മണ്ണിടിച്ചില്‍; നാലു സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

മണ്ണിടിച്ചില്‍; നാലു സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ശക്തമായ മഴയില്‍ കൊങ്കണ്‍ പാതയില്‍ കൂടൂതല്‍ സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ നാലു സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം-ലോക്മാന്യതിലക് പ്രതിദിന ട്രെയിന്‍ (06346), ലോക്മാന്യതിലക്-തിരുവനന്തപുരം സ്പെഷ്യല്‍ (06345) എന്നീ സര്‍വീസുകളാണ് ഇന്ന് മുതല്‍ 20 വരെ റദ്ദാക്കിയത്. ന്യൂഡല്‍ഹി-തിരുവനന്തപുരം രാജധാനി ട്രൈവീക്ക്ലി സൂപ്പര്‍ഫാസ്റ്റ് (02432) ഇന്ന് മുതല്‍ 18 വരെയും തിരുവനന്തപുരം-ന്യൂഡല്‍ഹി രാജധാനി (02341) സ്പെഷ്യല്‍ 11 മുതല്‍ 20 വരെയും സര്‍വീസ് നടത്തില്ല. കൊങ്കണ്‍ വഴിയുള്ള നാലു സ്പെഷ്യല്‍ ട്രെയിനുകള്‍ ഈ മാസം 20 വരെ വഴിതിരിച്ചുവിടും. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് പ്രതിദിന സ്പെഷ്യല്‍ ട്രെയിന്‍ (02617), ഈ ട്രെയിനിന്റെ മടക്ക സര്‍വീസ് (02618) എന്നിവ മഡ്ഗാവ്-പന്‍വേല്‍-കല്യാണ്‍ ജംക്ഷന്‍ വഴിയും നിസാമുദ്ദീന്‍-എറണാകുളം തുരന്തോ പ്രതിവാര ട്രെയിന്‍ (02284) 8, 15 തീയതികളിലും എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ സ്പെഷ്യല്‍ (02283) 11, 18 തീയതികളിലും ജോലര്‍പേട്ടെ ജങ്ഷന്‍-പൂനെ…

Read More

സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 1420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1715 പേര്‍ രോഗമുക്തരായി. 4 പേര്‍ മരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍, കോഴിക്കോട് വെള്ളിമലയിലെ സുലൈഖ(67), കൊല്ലത്ത് കിളിക്കല്ലൂരിലെ ചെല്ലപ്പന്‍ (60), ആലപ്പുഴ പാണാവള്ളിയെലെ പുരുഷോത്തമന്‍ (87) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 92പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് 485 പേര്‍ക്ക് രോഗം ബാധിച്ചു. അതില്‍ 435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം. ഇന്ന് 787 പേര്‍ക്ക് ഇവിടെ രോഗം ഭേദമായി. പോസിറ്റീവ് ആയവര്‍, ജില്ല…

Read More

ശരീര ഭാരം കുറയ്ക്കാൻ ജീരക വെള്ളം

ശരീര ഭാരം കുറയ്ക്കാൻ ജീരക വെള്ളം

ശരീര ഭാരം കുറയ്ക്കാൻ ഒരുപാട് മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് പല ആളുകളും. ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കിയും, ഭക്ഷണ ക്രമത്തിൽ നിയന്ത്രണങ്ങൾ വരുത്തിയും, വ്യായാമങ്ങൾ പലതും മാറി മാറി ചെയ്തും അങ്ങനെ എത്രയെത്ര പരീക്ഷണങ്ങൾ ചെയ്താണ് പലരും അമിത വണ്ണം കുറയ്ക്കൻ നോക്കുന്നത്. ദിവസവും ജീരക വെള്ളം കുടിച്ചാൽ മതി. മറ്റുള്ള വിദ്യകളെ പോലെ കാര്യമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാകാത്ത ഒന്നാണ് ഇത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ജീരകം ചേർത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്. ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളെയും ഒക്കെ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇനി ജീരകവെള്ളം മതി. വാസ്തവത്തിൽ, വ്യായാമത്തിനൊപ്പം ജീരക വെള്ളം പതിവായി കുടിക്കുകയാണങ്കിൽ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലുമുള്ള കൊഴുപ്പ് വളരെ എളുപ്പത്തിൽ ഉരുക്കി കളയാൻ സാധിക്കും. പലതരത്തിലുള്ള ആൻറി ഓക്സിഡൻന്റുകൾ ജീരക വെള്ളത്തിൽ…

