കേരളത്തില്‍ മഴ കനക്കും; കേരളം ഉള്‍പ്പെടെ ആറിടത്ത് പ്രളയ മുന്നറിയിപ്പ്

കേരളത്തില്‍ മഴ കനക്കും; കേരളം ഉള്‍പ്പെടെ ആറിടത്ത് പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മിഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മിഷന്‍ പുറത്തിറക്കിയ സ്പെഷ്യല്‍ ഫ്‌ലഡ് അഡൈ്വസറിയില്‍ പറയുന്നു. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലു ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് ജില്ലയിലെ ഭവാനി നദിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരും. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കര്‍ണാടകയില്‍ മഴ തീവ്രമായ…

Read More

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 33 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി…

Read More

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 104 പേര്‍ക്ക് കോവിഡ്; തീവ്രരോഗവ്യാപനം, വന്‍ ആശങ്ക

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 104 പേര്‍ക്ക് കോവിഡ്; തീവ്രരോഗവ്യാപനം, വന്‍ ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അഞ്ചുതെങ്ങ് ലാര്‍ജ് കോവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം. 443 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച അഞ്ചു തെങ്ങില്‍ നടത്തിയ പരിശോധനയില്‍ 50 ല്‍ 32 പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു. ബുധനാഴ്ച 50 പേരെ പരിശോധിച്ചപ്പോള്‍ 16 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണു കൂടുതല്‍ പരിശോധന നടത്താനുള്ള തീരുമാനം എടുത്തത്. ഇന്ന് ആറ് കേന്ദ്രങ്ങളിലായി 443 പേരെയാണു പരിശോധിച്ചത്. ഇതിലാണ് 104 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. ഏകദേശം 25,000 ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു തീരദേശ പഞ്ചായത്താണ് അഞ്ചുതെങ്ങ്. നിലവില്‍ ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുള്ള ഇടമാണ് അഞ്ചുതെങ്ങ്. എന്നിട്ടും അഞ്ചുതെങ്ങില്‍ പരിശോധനയുടെ എണ്ണം വളരെ കുറവാണ്. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങില്‍ രണ്ടു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ജൂഡി ഇഗ്‌നേഷ്യസ്, പോള്‍ ജോസഫ് എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ…

Read More

ചർമ്മ കാന്തി കൂട്ടുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണ്

ചർമ്മ കാന്തി കൂട്ടുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണ്

മനോഹരമായ ചർമ്മം ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. പാടുകളും കലകളും ഇല്ലാത്ത മൃദുത്വമാർന്ന ചർമ്മത്തിനായി നാം പല വഴികളാണ് തിരഞ്ഞെടുക്കുന്നത്. അതിനായി വിപണിയിൽ ലഭിക്കുന്ന വില കൂടിയ സൗന്ദര്യ വർധക വസ്തുക്കളെല്ലാം ഒരു മടിയും കൂടാതെ വാങ്ങി ഉപയോഗിക്കുന്നവരാണ് നാം. മാത്രമല്ല ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മനോഹരമായ ചർമ്മം നൽകുമെന്ന കാര്യം നമുക്കറിയാമല്ലോ! മനോഹരമായ ചർമ്മം ഉണ്ടാകുവാൻ സഹായിക്കുന്ന ഭക്ഷണങ്ങൾക്കായി തിരഞ്ഞ് നിങ്ങൾ മടുത്തുവെങ്കിൽ, ഇനി നിങ്ങൾക്ക് ആ തിരച്ചിൽ അവസാനിപ്പിക്കാം. ഒരു ഭക്ഷണപ്രിയൻ അല്ലെങ്കിലും നിങ്ങളുടെ മുഖത്തും ചർമ്മത്തിലും തിളക്കം ഉറപ്പാക്കുന്ന ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഇവിടെയുണ്ട്. അതൊലൊന്നാണ് ചോക്ലേറ്റ്. അമിത വണ്ണം ഉണ്ടാകുമെന്ന ഭയം കാരണം പല ആളുകളും ചോക്ലേറ്റ് കഴിക്കുന്നത് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ മനോഹരമായ ചർമ്മ സ്ഥിതി ലഭിക്കാൻ ചോക്ലേറ്റ് സഹായിക്കുമെന്ന കാര്യം എത്രപേർക്കറിയാം? ചോക്ലേറ്റ് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും ചർമ്മം ഉറച്ചതും…

Read More

മത്തങ്ങ കൊണ്ടൊരു ഫേസ്‌പാക്ക് പരീക്ഷിച്ചാലോ?

