കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ; ജാഗ്രതാ മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ; ജാഗ്രതാ മുന്നറിയിപ്പ്

കേരളത്തില് അടുത്ത ദിവസങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില് ഓറഞ്ച്, യെല്ലോ അലേര്ട്ടുകള് പ്രഖ്യാപിച്ചു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് എന്നീ ജില്ലകളില് സെപ്റ്റംബര്11 ന് ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില് 115.6 mm മുതല് 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്ത്ഥമാക്കുന്നത്. ഈ ജില്ലകള്ക്ക് ഓറഞ്ച് അലര്ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്

Read More

കുഞ്ഞു മനസ്സുള്ളവരുടെ കഥ പറയുന്ന കണാരൻകുട്ടിക്ക് തുടക്കമായി

കുഞ്ഞു മനസ്സുള്ളവരുടെ കഥ പറയുന്ന കണാരൻകുട്ടിക്ക് തുടക്കമായി

വൈവിധ്യമാർന്ന പേരുകൾ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ. അത്തരത്തിൽ പുതിയൊരു സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ‘കഥ പറയുന്ന കണാരൻകുട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ. റൺ വസന്ത്കുമാറാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. യു.കെ.കുമാരനാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കേരള സാഹിത്യ അക്കാദമി അവാർഡു ജേതാവായ യു.കെ.കുമാരന്റെ തന്നെ കഥ പറയുന്ന കണാരൻകുട്ടി എന്ന പേരിലുള്ള ബാലസാഹിത്യ കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു മുഴുനീള കുട്ടികളുടെയും ഒപ്പം കുട്ടികളുടെ മനസ്സുള്ള മുതിർന്നവരുടെയും ചിത്രമാണ് ‘കഥ പറയുന്ന കണാരൻകുട്ടി’ എന്ന ചിത്രം പറയുന്നത്. വിഷ്വൽ ഇഫക്ട്സിന്റെ സഹായത്തോടെ പ്രേക്ഷക ആസ്വാദ്യമാകുന്ന വിധത്തിൽ സൃഷ്ടിക്കപ്പെടുന്ന ഫാന്റസിയുടെ വിസ്മയക്കാഴ്ച്ചകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മധു അമ്പാട്ടാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. സി.എം.സി. സിനിമാസിന്റെ ബാനറിൽ ദീപക് രാജ് പി എസ് , എബി…

Read More

നടൻ കൊച്ചു പ്രേമന്റെ മകൻ വിവാഹിതയായി

നടൻ കൊച്ചു പ്രേമന്റെ മകൻ വിവാഹിതയായി

നടൻ കൊച്ചുപ്രേമൻ, നടി ഗിരിജ ദമ്പതികളുടെ മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി. കണ്ണൂർ സ്വദേശിനിയായ റെഷ്‌ലിയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാനായെത്തിയത്.ഒപ്പം സിനിമാ സീരിയൽ രംഗത്തെ ഇരുവരുടെയും സുഹൃത്തുക്കളായ ഏതാനും പേർ ഹോട്ടൽ ഹൈസിന്തിൽ വെച്ച് നടന്ന വിവാഹ സത്കാര ചടങ്ങിലും പങ്കെടുക്കാനായെത്തിയിരുന്നു. ശ്രീവരാമൻ ശാസ്ത്രി, കമലം ദമ്പതികളുടെ മകനായി 1955-ൽ തിരുവനന്തപുരത്ത് ജനിച്ച കൊച്ചുപ്രേമൻ നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. എം ജി കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പതിനെട്ടുവർഷത്തോളം കാളിദാസകലാകേന്ദ്രം നാടക ട്രൂപ്പിലായിരുന്നു. 1996-ൽ ദില്ലിവാല രാജകുമാരൻ എന്ന സിനിമയിലൂടെലൂടെ അദ്ദേഹം ചലച്ചിത്രലോകത്തേക്ക് എത്തുകയായിരുന്നു. കെ എസ് പ്രേംകുമാര്‍ എന്നാണ് അദ്ദേഹത്തിന്‍റെ യഥാർത്ഥ നാമം. അഭിനയത്തിലെത്തിയ ശേഷം കൊച്ചുപ്രേമൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. 1984ൽ ആണ് അദ്ദേഹം നടിയായ ഗിരിജയെ വിവാഹം ചെയ്തത്. നിരവധി ടെലിവിഷൻ പരിപാടികളിലും പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്….