Read More

സ്നേഹനിധിയായ ഞങ്ങളുടെ സാഠേ, ആര്‍ക്കും എന്ത് സഹായത്തിനും ഓടിയെത്തും!… കണ്ണീരണിഞ്ഞ് മാതാപിതാക്കള്‍

സ്നേഹനിധിയായ ഞങ്ങളുടെ സാഠേ, ആര്‍ക്കും എന്ത് സഹായത്തിനും ഓടിയെത്തും!… കണ്ണീരണിഞ്ഞ് മാതാപിതാക്കള്‍

സ്വജീവന്‍ ത്യജിച്ചും ആയിരങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന ധീരനായ പൈലറ്റിന് അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുകയാണ് കേരളക്കര. കരിപ്പൂര്‍ വിമാനാപകടത്തില്‍ ജീവന്‍ വെടിഞ്ഞ പൈലറ്റ് ക്യാപ്റ്റന്‍ ഡിവി സാഠേയുടെ ഓര്‍മകള്‍ ജനമനസുകളില്‍ ദീപ്തം. ഇപ്പോഴിതാ കുടുംബത്തിന്റെ സ്നേഹവും വിട്ടെറിഞ്ഞ് മരണത്തിലേക്ക് മറഞ്ഞ സാഠേയെ കണ്ണീരോടെ ഓര്‍ക്കുകയാണ് അച്ഛനും അമ്മയും. മകന്‍ സ്നേഹനിധിയായിരുന്നുവെന്നും എപ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ ഓടിയെത്തുമായിരുന്നുവെന്നും കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെയുടെ മാതാപിതാക്കള്‍. അവന്‍ എന്നും അധ്യാപകര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്ന് അമ്മ നീല സാഠേയും പറഞ്ഞു. ക്യാപ്റ്റന്‍ സാഠേയുമൊത്തുള്ള അവസാന ഫോണ്‍ സംഭാഷത്തെയാണ് ബന്ധുവായ നിലേഷ് സാഠേ ഓര്‍ത്തെടുത്തത്. ”ഒരാഴ്ച മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. എല്ലാ തവണയുമെന്ന പോലെ നര്‍മ്മവും സരസവും ആയിരുന്നു ആ സംഭാഷണവും. വന്ദേ ഭാരത് മിഷനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള നമ്മുടെ നാട്ടുകാരെ തിരികെ…

Read More

സര്‍ക്കാരുകള്‍ കേള്‍ക്കാനാണ്!.. ദയവായി ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ സന്ദേശം തല്‍ക്കാലത്തേക്കെങ്കിലും ഒഴിവാക്കണം, ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയമായിരിക്കാം ഇതു കൊണ്ടു നഷ്ടപ്പെടുന്നതെന്ന് ഷെയ്ന്‍ നിഗം

സര്‍ക്കാരുകള്‍ കേള്‍ക്കാനാണ്!.. ദയവായി ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ സന്ദേശം തല്‍ക്കാലത്തേക്കെങ്കിലും ഒഴിവാക്കണം, ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയമായിരിക്കാം ഇതു കൊണ്ടു നഷ്ടപ്പെടുന്നതെന്ന് ഷെയ്ന്‍ നിഗം

ഫോണ്‍ വിളിക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്ന കൊറോണ ജാഗ്രതാ സന്ദേശം കുറച്ചു കാലത്തേക്കെങ്കിലും ഒഴിവാക്കണമെന്ന അഭിപ്രായവുമായി നടന്‍ ഷെയ്ന്‍ നിഗം. കേരളം മറ്റൊരു പ്രളയഭീതിയിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഫോണ്‍കോളുകള്‍ വേഗത്തില്‍ ലഭിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ റെക്കോര്‍ഡ് ചെയ്തുവച്ച കോവിഡ് സന്ദേശം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെടുത്താമെന്ന് ഷെയ്ന്‍ പറയുന്നു. ‘സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു.കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്ബോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആരാധകരും ഷെയ്ന്റെ അഭിപ്രായത്തോടു പൂര്‍ണമായും യോജിച്ചു. പ്രളയകാലത്ത് കോവിഡ് സന്ദേശങ്ങള്‍ ഒഴിവാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള സന്ദേശങ്ങള്‍….

