ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍; നിര്‍ദേശം പ്രതിപക്ഷത്തെ അറിയിച്ചു

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍; നിര്‍ദേശം പ്രതിപക്ഷത്തെ അറിയിച്ചു

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനൊരുങ്ങി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദേശം പ്രതിപക്ഷത്തെ അറിയിച്ചു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെങ്കില്‍ ഉപതിരഞ്ഞെടുപ്പും നടത്താമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സംസ്ഥാനത്തിന്റെ നിയമസഭയിക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാല്‍ വിജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാററച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ. അതായത് പരമാവധി അഞ്ചുമാസം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത്

Read More

ഹെക്ടർ എത്തി ഒരു വർഷം, ആനിവേഴ്സറി എഡിഷനുമായി എംജി മോട്ടോർ

ഹെക്ടർ എത്തി ഒരു വർഷം, ആനിവേഴ്സറി എഡിഷനുമായി എംജി മോട്ടോർ

ചൈനീസ് വാഹന ഭീമനായ എസ്എഐസിയുടെ (SAIC) സബ്സിഡിയറിയായ ബ്രിട്ടീഷ് ബ്രാൻഡ് എംജി മോട്ടോർ കഴിഞ്ഞ വർഷം ഹെക്ടർ എന്ന എസ്‌യുവിയുമായാണ് ഇന്ത്യയിൽ ജൈത്യയാത്ര ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എന്ന വിശഷണവുമായി വന്ന ഹെക്ടറിന് മികച്ച തുടക്കം ലഭിച്ചു. ഒരു വർഷം തികയുമ്പോൾ ഇന്ത്യയിൽ ഏറ്റവും വില്പനയുള്ള എസ്‌യുവികളിൽ ഒന്നാണ് ഹെക്ടർ. ഒന്നാം വാർഷികം കൊഴുപ്പിക്കാൻ ആനിവേഴ്സറി എഡിഷൻ മോഡൽ എംജി മോട്ടോർ ഇന്ത്യ അവതരിപ്പിച്ചു. സൂപ്പർ വേരിയന്റ് അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഹെക്ടർ ആനിവേഴ്സറി എഡിഷന്റെ പെട്രോൾ പതിപ്പിന് 13.63 ലക്ഷവും ഡീസൽ പതിപ്പിന് 14.99 ലക്ഷവും ആണ് എക്‌സ്-ഷോറൂം വില. 

Read More

രാത്രിയിലെ കൂർക്കം വലിക്കു രാവിലെ ഈ വിദ്യ ചെയ്‌താൽ മതി

രാത്രിയിലെ കൂർക്കം വലിക്കു രാവിലെ ഈ വിദ്യ ചെയ്‌താൽ മതി

ഉറക്കം കെടുത്തുന്നു എന്നതിനേക്കാള്‍ ഉപരിയായി ആരോഗ്യ പ്രശ്‌നം കൂടിയാണ് കൂർക്കം വലി. ശ്വാസോച്ഛ്വാസം നടത്തുന്ന സമയത്ത് വായു കടന്നു പോകുന്ന വഴിയിൽ ഏതെങ്കിലും ഭാഗത്ത് ചെറിയ തടസ്സം ഉണ്ടായാൽ പോലും കൂർക്കംവലിയ്ക്ക് കാരണമാകും. കൂർക്കംവലി ഇല്ലാതാകണമെങ്കിൽ വായുവിന് തടസ്സങ്ങളില്ലാതെ ശ്വാസകോശത്തിൽ പ്രവേശിക്കാൻ കഴിയണം. എന്നാൽ കൗമാരക്കാരിൽ പൊതുവെ കൂർക്കംവലി കുറവാണ്. മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിലുള്ളവരിലാണ് കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിലും കൂർക്കംവലി കുറവാണ്.കൂര്‍ക്കം പലി ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നു പറയാം. കൂര്‍ക്കം വലി ഒഴിവാക്കാന്‍ ചെയ്യാവുന്ന ചില വിദ്യകളുണ്ട്. അത് എന്തൊക്കെയാണ് എന്ന് നോക്കാം. പകല്‍ കൂടുതല്‍ നേരം നില്‍ക്കുക, ഇരിയ്ക്കുമ്പോള്‍ കാലുകള്‍ വിറപ്പിച്ചു കൊണ്ടിരിയ്ക്കുക എന്നിവ രാത്രിയിലെ കൂര്‍ക്കം വലി ഒഴിവാക്കാന്‍ സഹായിക്കുന്നവെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പകല്‍ കൂടുതല്‍ സമയം ഇരിയ്ക്കുന്നവരുടെ കാലില്‍ ഫ്‌ളൂയിഡ് കൂടുതല്‍…

