കേരളത്തില്‍ 1212 പേര്‍ക്കുകൂടി കോവിഡ്; മരണം 5

കേരളത്തില്‍ 1212 പേര്‍ക്കുകൂടി കോവിഡ്; മരണം 5

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 1212 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 880 പേര്‍ രോഗമുക്തി നേടി. ഇന്ന് 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതില്‍ ഉറവിടം അറിയാത്തത് 45 പേര്‍. വിദേശത്ത് നിന്ന് എത്തിയവര്‍ 59. മറ്റു സംസ്ഥാനങ്ങളില്‍ വന്നവര്‍ 64. ആരോഗ്യപ്രവര്‍ത്തകര്‍ 22. കഴിഞ്ഞ 24 മണിക്കൂറിനകം 28,664 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ഇന്ന് 5 മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ചാലിങ്കല്‍ സെവദേശി ഷംസുദ്ദീന്‍ (53), തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ് (50), എറണാകുളം അയ്യംപുഴയിലെ മറിയംകുട്ടി (77), കോട്ടയം കാരാപ്പുഴയിലെ ടി.കെ. വാസപ്പന്‍ (89), കാസര്‍കോട്ടെ ആദംകുഞ്ഞ് (67) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഇടുക്കിയിലെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അജിതനും (55) കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച് തിരുവനന്തപുരം…

Read More

എന്റെ ജീവിതത്തിലെ ഗ്രേറ്റസ്റ്റ് സ്ട്രെങ്ത് ഇവരൊക്കെയാണ്.. രഞ്ജിനി ഹരിദാസ് പറയുന്നു!

എന്റെ ജീവിതത്തിലെ ഗ്രേറ്റസ്റ്റ് സ്ട്രെങ്ത് ഇവരൊക്കെയാണ്.. രഞ്ജിനി ഹരിദാസ് പറയുന്നു!

അവതാരക എന്ന് കേൾക്കുമ്പോൾ ആദ്യം തന്നെ മലയാളികളുടെ മനസ്സിലേക്ക് കടന്നു വരുന്ന ഒരാളാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി, ആ ഷോയുടെ മുഖമായി മാറിയ രഞ്ജിനിയോട് അന്നും ഇന്നും ഒരേ ആരാധനയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ. മാത്രമല്ല ഇത്രയും കാലം യാതൊരു മാറ്റവും ഇല്ലാതെ ആരാധകർ മനസ്സിൽ പ്രതിഷ്ഠിച്ച മറ്റൊരു അവതാരക ഇല്ലെന്ന് തന്നെ രഞ്ജിനിയെ കുറിച്ച് പറയാൻ സാധിക്കും. ആരാധകരുടെ സംശയങ്ങൾക്ക് രഞ്ജിനി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നത്. തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നത്. എല്ലാത്തിനും കൂടെ ഉത്തരം നൽകാൻ സാധിക്കാത്തതു കൊണ്ട്, 25 ചോദ്യങ്ങൾക്ക് ഉള്ള മറുപടി നൽകാം എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിനി സംസാരിച്ചു തുടങ്ങിയത്. അച്ഛന്റെ ഓർമ്മകളെ കുറിച്ചും,ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ പ്രണയത്തെക്കുറിച്ചും,സംസാരിച്ച രഞ്ജിനി, ആദ്യമായി അച്ഛന്റെ ഫോട്ടോയും ആരാധകർക്കു…