മത്തങ്ങ കൊണ്ടൊരു ഫേസ്‌പാക്ക് പരീക്ഷിച്ചാലോ?

ലോക്ക് ഡൗൺ കാലത്ത് ആരോഗ്യത്തോടൊപ്പം സൗന്ദര്യ സംരക്ഷണത്തിലും ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് പലരും. അവർക്കായി ഒരു പുതിയ ഫേസ് പാക്ക് പരിചയപ്പെടുത്തകയാണിവിടെ. പ്രകൃതിദത്തമായ പഴങ്ങളും പച്ചക്കറികളുമെല്ലാം പലരുടെയും മുഖത്ത് സൗന്ദര്യ കൂട്ടുകളായി ഉപയോഗിക്കാറുണ്ട്. എന്നാൽ അധികമാരും ശ്രദ്ധിക്കാതെയുള്ള ഒരു വലിയ സൗന്ദര്യ രഹസ്യം നമ്മുടെ അടുക്കളയിൽ ഒളിഞ്ഞിരിപ്പുണ്ട്. മറ്റൊന്നുമല്ല അതാണ് മത്തങ്ങ! ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, എന്നിവയുടെ ഉറവിടമാന് മത്തങ്ങ. ചര്‍മ്മത്തെ മൃദുവാക്കാനും സ്വാഭാവിക തിളക്കം നൽകാനും മത്തങ്ങയ്ക്ക് സാധിക്കും. മുഖത്തിന്റെ സൗന്ദര്യം മാത്രമല്ല, മുടി വളർച്ച ഉൾപ്പെടെയുള്ളവയ്ക്ക് ഏറെ ഉപയോഗപ്രദമാണ് മത്തങ്ങ. മത്തങ്ങയുടെ തൊലി കളഞ്ഞു പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് ഉപയോഗിക്കുകയാണെങ്കിൽ മുഖത്തെ കരുവാളിപ്പും കുരുക്കളും എല്ലാം അകറ്റി തിളക്കം ലഭിക്കും. ഈ മത്തങ്ങാ പേസ്റ്റിലേക്ക് ഒരു കാല്‍ ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത്, അല്‍പം തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡർ വിനീഗര്‍…

Read More

മാതള തൊലി ഉപയോഗിച്ച് സൗന്ദര്യം സംരക്ഷിച്ചലോ?

മാതള തൊലി ഉപയോഗിച്ച് സൗന്ദര്യം സംരക്ഷിച്ചലോ?

എല്ലാ തരം പഴങ്ങളും നമ്മെ ആരോഗ്യത്തോടെ നിലനിർത്തുകയും ചർമ്മത്തെ ആഴത്തിൽ പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അതിൽ തന്നെ ആയുർവേദ പ്രകാരം നിരവധി പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി വ്യാപകമായി ഉപയോഗിക്കുന്ന ഒരു പഴമായി മാതളനാരങ്ങയെ പരിഗണിക്കുന്നു. ധാതുക്കൾ, നാരുകൾ, വിറ്റാമിൻ എ, സി, ഇ,ഫോളിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ, എന്നിവയാൽ സമ്പുഷ്ടമാണ് മാതളം. കൂടാതെ ഇതിൽ ഒരുപാട് ഔഷധ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, നമ്മുടെ ശരീരഭാരം കുറയ്ക്കാനും വയറ്റിലെ പ്രശ്നങ്ങൾക്കും സന്ധി വേദനയ്ക്കും ഏറെ ഫലപ്രദമാണ് മാതളം. ഒരു മാതളനാരങ്ങ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിനും ഏറെ നല്ലതാണ്. മങ്ങിയതും വരണ്ടതുമായ ചർമ്മത്തിൽ ജലാംശം പകരുകയും പോഷിപ്പിക്കുകയും ചെയ്യുന്ന ഒരത്യപൂർവ്വ ഫലമാണ് മാതളം. ധാരാളം ഗുണങ്ങൾ ഉള്ള മാതളനാരങ്ങ ഉപയോഗിച്ച് വീട്ടിൽ തന്നെ ചില ലളിതമായ പരിഹാരങ്ങൾ ചെയ്ത് നിങ്ങൾക്ക് അവയുടെ ഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ചർമ്മത്തിന്റെ…

