മോസ്‌കോയില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച

മോസ്‌കോയില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച

വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുമായി കൂടിക്കാഴ്ച നടത്തുന്നു. അതിര്‍ത്തിയിലെ പിരിമുറുക്കം ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. റഷ്യന്‍ വിദേശകാര്യ മന്ത്രി സേര്‍ജി ലെവ്‌റോവുമായും ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി കാര്യങ്ങള്‍ സംബന്ധിച്ചും അന്താരാഷ്ട്ര ആശങ്കകള്‍ സംബന്ധിച്ചും ഇരുമന്ത്രിമാരും മികച്ച ചര്‍ച്ചയാണ് നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.

Read More

നമ്മളൊന്നിച്ചാൽ കിടിലനാണ്: മിഥുന് വിവാഹ ആശംസകൾ നേർന്നു ലക്ഷ്മി

നമ്മളൊന്നിച്ചാൽ കിടിലനാണ്:  മിഥുന് വിവാഹ ആശംസകൾ നേർന്നു ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരിലൊരാളാണ് മിഥുൻ രമേശ്. ദുബായിയിൽ മലയാളം എഫ്എം ചാനലിൽ ആർജെ ആയി തിളങ്ങവേയാണ് മിഥുൻ ചാനൽ അവതാരകനായി രംഗത്തെത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മിഥുൻ പ്രേക്ഷകരുടെ പ്രിയങ്കരനായ അവതാരകനായി മാറുകയായിരുന്നു. മിഥുൻ്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ടിക് ടോക്കിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയുമാണ് ലക്ഷ്മി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയത്. ഇരുവരും ഒന്നിച്ച് ഒരിടയ്ക്ക് ഏഷ്യാനെറ്റിൻ്റെ അഭിമാന പരിപാടിയായ ബഡായി ബംഗ്ലാവിൻ്റെ തിരിച്ചുവരവിൽ അവതാരകരായി രംഗത്തെത്തിയിരുന്നു. ഇത് ഏറെ കൈയ്യടി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയങ്കരരായ രണ്ടു പേരും അവരുടെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഒരുമിച്ചിരിക്കുന്ന സുന്ദര ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിവാഹ വാർഷികം ആഘോഷിക്കുന്ന കാര്യം മിഥുൻ പങ്കുവെച്ചത്. നമ്മളൊന്നിച്ചായിരിക്കുമ്പോൾ വളരെ രസകരമാണെന്നും നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുവെന്നും വിവാഹ വാർഷിക ആശംസകൾ നേരുന്നുവെന്നുമാണ് ചിത്രം പങ്കുവെച്ചുകൊണ്ട് മിഥുൻ…

Read More

ഈ നിൽക്കുന്ന സാധനമുണ്ടല്ലോ! ബിനു അടിമാലിയെക്കുറിച്ചു ജിഷിൻ മോഹൻ

ഈ നിൽക്കുന്ന സാധനമുണ്ടല്ലോ! ബിനു അടിമാലിയെക്കുറിച്ചു ജിഷിൻ മോഹൻ

സോഷ്യൽ മീഡിയയിൽ തന്റെ തമാശ കൊണ്ടും, സീരിയലിൽ വില്ലൻ വേഷങ്ങളാണെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടിയ നടനാണ് ജിഷിൻ. നർമത്തിൽ ചാലിച്ച അദ്ദേഹത്തിന്റെ എഴുത്തുകളും ഫോട്ടോ ക്യാപ്‌ഷനുകളും വളരെയേറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ കോമഡി നടൻ ബിനു അടിമാലിയെപ്പറ്റി ഒരു കുറിപ്പുമായാണ് താരം വന്നിരിക്കുന്നത്. ചാനൽ പ്രോഗ്രാമുകളിൽ ബിനുവിനൊപ്പം പങ്കെടുത്ത അനുഭവങ്ങളാണ് ജിഷിൻ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം, ടമാർ പടാർ എന്ന ഷോയിൽ നിന്ന് ഒരു അൺകട്ട് വിഡിയോയും ജിഷിന് പങ്കുവെച്ചിട്ടുണ്ട്. “ഞങ്ങൾ ഒരുപാട് ചിരിച്ച, ആസ്വദിച്ച നിമിഷങ്ങൾ.. ടീവിയിൽ വരുന്നത് ഫൈനൽ ഔട്ട്‌ ആയിരിക്കും. പക്ഷെ ഇതുപോലെ കട്ട്‌ ചെയ്ത ഭാഗങ്ങൾ ഒരുപാടുണ്ട്. സാധാരണ സ്‌കിറ്റുകൾ ഒരുതവണ പറഞ്ഞ് നോക്കിയിട്ടായിരിക്കും ഫ്ലോറിൽ കയറുന്നത്. പക്ഷെ ഈ നിൽക്കുന്ന സാധനമുണ്ടല്ലോ.. ബിനു അടിമാലി.. സ്പോട്ടിൽ വായിൽ വരുന്നത് അപ്പപ്പോൾ കൈയ്യിൽ നിന്നിടും.” കൂടാതെ തകർപ്പൻ കോമഡിയിലും ടമാർ…

