മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ ഹാസ്യ താരങ്ങളില്‍ ഒരാളാണ് പാഷാണം ഷാജി. ബിഗ്ഗ്ബോസ് മത്സരത്തിൽ നിന്ന് പുറത്ത് വന്നതിനുശേഷം നടന് പാഷാണം ഷാജി ഒരു യൂട്യബ് ചാനല്‍ തുടങ്ങിയിരുന്നു. വേറിട്ട സ്ഥലങ്ങളില്‍ നിന്നും പാചക വീഡിയോസുമായി ഷാജിയും ഭാര്യ രശ്മിയും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള ഒരു ചിത്രമായിരുന്നു ഷാജി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. തന്റെ ഭാര്യയായ രശ്മിയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന വ്യക്തിയാണ് പാഷാണം ഷാജി. എന്നാല്‍ വിവാഹിതനായി നില്ക്കുന്നൊരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം ഷാജി പുറത്ത് വിട്ടത്. മാത്രമല്ല ചിത്രത്തിന് താഴെ പ്രത്യേകമായൊരു ക്യാപ്ഷന്‍ ഇല്ലായിരുന്നു. അതേസമയം ഇന്നലെയാണ് ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള പാഷാണം ഷാജി വൈറലായി മാറിയത്. ചിത്രത്തില്‍ വിവാഹം കഴിഞ്ഞ് പൂമാലയൊക്കെ ഇട്ട് കയ്യിൽ ഒരു ബൊക്കെയും…
Read MoreDay: August 11, 2020
നിങ്ങളുടെ ഹോർമോണുകൾ അപകടത്തിലാണോ? ചില സൂചനകൾ ഇതാ
പലരേയും പല വിധത്തിലാണ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ബാധിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ ഇത് പല വിധത്തിലാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും. എന്നാല്‍ ചില ആളുകള്‍ അത് മനസ്സിലാക്കുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളായിട്ടുണ്ടാവും. ഇവര്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്നു നോക്കാം. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാക്കുന്ന ഇത്തരം മാറ്റങ്ങള്‍ക്ക് പിന്നില്‍ ഹോര്‍മോണ്‍ മാറ്റങ്ങളാണ് എന്നുള്ളതാണ് സത്യം. നിങ്ങളില്‍ എന്തെങ്കിലും തരത്തില്‍ മാനസികമായും ശാരീരികമായും മാറ്റങ്ങള്‍ വരുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഓർക്കേണ്ട മറ്റൊരു കാര്യമുണ്ട്. ശരീരം പലപ്പോഴും ഇത്തരത്തിലുള്ള മാറ്റങ്ങൾ അനുഭവപ്പെട്ടാൽ ശരീരത്തിനുള്ളിൽ ഇരുന്നു കൊണ്ട് തന്നെ അവയെ റകടുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് പരാജയപ്പെട്ട് പോയേക്കാം. നിങ്ങളുടെ തലയോട്ടിയിലെ ഭാഗത്ത് മുടി നഷ്ടപ്പെടുകയും വളരെയധികം കൊഴിയുകയും ചെയ്യുന്നുണ്ട് എങ്കിൽ അത് ഒരു കാരണമാണ്. അതായത് മുടി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്…
Read Moreഅൽപ്പം കാപ്പി പൊടിയും, കുറച്ചേറെ സൗന്ദര്യവും
മുഖം വെളുക്കാനായി പരീക്ഷണങ്ങൾ നിരവധി നടത്തുന്നവരാണ് നാം. അതിനായി ഇനി പുറത്തെവിടെയും പോകണ്ട. പകരം അടുക്കളയിൽ പോയാൽ മതി. തിളക്കമാര്‍ന്ന മുഖം ലഭിക്കാനുള്ള ഏറ്റവും നല്ല വഴി, കാപ്പി പൊടി ഉപയോഗിക്കുക എന്നതാണ്. ഒരു ഫേസ്പാക്ക് ആയി ഇത് ഉപയോഗിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി പൊടി, ഒന്നര ടേബിള്‍സ്പൂണ്‍ പാൽ,(തിളപ്പിക്കാത്ത പാൽ) എന്നിവ യോജിപ്പിച്ച്, മുഖം വൃത്തിയായി കഴികിയതിനുശേഷം മുഖത്ത് പുരട്ടുക.15-20 മിനിറ്റ് വരെ ഇത് ഉണങ്ങാന്‍ വിടുക. ശേഷം 1-2 മിനിറ്റ് തണുത്ത വെള്ളത്തില്‍ കഴുകി മുഖം മസാജ് ചെയ്യുക. ഇത് മുഖത്ത് നിന്ന് ചര്‍മ്മത്തിലെ കോശങ്ങളെ പുറംതള്ളുകയും മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. ഈ ഫേസ് പായ്ക്ക് നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ മറ്റൊരു രീതിയിൽ 1 ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍, ഒരു…
Read Moreഫോൺ വിളിക്കുമ്പോൾ ഏർപ്പെടുത്തിയിരുന്ന കൊവിഡ് ബോധവത്കരണ സന്ദേശങ്ങൾ നിർത്തി ബിഎസ്എൻഎൽ.
