കോവിഡ് 19: മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ഇനിയും സങ്കീര്‍ണമായേക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ് 19: മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ഇനിയും സങ്കീര്‍ണമായേക്കുമെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണമായേക്കുമെന്ന മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.  സാമൂഹ്യ അകലം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ കടുത്ത നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കേണ്ടിവരും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരില്‍നിന്ന് ഉയര്‍ന്ന പിഴ ഈടാക്കേണ്ടിവരും. എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട സമയമാണിത്.  സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരുടെയും വിവിധ അസുഖങ്ങള്‍ ഉള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ സെപ്റ്റംബര്‍ 15 മുതല്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള സര്‍വേ തുടങ്ങുകയാണ്. മാസത്തില്‍ രണ്ടു തവണ നടത്തുന്ന സര്‍വേയുമായി ജനങ്ങള്‍ സഹകരിക്കണം.  സംവരണ പ്രക്ഷോഭത്തിന് പദ്ധതിയിടുന്ന മറാത്താ വിഭാഗക്കാര്‍ കോവിഡ് സാഹചര്യം പരിഗണിച്ച് അതില്‍നിന്ന് പിന്മാറണം. സംവരണം നല്‍കാനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ മാത്രമെ പ്രക്ഷോഭത്തിന് പ്രസക്തിയുള്ളൂ. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികളും…

Read More

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയുടെ തോതനുസരിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.   ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ സെപ്റ്റംബർ 14,15 തീയതികളിലും  തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്  എന്നിവടങ്ങളിൽ സെപ്റ്റംബർ 16 നും  ഓറഞ്ച് അലർട്ടും  ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ സെപ്റ്റംബർ 17 ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 

Read More

ആര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് എലീന!

ആര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് എലീന!

എലീനയും ആര്യയും ബിഗ്ബോസ് മലയാളം സീസൺ 2 ൻ്റെ ശക്തരായ രണ്ട് മത്സരാർത്ഥികളായിരുന്നു. കൊറോണയെ തുടർന്ന് ബിഗ്ബോസ് ഷോ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും മത്സരാർത്ഥികൾ തമ്മിലുള്ള സുഹൃദ് ബന്ധത്തിൻ്റെ ആഴം കൂടിവരികയായിരുന്നു. ഇത് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൂടി വ്യക്തമായ കാര്യവുമാണ്. ഇന്ന് ബിഗ്ഗ്‌ബോസ് ഷോയിലെ ഒരു മത്സരാർഥിയായിരുന്ന ആര്യയുടെ പിറന്നാളാണ്. അതിനിടയിൽ സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് ദുബായിലായിരുന്ന ആര്യയെ ദുബായിലെത്തി സർപ്രൈസ് നൽകി ഞെട്ടിച്ചിരിക്കുകയാണ് എലീന . ആര്യേച്ചീ മുഖത്ത് ഒരു ചുളിവു കൂടി വീണതിന് ആശംസകളെന്നും അതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും, ഒരുപാട് സ്നേഹം, എന്നും ദൈവാനുഗ്രഹത്തോടെ ജീവിക്കാൻ സാധിക്കട്ടെയെന്നും എലീന കുറിച്ചിരിക്കുന്നു. അതേസമയം നിരവധി ആരാധകരാണ് ആര്യയ്ക്ക് ആശംസയുമായി കമൻ്റ് ബോക്സുകളിലെത്തുന്നത്. റിപ്ലേ കമൻ്റുമായി ആര്യയും രംഗത്തെത്തിയിരുന്നു. നിന്നെ ഒരുപാട് സ്നേഹിക്കുന്നു എന്നായിരുന്നു ആര്യ നൽകിയ മറുപടി.

Read More

ക്രിസ്തുമതത്തെ അപഹസിക്കുന്ന സിനിമകൾ: പിന്നിൽ ഷാഡോ പ്രൊഡ്യൂസേഴ്സ് എന്ന് ബിഷപ്പ് ജോസഫ് കരിയിൽ

ക്രിസ്തുമതത്തെ അപഹസിക്കുന്ന സിനിമകൾ: പിന്നിൽ ഷാഡോ പ്രൊഡ്യൂസേഴ്സ് എന്ന് ബിഷപ്പ് ജോസഫ് കരിയിൽ

