കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ (KEAM 2020) സ്‌കോര്‍ പ്രസിദ്ധീകരിച്ചു

കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ (KEAM 2020) സ്‌കോര്‍ പ്രസിദ്ധീകരിച്ചു

ജൂലായ് 16-ന് നടന്ന കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ (KEAM 2020)യില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ പ്രസിദ്ധീകരിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കാന്‍ഡിഡേറ്റ് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്‌കോര്‍ പരിശോധിക്കാം. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ രണ്ട് പേപ്പറുകളും എഴുതിയ 71742 വിദ്യാര്‍ഥികളില്‍ 56599 പേര്‍ യോഗ്യത നേടിയിട്ടുണ്ട്. ഫാര്‍മസി പ്രവേശന പരീക്ഷ (എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പര്‍) എഴുതിയ 52145 വിദ്യാര്‍ത്ഥികളില്‍ 44390 വിദ്യാര്‍ഥികളും യോഗ്യത നേടിയിട്ടുണ്ട്. 

Read More

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിന്‍, അലക്‌സ്, തങ്കച്ചന്‍ എന്നിവരാണ് മരിച്ചത്.  ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം നടത്തി തിരിച്ചുവരുമ്പോള്‍ വലിയ തിരമാലയില്‍ അകപ്പെട്ട് വള്ളം മറിയുകയായിരുന്നു. എന്‍ജിന്‍ ഘടിപ്പിച്ച വള്ളമാണ് അപകടത്തില്‍പ്പെട്ടത്.  അഞ്ച് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍.

Read More

ആ കോൾ റെക്കോർഡ് കേൾക്കുമ്പോൾ നെഞ്ച് പിടയുന്നുവെന്നും, റംസിയയ്ക്കു നീതി കിട്ടണമെന്നും ഷിയാസ്!

ആ കോൾ റെക്കോർഡ് കേൾക്കുമ്പോൾ നെഞ്ച് പിടയുന്നുവെന്നും, റംസിയയ്ക്കു നീതി കിട്ടണമെന്നും ഷിയാസ്!

കഴിഞ്ഞ ദിവസങ്ങളിൽ മലയാളി മനസുകളിൽ ഏറെ വിഷമം ഉളവാക്കിയ സംഭവമാണ് റംസി എന്ന യുവതിയുടെ ആത്മഹത്യയും, അതോടനുബന്ധിച്ചുള്ള വിഷയങ്ങളും. മാത്രമല്ല എല്ലാവരുടെയും മനസ്സിൽ നൊമ്പരമായി മാറിയിരിക്കുകയാണ് ആ സംഭവം. മരണത്തിനു തൊട്ടുമുൻപ് റംസി നടത്തിയ ഫോൺസംഭാഷണം സോഷ്യൽ മീഡിയയിൽ വളരെ വ്യാപകമായി പ്രചരിച്ച്‌ വരികയാണ്. യുവാവ് വിവാഹത്തിൽ നിന്നു പിന്മാറിയ വിഷമത്തിൽ ജീവനൊടുക്കിയതാണ് റംസി. കൊട്ടിയം സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ റംസി. യുവതിയുടെ ആത്മഹത്യാ കേസിൽ പള്ളിമുക്ക് സ്വദേശിയായ ഇരുപത്തിനാലുകാരൻ ഹാരിസ് അറസ്റ്റിലായിട്ടുമുണ്ട്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നു. റംസിയ്ക്ക് നീതി ഉറപ്പാക്കണമെന്നും ആ കോൾ റെക്കോർഡ് കേൾക്കുമ്പോൾ നെഞ്ച് പിടയുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ബിഗ്ബോസ് താരവും മോഡലുമായ ഷിയാസ് കരീം പറയുന്നത്. അതേസമയം റംസിയും ഹാരിസുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും പിന്നീട്, സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു ബന്ധം ഉടലെടുത്തതിൻ്റെ പേരിൽ ഹാരിസ് ഈ ബന്ധത്തിൽ നിന്ന് പിൻമാറുകയായിരുന്നു എന്നാണ് റംസിയുടെ…