ഫോൺ വിളിക്കുന്ന സമയത്ത് ഏർപ്പെടുത്തിയിരുന്ന കൊവിഡ് ബോധവത്കരണ സന്ദേശങ്ങൾ നിർത്തി ബിഎസ്എൻഎൽ. ദുരന്ത സാഹചര്യങ്ങളിൽ പ്രയാസമുണ്ടാക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മെട്രോ വാർത്ത ഓൺലൈനിൽ വാർത്ത പ്രസിദ്ധികരിച്ചിരുന്നു. അത്യാവശ്യങ്ങൾക്കായി വിളിക്കുമ്പോൾ മിനിറ്റുകൾ നീണ്ട സന്ദേശം വിലപ്പെട്ട സമയം നഷ്ടമാക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. ആംബുലൻസിന് വിളിക്കുമ്പോൾപോലും ഇതാണ് കേൾക്കുക. ഇത് വിലപ്പെട്ട ജീവനുകൾ നഷ്ടമാവാൻ കാരണമായേക്കാമെന്നും പരാതി ഉയർന്നിരുന്നു. കൊവിഡ് വ്യാപിച്ച സഹാചര്യത്തിൽ കേന്ദ്ര നിർദേശപ്രകാരമാണ് ഇത്തരത്തിൽ ബോധവത്കരണ സന്ദേശം ഏർപ്പെടുത്തിയത്. ബിഎസ്എൻഎൽ കേന്ദ്രത്തിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് അറിയിപ്പ് നിർത്തിയത്.
Read Moreആദ്യ കോവിഡ് വാക്സിന് റഷ്യ പുറത്തിറക്കി
ലോകം ഒന്നടങ്കം കോവിഡ് വാക്സിന് വികസിപ്പിച്ചെടുക്കാനുള്ള ഓട്ടത്തിനിടയില്‍, റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുതിന് കോവിഡ് വാക്സിന് ഔദ്യോഗികമായി പുറത്തിറക്കി. ലോകത്തിലെ ആദ്യ കോവിഡ് വാക്സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്തെന്നും തന്റെ പെണ്മക്കളില് ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും പുതിന് പ്രഖ്യാപിച്ചു. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുതിന് വാക്സിന്റെ പ്രഖ്യാപനം നടത്തിയത്. കൊറോണ വൈറസില്‍നിന്ന് ശാശ്വത പ്രതിരോധശേഷി വാഗ്ദാനം ചെയ്യുമെന്ന് തങ്ങളുടെ വാക്സിന് പരിശോധനയില്‍ തെളിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും പുതിന് നന്ദി അറിയിച്ചു. ഇത് ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ‘ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്സിന് വിധേയമായിട്ടുണ്ട്. തന്റെ രണ്ട് പെണ്മക്കളില് ഒരാള്‍ക്ക് വാക്സിന് ലഭിച്ചു. അവള് സുഖമായിരിക്കുന്നു.’ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. വാക്സിന്റെ രജിസ്ട്രേഷന് വ്യവസ്ഥകളോടെയാണ്. ഉത്പാദനം നടക്കുമ്പോള്‍ തന്നെ പരീക്ഷണങ്ങള്‍…
Read Moreകരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനങ്ങള്‍ അറിയിച്ച് നടൻ സൂര്യ
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനങ്ങള്‍ അറിയിച്ച് നടന് സൂര്യ. കനത്ത മഴയിലും കോവിഡ് ആശങ്കള്‍ക്കിടയിലും സ്വന്തം ജീവന് പണയംവെച്ച് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് വലിയ അഭിനന്ദനങ്ങളാണ് പലരിൽ നിന്നും ലഭിച്ചത്. ദേശീയ മാധ്യമങ്ങളും മലപ്പുറത്തെ പുകഴ്ത്തി വാർത്തകൾ നൽകിയിരുന്നു. ഇതിനിടയിലാണ് തമിഴിലെ സൂപ്പർസ്റ്റാർ സൂര്യയും മലപ്പുറത്തുക്കാർക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട് അറിയിച്ചാണ് സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.”ദുഃഖാര്‍ത്തരായ കുടുംബങ്ങള്‍ക്ക് അനുശോചനങ്ങള്‍, പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ, മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട്, പൈലറ്റുമാരോട് ആദരവ്” എന്നാണ് സൂര്യയുടെ ട്വീറ്റ്.