ഇസ്ലാം മതത്തേയും ഇസ്ലാമികജീവിതത്തെയും മഹത്വവത്കരിച്ച് ഇതര മത സമൂഹങ്ങളെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ തന്നെ അപഹസിച്ചുകൊണ്ടും അടുത്തകാലത്ത് പല സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇവയുടെയെല്ലാം പിറകില്‍ ‘ഷാഡോ പ്രൊഡ്യൂസേഴ്സ്’ ഉണ്ടെന്ന സംശയം വെറും സംശയമല്ല എന്ന് അടുത്തകാലത്തെ സംഭവപരമ്പരകള്‍ വെളിപ്പെടുത്തുന്നുണ്ടെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ ചെയര്‍മാൻ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അഭിപ്രായപ്പെട്ടു. മലബാര്‍കലാപത്തിന്‍റെ ശതാബ്ദി വര്‍ഷമാണ് 2021-ൽ. അതിനു മുന്നൊരുക്കമെന്നോണമാകണം മലബാര്‍കലാപത്തിന്‍റെ മുന്‍നിരക്കാരനായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാലു സിനിമകൾ ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. മൂന്നെണ്ണം വാരിയന്‍കുന്നത്തിനെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന സൂര്യതേജസ്സായ് മുദ്രകുത്താനൊരുങ്ങുമ്പോള്‍ ഒരെണ്ണം ഹിന്ദുകൂട്ടക്കൊലയുടെ കാരണക്കാരനായി വാരിയൻ കുന്നത്തിനെ അവതരിപ്പിക്കാനാണ് പോകുന്നതെന്ന് തോന്നുന്നുണ്ട്, അതിൽ വിവാദങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കെ.സി.ബി.സിയുടെ മാധ്യമ പ്രസിദ്ധീകരണമായ ജാഗ്രതന്യൂസിന്‍റെ പുതിയ പതിപ്പിലാണ് ‘ഓർത്തുപറയലുകളെ ശ്രദ്ധിക്കുക’ എന്ന തലക്കെട്ടിൽ മലയാള സിനിമാമേഖലയിലെ ഒരു വിഭാഗത്തിനെതിരെ ശക്തമായ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. സിനിമ കലയാണ്, ഭാവനയാണ്, ആവിഷ്‌കാരസ്വാതന്ത്ര്യമാണ്…

Read More

തണ്ണീർ മത്തൻ ദിനങ്ങൾ തമിഴിലേക്ക് ഒരുങ്ങുന്നു:വീണ്ടും കീര്‍ത്തിയാകാന്‍ അനശ്വര

തണ്ണീർ മത്തൻ ദിനങ്ങൾ തമിഴിലേക്ക് ഒരുങ്ങുന്നു:വീണ്ടും കീര്‍ത്തിയാകാന്‍ അനശ്വര

മലയാളം സിനിമകളുടെ റീമേക്കുകളോടുള്ള പ്രിയം അവസാനിക്കുന്നില്ല. അതിനുദാഹരണമായിട്ടാണ് അയ്യപ്പനും കോശിയും, ഹെലന്‍, ഡ്രെെവിങ് ലെെസന്‍സ്, ലൂസിഫര്‍, ഇഷ്ക് തുടങ്ങിയ സിനിമകള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് മറ്റൊരു മലയാള സിനിമ കൂടി എത്തിയിരിക്കുകയാണ്. 2019 ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ തണ്ണീര്‍ മത്തന്‍ ദിനങ്ങളാണ് തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് എഡിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പോയ വര്‍ഷം തന്നെ തണ്ണീര്‍ മത്തന്‍ദിനങ്ങളുടെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങള്‍ കെെമാറിയിരുന്നുവെന്ന് ഗിരീഷ് പറയുന്നു. അനശ്വര രാജന്‍ തന്റെ കഥാപാത്രത്തെ തെലുങ്കില്‍ വീണ്ടും അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു. ഇപ്പോള്‍ വരുന്ന വാര്‍ത്ത തമിഴിലും അനശ്വര തന്നെയാകും നായിക എന്നാണ്. മാത്യു തോമസും അനശ്വരയുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചു. ശബരീഷ് വര്‍മ, ഇര്‍ഷാദ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ കെെകാര്യം…

