നല്ല മുടിക്ക് ചെമ്പരത്തിയും കഞ്ഞി വെള്ളവും

നല്ല മുടിക്ക് ചെമ്പരത്തിയും കഞ്ഞി വെള്ളവും

മുടി സംരക്ഷണത്തിൽ മുന്പന്തിയി നിൽക്കുന്ന ഒന്നാണ് ചെമ്പരത്തിയും കഞ്ഞി വെള്ളവും. ചിറകിൽ പുതിയ അറിവായിരിക്കും. എന്നാലിത് പണ്ടുമുതലേ ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ്. കഞ്ഞിവെള്ളം നാം പലപ്പോഴും കളയരാണ് പതിവ്. ഇതിനു പകരം ഇതു പുളിപ്പിച്ചു തലയില്‍ തേച്ചാല്‍ ഗുണങ്ങള്‍ നിരവധിയാണ്. തലേന്നത്തെ കഞ്ഞിവെള്ളം പിറ്റേ ദിവസം മുടിയില്‍ തേയ്ക്കുക. ഇത് മുടിക്ക് ഏറെ ഗുണം ചെയ്യും. ആയുർവേദ പ്രകാരം, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും പ്രശസ്തമായ ഔഷധസസ്യങ്ങളിലൊന്നാണ് ചെമ്പരത്തി. നല്ലൊരു ഷാംപൂവും ഒപ്പം കണ്ടീഷറണുമായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നും കൂടിയാണ് ചെമ്പരത്തി. എന്നാൽ ഷാംപൂവിനെപ്പോലെ മുടി വരണ്ടതാക്കുകയുമില്ല. എണ്ണ കാച്ചാനും ഇതേറെ നല്ലതാണ്.പുളിച്ച കഞ്ഞിവെള്ളത്തില്‍ ചെമ്പരത്തിപ്പൂ ഇട്ട് കൈ കൊണ്ട് നല്ലതു പോലെ അമർത്തി ഞെക്കി പിഴിയുക. ഈ മിശ്രിതമാണ് തലയില്‍ തേയ്ക്കുന്നത്. ഇതു തലയില്‍ തേയ്ക്കുന്നതിന് മുന്‍പ് മുടിയിലും തലയിലും ഓയില്‍ പുരട്ടുക. ശിരോചര്‍മം മുതല്‍ മുടിത്തുമ്പു…

Read More

മുട്ടറ്റം മുടിക്ക് കാച്ചിയ എണ്ണ

മുട്ടറ്റം മുടിക്ക് കാച്ചിയ എണ്ണ

നല്ല മുടിയ്ക്കായി നാം പല കാര്യങ്ങളാണ് ചെയ്യുന്നത്. എന്നാൽ നല്ല മുടി എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യവുമല്ല. പാരമ്പര്യം മുതല്‍ തലയില്‍ ഒഴിക്കുന്ന വെള്ളവും മുടി സംരക്ഷണം വരെ ഇതിന്റെ ഭാഗമായി മാറുന്നു. എണ്ണ തേച്ചു കുളിയ്ക്കുന്നത് മുടി വളരാന്‍ നല്ലതാണെന്നാണ് പണ്ടുമുതലേ പറഞ്ഞു കേൾക്കുന്നത്. കാച്ചെണ്ണ തേച്ച് മുടിയറ്റം വരെ എണ്ണ പുരട്ടി താളി പുരട്ടി നല്ല ശുദ്ധമായ വെള്ളത്തില്‍ കഴുകി മുടി സംരക്ഷിക്കുന്നതാണ് പഴയ തലമുറയുടെ മുടി സംരക്ഷണ രഹസ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. ഇതിനായുള്ള പ്രത്യേക എണ്ണ കൂട്ടിനെ പറ്റി നമുക്കൊന്നറിയാം. ചെമ്പരത്തിപ്പൂ, മയിലാഞ്ചിയില, നെല്ലിക്ക, കറ്റാര്‍ വാഴ,ചെറിയ ഉള്ളി, കറിവേപ്പില, എന്നിവയാണ് ഈ പ്രത്യേക എണ്ണക്കൂട്ടിനായി വേണ്ടത്. കൂട്ടത്തിൽ നല്ല ശുദ്ധമായ വെളിച്ചെണ്ണയും വേണം. മുടിക്ക് കറുപ്പും തിളക്കവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്. മുടി…