Read More

പുത്തന്‍ ക്യാമറ സ്വന്തമാക്കിയ വിശേഷവുമായി നടൻ മമ്മൂട്ടി

പുത്തന്‍ ക്യാമറ സ്വന്തമാക്കിയ വിശേഷവുമായി നടൻ മമ്മൂട്ടി

ഇക്കഴിഞ്ഞ ഏഴാം തിയതിയായിരുന്നു നടൻ മ്മൂട്ടിയുടെ 69-ാം ജന്മ ദിനം. സോഷ്യൽമീഡിയ മുഴുവൻ അദ്ദേഹത്തിന് ആശംസാ പ്രവാഹമായിരുന്നു. ഈ കേക്ക് നിങ്ങളുമായി പങ്കുവയ്ക്കായിരുന്നെങ്കിൽ എന്ന് കുറിച്ചുകൊണ്ട് അദ്ദേഹം കേക്ക് മുറിക്കുന്നൊരു ചിത്രം പങ്കുവച്ചുകൊണ്ട് ആശംസകളുമായെത്തിയ ഏവർക്കും നന്ദി അര്‍പ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ താൻ ഏറെ നാളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം സ്വന്തമാക്കിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് സോഷ്യൽമീഡിയയിൽ അദ്ദേഹം. സോഷ്യൽമീഡിയയിലൂടെ മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത് കാനൺ ഇഒഎസ് ആ‍ർ 5 എന്ന തന്‍റെ പുതിയ ക്യാമറയാണ്. ഈ ക്യാമറ സ്വന്തമാക്കണമെന്നുള്ള ആഗ്രഹം ഉണ്ടായി ഏറെ നാളായെന്നും, ഇപ്പോള്‍ അത് ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുമുണ്ട്. ഒപ്പം ക്യാമറയോടുള്ള തന്‍റെ ഇഷ്ടം വിവരിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുമുണ്ടായിരുന്നു. ഇനി താൻ ചിത്രങ്ങള്‍ പകർത്തുന്നത് ഈ പുതിയ ക്യാമറയിലായിരിക്കുമെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിട്ടുമുണ്ട്. 3 ലക്ഷം…

Read More

നടി കങ്കണയ്ക്ക് പിന്തുണയുമായി നടൻ വിശാൽ

നടി കങ്കണയ്ക്ക് പിന്തുണയുമായി നടൻ വിശാൽ

ശിവസേനയും,നടി കങ്കണ റണൗട്ടും, തമ്മിലുള്ള പോര് തുടർന്ന് കൊണ്ടിരിക്കുകയാണ്. അതിനിടയിൽ സംഭവത്തില്‍ കങ്കണയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ വിശാല്‍. കങ്കണയുടെ ഓഫീസ് പൊളിക്കാനുള്ള ബിഎംസിയുടെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയിലൂടെ നിരവധി താരങ്ങളാണ് രംഗത്ത് എത്തുന്നത്. ഇതിനിടെയാണ് വിശാലും നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ 1920കളില്‍ ഭഗത് സിങ് നടത്തിയ സമരങ്ങള്‍ക്ക് സമാനമാണ് കങ്കണയുടെ പ്രതിരോധമെന്നായിരുന്നു വിശാല്‍ പറഞ്ഞത്. എന്നാല്‍ ഈ താരതമ്യത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് എത്തി. നിരവധി പേരാണ് വിശാലിനെ വിമര്‍ശിച്ചു കൊണ്ടെത്തിയിരിക്കുന്നത്. അതായത് സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനോടാണ് വിശാല്‍ കങ്കണയെ താരതമ്യം ചെയ്തത്. ”ഡിയര്‍ കങ്കണ, എന്താണ് ശരി, എന്താണ് തെറ്റ് എന്ന് തുറന്നു പറയാന്‍ നീ രണ്ടാമതൊന്ന് ആലോചിക്കുന്നില്ല. നിന്റെ വ്യക്തിപരമായ പ്രശ്നമല്ലായിരുന്നു, പക്ഷെ സര്‍ക്കാരിന്റെ എതിര്‍പ്പിനെ പോലും നേരിട്ട് നീ ശക്തമായി പൊരുതി. നീയൊരു മാതൃകയാണ്….

