നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം

നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം

കോവിഡ് കാലത്ത് നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ക്കായി കമ്മീഷന്‍ പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പുതിയ നിര്‍ദേശപ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം, പ്രചരണം ഉള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.  വോട്ടിങ്ങിനായി സജ്ജീകരിച്ച മുറിയുടെ പ്രവേശനകവാടത്തില്‍ സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ സ്ഥാപിക്കണം. എല്ലാവരേയും തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കണം.  സാമൂഹിക അകലം നിര്‍ബന്ധം. വീടുകള്‍ തോറുമുള്ള പ്രചാരണത്തിന് പരമാവധി 5 പേര്‍ മാത്രം. വോട്ടെടുപ്പിന്‌ എല്ലാ വോട്ടര്‍മാരും കയ്യുറ ധരിക്കണം. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി വലിയ മുറികള്‍ വോട്ടിങ്ങിനായി സജ്ജമാക്കണം.  പോളിങ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കായി ആവശ്യത്തിന് വാഹനങ്ങള്‍ ഉറപ്പാക്കണം.  എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നിയമസഭാമണ്ഡലങ്ങളിലും ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. ഇവര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കും. 

Read More

ഇന്ന് 1983 പേര്‍ക്ക് കോവിഡ്; 1419 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 18,673 പേര്‍

ഇന്ന് 1983 പേര്‍ക്ക് കോവിഡ്;  1419 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 18,673 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 78 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന്…

Read More

ഓണത്തിനായി കൈത്തറിയോടൊപ്പം ചെണ്ടുമല്ലി പൂക്കളും വിരിയിച്ചു ചേന്ദമംഗലം

ഓണത്തിനായി കൈത്തറിയോടൊപ്പം ചെണ്ടുമല്ലി പൂക്കളും വിരിയിച്ചു ചേന്ദമംഗലം

പറവൂര്‍:ഓണത്തിന് ഒരുങ്ങാന്‍ കൈത്തറിയോടൊപ്പം ചേന്ദമംഗലത്തിന്റെ ചെണ്ടുമല്ലി പൂക്കളും സുലഭമായി വിരിയിച്ചു ചേന്ദമംഗലം പഞ്ചായത്ത്. മറുനാട്ടുകാരുടെ ആശ്രയമില്ലാതെ ഓണപ്പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി പൂക്കളൊരുകയെന്ന ലക്ഷ്യത്തോടെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പുഷ്പ കൃഷിയുടെ വിജയം ഇവിടെത്തെ പുഷ്പ്പ കര്‍ഷകരെ ആവേശത്തിലാക്കി. പുഷ്പ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം തെക്കുംപുറം ചിറപ്പുറത്ത് ബൈജുവിന്റെ കൃഷിയിടത്തില്‍ പ്രസിഡന്റ് അഡ്വ ടി ജി അനൂപു നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പതിനായിരത്തോളം തൈകളാണ് കൃഷിഭവന്‍ ഹരിത ഇക്കോ ഷോപ്പ് വഴി നല്‍കിയത്. തൈകളും ജൈവവളവും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു. കോവിഡ് ഭീതിയും മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയഭീതിയും ജനങ്ങളെ പിന്നോട്ട് വലിച്ചെങ്കിലും ലോക്ഡൗണ്‍ കാലം അവര്‍ നന്നായി പ്രയോജനപ്പെടുത്തുകയായിരുന്നു. പഞ്ചായത്തിന്റെ ഗ്രീന്‍ ചലഞ്ച് പദ്ധതിയിലുണ്ടായ വിജയം കൂടുതല്‍ ആവേശം നല്‍കി. പഞ്ചായത്തിലെ തരിശായി കിടന്ന സ്ഥലങ്ങളിലും വീട്ടുമുറ്റത്തും ടെറസിലുമാണ് കൃഷി ചെയ്തത്. ഓണക്കാലത്ത് പഞ്ചായത്തിനു…