Read More

അണുബാധ അകറ്റും ആൻറിബയോട്ടിക്കുകൾ

അണുബാധ അകറ്റും ആൻറിബയോട്ടിക്കുകൾ

പല തരം രോഗങ്ങൾ ചികിത്സിക്കുന്നതിനും,ബാക്ടീരിയകളെ തടയുന്നതിനും ഉപയോഗിക്കുന്ന മരുന്നുകളെയാണ് ആൻറിബയോട്ടിക്കുകൾ എന്ന് പറയുന്നത്. എന്നാൽ പ്രകൃതിദത്തമായി ഉണ്ടാകുന്ന മറ്റ് വസ്തുക്കളുടെ അനുബന്ധങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്നവയാണ് പ്രകൃതിദത്ത ആൻറിബയോട്ടിക്കുകൾ. വൈറസ്, ഫംഗസ്, ബാക്ടീരിയ, എന്നിവയ്ക്കെതിരെ പോരാടാൻ ഇവയ്ക്ക് കഴിയും. ഒപ്പം വയറിളക്കം, കുടൽ അണുബാധകൾ, മൂത്രനാളിയിലെ അണുബാധകൾ, ജലദോഷം, ചുമ അല്ലെങ്കിൽ തൊണ്ടവേദന തുടങ്ങിയവയ്ക്കും ഇവ ശുപാർശ ചെയ്യപ്പെടുന്നു. ബാക്ടീരിയയുടെ വളർച്ചയെ തടയുകയോ അവയെ നിശ്ശേഷം ഇല്ലാതാക്കുകയോ ചെയ്യുന്നതാണ് ആൻറിബയോട്ടിക്കുകളുടെ ജോലി. കൂടാതെ ഔഷധ സസ്യങ്ങളിൽ നിന്നുള്ള സത്തുകൾ, അവശ്യ എണ്ണകൾ, ചിലതരം ഭക്ഷണങ്ങൾ എന്നിവ അണുബാധയ്ക്കുള്ള സ്വാഭാവിക ആൻറിബയോട്ടിക്കുകളായി മാറുന്നു. വീട്ടിൽ സ്വയം ചികിത്സിക്കാനായി എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ചില പ്രകൃതിദത്ത ആൻറിബയോട്ടിക്കുകൾ ഏതാണെന്നു നമുക്ക് നോക്കാം. വെളുത്തുള്ളി: ഏറ്റവും ജനപ്രിയമായ ആൻറിബയോട്ടിക് ഭക്ഷണങ്ങളിൽ ഒന്നാണ് വെളുത്തുള്ളി. ഹൃദ്രോഗം,കൊളസ്ട്രോൾ, രക്തസമ്മർദ്ദം, എന്നിവ ചികിത്സിക്കാനുള്ള വെളുത്തുള്ളിയുടെ കഴിവ് അത്യധികമാണ്….

Read More

മുഖം തിളങ്ങാൻ മഞ്ഞൾ വിദ്യ

മുഖം തിളങ്ങാൻ മഞ്ഞൾ വിദ്യ

മുഖം തിളങ്ങാൻ നാം ദിനം പ്രതി നിരവധി പരീക്ഷണങ്ങളാണ് നടത്തുന്നത്. ചര്‍മ്മ സംരക്ഷണത്തിനായി പ്രകൃതിദത്ത കൂട്ടുകള്‍ നല്‍കുന്ന സൗന്ദര്യപരമായ ഗുണങ്ങള്‍ ഏറെയാണ്. എന്നാൽ ഇവയൊന്നും പരീക്ഷിക്കാതെ മാർക്കറ്റുകളിൽ ലഭ്യമായ കെമിക്കലുകൾ ഉൾപ്പെട്ട ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരാണ് ഇന്ന് ധാരാളവും. എന്നാൽ, പ്രകൃതി ദത്തമായ വസ്തുക്കളും മറ്റും ഉപയോഗിച്ച് തന്നെ നമുക്ക് മുഖം തിളക്കവും മൃദുത്വം ഉള്ളതുമാക്കി എടുക്കാവുന്നതാണ്. മാത്രമല്ല, ഇവ ഒരേ സമയം ഒന്നിലേറെ സൗന്ദര്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്. അങ്ങനെയുള്ള ഒന്നാണ് മഞ്ഞൾ. മഞ്ഞളിനൊപ്പം അരിപ്പൊടി, കറ്റാര്‍ വാഴ, തേന്‍ എന്നിവയും ഉപയോഗിക്കാം. നമ്മുടെ പാരമ്പര്യ സൗന്ദര്യ സംരക്ഷണ വസ്തുക്കളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് മഞ്ഞൾ. ചര്‍മ്മത്തിലെ അലര്‍ജിയ്ക്കും അണുബാധകള്‍ക്കുമെല്ലാം ഉത്തമ പരിഹാരം നൽകുന്ന ഒന്നുമാണ് മഞ്ഞൾ. മാത്രമല്ല ,നാമിതിലുപയോഗിക്കുന്ന തേൻ ചർമ്മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ നല്ലതാണ് തേൻ. അടുക്കളയിലെ…

Read More

പേൻ ശല്യം സഹിക്കാനാവുന്നില്ലേ? പരിഹാരമുണ്ട്!