Read More

വെറും വയറ്റില്‍ ഈ വെള്ളം കുടിക്കൂ….

വെറും വയറ്റില്‍ ഈ വെള്ളം കുടിക്കൂ….

ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെ നീളുന്ന ഒരു പാനീയമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. രാവിലെ ഉറക്കമുണർന്നയുടനെ തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? തേനും നാരങ്ങാനീരും ഒരു ഗ്ലാസ് ഇളംചൂടുള്ള വെള്ളത്തോടൊപ്പം ചേർത്ത് ദിവസവും കുടിക്കുന്നത് ശീലമാക്കിയാൽ നിങ്ങളുടെ ആരോഗ്യ സ്ഥിതിയിൽ നിരവധി മാറ്റങ്ങൾ സംഭവിക്കും. മാത്രമല്ല, ദഹന പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കുന്ന ഏറ്റവും ആരോഗ്യകരമായ പോംവഴിയും കൂടിയാണിത്. തേൻ-നാരങ്ങ പാനീയം ശരീരത്തിലെ മെറ്റബോളിസത്തിന്റെ തോത് വർദ്ധിപ്പിച്ചു കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ വയറിന് ഇത് മിക്കപ്പോഴും പൂർണ്ണത അനുഭവപ്പെടുത്തുകയും അതുവഴി മികച്ച രീതിയിൽ ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നു. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിക്കുന്നത് രീതി പരിഗണിക്കുക. ഇത് ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്നും വിഷവസ്തുക്കളിൽ നിന്നുമെല്ലാം നിങ്ങളെ…

Read More

ഏതൊക്കെയാണ് നാച്ചുറൽ ബ്ലീച്ചുകൾ

ഏതൊക്കെയാണ് നാച്ചുറൽ ബ്ലീച്ചുകൾ

നാമെല്ലാവരും ചര്‍മത്തിന് നിറം വയ്ക്കുവാന്‍ പ്രയോഗിക്കുന്ന ഒരു വഴിയാണ് ബ്ലീച്ച്. പക്ഷെ എല്ലാവരും കെമിക്കലുകള്‍ അടങ്ങിയ ബ്ലീച്ചുകളാണ് ഉപയോഗിക്കാറുള്ളത്. പക്ഷെ കെമിക്കലുകള്‍ ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും ചർമ്മ സംബന്ധമായ പല അസുഖങ്ങള്‍ക്കും വഴിയൊരുക്കും. എന്നാൽ, ഈ കെമിക്കലുകൾ ഉപയോഗിക്കാതെ തന്നെ നമ്മുടെ അടുക്കളയിലെ പല കൂട്ടുകളും ഉപയോഗിച്ച്‌ നമുക്ക് നമ്മുടെ സൗന്ദര്യം കൂട്ടാൻ സാധിക്കും. യാതൊരു ദോഷം വരുത്തതുമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇങ്ങനെയുള്ള ഒരു നാച്വറല്‍ ബ്ലീച്ചിനെ കുറിച്ചക്കറിയാം നമുക്ക്. വെളിച്ചെണ്ണയും,കൂട്ടത്തിൽ ഉപ്പും കലര്‍ത്തിയ നാച്വറല്‍ ബ്ലീച്ചാണിത്. വളരെ എളുപ്പത്തില്‍ നമുക്കു തന്നെ തയ്യാറാക്കാവുന്ന ഒന്നാണിത്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ മുഖത്തിന് നിറം നല്‍കുന്നു. മുഖത്തിന് മോയിസ്ചറൈസറായി പ്രവര്‍ത്തിക്കുന്ന ഒന്നു കൂടിയാണ് ഇത്. മുഖത്തിന് നിറവും ചെറുപ്പവുമെല്ലാം നല്‍കുന്ന വെളിച്ചെണ്ണ, മുഖത്തെ ചുളിവുകള്‍ നീക്കാന്‍ പ്രധാനപ്പെട്ടൊരു വഴിയാണ് ഇത്. ബ്ലീച്ചിംഗ് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്…