Read More

തടി കുറയ്ക്കാൻ 45 മിനിറ്റ് സൂര്യമുദ്ര

തടി കുറയ്ക്കാൻ 45 മിനിറ്റ് സൂര്യമുദ്ര

ഇന്ത്യയുടെ ചികിത്സാ രീതികളിലും യോഗ പോലുള്ള ശാസ്ത്രശാഖകളിലുമെല്ലാം തന്നെ മുദ്രകള്‍ക്ക് പ്രഥമ സ്ഥാനമാണുള്ളത്. പല രോഗ ശമന രീതികള്‍ക്കും മുദ്രകളിലൂടെയുളള ചികിത്സാരീതികള്‍ അനുവര്‍ത്തിച്ചു വരുന്നുമുണ്ട്.ആയുര്‍വേദ ചികിത്സാ ശാസ്ത്രത്തിലും ഇതു പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നുണ്ട്. തടി കുറയ്ക്കാന്‍ ഉള്‍പ്പെടെയുള്ള പല കാര്യങ്ങള്‍ക്കും ഇത് ഉപകാരപ്രദമാണ്.അതിലൊരു വഴിയാണ്. ആര്‍ക്കും ചെയ്യാന്‍ സാധിയ്ക്കുന്നവയാണ് ഇത്. സൂര്യമുദ്ര മുദ്രകളില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ്. പ്രിഥ്വി ക്ഷമക് മുദ്ര എന്നാണ് ഇതിന്റെ മറ്റൊരു പേര്. സൂര്യന്റെ ഊര്‍ജം ശരീരത്തിലേയ്ക്ക് ആവാഹിച്ചു തരുന്ന ഒന്നാണിത്. ഇതിന്റെ ഏറ്റവും പ്രധാന ഗുണമെന്നത് ഇത് ശരീരത്തിന്റെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. വെയ്റ്റ്‌ലോസ് മുദ്രയാണ് ഇത്. ഇത് ശരീരത്തിലെ അഗ്നി എന്ന ഘടകത്തെ ഊര്‍ജിതപ്പെടുത്തുന്നു. ഇത് കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു. പ്രിഥ്വി അഥവാ ഭൂമി എന്ന ഘടകത്തെ കുറയ്ക്കുന്നു. ഇതു വഴി കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. കൊഴുപ്പും കൊളസ്‌ട്രോളും…

Read More

പാൽ കൊണ്ട് മുടി സ്ട്രെയിറ്റ് ചെയ്യാം

പാൽ കൊണ്ട് മുടി സ്ട്രെയിറ്റ് ചെയ്യാം

മുടിയില്‍ സാധാരണ കെമിക്കലുകള്‍ ഉപയോഗിച്ചും ഹീറ്റ് ട്രീറ്റ്‌മെന്റുകള്‍ ചെയ്തുമാണ് മുടി നീട്ടാറുള്ളത്. ഇതൊന്നും മുടിയ്ക്ക് അത്ര ആരോഗ്യകരമല്ലെന്നറിയാമായിരുന്നിട്ടും മുടിയ്ക്ക് ഭംഗി നല്‍കാന്‍ ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇതെല്ലാം മുടിയ്ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു. മുടി കേടു വരുത്തുന്നു, കൊഴിയുന്നു. ഇത് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ യാതൊരു കെടും വരുത്താതെ തന്നെ ചെയ്യാം. പാല്‍ ആരോഗ്യത്തിനും ചര്‍മത്തിനും നല്ലതാണെന്ന കാര്യം മിക്കവാറും പേര്‍ക്കറിയാം. മാത്രമല്ല ഇത് മുടിക്കും നല്ലതാണ്.പാലില്‍ രണ്ടു തരം പ്രോട്ടീനുകളുണ്ട്. വെ പ്രോട്ടീനും കേസിന്‍ പ്രോട്ടീനും. ഇവ രണ്ടും മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് പാല്‍. പ്രോട്ടീന്‍ കുറയുന്നത് മുടിയുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും ബാധിയ്ക്കുകയും ചെയ്യുന്നു. ഇതിനുള്ള പരിഹാരം കൂടിയാണ് പാല്‍ കുടിയ്ക്കുന്നത്. മുടിയില്‍ പാല്‍ പുരട്ടുന്നത് മുടിയ്ക്ക് തിളക്കം നല്‍കുന്നു. മുടിയുടെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ നല്ലതാണ്. ഇതിലെ…