Read More

എംസി റോഡിലൂടെ വേഗത്തിൽ വണ്ടി ഓടിച്ചത് ദുൽഖറും പൃഥ്വിരാജും തന്നെ

എംസി റോഡിലൂടെ വേഗത്തിൽ വണ്ടി ഓടിച്ചത് ദുൽഖറും പൃഥ്വിരാജും തന്നെ

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ മാസമാണ് ആഡംബര വാഹനങ്ങളിൽ താരങ്ങൾ പായുന്ന വീഡിയോ വൈറലായി മാറിയിരുന്നത്. എം.സി റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞ് വിവാദമായ വീഡിയോയിലെ താരങ്ങൾ തങ്ങൾ തന്നെയാണെന്ന് സമ്മതിച്ച് നടൻ ദുൽഖർ സൽമാനും പൃഥ്വിരാജും ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു ടിവി ഷോയിൽ പൃഥ്വിരാജ് തന്നെയാണ് വാഹനത്തിൽ അമിത വേഗത്തിൽ പാഞ്ഞത് തങ്ങൾ തന്നെയാണ് എന്നു സമ്മതിച്ചത്. രണ്ടു പേരും അമിത വേഗത്തിലാണ് വാഹനത്തിൽ പാഞ്ഞിരുന്നത്. ഇരുവരുടെയും കാറുകളെ പിൻതുടർന്ന് എത്തിയ ബൈക്ക് യാത്രക്കാർ വീഡിയോ പകർത്തിയിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഇതിനു പിന്നാലെയാണ് സംഭവം മാധ്യമങ്ങളിൽ എത്തിയതും വാർത്ത വിവാദമായതും. എറണാകുളത്ത് നിന്നും പാലായിലേക്കാണ് ഇരുവരും കാറിൽ പോയത്. പൃഥ്വിരാജ് ലംബോർഗിനിയിലും ദുൽഖർ പോർഷെയിലുമായാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് സംഭവത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുന്നത്. വാഹനം ഓടിച്ചത്…

Read More

ഗാലക്‌സി M51 അവതരിപ്പിച്ചു. 7,000mAh കപ്പാസിറ്റിയുള്ള വമ്പൻ ബാറ്ററി

ഗാലക്‌സി M51 അവതരിപ്പിച്ചു. 7,000mAh കപ്പാസിറ്റിയുള്ള വമ്പൻ ബാറ്ററി

ദക്ഷിണ കൊറിയൻ ടെക്നോളജി ഭീമന്മാരായ സാംസങ് ഗാലക്സി എം ശ്രേണിയിലേക്ക് പുതുതായി ഗാലക്‌സി M51 അവതരിപ്പിച്ചു. 7,000mAh കപ്പാസിറ്റിയുള്ള വമ്പൻ ബാറ്ററിയാണ് സാംസങ് ഗാലക്‌സി M51-ന്റെ പ്രധാന സവിശേഷത. ഒപ്പം ക്വാഡ് പിൻ കാമറ, ഹോൾ-പഞ്ച് ഡിസ്പ്ലേ എന്നിവ ചേർന്ന പ്രീമിയം സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്‌സി M51.6 ജിബി റാം, 8 ജിബി റാം എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന സാംസങ് ഗാലക്‌സി M51-യ്ക്ക് യഥാക്രമം 24,999 രൂപയും, 26,999 രൂപയും ആണ് വില.

Read More

ആന്റിജൻ ഫലം നെഗറ്റീവായാലും പിസിആർ ടെസ്റ്റ് നടത്തണം

ആന്റിജൻ ഫലം നെഗറ്റീവായാലും പിസിആർ ടെസ്റ്റ് നടത്തണം

കോവിഡ് 19 രോഗലക്ഷണമുള്ളവർക്ക് പിസിആർ പരിശോധന നിർബന്ധമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആന്റിജൻ പരിശോധനാഫലം നെഗറ്റീവ് ആയാലും പിസിആർ ടെസ്റ്റ് നടത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ സൂചിപ്പിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ പരിശോധനയിലാണ് കേന്ദ്രസർക്കാർ നിബന്ധന കർശനമാക്കിയത്. രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാൻ രണ്ടാമതും ടെസ്റ്റ് നടത്തേണ്ടത് ആവശ്യമാണ്. മാത്രമല്ല, നേരത്തെ രോഗികളെ കണ്ടെത്തുന്നതിനും ഐസൊലേറ്റ് ചെയ്യുന്നതിനും ഇത് ഉപകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തിൽ വ്യക്തമാക്കുന്നു.