Read More

തൈരിന് പുളി കൂടിയോ? പരിഹാരം ഉണ്ട്

തൈരിന് പുളി കൂടിയോ? പരിഹാരം ഉണ്ട്

തൈരിന് പുളി കൂടി എന്നത് എല്ലാവരും പറയുന്ന ഒരു കാര്യമാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അത് എങ്ങനെ എന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല. ഇത്തരം അവസ്ഥകളില്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും അടുക്കള ജോലി എളുപ്പമാക്കുന്നതിനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. പൊടിക്കൈകള്‍ നോക്കി നമുക്ക് തൈരിലെ പുളി കുറക്കാവുന്നതാണ്. തൈരിന് പുളി കൂടി എന്ന് പരാതി പറയുന്നവര്‍ക്ക് ഇന് ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ നല്ല സ്വാദുള്ള അധികം പുളിയില്ലാത്ത തൈര് കഴിക്കാൻ സാധിക്കുന്നതാണ്. തൈരിന് പുളി കൂടി എന്ന് പരാതി പറയുന്നവര്‍ക്ക് ഒരു കഷ്ണം തേങ്ങ അതിലിട്ട് വെച്ചാല്‍ മതി. ഇത് തൈരിനെ അധികം പുളിക്കാതിരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഈ തൈര് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നില്ല. ഒരു കഷ്ണം പച്ചമുളക് എടുത്ത് തൈരില്‍ ഇട്ട്…

Read More

മൺ ചട്ടിയിൽ ഉണ്ട് ആരോഗ്യം, പക്ഷെ ശ്രദ്ധ വേണം

മൺ ചട്ടിയിൽ ഉണ്ട് ആരോഗ്യം, പക്ഷെ ശ്രദ്ധ വേണം

മണ്‍ചട്ടിയില്‍ പാകം ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ പലപ്പോഴും മണ്‍ചട്ടി കണികാണാന്‍ പോലും ഇല്ല എന്നതാണ് സത്യം. മണ്‍ചട്ടിയില്‍ പാകം ചെയ്ത് കഴിക്കുന്നത് എന്തായാലും അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. കാരണം അത്രക്ക് സ്വാദും ആരോഗ്യവും തന്നെയാണ് ഇതിന് പിന്നില്‍. അതുപോലെ തന്നെ പല ആരോഗ്യ പ്രതിസന്ധികളേയും മറി കടക്കുന്നതിന് മണ്‍ചട്ടിയിലെ പാചകം സഹായിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് പലരും മണ്‍ചട്ടി ഉപയോഗിക്കുന്നതിലേക്ക് തിരിച്ച് വന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ചില കാര്യങ്ങൾ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചാൽ ഏറെ നല്ലതാണ്. ഇതിൽ നല്ല ചട്ടി നോക്കി വാങ്ങിക്കാന്‍ സാധിക്കുന്നില്ല എന്ന കാര്യം. മാത്രമല്ല വലിപ്പം കുറഞ്ഞ ചട്ടികള്‍ തിരഞ്ഞെടുക്കുന്നതിന് വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം. കാരണം ചട്ടി ചൂടാവുന്നതിന് മറ്റ് പാത്രങ്ങളേക്കാള്‍ അല്‍പം സമയം കൂടുതല്‍ എടുക്കുന്നു. ചട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള പൊട്ടലുകളോ ഓട്ടകളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചറിയാന്‍ അല്‍പം…

Read More

20 മിനിറ്റ് കൊണ്ട് സൂപ്പർ ലഡ്ഡു വിട്ടീൽ തയ്യാറാക്കാം

20 മിനിറ്റ് കൊണ്ട് സൂപ്പർ ലഡ്ഡു വിട്ടീൽ തയ്യാറാക്കാം

നമ്മുടെ വീട്ടില്‍ തന്നെ പല വിധത്തിലുള്ള പലഹാരങ്ങള്‍ നാം തയ്യാറാകാറുണ്ട്. അതിൽ മധുരം ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മധുരം ഇഷ്ടപ്പെടുന്നവര്‍ക്കിടയില്‍ തന്നെ അല്‍പം കേമനായ ഒന്നാണ് ലഡു. എന്നാൽ വെറൈറ്റിക്ക് നമുക്ക് ലഡ്ഡു ഉണ്ടാക്കി നോക്കിയാലോ? അതിനായിട്ടാവശ്യമുള്ള ചേരുവകൾ എന്തെല്ലാം എന്ന് നോക്കാം. കടലമാവ് – 1 കപ്പ്, ബേക്കിംഗ് സോഡ- ഒരു നുള്ള്, ഉപ്പ് – ഒരു നുള്ള്, മഞ്ഞള്‍പ്പൊടി – ഒരു നുള്ള്, പഞ്ചസാര- ഒന്നരക്കപ്പ്, നെയ്യ്- മൂന്ന് ടീ സ്പൂണ്‍, കശുവണ്ടി – 10 എണ്ണം, ഉണക്കമുന്തിരി- 10 എണ്ണം, ഏലക്കായ- 3 എണ്ണം, വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്. തയ്യാറാകുന്ന വിധം എങ്ങനെ എന്ന് നോക്കാം. ആദ്യം അല്‍പം വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും ബേക്കിംഗ് സോഡയും ഇട്ട് കടലമാവ് മിക്‌സ് ചെയ്ത് എടുക്കുക. അതിന് ശേഷം ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഒരു…