Read More

ത്രോബാക്ക് ചിത്രം പങ്കുവെച്ചു ഗായിക സുജാത

ത്രോബാക്ക് ചിത്രം പങ്കുവെച്ചു ഗായിക സുജാത

റിലീസ് ചെയ്തു 25 കൊല്ലം കഴിഞ്ഞിട്ടും, പല ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടും, ഇന്നും കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മണിച്ചിത്രത്താഴ്‌ എന്ന ചിത്രം. മാത്രമല്ല ഇതിലെ ഒരു മുറൈ വന്ത് പാർത്തായ ഗാനവും നാഗവല്ലിയും ഒക്കെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. സിനിമ ആരാധകരെപ്പോലെ തന്നെ ചിത്രത്തിൽ പ്രവർത്തിച്ചവർക്കും ഇന്നും ഒരു നൊസ്റ്റാൾജിയയാണ് ഈ ചിത്രം. ഇപ്പോൾ, ഗായിക സുജാത മോഹനാണ് തനിക്കു പ്രിയപ്പെട്ട ഒരു ഓർമ പങ്കുവെച്ചിരിക്കുന്നത്.സിനിമയിലെ ഐകോണിക് ഗാനം, ഒരു മുറൈ വന്ത് പാർത്തായ റെക്കോർഡ് ചെയ്യുന്നതിന് മുൻപായി സ്റ്റുഡിയോയിൽ എടുത്ത ഒരു ചിത്രമാണ് ഗായിക ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ സുജാതക്കൊപ്പം, ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ,സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണൻ , ഗാനരചയിതാവ് ബിച്ചു തിരുമല എന്നിവരെയും കാണാം. ചിത്രത്തിൽ ഫാസിലിന്റെ അരികിലായി നിൽക്കുന്നത് ചിത്രത്തിലെ തമിഴ് ഗാനങ്ങൾ എഴുതിയ തമിഴ് രചയിതാവ്…

Read More

ആദ്യ ബിഎസ്6 മഹിന്ദ്ര ആള്‍ടുറാസ് ജി4 ഉടമ ആര്

ആദ്യ ബിഎസ്6 മഹിന്ദ്ര ആള്‍ടുറാസ് ജി4 ഉടമ ആര്

മഹീന്ദ്ര & മഹീന്ദ്ര തങ്ങളുടെ എസ്‌യുവി ശ്രേണിയിലെ ഏറ്റവും വിൽക്കൂടുതലുള്ള മോഡൽ ആയ ആള്‍ടുറാസ് ജി4 പരിഷ്കരിച്ചു വിപണിയിലെത്തിച്ചത്. പുത്തൻ വാഹനങ്ങൾ സാധാരണഗതിയിൽ സിനിമ താരങ്ങളുടെ വീട്ടുമുറ്റത്താണ് ആദ്യം എത്താറുള്ളതെങ്കിലും ആദ്യ ബിഎസ്6 മഹിന്ദ്ര ആള്‍ടുറാസ് ജി4-ന്റെ ഉടമ സിനിമ താരമല്ല. ഒരു വമ്പൻ പണച്ചാക്കുമല്ല. പക്ഷെ ഇന്ത്യയിൽ ഏറ്റവും പ്രാധ്യാനമേറിയ വെക്തി ആണ് . ഇന്ത്യയുടെ പ്രസിഡന്റ് ആണ് ആദ്യ ബിഎസ്6 മഹിന്ദ്ര ആള്‍ടുറാസ് ജി4 ഉടമ. രഷ്ട്രപതി ഭവന് വേണ്ടി ജോയിന്റ് സെക്രട്ടറി ആണ് കറുപ്പ് നിറത്തിലുള്ള ബിഎസ്6 മഹിന്ദ്ര ആള്‍ടുറാസ് ജി4 ഏറ്റുവാങ്ങിയത്. അതെ സമയം രാഷ്ട്രപതിക്ക് സമ്മാനിച്ച ബിഎസ്6 മഹിന്ദ്ര ആള്‍ടുറാസ് ജി4-ൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ട്വിറ്ററിൽ സോനു സോൻവാനി എന്ന വ്യക്തി പോസ്റ്റ് ചെയ്ത രാഷ്‌ട്രപതി ഭവന് മുൻപിൽ പാർക്ക് ചെയ്ത ബിഎസ്6 മഹിന്ദ്ര ആള്‍ടുറാസ് ജി4-ന്റെ ചിത്രം…