Read More

വെള്ളരിക്ക നീര് ദിവസവും മുഖത്ത് പുരട്ടിയാൽ

വെള്ളരിക്ക നീര് ദിവസവും മുഖത്ത് പുരട്ടിയാൽ

ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളും, ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ എ, ബി1, സി, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ഉൾപ്പെടുന്ന ഒന്നാണ് വെള്ളരിക്ക. ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന വീക്കത്തെ കുറച്ചു കൊണ്ട് എല്ലായ്പ്പോഴും ജലാംശം ഉള്ളതാക്കി നിലനിർത്താനും മുഖത്തിനു തിളക്കം നൽകാനുമെല്ലാം സഹായിക്കുന്നു. ഇതിന്റെ നീരെടുത്ത് ദിവസവും മുഖത്തു പുരട്ടിയാല്‍ തന്നെ കാര്യമായ ഗുണങ്ങളുണ്ടാകും. മുഖത്തെ ചുളിവുകൾ അകറ്റുന്നതിന് ഇത് ഏറെ സഹായിക്കുന്നു. ചര്‍മ്മത്തില്‍ ചുളിവു വീഴുന്നതും ചര്‍മം അയഞ്ഞു തൂങ്ങുന്നതിനും ഇതു മുഖത്തു പുരട്ടുന്നത് നല്ലതാണ്. കണ്ണിനടിയിലെ കറുപ്പൊഴിവാക്കാന്‍ ഏറ്റവും മികച്ച നല്ലൊരു പ്രതിവിധിയാണ് ഇത്. ദിവസവും അല്‍പകാലം ഇത് അടുപ്പിച്ചു ചെയ്യുന്നത് കണ്ണിനടിയിലെ കറുപ്പിനുളള നല്ലൊന്നാന്തരം പരിഹാരമാണ്. രാത്രി മുഖത്ത് കുക്കുമ്പര്‍ നീരു പുരട്ടി കിടക്കുന്നത് മുഖത്ത് നല്ല നിറം കിട്ടാൻ സഹായിക്കുന്ന ഒന്നാണ്. ബ്ലീച്ചിംഗ് ഇഫക്ട് ധാരാളമുള്ള ഒന്നാണ് വെള്ളരിക്ക. ചർമ്മത്തിനുണ്ടാകുന്ന കരുവാളിപ്പിനും അസ്വസ്ഥതയ്ക്കുമെല്ലാം…

Read More

കറ്റാർ വാഴയുടെ ഈ ഉപയോഗം നിങ്ങൾക്കറിയാമോ?

കറ്റാർ വാഴയുടെ ഈ ഉപയോഗം നിങ്ങൾക്കറിയാമോ?

ശാരീരിക ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും ഒരുപോലെ സാഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. ആയുർവേദ വിധി പ്രകാരം സ്ത്രീ രോഗ പ്രതിവിധികൾക്കായുള്ള ഏറ്റവും നല്ലൊരു ഔഷധമാണ് കറ്റാർവാഴ. ത്രിദോഷഹരമായ ഇതില്‍ നിന്നാണ് ചെന്നിനായകം എന്ന ഔഷധം ഉണ്ടാക്കുന്നത്. നല്ല ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ ദ്രവ രൂപത്തിലുള്ള ജെൽ ഉപയോഗിക്കുന്നു. കറ്റാർവാഴയുടെ ഇല അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അര മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും. പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും മാറ്റാന്‍ കറ്റാർ വാഴയുടെ നീര് നിരന്തരമായി ഉപയോഗിക്കാം. ഇതില്‍ വിറ്റാമിനുകള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മാംഗനീസ്, കാത്സ്യം, സിങ്ക്, എന്നിവയും അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷിയെ വർധിപ്പിക്കാനും, ഒപ്പം പൂപ്പല്‍, ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്. ശാരീരിക പ്രതിരോധ ശേഷി വർധിപ്പിക്കാനായി പതിവായി വെറും…

