കരിപ്പൂരിൽ റൺവേയിൽ നിന്ന് തെന്നിമാറി വിമാനം താഴേക്ക് പതിച്ചു; പൈലറ്റടക്കം 19 പേർ മരിച്ചു

കരിപ്പൂരിൽ റൺവേയിൽ നിന്ന് തെന്നിമാറി വിമാനം താഴേക്ക് പതിച്ചു; പൈലറ്റടക്കം 19 പേർ മരിച്ചു

കരിപ്പൂർ: കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവെയിൽ നിന്നും തെന്നിമാറി വലിയ അപകടം. പൈലറ്റ് ക്യാപ്റ്റൻ ദീപക് ഡി വി സാത്തെ, സഹപൈലറ്റ് അഖിലേഷ് എന്നിവർ ഉൾപ്പെടെ 19 പേർ മരിച്ചു. 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 191 യാത്രക്കാരുമായി വന്ന 1344 ദുബായ് – കോഴിക്കോട് എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. വിമാനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. യാത്രക്കാരിൽ 175 മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ഇവർക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. കനത്തമഴയെ തുടർന്നാണ് അപകടമെന്നാണ് സൂചന. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. ഫയർ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരെ…

Read More

കരിപ്പൂരില്‍ ദുബായ് വിമാനം 35 അടി താഴ്ചയിലേക്കു വീണു; രണ്ടായി പിളര്‍ന്നു, രണ്ടു പേര്‍ മരിച്ചു

കരിപ്പൂരില്‍ ദുബായ് വിമാനം 35 അടി താഴ്ചയിലേക്കു വീണു; രണ്ടായി പിളര്‍ന്നു, രണ്ടു പേര്‍ മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ച് രണ്ടായി പിളര്‍ന്നു. ദുബായില്‍നിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്-കോഴിക്കോട് വിമാനം രാത്രി 7.45-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ 175 മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണ്. ഇവര്‍ക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. അപകടത്തില്‍ രണ്ട് സ്ത്രീ യാത്രക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പൈലറ്റും അപകടത്തില്‍ മരിച്ചതായാണ് സൂചന. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. 190 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 174 മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമായിരുന്നു. വിമാനത്തില്‍ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. റണ്‍വേയില്‍ നിന്നും താഴേക്ക് വീണതെന്നാണു ലഭ്യമായ വിവരം. പൈലറ്റ് മരിച്ചതായാണു ഇപ്പോള്‍ കിട്ടുന്ന വിവരം….

Read More

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്കു കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്കു കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 1251 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 1061 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്ത 73 കേസുകളുണ്ട്. 814 പേര്‍ക്ക് രോഗമുക്തി.

Read More

‘കുറുപ്പ്’;സിനിമയ്‍ക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും രംഗത്ത്

‘കുറുപ്പ്’;സിനിമയ്‍ക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും രംഗത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം കുറുപ്പ് ടീസർ അടുത്തിടെയാണ് പുറത്തിറങ്ങിയിരുന്നത്. ഒപ്പം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ടീസറും ലൊക്കേഷൻ ചിത്രങ്ങളുമൊക്കെ പുറത്തിറങ്ങിയിരുന്നു. സിനിമയുടെ ടീസര്‍ ദുൽഖര്‍ സൽമാന്‍റെ പിറന്നാള്‍ ദിനത്തിൽ പുറത്തിറങ്ങിയത്തിനു പിന്നാലെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിനാൽ കൊല്ലപ്പെട്ട ഫിലിം റെപ്രസന്‍റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും. കേരളത്തിൽ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയായി അറിയപ്പെടുന്നയാളാണ് സുകുമാരക്കുറുപ്പ്. ഇയാളുടെ ജീവിത കഥ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്ന വാർത്ത പുറത്ത് വന്നതിനു പിന്നാലെയാണ് സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തങ്ങള്‍ക്ക് കാണണമെന്നും, സുകുമാരക്കുറുപ്പിനെ പുകഴ്ത്തുന്നതോ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ കാര്യങ്ങളൊന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ചാക്കോയുടെ ഭാര്യയും മകനും ദുല്‍ഖര്‍ സല്‍മാനു വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മാത്രമല്ല, കുറുപ്പ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആരും തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലായെന്നും, ചാക്കോയുടെ ജീവിതത്തെ കുറിച്ച് ചോദിച്ചറിയുകയോ അത് ചിത്രീകരിക്കുന്നതിനുള്ള…

Read More

ഉറങ്ങുന്നതിനു മുൻപ് പാദം കഴുകണം എന്ന് പറയുന്നതിന് പിന്നിൽ…..