പേൻ ശല്യം സഹിക്കാനാവുന്നില്ലേ? പരിഹാരമുണ്ട്!

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് തലയിലെ പേൻ ശല്യം. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ഷാംപൂവും കണ്ടീഷറുമൊക്കെ എത്രതന്നെ ഉപയോഗിച്ചാലും ചിലപ്പോൾ ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല. പേനിൻ്റെ ലക്ഷണങ്ങളുള്ള വ്യക്തികളുമായി വ്യക്തിഗത സമ്പർക്കങ്ങളിൽ ഏർപ്പെടുന്നത് വഴി വേഗത്തിൽ ഇത് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരാം. സാധാരണയായി ചെറിയ കുട്ടികളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇത് പെറ്റുപെരുകുകയും തലയിൽ ചൊറിച്ചിൽ അടക്കമുള്ള അസ്വസ്ഥതകൾ ഉണ്ടാക്കാനും തുടങ്ങുന്നു. മിക്കപ്പോഴും തലയോട്ടി, കഴുത്ത് അല്ലെങ്കിൽ തോളിൻ്റെ ഭാഗങ്ങളിൽ ഇതിൻ്റെ ഭാഗമായി ചുവന്ന കുരുക്കളും പ്രത്യക്ഷപ്പെടാറുണ്ട്. മുടി നനച്ചാൽ എളുപ്പത്തിൽ ഇവയെ തലയിൽ കാണാനും സാധിക്കും. ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ വേണ്ട ചികിത്സ നൽകാതെ വിട്ടാൽ, ഭാവിയിൽ ചൊറിച്ചിൽ കൂടാതെ അസുഖകരവും അസഹ്യവുമായ മറ്റ് പ്രശ്നങ്ങൾക്കും ഇവ കാരണമായി മാറും. പലപ്പോഴും ഇവ മൂലം കടുത്ത…

Read More

വരണ്ട കാൽപാദങ്ങൾക്ക് ഗുഡ്ബൈ

വരണ്ട കാൽപാദങ്ങൾക്ക് ഗുഡ്ബൈ

വരണ്ടതും വിണ്ടുകീറിയതുമായ കാൽപാദങ്ങളാണോ നിങ്ങൾക്കുള്ളത്. നമ്മളിൽ പലരും പലപ്പോഴും ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ട്. കയ്യും കാലും ഒരുപോലെ പരിപാലിക്കേണ്ട ഒന്നാണ്. ഇങ്ങനെ പരിപാലിക്കാതെ വരുമ്പോഴാണ് വരണ്ട പാദങ്ങൾ, വിണ്ടുകീറിയ ഉപ്പൂറ്റി, എന്നിങ്ങനെയുള്ള ചർമ്മ പ്രശ്നങ്ങൾ കാലുകളിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇതിനു പരിഹാരമുണ്ട്. നിങ്ങളുടെ വരണ്ട പാദങ്ങൾ പരിചരിക്കുവാൻ വീട്ടിലിരുന്നുകൊണ്ട് തന്നെ സാധിക്കുന്നതാണ്. എക്സ്ഫോളിയേഷൻ അഥവാ നിർജ്ജീവ ചർമ്മം ഒഴിവാക്കുക എന്നതാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്. ഇതിനായി ഇളം ചൂടുള്ള വെള്ളത്തിൽ നിങ്ങളുടെ കാലുകൾ മുക്കി വയ്ക്കുക. തുടർന്ന് ഒരു ലൂഫ അല്ലെങ്കിൽ സ്‌ക്രബ്ബിംഗ് കല്ല് എടുത്ത് കാലുകൾ നന്നായി ഉരച്ച് വൃത്തിയാക്കുക. ശേഷം നിങ്ങളുടെ പാദങ്ങൾ ഒരു ടവ്വൽ കൊണ്ട് തുടച്ച് വൃത്തിയാക്കി, കുറച്ച് ബദാം എണ്ണ പുരട്ടി സൗമ്യമായി മസാജ് ചെയ്യുക. വരണ്ട കാലുകളെ സംരക്ഷിക്കാൻ സഹായിക്കുന്ന മറ്റൊരു മാർഗ്ഗമാണ് വാഴപ്പഴം. പ്രകൃതിദത്ത മോയ്‌സ്ചുറൈസറാണ് വാഴപ്പഴം. വിറ്റാമിൻ…