Read More

അമിത വണ്ണം കുറക്കാൻ ചായ കുടിച്ചാലോ

അമിത വണ്ണം കുറക്കാൻ ചായ കുടിച്ചാലോ

മലയാളികളുടെ ശീലങ്ങളിൽ ഒന്നാണ് കടുപ്പമുള്ള ചായ കുടിക്കുക എന്നത്. അതിരാവിലത്തെ ചായ കുടിയും അതിന്‍റെ കൂടെയുള്ള പത്രവായനയും രാഷ്ട്രീയം പറച്ചിലുമൊക്കെ നമ്മുടെ എല്ലാവരുടെയും ശീലമാണ്. ചായയില്‍ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാൽ, എത്ര പേർക്കറിയാം നാം കുടിക്കുന്ന ചായകൾ ഉപയോഗിച്ച് തന്നെ അമിത വണ്ണം എന്ന പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നുള്ളത്. ഇവിടെയിതാ വണ്ണം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന അഞ്ച് ചായകള്‍ പരിചയപ്പെടുത്തുകയാണ്. ഗ്രീൻ ടീ: അമിതവണ്ണം കുറയ്ക്കുന്നതോടൊപ്പം ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാനും ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ സഹായിക്കുന്നു. ഒപ്പം ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യത്തിനും ഗുണം നൽകും. ഇഞ്ചി ചായ: പ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇഞ്ചി ചായ സഹായിക്കുന്നു. അതിനാൽ ഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ് ഇഞ്ചി ചായ….

Read More

മഴക്കാലത്ത് ഓയിലി ഹെയർ ഓയിൽ ഉള്ളവർ ശ്രദ്ധിക്കുക

മഴക്കാലത്ത് ഓയിലി ഹെയർ ഓയിൽ ഉള്ളവർ ശ്രദ്ധിക്കുക

കാലാവസ്‌ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ചർമ്മത്തിലും മുടിയിലുമെല്ലാം മാറ്റങ്ങൾ സംഭവിക്കാറുള്ളത് സ്വാഭാവികമാണ്. എന്നാൽ ഈ സമയങ്ങളിൽ നമ്മൾ ആരും തന്നെ ഇവയ്ക്ക് ശരിയായ രീതിയിൽ പരിചരണം നൽകാറില്ല എന്നതും സത്യമാണ്. അങ്ങനെ വരുമ്പോള്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തില്‍ ചര്‍മ്മത്തേയും മുടിയേയും പരിചരിക്കേണ്ട ആവശ്യകതയുണ്ട്. മഴക്കാലത്ത് എണ്ണമയമുള്ള മുടിയുള്ളവര്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. അന്തരീക്ഷത്തില്‍ മഴക്കാലത്ത് ഈര്‍പ്പം കൂടുതലായിരിക്കും. ഇത് മുടി കൊഴിച്ചിലിന്‌ വരെ കാരണമാകും. ഒന്നാമതായി ശ്രദ്ധിക്കേണ്ടത്,നിര്‍ബന്ധമായും ഒന്നിട വിട്ട ദിവസങ്ങളിലെങ്കിലും മുടി കഴുകുക. ഇങ്ങനെ കഴുകുന്നതുമൂലം മുടിയിലെ എണ്ണമയം അകറ്റാൻ സാധിക്കും. രണ്ടാമതായി നാം നമ്മുടെ തലയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ മുടിക്ക് യോജിക്കുന്നതാണോ എന്ന് നോക്കണം. മൂന്നാമതായി പ്രകൃതിദത്തമായ ഹെയര്‍ പാക്കുകള്‍ തയ്യാറാക്കി മഴക്കാലത്ത് മുടി ഒരുപാട് ഒട്ടിനില്‍ക്കുന്ന അവസ്ഥ ഒഴിവാക്കാവുന്നതാണ്. നാലാമതായി, മുടിയിഴകളിൽ എപ്പോഴും തൊടുന്നതും തലോടുന്നതും നിർത്തുക. അത് മുടിക്ക് കേടു വരുത്താൻ സഹായിക്കും….

Read More