Read More

6 ദിവസം കൊണ്ട് മുഖത്തെ കരുവാളിപ്പും,പാടുകളും മാറ്റും ആയുർവേദ പായ്ക്ക്

6 ദിവസം കൊണ്ട് മുഖത്തെ കരുവാളിപ്പും,പാടുകളും മാറ്റും ആയുർവേദ പായ്ക്ക്

സൗന്ദര്യമുണ്ടെങ്കില്‍ പോലും ഇതിന് മങ്ങലേല്‍പ്പിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ പ്രധാനമാണ് മുഖത്തെ പാടുകള്‍. മഖത്തുണ്ടാകുന്ന മുഖക്കുരുവിന്റെ പാടുകള്‍, കറുത്ത പാടുകള്‍, മുറിവിന്റെ വടുക്കള്‍ എന്നിവയെല്ലാം സൗന്ദര്യം കെടുത്തുന്ന ഘടകങ്ങളാണ്. തുടർന്ന് ഇതിന്റെ പരിഹാരത്തിനായി വിലയേറിയ ട്രീറ്റ്‌മെന്റുകള്‍ തേടിപ്പോകുകയും ചെയ്യും. എന്നാലിനി അനഗ്നെ പോകണ്ട. ആയുര്‍വേദ ഫേസ് പായ്ക്കാണിത്. മാത്രമല്ല യാതൊരു ദോഷവും വരുത്താത്ത ഒന്നാണ്. രക്തചന്ദനം, കടലമാവ്, തുളസി പൗഡര്‍ കസ്തൂരി മഞ്ഞള്‍, പനിനീര് അല്ലെങ്കില്‍ പാല്‍, കറ്റാര്‍ വാഴ ജെല്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവയാണ് ഇതിനായി വേണ്ടത്. രക്തചന്ദനം മുഖത്തെ പാടുകള്‍ മാറ്റാന്‍ ഏറെ ഉത്തമമാണ്. മുഖത്തെ പാടുകള്‍ക്കുള്ള ഉത്തമ പ്രതിവിധിയാണിത്. ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ കടലപ്പൊടി എണ്ണമറ്റ സൗന്ദര്യ ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് കടലമാവ്. കസ്തൂരി മഞ്ഞള്‍ ഇല്ലെങ്കില്‍ നല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി ഇതിനായി ഉപയോഗിയ്ക്കാം.ചര്‍മത്തിന് നിറം നല്‍കാനും…

Read More

ഇരുപത്തിയെട്ടാം വിവാഹ വാർഷികത്തിൽ ജയറാമും അച്ചുവും

ഇരുപത്തിയെട്ടാം വിവാഹ വാർഷികത്തിൽ ജയറാമും അച്ചുവും

മലയാളി മനസ്സിലെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളാണ് പാർവതിയും ജയറാമും.ഇരുവരും വിവാഹിതരായത് 1992ലാണ്. അശ്വതി പി. കുറുപ്പ് എന്ന പ്രിയ നടി മലയാള സിനിമയിലേക്കെത്തിയപ്പോഴാണ് പാർവതിയായി മാറിയത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.ജയറാമിനൊപ്പം അഭിനയിച്ച ശേഷമാണ് ഇരുവരും പ്രണയത്തിലായത്. വിവാഹം കഴിഞ്ഞ് നാളേറെ കഴിഞ്ഞിട്ടും പാർവതിയും ജയറാമും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായി തുടരുകയാണ്. വിവാഹ ശേഷം പാർവതി സിനിമകളിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലെ സാന്നിധ്യമായി മാറിയിട്ടുണ്ട് പാർവതി.പാർവതിയും ജയറാമും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ ഇന്നും മിനിസ്ക്രീൻ പ്രേക്ഷകർ വിടാതെ കാണാറുണ്ട്. കൂടാതെ മകന്‍ കാളിദാസ് ജയറാം സിനിമയിലേക്ക് എത്തിയപ്പോഴും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.മകൾ മാളവിക എന്ന മാളു മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചപ്പോഴും പാർവതിയുടെ വലിയ പിന്തുണയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് ജയറാമും പാർവതിയും വിവാഹത്തിന് ഇരുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാക്കിയത്. ദാമ്പത്യ ജീവിതത്തിൻ്റെ ഇരുപത്തിയെട്ടാം വർഷത്തിലേക്ക്…