Read Moreഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ
ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ. പാരമ്പര്യ സ്വത്തിൽ മകനെപ്പോലെ മകൾക്കും തുല്യഅവകാശമുണ്ടെന്ന് കോടതി വിധിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണന നൽകുന്ന പിന്തുടർച്ചാവകാശ നിയമഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. അച്ഛൻ ജീവനോടെയുള്ള പെൺമക്കൾക്കേ സ്വത്തിൽ അവകാശം ഉള്ളൂവെന്ന പഴയ വിധിയാണ് സുപ്രീംകോടതി തിരുത്തിയത്. 2005 സെപ്റ്റംബറിൽ നിയമം നിലവിൽ വന്ന കാലം മുതൽ തന്നെ സ്വത്തിൽ അവകാശം നൽകുന്നതാണ് നിയമഭേദഗതി. ഭേദഗതി നിലവിൽ വന്നപ്പോൾ അച്ഛൻ ജീവിച്ചിരുന്നോ എന്നത് വിഷയമല്ല. പിതാവിന്റെ സ്വത്തിന് മകനൊപ്പം മകൾക്കും തുല്യ അവകാശമുണ്ട്. മകൾ ജീവിച്ചിരുന്നില്ലെങ്കിലും അവരുടെ കുട്ടികൾക്ക് അവരുടെ ഭാഗം അവകാശപ്പെടാം എന്നും കോടതി ഉത്തരവിൽ പറയുന്നു.
Read Moreഗ്രീന്‍ ടീ പുരട്ടി സൗന്ദര്യം കൂട്ടാം
ഗ്രീന്‍ ടീ പുരട്ടി സൗന്ദര്യം കൂട്ടാം. എങ്ങനെ ആണെന്നല്ല! ഇതു നല്കുന്ന സൗന്ദര്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. ഒപ്പം ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനു മികച്ചതാണ് ഗ്രീന്‍ടീ, ഒപ്പം സൗന്ദര്യം കൂട്ടാനും സാധിക്കും. ആന്റിഓക്സിഡന്റുകൾ ശരീരത്തിൽ എത്ര കൂടുന്നുവോ, അത്രയും കുറവായിരിക്കും നിങ്ങൾക്ക് ചർമ്മ സംബന്ധമായ പ്രശ്നങ്ങളും അസുഖങ്ങളും. സൂര്യതാപം പോലെയുള്ള പ്രശ്നങ്ങൾ ചർമ്മത്തിൽ ഉണ്ടായാൽ, അത് ചർമ്മകോശങ്ങൾ നശിക്കുന്നതിന് കാരണമാകുന്നു. ഇവ നിയന്ത്രിക്കുന്നതിന് ഗ്രീന്‍ടീ സഹായിക്കും. ഗ്രീന്‍ ടീയും, മഞ്ഞളും,കലര്‍ത്തി ഫേസ് പായ്ക്കുണ്ടാക്കാം. ഗ്രീൻ ടീ ചതച്ച്, അതിലേക്ക് രണ്ട് നുള്ള് മഞ്ഞൾ ചേർക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെള്ളക്കടല പൊടിച്ചത് ചേർക്കുക. ശേഷം, കുറച്ച് വെള്ളം ചേർത്ത് ഈ ചേരുവകൾ നന്നായി യോജിപ്പിച്ച്, കുഴമ്പ് പരുവത്തിൽ ആക്കി ഇത് നിങ്ങളുടെ മുഖത്ത് തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം മുഖം കഴുകി വൃത്തിയാക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത…
Read Moreഅത്യാധുനിക അന്തര്‍വാഹിനികള്‍ ഇന്ത്യയില്‍ നിര്‍മിക്കും