Read More

പുതുമുഖ നായകന്മാരിൽ നിന്നും ബാബു ആന്‍റണിയിലേക്ക്; ഒമർ ലുലുവിന്റെ അനുഭവങ്ങൾ

പുതുമുഖ നായകന്മാരിൽ നിന്നും ബാബു ആന്‍റണിയിലേക്ക്; ഒമർ ലുലുവിന്റെ അനുഭവങ്ങൾ

‘ഹാപ്പി വെഡ്ഡിംഗ്‌’ മുതൽ ‘പവർ സ്റ്റാർ’ വരെയുള്ള തന്‍റെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്ത നടന്മാരെ കുറിച്ച്‌ സംവിധായകൻ ഒമർലുലു ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ ഈ ശ്രദ്ധ നേടുന്നത്. ചെറിയ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ട നടന്മാരെ വച്ച്‌ നാലു സിനിമകൾ സംവിധാനം ചെയ്തതിനു ശേഷം, ബാബു ആന്‍റണി എന്ന മലയാളത്തിന്‍റെ ആക്ഷൻ ഹീറോയെ നായകനാക്കുമ്പോൾ ഉണ്ടായിട്ടുള്ള അനുഭവത്തെക്കുറിച്ചാണ്‌ ഒമർ ലുലു വ്യക്തമാക്കിയിരിക്കുന്നത്. വലിയ താരങ്ങളല്ലാതിരുന്ന സിജു വിൽസൺ, ബാലു വർഗ്ഗീസ്‌, അരുൺ കുമാർ, റോഷൻ അബ്ദുൾ റൗഫ് എന്നിവർക്ക്‌ തന്‍റെ ആദ്യ ചിത്രങ്ങളിലൂടെ,ആദ്യമായി നായകവേഷം നൽകിയതും ഒമർ ലുലു ആണ്‌. മാത്രമല്ല പ്രേക്ഷകർ ഇവരെയൊക്കെ നായകസ്ഥാനത്ത് പ്രതീക്ഷിച്ചിട്ടുമില്ലായിരുന്നു. മാത്രമല്ല ഈ നടന്മാരെ വച്ചുകൊണ്ട്‌ നാലു ചിത്രങ്ങൾ ചെയ്ത്‌ ബാബു ആന്‍റണിയിലേക്കെത്തുമ്പോൾ, പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നായകന്‍റെ രൂപത്തിൽ ബാബു ആന്‍റണിയെ അവതരിപ്പിക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും ഒമർ ലുലു കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്….

Read More

മാധ്യമ പ്രവര്‍ത്തകന്‍ എന്‍. രാജേഷ് അന്തരിച്ചു

മാധ്യമ പ്രവര്‍ത്തകന്‍ എന്‍. രാജേഷ് അന്തരിച്ചു

മാധ്യമം ന്യൂസ് എഡിറ്ററും കെ.യു.ഡബ്ലിയു.ജെ സംസ്ഥാന സമിതി അംഗവുമായ എന്‍.രാജേഷ് (56)അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാലു ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്‌. തൊണ്ടയാട് നാരകത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജേഷ് മൂന്ന് തവണ പ്രസ് ക്ലബ് സെക്രട്ടറി ആയിട്ടുണ്ട്. കാലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം (ഐ.സി.ജെ.) ഫാക്കല്‍റ്റി കൂടിയാണ്. കരള്‍ രോഗ ബാധിതനായിരുന്നുവെങ്കിലും ഷുഗര്‍ കുറഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