Read More

കൊറോണയെ അതിജീവിക്കാൻ….താരങ്ങൾ ഒരുമിക്കുന്ന ‘ലോകം’ ടീസര്‍ പുറത്തിറങ്ങി

കൊറോണയെ അതിജീവിക്കാൻ….താരങ്ങൾ ഒരുമിക്കുന്ന ‘ലോകം’ ടീസര്‍ പുറത്തിറങ്ങി

കൊറോണയെ അതിജീവിക്കാൻ നാം ഏവരും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് കൊവിഡ് പ്രതിരോധ സന്ദേശവുമായി സംഗീത സംവിധായകനും ഗാനരചയിതാവും നടനുമായ ശബരീഷ് വര്‍മ തയ്യാറാക്കുന്ന മ്യൂസിക് വീഡിയോ ‘ലോകം’ എന്ന വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ടീസറില്‍ ദര്‍ശന രാജേന്ദ്രന്‍, അഹാന കൃഷ്ണ, സ്വാസിക, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, നോബി, ബാലു വര്‍ഗീസ്, ഗൗതമി നായര്‍, ഡിനോയ് പൗലോസ്, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, ചെമ്പന്‍ വിനോദ് ജോസ്,നിവിന്‍ പോളി, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരാണ് അണിനിരന്നിരിക്കുന്നത്‌. അതേസമയം ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശബരീഷ് വര്‍മയാണ്. ഒപ്പം പ്രകാശ് അലക്സ് പ്രോഗ്രാമിങും അജ്മൽ സാബു എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നു.

Read More

പതിവായി മുഖത്ത് രക്ത ചന്ദനം പുരട്ടിയാൽ….

പതിവായി മുഖത്ത് രക്ത ചന്ദനം പുരട്ടിയാൽ….

ദിനംപ്രതി അഴുക്ക്, മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളോട് പോരാടുകയാണ് നമ്മുടെ ചർമ്മം. ഇത്തരം പ്രതീകൂല ഘടകങ്ങള്‍ ചര്‍മ്മത്തിന് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.അതിനൊരു പരിഹാരമാണ് രക്ത ചന്ദനം. മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍, നിറം മങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങളുടെ ഒരു പരിഹാരം തന്നെയാണ് ഇത് വഴി നമുക്ക് ലഭിക്കുന്നത്. ഇത് പ്രധാനമായും ചര്‍മ്മസംരക്ഷണത്തിനും സൗന്ദര്യ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചുവരുന്നു.സുന്ദരവും തിളക്കമുള്ളതുമായ മുഖം നേടാനായി നിങ്ങള്‍ക്ക് രക്തചന്ദനം പല ചേരുവകളുമായും യോജിപ്പിച്ച് ഉപയോഗിക്കാം. വരണ്ട മുഖത്തിന് പരിഹാരമാണ് രക്തചന്ദനവും വെളിച്ചെണ്ണയും യോജിപ്പിച്ച് മുഖത്തു തേക്കുന്നത്. ഇത് മുഖത്തു പുരട്ടി 10-15 മിനിറ്റിനു ശേഷം മുഖം നന്നായി കഴുകുക. രക്തചന്ദനം ചര്‍മ്മകോശങ്ങള്‍ക്ക് പോഷണം നല്‍കാന്‍ സഹായിക്കുന്നു. രക്തചന്ദനത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് എണ്ണമയമുള്ള ചര്‍മ്മത്തില്‍ ഒരു മാസ്‌ക് രൂപത്തില്‍ പ്രയോഗിക്കാവുന്നതാണ്. ശേഷം ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ചര്‍മ്മ പ്രശ്‌നങ്ങളില്‍…

Read More

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക

പഴങ്ങളും പച്ചക്കറികളും നാണായി കഴുകി മാത്രം ഉപയോഗിക്കുന്നത്. അതെ അത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ഓരോ തവണയും ഏതെങ്കിലുമൊക്കെ പഴങ്ങളും പച്ചക്കറിയും കഴിക്കാൻ എടുക്കുമ്പോൾ അവ അണുവിമുക്തം ആണെന്ന് ഉറപ്പാക്കാനായി ശ്രദ്ധയോടെ ചെയ്യേണ്ട ചില മുൻകരുതലുകളും പൊതുവായ മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ട്. കൊറോണ വൈറസ് മഹാമാരിയുടെ ദിനങ്ങളിൽ നമുക്ക് കഴിക്കാൻ ആവശ്യമായ പഴങ്ങളും പച്ചക്കറികളുമൊക്കെ കൃത്യമായി അണുവിമുക്തമാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. രാജ്യത്തിൻ്റെ പല ഭാഗങ്ങളും പൂർണ്ണമായോ ഭാഗികമായോ അടച്ചിടേണ്ട അവസ്ഥയാണ് ഇന്നുള്ളത്. വൈറസ് പ്രതിരോധത്തിന് ഏറ്റവും ആദ്യം വേണ്ടത് സ്വയം കരുതൽ ആയതുകൊണ്ടുതന്നെ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ വളരെയധികം പ്രാധാനയം കൽപ്പിക്കേണ്ടതുണ്ട്. നിങ്ങൾ വാങ്ങുന്ന പലചരക്ക് വസ്തുവകകൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്നും അത് അണു രഹിതമാണെന്നും ഉറപ്പാക്കാനായി ചില നുറുങ്ങുകൾ പ്രയോഗിക്കേണ്ടതുണ്ട്. നിങ്ങൾ കഴിക്കാൻ ഉപയോഗിക്കുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴുകുന്നതിന് മുൻപ് നിങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് ഉറപ്പാക്കണം. ഓരോതവണ ഉൽപ്പന്നങ്ങൾ…