വിദേശ കമ്പനികളുടെ സഹകരണത്തോടെ തദ്ദേശീമായി ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ കൂടി നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. 42,000 കോടിയുടെ പ്രതിരോധ പദ്ധതിയാണ് ഇത്. മറ്റ് കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും കണ്ണില്‍ പെടാതെ സഞ്ചരിക്കാനുള്ള സ്റ്റെല്‍ത്ത് സംവിധാനങ്ങള്‍ അടങ്ങിയ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനാണ് പ്രതിരോധ മന്ത്രാലയം പദ്ധയിടുന്നത്. അന്തര്‍വാഹിനി നിര്‍മാണത്തിന് അടുത്ത മാസം ടെന്‍ഡര്‍ പുറപ്പെടുവിക്കും. പ്രോജക്ട് 75ഐ എന്ന് പേരിട്ടിരിക്കുന്ന അന്തര്‍വാഹിനി നിര്‍മാണത്തിന് പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള മസഗോണ്‍ ഡോക്ക്സ് ലിമിറ്റഡ്, സ്വകാര്യ കപ്പല്‍ നിര്‍മാതാക്കളായ എല്‍ ആന്‍ഡ് ടി എന്നീ കമ്പനികളില്‍ നിന്നാണ് താത്പര്യപത്രം ക്ഷിണിക്കുക. ആയുധങ്ങളുടെ തദ്ദേശവത്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 2017-ല്‍ തയ്യാറാക്കിയ സ്ട്രാറ്റജിക് പാര്‍ടണര്‍ഷിപ്പ് പോളിസി പ്രകാരമാണ് അന്തര്‍വാഹിനി നിര്‍മിക്കുക. ഈ നയപ്രകാരം നടപ്പിലാകാന്‍ പോകുന്ന ആദ്യ പദ്ധതിയാണ് ഇതെന്നതും മറ്റൊരു സവിശേഷതയാണ്. താത്പര്യപത്രം അയച്ചുകഴിഞ്ഞാല്‍ ഈ കമ്പനികള്‍ക്ക് പ്രതിരോധമന്ത്രാലയം നേരത്തെ തയ്യാറാക്കിയിട്ടുള്ള പട്ടികയിലുള്ള കമ്പനികളില്‍…
Read Moreപ്രതീക്ഷയോടെ മലയാള സിനിമയിൽ നവാഗതർ ഒരുമിക്കുന്ന ’18+’
ഓരോ വര്‍ഷവും നിരവധി പരീക്ഷണ ചിത്രങ്ങൾ ധാരാളമായി ഇറങ്ങാറുണ്ട്. ആ കൂട്ടത്തിൽ ഇതാ പുതിയൊരു ചിത്രം കൂടി എത്തുകയാണ്. ’18+’ എന്ന് പേര് നൽകിയിരിക്കുന്ന ‘ഡ്രീം ബിഗ്ഗ് അമിഗോസിന്റെ’ ബാനറിൽ എ.കെ വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുൻ ജ്യോതി എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍-ഡ്രാമ ചിത്രമാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. “18+”എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയിൽ ഒന്നാണ്, പൂർണ്ണമായും ഒരു നടനെ കേന്ദ്രീകരിച്ച് നിർമ്മിക്കുന്നു എന്നുള്ളത്. ഒപ്പം, മലയാളത്തിൽ ഇതുവരെയും പരീക്ഷിക്കാത്ത പുതിയ അവതരണ ശെെലി ഒരുക്കാനുള്ള ശ്രമമാണെന്നാണ് അണിയറപ്രവർത്തകര്‍ ഈ ചിത്രത്തെ സംബന്ധിച്ച് പറയുന്നത്. മലയാളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാ പ്രവർത്തകരാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഛായാഗ്രഹണം ഷാനിസ് മുഹമ്മദ്, സംഗീതം സഞ്ജയ് പ്രസന്നന്, എഡിറ്റിംങ് അര്ജ്ജുന് സുരേഷ്, ഗാനരചന ഭാവന സത്യകുമാര്‍, പ്രൊഡക്ഷന്‍ ഡിസെെന്‍…
Read More