Read More

നടി മിയ ജോർജ്ജും അശ്വിൻ ഫിലിപ്പും വിവാഹിതരായി

നടി മിയ ജോർജ്ജും അശ്വിൻ ഫിലിപ്പും വിവാഹിതരായി

സഹനടിയായെത്തി പിന്നീട് നായിക നിരയിലേക്കുയർന്ന തെന്നിന്ത്യൻ താരമാണ് നടി മിയ ജോർജ്. ഇപ്പോഴിതാ തെന്നിന്ത്യൻ താരം മിയ ജോര്‍ജ്ജും അശ്വിൻ ഫിലിപ്പും വിവാഹിതരായിരിക്കുകയാണ്. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ ഇന്ന് നടന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങായിട്ടായിരുന്നു പള്ളിയിൽ വിവാഹ ചടങ്ങുകള്‍ നടന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.30ന് തുടങ്ങിയ വിവാഹ ചടങ്ങുകള്‍ യൂട്യൂബിൽ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. മിയയുടെയും അശ്വിന്‍റേയും അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും അടക്കം 20 പേരാണ് ചടങ്ങിനെത്തിയിരുന്നത്. കര്‍ദ്ദിനാൾ മാർ.ജോര്‍ജ്ജ് ആലഞ്ചേരിയാണ് തിരുക്കര്‍മ്മങ്ങൾക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്‍റേയും മിനിയുടെയും മകളാണ് മിയ ജോര്‍ജ്ജ്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്‍റേയും രേണുവിന്‍റേയും മകനാണ് അശ്വിൻ ഫിലിപ്പ്. വിവാഹത്തലേന്നുള്ള മിയയുടെ മധുരം വയ്പ്പ് ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കുടുംബാംഗങ്ങളോടൊപ്പമുള്ള മിയയുടെ ആഘോഷ ചിത്രങ്ങളായിരുന്നു പുറത്തുവന്നിരുന്നത്.

Read More

എന്തൊരു പോക്രിത്തരം ആണിതെന്ന് നടി രേവതി സമ്പത്ത്

എന്തൊരു പോക്രിത്തരം ആണിതെന്ന് നടി രേവതി സമ്പത്ത്

സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ട്രോളന്മാരുടെ ഇഷ്ട താരങ്ങളായി മാറിയ കഥാപാത്രങ്ങളാണ് രമണനും മണവാളനും ദശമൂലം ദാമുവുമൊക്കെ. എന്നാൽ ഇത്തരത്തിൽ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ് 2002ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ കുഞ്ഞിക്കൂനനിലെ വില്ലൻ കഥാപാത്രമായ വാസു അണ്ണനും. മാത്രമല്ല, ട്രോളന്മാരുടെ ഇഷ്ടപ്പെട്ട കഥാപാത്രമായിരിക്കുകയാണ് കുറച്ച് ദിവസമായി വാസു അണ്ണൻ. എന്നാൽ, ഈ കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നതും. ഇക്കാര്യത്തിൽ പ്രതികരണവുമായി ചിത്രത്തിലെ നായിക നടിയായ മന്യയും രംഗത്തെത്തിയിരിന്നു. എന്നാലിപ്പോഴിതാ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് നടി രേവതി സമ്പത്താണ്. വാസു അണ്ണന്റെ ഫാമിലി എന്ന തരത്തിൽ പ്രചരിക്കുന്ന ട്രോളുകളും മറ്റും ശുദ്ധ പോക്രിത്തരമാണെന്നാണ് രേവതി ചൂണ്ടിക്കാട്ടുന്നത്. ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവർ റേപ്പിസ്റ്റുകൾ തന്നെയാണെന്നും രേവതി സമ്പത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച തൻ്റെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു. ‘കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന…

Read More

മഞ്ജു വാര്യരും സൌബിൻ ഷാഹിറുമൊന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണം’

മഞ്ജു വാര്യരും സൌബിൻ ഷാഹിറുമൊന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണം’

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാരിയർ. എന്നാലിപ്പോൾ തൻ്റെ പുത്തൻ ചിത്രത്തെ പറ്റിയുള്ള വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. ‘വെള്ളരിക്കാ പട്ടണം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് മഞ്ജു വാര്യർ തന്റെ പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരുപാട് സന്തോഷത്തോടെയാണ് തൻ്റെ പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവയ്‌ക്കുന്നതെന്നും, അടിപൊളി ടീമിനൊപ്പം ജോയിൻ ചെയ്യാൻ അക്ഷമയോടെയാണ് താൻ കാത്തിരിക്കുന്നതെന്നും മഞ്ജു വാര്യർ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് കുറിച്ചു. കൂടാതെ, നടൻ സൗബിനൊപ്പം ഒന്നിച്ചഭിനയിക്കുന്നതിൻ്റെ ത്രില്ലും മഞ്ജു തന്റെ വാക്കുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. കളരിപ്പയറ്റ് തട്ടിൽ പോരടിച്ച് നിൽക്കുന്ന മഞ്ജു വാര്യരുടെയും പോരിൽ തോറ്റതായി നിൽക്കുന്ന സൌബിൻ്റെയുടം കാരിക്കേച്ചറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മഹേഷ് വെട്ടായാർ ആണ്. ചിത്രം നിർമ്മിക്കുന്നത് ഫുള്ളോൺ…

Read More