ഉറങ്ങുന്നതിനു മുൻപ് പാദം കഴുകണം എന്ന് പറയുന്നതിന് പിന്നിൽ…..

നമ്മുടെ പല ജീവിത ശൈലികളും രീതികളും നല്ല ആരോഗ്യത്തിനെ സഹായിക്കുന്ന ഒന്നാണ്. ഇതിൽ പലതും പണ്ട് മുതലേ നമ്മുടെ കാരണവന്മാർ പറഞ്ഞു തന്നതുമാണ്. വൃത്തിഹീനമായ ശരീരം രോഗാണുക്കളുടെ കൂടാരമായിരിക്കും. പണ്ടു കാലം മുതല്‍ തന്നെ പറഞ്ഞു കേള്‍ക്കുന്ന വൃത്തി ശൈലികളിൽ ഒന്നിൽ പ്രധാനപ്പെട്ട ഒന്നാണ് ഉറങ്ങുന്നതിനു മുൻപ് കാല്‍ കഴുകണം എന്നത്. പാദത്തില്‍ അഴുക്കു വച്ചു കിടക്കാന്‍ പാടില്ലെന്നാണ് പണ്ടുള്ളവർ പറയുന്നത്. ഇതിൽ ശരിക്കും എന്തെങ്കിലും യാഥാർഥ്യമുണ്ടോ എന്ന് നാം ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. ആയുർവേദത്തിൽ ഇതിനെ പറ്റി പ്രത്യേകമായി പരാമർശിക്കുന്നുണ്ട്. ആയുര്‍വേദത്തിലെ അഗ്നി എന്ന ഘടകവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് പാദം. പാദം കഴുകുന്നതിലൂടെ അഗ്നി കെടുന്നു എന്നാണ് പറയുന്നത്. ശരീരത്തിന്റെ താപനില നിയന്ത്രിച്ചു നിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. മാത്രമല്ല, താപനില വര്‍ദ്ധിയ്ക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. അതേസമയം, പാദത്തില്‍ പള്‍സ് പോയന്റുകൾ അടങ്ങിയിട്ടുണ്ട്. ഒപ്പം ധാരാളം…

Read More

ഇടുക്കി മണ്ണിടിച്ചില്‍: മൊബൈല്‍ മെഡിക്കല്‍ സംഘത്തേയും ആംബുലന്‍സുകളേയും അയച്ചു

ഇടുക്കി മണ്ണിടിച്ചില്‍: മൊബൈല്‍ മെഡിക്കല്‍ സംഘത്തേയും ആംബുലന്‍സുകളേയും അയച്ചു

തിരുവനന്തപുരം: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുന്നെന്നും മന്ത്രി പറഞ്ഞു.

Read More

ഇടുക്കി മണ്ണിടിച്ചില്‍: പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു

ഇടുക്കി മണ്ണിടിച്ചില്‍: പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു

തിരുവനന്തപുരം: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ മൊബൈല്‍ മെഡിക്കല്‍ സംഘത്തിന് പുറമേയാണ് ഈ മെഡിക്കല്‍ സംഘത്തെ അയയ്ക്കുന്നത്. സംഭവ സ്ഥലത്തേക്ക് 15 ആംബുലന്‍സുകളും അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുന്നതാണ്. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

ഉലുവ ഉപയോഗിച്ച് കൊണ്ട് പ്രമേഹം ഇല്ലാതാക്കാം

ഉലുവ ഉപയോഗിച്ച് കൊണ്ട് പ്രമേഹം ഇല്ലാതാക്കാം

ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പ്രമേഹവും അതിനോടനുബന്ധിച്ചുള്ള രോഗങ്ങളും. ഒരു പ്രായം കഴിഞ്ഞവരേയാണ് പണ്ടുള്ള കാലങ്ങളിൽ പ്രമേഹം ബാധിക്കുക. എന്നാൽ, ഇപ്പോഴത്തെ കാലത്ത് അങ്ങനെയല്ല. ഭക്ഷണ രീതികൾ, ജീവിത ശൈലികൾ തുടങ്ങിയവയെല്ലാം ഇതിനൊരു കാരണമാണ്. ഒരിക്കല്‍ വന്നാല്‍ പിന്നെ പൂർണ്ണമായും മാറ്റുന്നതിൽ അസാധ്യമായ കാര്യമാണ് പ്രമേഹം. ഇംഗ്ലീഷ് മരുന്നുകളുടെ സഹായം കൂടാതെ ചില വീട്ടു വൈദ്യങ്ങള്‍ ഉപയോഗിച്ച് പ്രമേഹത്തെ ചെറുക്കാൻ സഹായിക്കും. ഇതിനായുള്ള ഒരുത്തമ മരുന്നാണ് ഉലുവ. പ്രമേഹം വന്നു തുടങ്ങുന്നവരോട് ഉലുവ കഴിയ്ക്കാന്‍ സാധാരണയായി പറയാറുണ്ട്. ഇത് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ഒപ്പം തടി കുറയ്ക്കാനും സഹായിക്കും. ഉലുവയിലെ കയ്പാണ് ഉലുവയെ പ്രമേഹ മരുന്നാക്കുന്നതും. പല രീതിയിലും ഉലുവ പ്രമേഹത്തിനു മരുന്നായി ഉപയോഗിയ്ക്കാം. 50 ഗ്രാം വരെ വെറും വയറ്റില്‍ ഉലുവ…