Read More

നട്സ് ഏത് വെള്ളത്തിൽ കുതിർക്കണം

നട്സ് ഏത് വെള്ളത്തിൽ കുതിർക്കണം

നട്സ് ഏത് വെള്ളത്തിൽ കുതിർക്കണം എന്ന സംശയം എല്ലാവർക്കും ഉണ്ടാകും. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നട്‌സ് കഴിക്കുന്നത്. ഇത് കൊച്ചു കുഞ്ഞുങ്ങള്‍ക്കൊഴികെ ഏതു പ്രായക്കാര്‍ക്കും ആരോഗ്യകരവുമാണ്. ആയുര്‍വേദ വിധി പ്രകാരവും നട്‌സ് ഏറെ ആരോഗ്യകരമായ ഭക്ഷണ വസ്തുക്കളില്‍ പെടുന്ന ഒന്നാണ്. മാത്രമല്ല, ശരീരത്തിനും ചര്‍മത്തിനും മുടിയ്ക്കും ഏറെ ഗുണമാണ്. ഒപ്പം വയറിന്റെ ആരോഗ്യത്തിനും കുടല്‍ ആരോഗ്യത്തിനുമെല്ലാം മികച്ചവയാണ്. കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസഫറസ്, പ്രോട്ടീന്‍ തുടങ്ങിയ പലതും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഒപ്പം നാരുകള്‍, മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടു തന്നെ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും ഇവയില്‍ നിന്നും ലഭ്യമാണ്. നട്‌സ് പൊതുവേ കുതിര്‍ത്തി കഴിയ്ക്കണമെന്നാണ് പറയുന്നത്. ഇതിനു പ്രത്യേകിച്ചു കാരണവുമുണ്ട്. ഇവ കുതിര്‍ത്തി കഴിയ്ക്കുന്നതിനാല്‍ തന്നെ ദഹനം…

Read More

മുടി വളരാൻ ഹെയർ സ്‌ക്രബ് തയ്യാറാക്കിയാലോ?

മുടി വളരാൻ ഹെയർ സ്‌ക്രബ് തയ്യാറാക്കിയാലോ?

മുടി വളരാൻ നിരവധി പൊടി കൈകളും മറ്റുമൊക്കെ പരീക്ഷിക്കുന്നവരാണ് നാം ഏവരും. അത് ചിലർക്ക് നല്ല രീതിയിലും ചിലർക്ക് മോശം രീതിയിലും അത് ബലവത്താകുന്നു. എന്നാൽ തീർത്തും ദോഷകരമല്ലാത്ത രീതിയിൽ ചില സ്‌ക്രബറുകൾ തലയിൽ ഉപയോഗിക്കാനും മുടി വളരാനുമായി നമുക്കൊന്നു പരീക്ഷിച്ചു നോക്കിയാലോ? ഒന്നാമതായി പറയാനുള്ളത് ഓട്സിനെ പറ്റിയാണ്. കഴിക്കാൻ മാത്രമല്ല മുടിക്കും ഓട്സ് നല്ലതാണ്. ഓട്‌സ് കൊണ്ട് ഹെയര്‍ സ്‌ക്രബുകള്‍ തയ്യാറാക്കാം. ബ്രൗണ്‍ ഷുഗര്‍, ഹെയര്‍ കണ്ടീഷണര്‍, ഓട്‌സ് പൊടിച്ചത്,എന്നിവ ചേർത്ത് യോജിപ്പിച്ച് ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്ത് പത്തു മിനിറ്റു ശേഷം ഷാംപൂ കൊണ്ടു കഴുകി കളയാം. വേറൊരു രീതിയിൽ 2 ടേബിള്‍ സ്പൂണ്‍ ഓട്‌സ് പൊടിച്ചതില്‍ ഒരു വലിയ സ്പൂണ്‍ വെള്ളം, രണ്ട് വലിയ സ്പൂണ്‍ വൈറ്റ് വിനീഗർ, ഒലീവ് ഓയില്‍ വലിയ സ്പൂണ്‍ എന്നിവ കലര്‍ത്തിയും മുടിയില്‍ മസാജ് ചെയ്യാം. മൂന്നാമതായി…

Read More