Read More

അരി കഴുകിയ വെള്ളം കൊണ്ട് മുഖവും മുടിയും സംരക്ഷിക്കാം

അരി കഴുകിയ വെള്ളം കൊണ്ട് മുഖവും മുടിയും സംരക്ഷിക്കാം

ചർമ്മവും മുടിയും മനോഹരമാക്കുന്നതിന് അരി വെള്ളത്തിനുള്ള ഗുണങ്ങൾ പലതാണ്. ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലെ സ്ത്രീകൾ പരമ്പരാഗതമായി തുടർന്ന് പോരുന്ന ഈ സൗന്ദര്യ സംരക്ഷണ രീതിയാണിത്. ചർമത്തിനും മുടിക്കും നേരിടുന്ന പലവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിങ്ങൾക്ക്‌ അരി വെള്ളം ഉപയോഗിച്ചുള്ള ഉൽപന്നങ്ങൾ‌ തിരഞ്ഞെടുക്കാം. അതായത് ശരിയായ പി.എച്ച് ബാലൻസ് നിലനിർത്തിക്കൊണ്ട് അത് ചർമ്മത്തെയും മുടിയെയും ആരോഗ്യമുള്ളതാക്കുമെന്നത് പ്രത്യേകതയാണ്. അതിനാൽ ഇതിന്റെ അതിശയകരമായ ഗുണങ്ങൾ അറിയാൻ അടുക്കളയിൽ നിന്നു തന്നെ‌ പരീക്ഷിച്ച് തുടങ്ങാം. സൗന്ദര്യ വർദ്ധനവിന് ഉപയോഗിക്കുന്ന ഹെർബൽ ഉൽ‌പന്നങ്ങളായ ക്ലെൻസറുകൾ, ടോണറുകൾ, ക്രീമുകൾ എന്നിവയിൽ ചർമ്മത്തിനും മുടിക്കും ആരോഗ്യവും സൗന്ദര്യവും ഉറപ്പാക്കാൻ അരിവെള്ളം ഉപയോഗിക്കുന്നുണ്ട്. അരി വെള്ളം ചർമ്മത്തിെനെ ടോൺ ചെയ്ത് സുന്ദരമാക്കും. നിങ്ങളുടെ കവിളിന് തിളക്കം നൽകി മുഖത്തുണ്ടാകുന്ന തടിപ്പുകൾ എന്നിവ നീക്കും. ഒരു കപ്പ് അരി കഴുകി, ശേഷം കഴുകിയ അരിയിൽ നാല് കപ്പ് വെള്ളം…

Read More

പപ്പായ കഴിച്ചു തടി കുറയ്ക്കാം

പപ്പായ കഴിച്ചു തടി കുറയ്ക്കാം

നമ്മളിൽ പലരും ഒരു സാധരണ പഴമായി കണക്കാക്കുന്ന ഒന്നാണ് പപ്പായ.ന്യൂ ജനറേഷൻ അല്ലെങ്കിൽ വിദേശ പഴങ്ങളുടെ ഗ്ലാമർ പരിവേഷമൊന്നുമില്ലാത്തതിനാൽ പരിഗണന പൊതുവെ കുറവാണ്. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് പപ്പായയ്ക്ക്. നിങ്ങളുടെ അമിത ഭാരം ഉരുക്കി കളയാൻ പപ്പായ തന്നെ മതി. ഭാരം കുറയ്ക്കാനുള്ള വഴികളെല്ലാം പാതി വഴിയിൽ നിന്നു പോയവരാകും കൂടുതലും. തുടക്കത്തിലെ ആവേശം നിലനിർത്താൻ പലർക്കും കഴിയാറില്ല, പ്രത്യേകിച്ച് വ്യായാമങ്ങൾ ചെയ്യുന്ന കാര്യത്തിൽ. അതിനാൽ വലിയ അധ്വാനമില്ലാതെ തടി കുറയ്ക്കാനുള്ള വഴികളാണ് കൂടുതൽ പേരും അന്വേഷിക്കുന്നത്. ഇതിനായി പപ്പായ സഹായമാകുമെന്ന് തീർച്ചയാണ്. ആന്റി ഓക്സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ് പപ്പായ. കുറഞ്ഞ കലോറിയുള്ളതും ഫൈബർ സമ്പുഷ്ടവുമാണ് പപ്പായ. അതിനാൽ ശരീരഭാരം കുറയ്ക്കാൻ പപ്പായയ്ക്ക് വലിയ കഴിവുണ്ട്.ശരീരത്തിന് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നതോടൊപ്പം ദഹന സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ അത് പരിഹരിക്കാനും പപ്പായയുടെ ഉപയോഗം കൊണ്ട് സാധിക്കും….