Read More

പെപ്പെയുടെ വെറൈറ്റി മുണ്ട് ലുക്ക് : അഡ്രസ് തന്നാൽ മുണ്ട് അയച്ചു തരുമോ എന്ന് ആരാധകനും

പെപ്പെയുടെ വെറൈറ്റി മുണ്ട് ലുക്ക് : അഡ്രസ് തന്നാൽ മുണ്ട് അയച്ചു തരുമോ എന്ന് ആരാധകനും

മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് “അങ്കമാലി ഡയറീസ്” എന്ന സിനിമയിലൂടെ കേറി കൂടിയ നടനാണ് ആന്‍റണി വര്‍ഗ്ഗീസ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ “പെപ്പെ” എന്ന പേരിലാണ് സിനിമ ഇറങ്ങി മൂന്ന് വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ഇപ്പോഴും ആന്‍റണി അറിയപ്പെടുന്നത്. തുടർന്ന്, സ്വാതന്ത്യം അര്‍ദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ആന്‍റണിയുടേതായി ഈ വര്‍ഷം നിരവധി സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാലിപ്പോഴിതാ, മറ്റൊരു വെറൈറ്റി ലുക്കിലാണ് പെപ്പെ എത്തിയിരിക്കുന്നത്. വെറൈറ്റി മുണ്ടുടുത്തുള്ള ആന്‍റണിയുടെ പുത്തൻ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അങ്കമാലി സ്വദേശിയായ ആന്‍റണി, കിടങ്ങൂർ സെന്‍റ് ജോസഫ്‌സ്‌ ഹൈസ്‌കൂൾ കിടങ്ങൂരിലെ പഠനശേഷം മഹാരാജാസ് കോളേജിൽ നിന്നായിരുന്നു ബിരുദം സ്വന്തമാക്കിയത്. ഹ്രസ്വചിത്രങ്ങളിൽ പഠനകാലത്ത് അഭിനയിച്ചിട്ടുണ്ടായിരുന്നു. ഓഡിഷനിലൂടെയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ സിനിമയിലേക്ക് എത്തിയത്. ലോക്ക് ഡൗൺ കാലത്തെ പുത്തൻ മേക്കോവർ ലുക്കുകള്‍ ഇൻസ്റ്റയിലൂടെ താരം അടുത്തിടെ പങ്കുവെച്ചിരുന്നു. ഇതിനെ…

Read More

കൊറോണ കാലത്ത് “ചിരിക്കാൻ മറക്കരുതെന്ന്” കനിഹ

കൊറോണ കാലത്ത് “ചിരിക്കാൻ മറക്കരുതെന്ന്” കനിഹ

മോഡലിംഗിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് കനിഹ. മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ളയാളുമാണ് കനിഹ. അടുത്തിടെ താൻ സംവിധാനം ചെയ്ത ‘മ’ ഹ്രസ്വ ചിത്രത്തിന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വളരെ മികച്ച രീതിയില്‍ സ്വീകാര്യത നേടിയ ഒന്നായിരുന്നു അത്. കൂടാതെ സിനിമാ ഷൂട്ടിങ്ങുകളൊന്നും കൊറോണ കാലത്ത് ഇല്ലാത്തതിനാൽ സോഷ്യല്‍ മീഡിയയില്‍ ഏറെ സാന്നിധ്യമായിട്ടുള്ള താരമാണ് നടി കനിഹ. മാത്രമല്ല, തന്‍റെ വീട്ടിലെ സന്തോഷ നിമിഷങ്ങളും ലോക് ഡൗൺ കാലത്ത് ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവവും, മകൻ സായ് റിഷിയോടൊപ്പമുള്ള ഡാൻസുമൊക്കെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ പുതിയ കുറിപ്പുമായാണ് കനിഹ എത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത് നാമേവരും കൈവിടാൻ പാടില്ലാത്ത ഒന്നിനെപ്പറ്റിയാണ് കനിഹ പറയുന്നത്. “നമുക്ക് ചുറ്റും ഏറെ ബുദ്ധിമുട്ടുകളുടെയും, നെഗറ്റിവിറ്റിയുള്ള പ്രശ്നങ്ങളുടെയും സമയമാണ്. അതിനാൽ ഇതുവരെ ലഭിച്ച എല്ലാ നല്ല കാര്യങ്ങള്‍ക്കുമായി ഇന്ന്…

Read More