Read More

ഇനി രാജ്യം അടച്ചിടേണ്ട ആവശ്യമില്ല ട്രംപ്

ഇനി രാജ്യം അടച്ചിടേണ്ട ആവശ്യമില്ല ട്രംപ്

കൊറോണ പ്രതിസന്ധിയുടെ അവസാനഘട്ടത്തിലാണ് അമേരിക്കയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിസന്ധി അവസാനിക്കുകയാണെന്ന മട്ടിലുള്ള ട്രംപിന്റെ അവകാശവാദം.  ‘കോവിഡിനെതിരെ രാജ്യം നന്നായി പോരാടി, അതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെ കുറിച്ചും അഭിമാനമുണ്ട്, വാക്‌സിനുകള്‍ ഇപ്പോള്‍ ലഭ്യമായി കഴിഞ്ഞു, പക്ഷെ വാക്‌സിന്‍ ഉപയോഗിക്കാതെ തന്നെ നാമതിനെ അതിജീവിച്ചു കഴിഞ്ഞു, മുമ്പത്തേക്കാളേറെ പേര്‍ ഇപ്പോള്‍ രോഗമുക്തി നേടുന്നുണ്ട്’, ട്രംപ് പറഞ്ഞു. അമേരിക്കയിലുള്ളതിനേക്കാള്‍ 50 ശതമാനത്തിലേറെയാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ കോവിഡ് മരണനിരക്കെന്നും രാജ്യത്തെ പ്രതിവാര രോഗികളുടെ എണ്ണത്തില്‍ 44 ശതമാനം കുറവ് വന്നതായും ട്രംപ് വ്യാഴാഴ്ച കൂട്ടിച്ചേര്‍ത്തു. 

Read More

തന്റെ പ്രിയപ്പെട്ട ജിപ്സി ദാനം ചെയ്ത് നടൻ ജോൺ എബ്രഹാം

തന്റെ പ്രിയപ്പെട്ട ജിപ്സി ദാനം ചെയ്ത് നടൻ ജോൺ എബ്രഹാം

വാഹനക്കമ്പം തലയ്ക്ക് പിടിച്ച നടന്മാരുടെ ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെ ബോളിവുഡ് താരം ജോൺ എബ്രഹാം ഉണ്ടാകും. നിസ്സാൻ ജിടി-ആർ ബ്ലാക്ക് എഡിഷൻ, ലംബോർഗിനി ഗയാർഡോ, കാവസാക്കി നിഞ്ജ ZX-14R, ഏപ്രിലിയ RS4 RF, യമഹ YZF-R1, ഡ്യൂക്കാട്ടി V4 പാനിഗാലെ, എംവി അഗുസ്റ്റ F3 800, യമഹ വിമാക്സ് 60th ആനിവേഴ്സറി എന്നിങ്ങനെ ഒരു കൂട്ടം വാഹനങ്ങളുടെ ഉടമയാണ് പാതി മലയാളികൂടിയായ ജോൺ എബ്രഹാം. പക്ഷെ കൂട്ടത്തിൽ ജോൺ എബ്രഹാമിന്റെ പ്രിയവാഹനം ഒരുപക്ഷെ മാരുതി സുസുക്കി ജിപ്സി ആവും. എന്തുകൊണ്ടാണ് ജോൺ എബ്രഹാമിനെ ബോളിവുഡിന്റെ വണ്ടിപ്രാന്തൻ എന്ന് വിളിക്കുന്നത് എന്നതിന് കാരണം തന്നെ താരമാവുന്നതിന് മുൻപ് തന്നെ നടൻ വാങ്ങിയതും പിന്നീട് പല വിലകൂടിയ കാറുകൾ വന്നെങ്കിലും ഒഴിവാക്കാതിരുന്ന വെള്ള നിറമുള്ള ജിപ്സി മൂലമാണ്.ഒടുവിൽ തന്റെ പ്രിയപ്പെട്ട ജിപ്സി ജോൺ എബ്രഹാം ദാനം ചെയ്‌തു. മൃഗസംരക്ഷണത്തിനായി…

Read More