Read More

തന്റെ നല്ല പാതിക്ക്‌ ജന്മ ദിനാശംസകൾ നേർന്ന് ഗായിക സിത്താര

തന്റെ നല്ല പാതിക്ക്‌ ജന്മ ദിനാശംസകൾ നേർന്ന് ഗായിക സിത്താര

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാർ. വീട്ടിലെ വിശേഷങ്ങളും മകളുടെ പാട്ടുവിശേഷങ്ങളുമൊക്കെ സിതാര നിരന്തരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.സിതാരയുടെ കുട്ടിക്കുറുമ്പിയുടെ ഗാനങ്ങളൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. ഗായികയുടെ ഭർത്താവ് ഡോ സജീഷും സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ്. എന്നാൽ ഇപ്പോഴിതാ സജീഷിന് പിറന്നാളാശംസ നേർന്നുകൊണ്ട് സിതാര കുറിച്ചിരിക്കുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ‘ചിലനേരത്ത് അന്റെ കാട്ടായവും, വാർത്താനോം, മെയിൻ ആവലും ഒക്കെ കണ്ടാൽ ഹരീഷ് കണാരൻ പറഞ്ഞ പോലെ, ഒരു പ്രത്യേക സാഹചര്യത്തിൽ തച്ചങ്ങട്ട് കൊന്നു എന്ന് പറയാൻ തോന്നുമെങ്കിലും, ഇയ്യ് ഒരു മുത്താണ് ചങ്ങായിയെ!. ഒപ്പം ഈ പിറന്നാൾ ദിനത്തിൽ സന്തോഷവും സമാധാനവും നല്ല ആരോഗ്യത്തോടെയും ഇരിക്കട്ടെ’ എന്നും സിതാര കുറിച്ചിരിക്കുന്നു. ഇന്നലെ ആയിരുന്നു സിത്താരയുടെ ഭർത്താവിന്റെ പിറന്നാൾ ദി ബെസ്റ്റ് സൺ, ദി ബെസ്റ്റ് ഫാദർ, ദി ബെസ്റ്റ് ബ്രദർ, എല്ലാത്തിലുമുപരി നല്ലൊരു…

Read More

വാനമ്പാടി സീരിയൽ ഇനിയാണ് പ്രേക്ഷകർ കാണേണ്ടത്!

വാനമ്പാടി സീരിയൽ ഇനിയാണ് പ്രേക്ഷകർ കാണേണ്ടത്!

വാനമ്പാടി സീരിയൽ ഇനിയാണ് പ്രേക്ഷകർ കാണേണ്ടത്! ഇനി വരുന്ന എപ്പിസോഡുകള്‍ ഒരുകാരണവശാലും മിസ്സ് ചെയ്യരുതെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് സീരിയൽ നായകനായ സായ് കിരണ്‍.മാത്രമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നായ വാനമ്പാടി അവസാനിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഈയാഴ്ചയോടെ പരമ്പര അവസാനിക്കാന്‍ പോവുകയാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളാണ് ഇനി പ്രേക്ഷകരെ കാത്തിരിക്കുന്നത്. കൂടാതെ വാനമ്പാടിയിലെ ചിത്രീകരണത്തിനിടയിലെ ഗാനരംഗവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.പരമ്പര തുടങ്ങിയ സമയത്തെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലുണ്ട്. അനുമോള്‍ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. അനുമോനില്‍ നിന്നും അനുമോളായുള്ള ഗൗരിയുടെ യാത്രയുടെ വീഡിയോയും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരെപ്പോലെ തന്നെ താനും ആകാംക്ഷയോടെയാണ് ഇനിയുള്ള രംഗങ്ങള്‍ക്കായി കാത്തിരിക്കുന്നതെന്ന് സായ് കിരണ്‍ പറയുന്നു. ഇനിയാണ് തനിക്കേറെ പ്രിയപ്പെട്ട രംഗങ്ങള്‍ വരുന്നതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു.അതേസമയം അനുമോള്‍ ആരാണെന്ന് എല്ലാവരോടും വെളിപ്പെടുത്തുന്ന മോഹനെ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. തന്റെ എല്ലാ…

