വ്യാജ ഒപ്പ് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

വ്യാജ ഒപ്പ് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

വ്യാജ ഒപ്പ് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒപ്പ് തന്‍റേതാണെന്നും അന്ന് മലയാള ഭാഷാ ദിനാചരണത്തിന്‍റെ ഫയൽ മാത്രമല്ല ഒപ്പിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018 സെപ്തംബർ ആറിന് 39 ഫയലുകൾ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2018ൽ മുഖ്യമന്ത്രി അമേരിക്കയിൽ പോയ സമയത്ത് അദ്ദേഹത്തിന്‍റെ ഓഫീസിൽ നിന്ന് ഒപ്പിട്ട് ഫയൽ പാസാക്കിയെന്ന ബിജെപിയുടെ ആരോപണത്തിന് പിന്നാലെയാണ് പിണറായി വിജയന്‍ മറുപടി നല്‍കിയത്.

Read More

ഇന്ന് 1553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1950 പേര്‍ രോഗമുക്തി, 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ഇന്ന് 1553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1950 പേര്‍ രോഗമുക്തി, 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്….

Read More

മുഖ്യമന്ത്രി അമേരിക്കയില്‍ ആയിരിക്കേ ഫയലില്‍ വ്യാജ ഒപ്പിട്ടു; ഗുരുതര ആരോപണവുമായി സന്ദീപ് വാര്യര്‍

മുഖ്യമന്ത്രി അമേരിക്കയില്‍ ആയിരിക്കേ ഫയലില്‍ വ്യാജ ഒപ്പിട്ടു; ഗുരുതര ആരോപണവുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സമയത്ത് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇട്ടു എന്നാണ് സന്ദീപ് വാര്യരുടെ ആരോപണം. ”വാസ്തവത്തില്‍ കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിയുണ്ടെന്ന സംശയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2018 സെപ്തംബര്‍ 2ന് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു. സെപ്തംബര്‍ 2ന് അമേരിക്കയിലേക്ക് പോയ പിണറായി വിജയന്‍ തിരിച്ചെത്തുന്നത് സെപ്തംബര്‍ 23നാണ്. ”സെപ്തംബര്‍ മൂന്നാം തീയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെ് മലയാള ഭാഷയുമായി ബന്ധപ്പെട്ട് വന്ന ഫയലില്‍ സെപ്തംബര്‍ ഒമ്പതാം തീയ്യതി അമേരിക്കയിലുള്ള മുഖ്യമന്ത്രി ഒപ്പുവെച്ചു. ഈ ഫയലില്‍ ഒപ്പ് വെച്ചത് ശിവശങ്കറാണോ സ്വപ്ന സുരേഷാണോ. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടാന്‍ ഓഫീസില്‍ ആളുകളുണ്ടോ?” സന്ദീപ് വാര്യര്‍ ചോദിച്ചു. മുഖ്യമന്ത്രിയ്ക്ക് മുന്‍കാല പ്രാബല്യത്തോടെ ഒപ്പിടാന്‍ സാധിക്കില്ലല്ലോ, ഇത് നിയമ…

Read More

ടോപ് സിംഗർ വിജയി സീതാലക്ഷ്മിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

ടോപ് സിംഗർ വിജയി സീതാലക്ഷ്മിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

രണ്ടു വർഷം നീണ്ടുനിന്ന മത്സരത്തിനൊടുവിൽ വിജയിയെ തിരഞ്ഞെടുത്തിരിക്കുകയാണ് കുട്ടികളുടെ റിയാലിറ്റി ഷോയായ ടോപ് സിംഗർ. കുട്ടികളുടെ റിയാലിറ്റി ഷോ ടോപ് സിംഗറിന്റെ വിജയിയായി ചങ്ങനാശേരി സ്വദേശി സീതാലക്ഷ്മിയാണ് തിരഞ്ഞെടുക്കപെട്ടത്. തിരുവോണ ദിവസം നടന്ന ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ വിലയുള്ള ഫ്ലാറ്റ് ഈ കൊച്ചു മിടുക്കി നേടിയെടുത്തത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ വിജയം തന്നിലേക്ക് എത്തിയതെന്ന് സീത പറയുന്നു. ഫിനാലെ സ്റ്റേജിൽ നന്നായി പാടണം എന്ന് മാത്രമാണ് ആഗ്രഹിച്ചതെന്നും, വളരെ വളരെ സന്തോഷമുണ്ട്. ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം എന്നും സീത പറയുന്നു. കൂടാതെ അതിലേറെ സന്തോഷം, ഫിനാലെയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനം ലഭിച്ചു എന്നതാണെന്നും പറയുന്നു. ഒപ്പം പതിമൂന്നര മണിക്കൂര്‍ നീണ്ടുനിന്ന മെഗാ ഫൈനലിൽ രണ്ടാം സ്ഥാനം തേജസും മൂന്നാം…