Read More

കൂർക്കം വലി അകറ്റാം ഈസി ആയി

കൂർക്കം വലി അകറ്റാം ഈസി ആയി

കൂർക്കം വലി അതൊരു പ്രശ്നം തന്നെയാണ്. അടുത്ത് കിടക്കുന്ന ആളുടെയോ അല്ലെങ്കിൽ ഒരേ മുറി പങ്കിടുന്നവരുടെയോ കൂർക്കംവലി കാരണം നമ്മുടെ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണ് അനുഭവപ്പെടാറ്. അത് തിരിച്ചും സംഭവിക്കാം. എന്നാൽ മറ്റൊരു വാസ്തവം എന്താന്നെനു വച്ചാൽ കൂർക്കം വലിയ്ക്കുന്നവർ അത് ഒരിക്കലും സമ്മതിച്ച് തരില്ല എന്നതാണ്. കൂർക്കംവലിയുടെ പേരിൽ പഴി കേൾക്കുന്നവർ നിരവധിയാണ് ‘ശല്യം’ എന്നാണ് മിക്കവരും ഇതിനെ വിളിക്കുന്നത് പോലും. എന്നാൽ ഈ ‘ശല്യത്തെ’ ഒരു ആരോഗ്യപ്രശ്നമായി കാണേണ്ടതാണ്. എന്തുകൊണ്ടാണ് കൂർക്കംവലി ഉണ്ടാകുന്നത്? അതാണ് ആദ്യം ചിന്തിക്കേണ്ടത്! ഉറങ്ങുമ്പോൾ ശ്വസനക്രിയയിൽ ഉണ്ടാകുന്ന തടസ്സം മൂലമാണ് ഈ കൂർക്കംവലി ഉണ്ടാകുന്നത്. ശ്വാസോച്ഛ്വാസം നടത്തുന്ന സമയത്ത് വായു കടന്നു പോകുന്ന വഴിയിൽ ഏതെങ്കിലും ഭാഗത്ത് ചെറിയ തടസ്സം ഉണ്ടായാൽ പോലും കൂർക്കംവലിയ്ക്ക് കാരണമാകും. ഇത് ഇല്ലാതാകണമെങ്കിൽ വായുവിന് തടസ്സങ്ങളില്ലാതെ ശ്വാസകോശത്തിൽ പ്രവേശിക്കാൻ കഴിയണം.ശ്വാസം പുറത്തേയ്ക്ക് പോകുമ്പോഴും തടസ്സങ്ങൾ…