Read More

ഹാരിസിന് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കി, അവസാനം ഗർഭച്ഛിദ്രം വരെ നടത്തി; മിനിസ്‌ക്രീനിലെ വില്ലത്തി ജീവിതത്തിലും വില്ലത്തിയായി

ഹാരിസിന് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കി, അവസാനം ഗർഭച്ഛിദ്രം വരെ നടത്തി; മിനിസ്‌ക്രീനിലെ വില്ലത്തി ജീവിതത്തിലും വില്ലത്തിയായി

വിവാഹ വാഗ്ദാനം നൽകി സ്വർണ്ണവും പണവും തട്ടിയെടുക്കുകയും അതേ സമയം യുവതിയെ ശാരീരികമായി ഉപയോഗിക്കുകയും, ശേഷം കാമുകൻ പിന്മാറിയതോടെയാണ് റംസിന എന്ന യുവതി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ നിരവധി വിവാദങ്ങളാണ് ഉയരുന്നത്. യുവതി ആത്മഹത്യ ചെയ്ത ഈ സംഭവത്തിൽ ഹാരിസിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. തുടർന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ, പ്രമുഖ സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർത്താവ് ആസാറിന്റെ സഹോദരനാണ് റംസീനയെ വിവാഹം ചെയ്യാനിരുന്ന ഹാരിസ് എന്ന വസ്തുതയാണ് ഇപ്പോൾ ലക്ഷ്മിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഈ കുടുംബം ഉന്നയിക്കുന്നത് അതേസമയം ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മിയാണെന്നും,കൂടാതെ റംസീന ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭചിത്രം നടത്തിയത് നടി ലക്ഷ്മിയാണെന്നുമാണ് ബന്ധുക്കൾ ഇപ്പോൾ ആരോപിക്കുന്നു. മാത്രമല്ല മിക്കദിവസങ്ങളിലും നടി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൊണ്ടുപോവുകയും ദിവസങ്ങൾ കഴിഞ്ഞതിനുശേഷമാണ്…

Read More

നാല് സിൽവർ ബട്ടണും ഒരു വീട്ടിലേക്ക്: നടി അഹാനയും സഹോദരിമാരുടെയും

നാല് സിൽവർ ബട്ടണും ഒരു വീട്ടിലേക്ക്: നടി അഹാനയും സഹോദരിമാരുടെയും

ഒരു യൂടൂബ് ചാനൽ തുടങ്ങുക, അതിലൂടെ സിൽവര്‍ ബട്ടണും ഗോള്‍ഡ് ബട്ടണും ഡയമണ്ട് ബട്ടണുമൊക്കെ ലഭിക്കുക എന്നത് അടുത്തിടെ സോഷ്യൽമീഡിയയിൽ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. എന്നാൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും യൂട്യൂബിലെ വൈറൽ താരങ്ങളായി മാറുന്ന അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്‍റെ കുടുംബത്തിന്. മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവർക്ക് യൂട്യൂബിൽ നിന്നും സിൽവർ ബട്ടൺ അവാ‍‍ര്‍ഡ് ലഭിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് കൃഷ്ണകുമാറും നാല് പെണ്‍മക്കളും ചേർന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മാത്രമല്ല നാല് പേരും നാല് യൂട്യൂബ് ചാനലുകളും തുടങ്ങിയിരുന്നു. സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്‍റേയും സിന്ധുവിന്‍റേയുംതങ്ങളുടെ വീട്ടിലെ വിശേഷങ്ങളും ട്രാവൽ വീഡിയോകളും ബ്യൂട്ടി ടിപ്സും മറ്റുമൊക്കെ പങ്കുവെച്ച ഇവരുടെ വീഡിയോകള്‍ യൂട്യൂബില്‍ പെട്ടെന്ന് തരംഗമായി…

Read More

അതിശക്തമായ മഴയ്ക്ക് സാധ്യത

അതിശക്തമായ മഴയ്ക്ക് സാധ്യത

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ സെപ്റ്റംബര്‍ 10,11 ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.  സെപ്റ്റംബര്‍ 10-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലും സെപ്റ്റംബര്‍ 11-ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും സെപ്റ്റംബര്‍ 12-ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സെപ്റ്റംബര്‍ 13-ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സെപ്റ്റംബര്‍ 14-ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 

Read More

നടി ‘കനി ശ്രുതി’ക്ക് “ബിരിയാണിയുടെ” അന്താരാഷ്ട്ര പുരസ്ക്കാരം

നടി ‘കനി ശ്രുതി’ക്ക് “ബിരിയാണിയുടെ” അന്താരാഷ്ട്ര പുരസ്ക്കാരം

സജിൻ ബാബു ഒരുക്കിയ ‘ബിരിയാണി’ എന്ന സിനിമയിലെ അഭിനയത്തിലൂടെ സ്പെയിനിലെ മാഡ്രിഡിൽ നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ നടി കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം ലഭിക്കുകയുണ്ടായി. പ്രശസ്ത അഫ്ഗാനിസ്ഥാൻ നടി ലീന അലാമും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പ്രമുഖ കസക്കിസ്ഥാൻ സിനിമ നിർമ്മാതാവായ ഓൾഗ കലഷേവയും അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. കൂടാതെ ഇറ്റലിയിലെ റോമിലെ ഏഷ്യാറ്റിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശനം, അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ്, ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലിൽ ഒന്നും, 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിലെ സെലക്ഷൻ, അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻ എന്നീ അംഗീകാരങ്ങള്‍ നേടിയ…

Read More