Read More

റെഡ്മി സ്മാർട്ട് ബാൻഡ് വിപണിയിൽ; വില 1,599 രൂപ

റെഡ്മി സ്മാർട്ട് ബാൻഡ് വിപണിയിൽ; വില 1,599 രൂപ

ഷവോമി പിന്നീട് സ്മാർട്ട് ടിവി പവർബാങ്ക്, ഹെഡ്ഫോൺ തുടങ്ങിയ ധാരാളം ഉത്‌പന്നങ്ങൾ ഇന്ത്യയിൽ വില്പനക്കെത്തിച്ചു. ഈ വർഷം ജൂണിൽ തങ്ങളുടെ ആദ്യ ലാപ്ടോപ്പും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഷവോമി അവിടെയും അവസാനിപ്പിച്ചിട്ടില്ല. ഷവോമിയുടെ കീഴിലെ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള റെഡ്മി ബ്രാൻഡിൽ ആദ്യ സ്മാർട്ട് വാച്ച് ഷവോമി വില്പനക്കെത്തിച്ചു.റെഡ്മി ശ്രേണിയ്ക്ക് കീഴിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ വെയറബിൾ ഡിവൈസ് ആയാണ് റെഡ്മി സ്മാർട്ട് ബാൻഡിന്റെ വരവ്. 1,599 രൂപ വിലയുള്ള റെഡ്മി സ്മാർട്ട് ബാൻഡിന്റെ വില്പന ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ വഴി വില്പനക്കെത്തും. ബ്ലാക്ക്, ബ്ലൂ, ഗ്രീൻ, ഓറഞ്ച് എന്നിങ്ങനെ നാല് നിറങ്ങളിൽ റെഡ്മി സ്മാർട്ട് ബാൻഡ് ഇന്ത്യയിൽ ലഭ്യമാണ്.

Read More

സംയുക്ത വർമ്മ എന്ന ഭാര്യയെ കുറിച്ച് ബിജുമേനോൻ

സംയുക്ത വർമ്മ എന്ന ഭാര്യയെ കുറിച്ച് ബിജുമേനോൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും.സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രിയാണ് ഇവർ കാഴ്ച വയ്ക്കുന്നത്. എന്നാലിപ്പോൾ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചും, സംയുക്ത വർമ്മ എന്ന ഭാര്യയെ കുറിച്ച് തുറന്നു പറയുകയാണ്‌ നടൻ ബിജുമേനോൻ. മാതൃക ദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. തങ്ങളുടെ ദാമ്പത്യ രഹസ്യത്തെക്കുറിച്ച് ചോദിക്കുന്നവരോട് ഇരുവരും പറയുന്ന മറുപടി ദൈവാനുഗ്രഹമെന്നാണ്. സമാനമായ സ്വഭാവമായിരുന്നു ഞങ്ങളുടേതെന്ന് ബിജു മേനോന്‍ പറയുന്നു. ഒരുപാട് വലിയ ആഗ്രഹങ്ങളൊന്നുമില്ല. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ദൈവം ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. ആഡംബര ജീവിതത്തോടൊന്നും ഭ്രമമില്ലാത്തവരാണ് ഇരുവരും. സിനിമാമേഖലയിലെ സമ്മര്‍ദ്ദത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഭാര്യയായതിനാല്‍ കുടുംബത്തിലെ കാര്യങ്ങളെല്ലാം സംയുക്തയാണ് ചെയ്യുന്നത്. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊന്നും തന്നെ അറിയിക്കാറില്ലെന്ന് ബിജു മേനോന്‍ പറയുന്നു. ഭാര്യയെന്ന നിലയില്‍ സംയുക്തയ്ക്ക് പത്ത് മാര്‍ക്കാണ് ബിജു മേനോന്‍ നല്‍കുന്നതും.

Read More

സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂരില്‍

സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂരില്‍

സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആസ്ഥാനം പിന്നീട് കോഴിക്കേട്ടേയ്ക്ക് മാറ്റും. പുതുതായി നിര്‍മ്മിച്ച വര്‍ക്കല, പൊന്‍മുടി പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്‍റ് സെന്‍ററിന്‍റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി 100 പേരെയാണ് പുതിയ ബറ്റാലിയനില്‍ നിയമിക്കുക. മൂന്ന് വര്‍ഷത്തിനുശേഷം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ബറ്റാലിയനില്‍ 1000 പേരുണ്ടാകും. ഇതില്‍ പകുതിയും വനിതകളാവും. സംസ്ഥാനത്ത് പോലീസ് നിര്‍വ്വഹണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 25 പുതിയ പോലീസ് സബ്ബ് ഡിവിഷനുകള്‍ക്ക് രൂപം നല്‍കും

Read More