Read More

ഓരോ പുഞ്ചിരിയിലും പത്ത് കാര്യങ്ങൾ

ഓരോ പുഞ്ചിരിയിലും പത്ത് കാര്യങ്ങൾ

മനസ്സിന് സന്തോഷം നൽകുന്ന ഏതെങ്കിലും കാര്യങ്ങൾ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന അനിയന്ത്രിതമായ പ്രതികരണമാണ് ഒരു പുഞ്ചിരി. ഇത്തരം പുഞ്ചിരികൾ നമ്മളെയും നമുക്കു ചുറ്റുപാടുള്ളവരേയും സന്തോഷ പൂർണമാക്കി തീർക്കും എന്നത് തീർച്ചയാണ്. ഏറ്റവും എളുപ്പത്തിൽ നൽകാവുന്ന ഒരു പുഞ്ചിരി കൊണ്ട് നമുക്ക് വിഷമിച്ചിരിക്കുന്ന ഒരാളെ ആശ്വസിപ്പിക്കാൻ പോലും സാധിക്കും. അതോടൊപ്പം കളങ്കമില്ലാത്ത ഓരോ പുഞ്ചിരിയും നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും സന്തോഷം പകരാൻ സഹായിക്കുന്നു. പുഞ്ചിരിയുടെ ശാസ്ത്രീയ വശങ്ങളും ഗുണങ്ങളുമെല്ലാം കണ്ടെത്താനായി എണ്ണമറ്റ പഠനങ്ങൾ നടക്കുന്നുണ്ട്. അതുപോലെ തന്നെ നിങ്ങളുടെയും മറ്റുള്ളവരുടെയും മാനസികാവസ്ഥയിൽ ഒരുപോലെ മികച്ച സ്വാധീനം ചെലുത്തിക്കൊണ്ട് ചുറ്റുപാടുമുള്ള അന്തരീക്ഷം ആശ്വാസ പൂർണ്ണമാക്കി തീർക്കുവാനും നിങ്ങളുടെ പുഞ്ചിരി പലർക്കും സഹായകമാകും. ഒരു പക്ഷേ ഇത്തരം പുഞ്ചിരികൾ യഥാർത്ഥ സന്തോഷത്തിന്റെ ഫലമായതോ അല്ലെങ്കിൽ വെറും അഭിനയമോ ഏതും ആകട്ടെ, ആളുകളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് നല്ലതല്ലേ! പുഞ്ചിരിക്ക്…

Read More

രോഗപ്രതിരോധ ശേഷിക്ക് ഈ ഭക്ഷണങ്ങളെല്ലാം

രോഗപ്രതിരോധ ശേഷിക്ക് ഈ ഭക്ഷണങ്ങളെല്ലാം

കൊവിഡ് 19 ലോകം മുഴുവന്‍ വ്യാപിച്ച സ്ഥിതിക്ക് രോഗത്തെ പ്രതിരോധിക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് രോഗപ്രതിരോധ ശേഷി തന്നെയാണ്. ഒരു നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന സമയമാണ് ഇത്. നല്ല പ്രതിരോധശേഷി നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. അണുബാധകള്‍, രോഗങ്ങള്‍ എന്നിവ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഇവ ഗുണം ചെയ്യും. നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചേക്കാവുന്ന ചില ഭക്ഷണങ്ങളുണ്ട്. അത് എന്തൊക്കെയാണ് നോക്കാം. വിറ്റാമിന്‍ സി അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഇപ്പോള്‍ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നല്ല പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഉയര്‍ന്ന വിറ്റാമിന്‍ സി നിങ്ങളില്‍ ഉന്മേഷം, ജലാംശം നിലനിര്‍ത്തുന്നതിനും, തണുപ്പിക്കല്‍ എന്നിവയാണ്. ആരോഗ്യത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എപ്പോഴും മികച്ചത് തന്നെയാണ് ഇത്. അതുപോലെ തന്നെയാണ് തണ്ണിമത്തനും വെള്ളരിക്കയും കൂടുതലും…