Read More

ആറളം വന്യജീവി സങ്കേതം

ആറളം വന്യജീവി സങ്കേതം

ആറളം വന്യജീവി സങ്കേതംകണ്ണൂരിലേക്ക് കാഴ്ചകള്‍ കാണാനെത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് ആറളം വന്യജീവി സങ്കേതം. പ്രകൃതിയെ സ്നേഹിക്കുന്ന ആരും ആറളത്തേക്ക് പോകാന്‍ മറക്കരുത്. ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് നിന്ന് തലശ്ശേരികൂത്തുപറമ്പ് വഴിയാണ് ആറളത്തേക്ക് പോകാനാകുക.പുഴകളുടെ നാട് എന്ന അര്‍ഥത്തിലാണ് ആറളം (ആറിന്റെ അളം) എന്നു പേര് വന്നത്. വടക്കുകിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്കുപടിഞ്ഞാറ് ആറളം പുഴയാലും കാല്‍ത്തളയിടപ്പെട്ട പ്രകൃതിരമണീയമായ സ്ഥലമാണ് ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്കിനാല്‍ ഫലഭൂയിഷ്ഠമായ മനോഹര ഭൂപ്രദേശമാണിത്. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി രുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നുണ്ട്.55 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ആറളം വന്യജീവിസങ്കേതം വ്യാപിച്ചുകിടക്കുന്നത്. പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ഈ വനമേഖലയുടെ അതിരുകള്‍ ആറളം, കൊട്ടിയൂര്‍,…

Read More

ആവിപിടിക്കാൻ ഉപ്പും മഞ്ഞളും പ്രയോഗം

ആവിപിടിക്കാൻ ഉപ്പും മഞ്ഞളും പ്രയോഗം

പല രോഗങ്ങള്‍ക്കും ആവി പിടിയ്ക്കുന്നത് നല്ലൊരു പരിഹാര മാർഗ്ഗമാണ്. തൊണ്ട വേദന, മൂക്കടപ്പ്, ജലദോഷം, സൈനസൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതേറെ നല്ലതാണ്. ആവിപ്പിടിക്കുന്നതു മൂലം രോഗം ശമിപ്പിക്കാതെ അതിനായുള്ള രോഗപരിഹാരത്തിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. മുഖത്ത് ആവി പിടിയ്ക്കുന്നത് മുഖചര്‍മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. പുട്ടു കുടമോ, ഇടുങ്ങിയ കഴുത്തുള്ള പാത്രമോ നമുക്ക് അവിപ്പിയ്ക്കാൻ എടുക്കാവുന്നതാണ്. ഒപ്പം ആവി പിടിക്കുന്ന കൂട്ടത്തിൽ ചില പ്രത്യേക വസ്തുക്കൾ ഇട്ടാൽ ഗുണം അതിലേറെയാണ് . നല്ലൊരു ആവിപിടിക്കുന്ന രീതിയാണ് ഇന്ന് നാം ഇവിടെ അറിയാൻ പോകുന്നത്‌. ഉപ്പ് അല്ലെങ്കില്‍ മഞ്ഞള്‍പ്പൊടി ആവി പിടിയ്ക്കുന്ന വെള്ളത്തില്‍ ഇട്ട് ആവി പിടിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ നൽകും. ഇവയ്ക്കു രണ്ടിലും ആന്റി ബാക്റ്റീരിയൽ ഗുണങ്ങളാണുളളത്. അര ടീസ്പൂണ്‍ ഉപ്പ് 2 ഗ്ലാസ് വെളളത്തില്‍ അല്ലെങ്കില്‍1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയോ ചേര്‍ത്ത് ആവി പിടിയ്ക്കാം. ഇങ്ങനെ ഉപ്പിട്ട് ആവി…

Read More