Read More

സാനിറ്ററി നാപ്കിനുകളിൽ പതിയിരിക്കുന്ന ഈ അപകടം നിങ്ങൾക്കറിയാവോ?

സാനിറ്ററി നാപ്കിനുകളിൽ പതിയിരിക്കുന്ന ഈ അപകടം നിങ്ങൾക്കറിയാവോ?

സാനിറ്ററി നാപ്കിൻ കണ്ടു പിടിച്ചവർക്ക് മനസ്സിൽ നന്ദി പറയാത്തവർ കുറവായിരിക്കും.കാരണം ആർത്തവം പലർക്കും വേദന നിറഞ്ഞതാണ്. ബ്ലീഡിങ് എത്ര കൂടുതലാണെങ്കിലും കുറേ സമയത്തേക്കെങ്കിലും സുരക്ഷ നൽകുന്നതാണ് മിക്ക സാനിറ്ററി നാപ്കിനുകളും. എന്നാൽ ആർത്തവ സമയത്ത് കുറച്ചു കൂടി സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്ന മെൻസ്ട്രൽ കപ്പുകൾ ഇറങ്ങിയെങ്കിലും കൂടുതൽ പേരും അതുപയോഗിക്കാൻ മടിക്കുന്നവരാണ്. മാത്രമല്ല മിക്കവർക്കും ഏറ്റവും മികച്ചതെന്ന് തോന്നുന്നതും സാനിറ്ററി നാപ്കിനുകളാണ്. എന്നാൽ ഇവ ആരോഗ്യത്തിന് അത്ര നല്ലതാണോ? ചിന്തിക്കേണ്ടിയിരിക്കുന്നു. കാണാൻ മൃദുലവും സുഗന്ധം നിറഞ്ഞതുമാണ് വിവിധ കമ്പനികളുടെ സാനിറ്ററി നാപ്കിനുകൾ. എന്നാൽ ഇതിന് പിന്നിൽ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില വസ്തുതകൾ ഒളിഞ്ഞിരിപ്പുണ്ട്. സാനിറ്ററി നാപ്കിനുകൾ പരിസ്ഥിതിയ്ക്ക് ദോഷകരമാണെന്ന് എല്ലാവർക്കും അറിയാം. രാസ വസ്തുക്കളുടെ അളവും ഉപയോഗിക്കുന്ന മെറ്റീരിയലുകളുമാണ് ഇത് പ്രകൃതിയുടെ സ്വാഭാവികത ഇല്ലാതാക്കുന്നത്. അങ്ങനെയെങ്കിൽ സ്ത്രീകൾ ആർത്തവ വേളയിൽ തുടർച്ചയായ ദിവസങ്ങളിൽ ഇത് ശരീരത്തോട് ചേർത്ത്…

Read More

വെറും വയറ്റിൽ ചതച്ച നെല്ലിക്കയും, ലേശം മഞ്ഞളും

വെറും വയറ്റിൽ ചതച്ച നെല്ലിക്കയും, ലേശം മഞ്ഞളും

വെറുംവയറ്റില്‍ എന്തും പെട്ടെന്നു തന്നെ ശരീരത്തില്‍ പിടിക്കും എന്നാണ് പണ്ട് മുതലേ പറയുന്ന ഒരു കാര്യം. ഇതിനായിട്ടുള്ള ആരോഗ്യത്തിന് സഹായിക്കുന്ന നല്ല ശീലങ്ങള്‍ പലതുമുണ്ട്.വെറുവയറ്റില്‍ ആരോഗ്യത്തിനായി ചെയ്യാവുന്ന പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഒരു പച്ചനെല്ലിക്ക ചതച്ചതും അല്‍പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിയ്ക്കുക. പച്ചമഞ്ഞള്‍ ചതച്ചതായാലും മതിയാകും. ഇല്ലെങ്കിൽ മറ്റൊരു രീതിയിൽ തലേന്ന് ഒരു ഗ്ലാസ് വെള്ളത്തില്‍ പച്ച നെല്ലിക്ക ചതച്ചിടുക. രാവിലെ ഈ വെള്ളം ഊറ്റി ഇതില്‍ മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുക. പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒരു വഴിയാണ്. കൂടാതെ പല അസുഖങ്ങള്‍ക്കുമുള്ള മരുന്നും കൂടിയാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് നെല്ലിക്ക.വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടമാണ് നെല്ലിക്ക.ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പും, ചർമ്മത്തിനും,മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമാണ് ഈ നെല്ലിക്ക. ആന്റി ഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽത്സ്യം എന്നിവയൊക്കെ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും…

Read More