Read More

മെലിഞ്ഞവർ വിഷമിക്കണ്ട: തടി കൂടാൻ വഴിയുണ്ട്

മെലിഞ്ഞവർ വിഷമിക്കണ്ട: തടി കൂടാൻ വഴിയുണ്ട്

നിങ്ങൾ ഭാര കുറവുമൂലം വിഷമിക്കുന്നവരാണോ? കൃത്യമായ ശരീരഭാരം ഇല്ലാത്തത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും പല പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്യുന്നു. നിങ്ങള്‍ അമിതഭാരമുള്ളവരാണോ, ഭാരം കുറവാണോ, ആരോഗ്യകരമായ ഭാരമുണ്ടോ എന്നൊക്കെ നിര്‍ണ്ണയിക്കാന്‍ ബി.എം.ഐ കണക്കാക്കി മനസ്സിലാക്കാവുന്നതാണ്. എന്നാൽ നിങ്ങള്‍ക്ക് ആരോഗ്യകരമായ ഭാരം ഇല്ലെങ്കില്‍ അതിന് പല കാരണങ്ങളുമുണ്ട്. ഉയര്‍ന്ന ഉപാപചയമുള്ള പലരും മെലിഞ്ഞിരിക്കുന്നവരാണ്. വലിയ കലോറി ഭക്ഷണം കഴിച്ചാലും ശരീരഭാരം മാറ്റമില്ലാതെ തന്നെ ഇവർ നിലനില്‍ക്കുന്നു. കുടുംബ ചരിത്രമുള്ള ചിലര്‍ ജനിക്കുന്നത് സ്വാഭാവികമായും നേര്‍ത്തതും കുറഞ്ഞ ബിഎംഐ ഉള്ളതുമായ ജീനുകളോടെയാണ്. ജോഗിംഗ്, ഓട്ടം, നീന്തല്‍, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള കായിക വിനോദങ്ങള്‍ എന്നിവ പോലുള്ള ഉയര്‍ന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍ പതിവായി നടത്തുന്ന ആളുകളും ഭാരം കുറഞ്ഞവരായിരിക്കും. ഒരു വ്യക്തിക്ക് ചില ആരോഗ്യ അവസ്ഥകളോ രോഗങ്ങളോ ഉണ്ടെങ്കില്‍ അവര്‍ക്ക് ഭാരം കുറഞ്ഞെന്നുവരാം. ഭാരക്കുറവിനു കാരണങ്ങള്‍ നിരാധിയാണ്. നിരന്തരമായ സമ്മര്‍ദ്ദത്തില്‍ കഴിയുന്ന…

Read More

കൺപീലികൾ വളരണോ? എങ്കിൽ ഇവ ശീലമാക്കൂ

കൺപീലികൾ വളരണോ? എങ്കിൽ ഇവ ശീലമാക്കൂ

നല്ല വിരിഞ്ഞ കൺപീലികൾ ഉള്ളത് നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കണ്‍പീലി ഇല്ലാത്തവരാണെങ്കിലോ? ഇതിനായി വിപണിയിൽ ധാരാളം മാർഗ്ഗങ്ങൾ ഉണ്ട് ഇതിനു പരിഹാരമായി. കണ്‍പീലികളുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് ഒന്നിലധികം വഴികളുണ്ട്. നിങ്ങള്‍ക്ക് അവശ്യ എണ്ണകള്‍ ഉപയോഗിക്കാനും കണ്‌പോളകള്‍ മസാജ് ചെയ്യാനും മേക്കപ്പില്‍ നിന്ന് ഇടവേള നല്‍കാനും എല്ലാം ഇതിലൂടെ കഴിയും. മാത്രമുള്ള ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് കണ്‍പീലിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്നതാണ്. കണ്‍പീലികള്‍ക്ക് ആവശ്യമായ വിറ്റാമിനുകള്‍ നിങ്ങളുടെ ശരീരത്തിന് നല്‍കുന്നതിന് ഏറ്റവും സഹായിക്കുന്നത് ഭക്ഷണങ്ങള്‍ തന്നെയാണ്. അതിലൊരു ആഹാരമാണ് മുട്ട.മുട്ടയില്‍ പ്രോട്ടീന്‍ വളരെയധികം കൂടുതലാണ്. മുടിയും കണ്‍പീലികളും കെരാറ്റിന്‍ അടങ്ങിയതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിന് ശരിയായ അളവിലുള്ള അമിനോ ആസിഡുകള്‍ കെരാറ്റിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ കണ്‍പീലികള്‍ ശക്തവും നീളമുള്ളതുമാക്കി മാറ്റുന്നുണ്ട്. മറ്റൊന്നാണ് കശുവണ്ടിപരിപ്പ്….

Read More