ഇന്ന് 1184 പേർക്ക് കോവിഡ്, ഏഴ് മരണം; 784 പേർക്ക് രോഗമുക്തി

ഇന്ന് 1184 പേർക്ക് കോവിഡ്, ഏഴ് മരണം; 784 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി ഉറവിടമറിയാത്ത 114 കേസുകളുണ്ട്. 956 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരാണ് രോഗമുക്തി നേടിയത്. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 73 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ 41 പേരാണ്. കോവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, കൊല്ലം 41, തൃശ്ശൂർ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4.

Read More

സാരിയില്‍ അതി സുന്ദരിയായി താരം ; പ്രശസ്ത സീരിയല്‍ താരം സ്വാസികയുടെ ഫോട്ടോ ഷൂട്ട് വൈറല്‍

സാരിയില്‍ അതി സുന്ദരിയായി താരം ; പ്രശസ്ത സീരിയല്‍ താരം സ്വാസികയുടെ ഫോട്ടോ ഷൂട്ട് വൈറല്‍

ഫോട്ടോ ഷൂട്ടിന്റെ പിന്നാലെയാണ് ഒട്ടുമിക്ക താരങ്ങളും. ഇപ്പോഴിതാ പ്രശസ്ത സീരിയല്‍ താരം സ്വാസികയുടെ ഫോട്ടോഷൂട്ടും. മറ്റുള്ള ഫോട്ടോഷൂട്ടില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ആരാധാകരുടെ നിരവധി കമന്റുകളും ഫോട്ടോയെ തേടിയെത്തിയിട്ടുണ്ട്. സാരിയില്‍ ഫോട്ടോഷൂട്ട് ചെയ്യാറുള്ള സ്വാസിക ഇതിലും സാരിയില്‍ തന്നെയാണ് തിളങ്ങിയിരിക്കുന്നത്. സീത എന്ന സീരിയലിന് ശേഷമാണ് സ്വാസികക്ക് ഒരുപാട് ആരാധകരുണ്ടായത്. തമിഴ് ചിത്രമായ വൈഗയിലൂടെ അഭിനയരംഗത്തേക്ക് സ്വാസിക വരുന്നത്. പൂജ വിജയ് എന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമയില്‍ വന്ന ശേഷം സ്വാസിക എന്ന പേര് സ്വീകരിക്കുകയായിരുന്നു. കട്ടപ്പനയിലെ ഋതിക്‌റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി തുടങ്ങിയ സിനിമകളിലെ സ്വാസികയുടെ വേഷങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു

Read More

ഫെയ്‌സ്ബുക്ക് ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം

ഫെയ്‌സ്ബുക്ക് ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം

കാലിഫോര്‍ണിയ ആസ്ഥാനമായി 16 വര്‍ഷങ്ങള്‍ക്കു മുമ്പ് (ഫെബ്രു 4, 2004) ആഗോളതലത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഫെയ്‌സ്ബുക്ക്  കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി. വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ അധികമായി നല്‍കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി ”സര്‍ക്കാരിന്റേയും ആരോഗ്യ വിദഗ്ധരുടേയും മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കാര്യങ്ങളെക്കുറിച്ചുള്ള ആഗസ്റ്റ് ആറിന് നടന്ന  ആഭ്യന്തര  ചര്‍ച്ചകളില്‍ നിന്നാണ്  ഫേസ്ബുക്ക് അധികൃതര്‍  ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. 2021 ജൂലൈ വരെ സ്വന്തം വീട്ടില്‍ നിന്ന് ജോലി തുടരാന്‍ ഞങ്ങള്‍ ജീവനക്കാരെ അനുവദിക്കുന്നു,” ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു . 2021 ജൂണ്‍ വരെ ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫബെറ്റും അറിയിച്ചിരുന്നു. ജീവനക്കാര്‍ക്ക് എത്ര നാള്‍ വേണമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന നിലപാടിലാണ്…

Read More

സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി

സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം തള്ളിയത്. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്‌നയ്ക്ക് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി സ്വപ്‌ന സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായതില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. യു.എ.പി.എ അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. സ്വപ്‌നയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തു.  നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കവേ സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ഐഎയോട് കോടതി ചോദിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍ഐഎ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.  അതേസമയം കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്. സ്വപ്‌നയുടെ ചില മൊഴികളുമായി ബന്ധപ്പെട്ട രേഖകള്‍ മാത്രമാണ് ഹാജരാക്കാന്‍ സാധിച്ചതെന്നും മറ്റ് തെളിവുകളില്ലെന്നും അവര്‍ വാദിച്ചിരുന്നു. ജൂലൈ അഞ്ചിനാണ് സ്വര്‍ണം പിടികൂടുന്നതെന്നും ഒമ്പതാം…

Read More

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയില്‍; പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കും

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയില്‍; പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. 136.35 അടിയാണ് ഡാമിലെ നിലവിൽ ജലനിരപ്പ്. ഇതോടെ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കും. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ഡാം തുറന്നുവിടണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ജാഗ്രതാനിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കും. 500 കുടുംബങ്ങളിലെ 1700 ഓളം ആളുകളെയാണ് മാറ്റുക. വണ്ടിപ്പെരിയാര്‍, വള്ളക്കടവ് മുതല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുക. നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138 അടി ആവുന്ന മുറയ്ക്ക് വെള്ളം പെരിയാറിലേക്ക് തുറന്നുവിടണമെന്ന് കേന്ദ്ര ജലകമ്മിഷനും ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്തരത്തിൽ ഒരു നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാടിന് കത്ത് നല്‍കുകയും ചെയ്തു. ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പും തമിഴ്‌നാട് സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറില്‍…

Read More