ ലീയോട് പറഞ്ഞത്. ‘വൈറസ് പ്രകൃതിയില്‍ നിന്ന് സ്വാഭാവികമായി വന്നതല്ല. അത് നൈ മിലിട്ടറി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ളതാണ്. ഏതെങ്കിലും മാര്‍ക്കറ്റില്‍ നിന്നല്ല…

Read More