Read More

സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ കോവിഡ് കാലം ഇങ്ങനെയാണ്…

സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ കോവിഡ് കാലം ഇങ്ങനെയാണ്…

സംഗീതാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ഔസേപ്പച്ചൻ. എന്നാലിപ്പോള്‍ കോവിഡ് കാലത്ത് സംഗീതം വിട്ട് മറ്റൊരു മേഖലയിലേക്ക് ഇറങ്ങിയിരിക്കുകയാണ് ഔസേപ്പച്ചൻ. വീട്ടിൽ ഇരുന്നപ്പോള്‍ അദ്ദേഹം തീര്‍ത്ത മേശയും കുരിശും അടുക്കളയിലേക്കുള്ള തട്ട്പലകയും ഷെൽഫുമൊക്കെ ശ്രദ്ധ നേടിയിരിക്കുകയാണിപ്പോള്‍. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ മരപ്പണിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നതും. നമ്മുടെ മനസ്സും ശരീരവും നമ്മുടെ ജീവിതത്തിൽ മോശമാകുന്നത് വെറുതെ സമയം കളയുന്നത് കൊണ്ടാണ്. ഈ കൊറോണ കാലത്ത് ഇത്തരം സാഹചര്യത്തിൽ നമ്മൾ എത്തിപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തെ നമുക്ക് തന്നെ അതിജീവിക്കാം. ഇതിനു വേണ്ടി ഞാൻ നടത്തിയ ഒരു ശ്രമാണിതെന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജിൽ മരപ്പണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ നിന്നും സാമ്പത്തിക നേട്ടം ഒന്നും ഇല്ല, എങ്കിലും മാനസികമായി ഒരുപാട് സന്തോഷം നൽകുന്നു, ഇത്തരം കഠിനമായ ജോലി ചെയ്താൽ വയലിൻ വായിക്കുവാൻ പ്രയാസം ആകില്ലേ എന്ന ആശങ്ക എന്‍റെ…

Read More

പുത്തൻ നോക്കിയ സ്മാർട്ട്ഫോൺ 5.3യുടെ ഓൺലൈൻ വില്പന ഇന്നാരംഭിക്കും

പുത്തൻ നോക്കിയ സ്മാർട്ട്ഫോൺ 5.3യുടെ ഓൺലൈൻ വില്പന ഇന്നാരംഭിക്കും

കഴിഞ്ഞ മാസം 25-ന് എച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഫിന്നിഷ് സ്മാർട്ട്ഫോൺ ബ്രാൻഡ് നോക്കിയ ലോഞ്ച് ചെയ്ത മിഡ് റേഞ്ച് ഹാൻഡ്‌സെറ്റ് 5.3-യുടെ ആദ്യ ഓൺലൈൻ വില്പന ഇന്ന് നടക്കും. ഇ കോമേഴ്‌സ് വെബ്‌സൈറ്റ് ആയ ആമസോൺ മുഖേനയും ആമസോൺ ഇന്ത്യ വെബ്‌സൈറ്റ് വഴിയും നോക്കിയ 5.3 വാങ്ങാം.

Read More

പ്രധാനമന്ത്രിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

പ്രധാനമന്ത്രിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വ്യക്തിഗത വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ പേരില്‍ ബിറ്റ്‌കോയിന്‍ വഴി ദുരിതാശ്വാസ നിധിയിലേക്ക്‌ പണം അയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റുകള്‍ മോദിയുടെ ട്വിറ്റര്‍ പേജില്‍ വരികയും ഇത് ശ്രദ്ധയില്‍ പെട്ടതോടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയുമായിരുന്നു

Read More

സോണറ്റിന്റെ ലോഞ്ച് തിയതി പുറത്ത്

സോണറ്റിന്റെ ലോഞ്ച് തിയതി പുറത്ത്

ഈ മാസം 18-നാണ് സോണറ്റിന്റെ വില കിയ മോട്ടോർസ് പ്രഖ്യാപിക്കുക. മുൻപേ ബുക്ക് ചെയ്തവർക്കുള്ള വാഹനത്തിന്റെ ഡെലിവറിയും അതെ ദിവസം ആരംഭിക്കും. ഏകദേശം Rs 6.8 ലക്ഷത്തിനും Rs 11 ലക്ഷത്തിനും ഇടയിൽ കിയ സോണറ്റിന് വില പ്രതീക്ഷിക്കാം. ഒറ്റ നോട്ടത്തിൽ തന്നെ സെൽറ്റോസിന്റെ കുഞ്ഞനിയൻ എന്ന് വ്യക്തമാകുന്ന ഡിസൈൻ ആണ് കിയ സോണറ്റിന്. മെഷ് ഇൻസേർട്ടുകളുള്ള ടൈഗർ നോസ് ഗ്രിൽ, സ്‌പോർട്ടയായ ബമ്പർ, വലിപ്പം കൂടിയ എയർഡാം, ഷാർപ് ഡിസൈനിലുള്ള ഹെഡ്‍ലാംപ്, ഡേടൈം റണ്ണിങ് ലാമ്പുകൾ എന്നിവയാണ് മുൻകാഴ്ചയിലെ ആകർഷണങ്ങൾ.

Read More