Read More

“അജഗജാന്തരം” ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

“അജഗജാന്തരം” ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ, ജല്ലിക്കട്ട്,അങ്കമാലി ഡയറീസ്,എന്നീ സിനിമകള്‍ക്ക് ശേഷം ആന്‍റണി വർഗ്ഗീസ്‌ നായകനാകുന്ന പുതിയ ചിത്രം അജഗജാന്തരം ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു ഉത്സവപ്പറമ്പിൽ നടക്കുന്ന സംഘട്ടനത്തിന്‍റെ പശ്ചാത്തലത്തിലുള്ള പോസ്റ്റർ ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കും ചിത്രമെന്ന സൂചന നൽകുന്നുണ്ട്‌. ജിന്‍റോ ജോർജ്ജ്‌ ഛായാഗ്രഹണവും, ജേക്ക്സ്‌ ബിജോയ്‌, ജസ്റ്റിൻ വർഗ്ഗീസ്‌ എന്നിവർ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഷമീർ മുഹമ്മദ്‌ എഡിറ്റിംഗും നിർവ്വഹിക്കുന്നതാണ് ചിത്രം. സിൽവർ ബേ സ്റ്റുഡിയോസിന്‍റെ ബാനറിൽ അജിത്‌ തലപ്പിള്ളി, ഇമ്മാനുവൽ തോമസ്‌ എന്നിവർ ചേർന്നാണ്‌ നിര്‍മ്മാണം.’സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടിനു പാപ്പച്ചനാണ്‌ അജഗജാന്തരം സംവിധാനം ചെയ്യുന്നത്‌. അർജ്ജുൻ അശോകൻ, ചെമ്പൻ വിനോദ്‌ ജോസ്‌, സാബുമോൻ അബ്ദുസമദ്‌ തുടങ്ങി വലൊയൊരു താരനിര തന്നെ അണിനിരക്കുന്നതാണ് ചിത്രം. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

Read More

ജയ സൂര്യയുടെ വമ്പൻ തിരിച്ചു വരവൊരുക്കാൻ “ജോണ്‍ ലൂതര്‍”

ജയ സൂര്യയുടെ വമ്പൻ തിരിച്ചു വരവൊരുക്കാൻ “ജോണ്‍ ലൂതര്‍”

നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത്, ജയസൂര്യ, അതിദി രവി, തന്‍വി റാം എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന “ജോണ്‍ ലൂതര്‍ ” എന്ന ചി ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,കല-ബിജു ചന്ദന്‍, മേക്കപ്പ്-ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം-അരവിന്ദ് കെ ആര്‍,ജയസൂര്യ കോസ്റ്റ്യൂം- സരിത ജയസൂര്യ,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍,ആക്ഷന്‍-ദിലീപ് സുബ്ബരായന്‍,പരസ്യക്കല-ആനന്ദ് രാജേന്ദ്രന്‍,വിതരണം-സെഞ്ച്വറി റിലീസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.കോ പ്രൊഡ്യുസര്‍-ക്രിസ്റ്റീന തോമസ്സ്,സംഗീതം-ഷാന്‍ റഹ്മാന്‍,എഡിറ്റിംങ്-പ്രവീണ്‍ പ്രഭാകര്‍. ദീപക് പറമ്പോള്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Read More

ഹൊറൈസൺ എഡിഷൻ എംഐ ടിവികളുമായി ഷവോമി

ഹൊറൈസൺ എഡിഷൻ എംഐ ടിവികളുമായി ഷവോമി

ചൈനീസ് ടെക്നോളജി ഭീമന്മാരായ ഷവോമി ബേസലുകൾ തീരെ കുറഞ്ഞ ഹൊറൈസൺ എഡിഷൻ സ്മാർട്ട് ടിവികൾ ഇന്ത്യയിലവതരിപ്പിച്ചു. ജൂണിൽ ലോഞ്ച് ചെയ്ത ഷവോമിയുടെ ഇന്ത്യയിലെ ആദ്യ ലാപ്ടോപ്പ്, എംഐ നോട്ട്ബുക്ക് 14 ഹൊറൈസൺ എഡിഷന് സമാനമായി മുൻഭാഗത്ത് പരമാവധി ഡിസ്‌പ്ലേയും വളരെ കുറച്ചു ബോഡി പാനലുമാണ് ഹൊറൈസൺ എഡിഷൻ ടിവികളുടെയും പ്രത്യേകത. 95 ശതമാനം സ്ക്രീൻ-റ്റു-ബോഡി റേഷ്യോയുമായാണ് എംഐ ടിവി 4A ഹൊറൈസൺ എഡിഷന്റെ വരവ്.

Read More