17 പുതിയ ഹോട്ട് സ്പോട്ടുകള്‍

17 പുതിയ ഹോട്ട് സ്പോട്ടുകള്‍

ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1),ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയര്‍കുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12) എന്നിവയാണ് പുതിയ ഹോട്ട്…

Read More

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി…

Read More

അമര്‍ സിങ്: പണവും ഗ്ലാമറും; പാര്‍ട്ടിയില്‍ ‘അന്യന്‍’, വിടവാങ്ങിയത് ഡല്‍ഹിയിലെ കരുത്തന്‍

അമര്‍ സിങ്: പണവും ഗ്ലാമറും; പാര്‍ട്ടിയില്‍ ‘അന്യന്‍’, വിടവാങ്ങിയത് ഡല്‍ഹിയിലെ കരുത്തന്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പൊളിറ്റിക്ക് കിങ് മേക്കര്‍ വിടവാങ്ങിയിരിക്കുന്നു. പതിനഞ്ചു വര്‍ഷത്തോളം അമര്‍ സിങ് തലസ്ഥാനത്തെ സമാജ്വാദി പാര്‍ട്ടിയുടെ രാഷ്ട്രീയ മുഖമായിരുന്നു. ജയപ്രദയ്‌ക്കൊപ്പം 2010ലാണ് അമര്‍ സിങ്ങിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്. ആറുവര്‍ഷത്തിനുശേഷം തിരിച്ചുവന്ന അമര്‍ സിങ്ങിനു ജനറല്‍ സെക്രട്ടറി സ്ഥാനം തിരിച്ചുകിട്ടി. കഴിഞ്ഞവര്‍ഷം രാജ്യസഭാ സീറ്റും നല്‍കിയതോടെ പാര്‍ട്ടിക്കകത്തെ അമര്‍ സിങ് വിരോധികള്‍ അഖിലേഷിന്റെ നേതൃത്വത്തില്‍ ഒരുമിക്കുകയായിരുന്നു. എസ്പിയില്‍നിന്നു പുറത്തായശേഷം 2011ല്‍ രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ അമര്‍ സിങ് 2012ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതാണ്ട് എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സരിപ്പിച്ചു. ഒരാളും ജയിച്ചില്ല. പിന്നീട് രാഷ്ട്രീയ ലോക്ദളില്‍ ചേര്‍ന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫത്തേപൂരില്‍നിന്നു മത്സരിച്ചെങ്കിലും തോറ്റു. ഡല്‍ഹിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ മുഖമായിരുന്ന കാലത്ത് ഒട്ടേറെ പ്രമുഖ വ്യവസായികളെ മുലായം സിങ് കുടുംബവുമായി അടുപ്പിച്ചത് അമര്‍ സിങ്ങാണ്. 1996ല്‍ യുപി…

Read More

രാജ്യസഭ എംപി അമര്‍ സിംഗ് അന്തരിച്ചു

രാജ്യസഭ എംപി അമര്‍ സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: രാജ്യസഭ എംപിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അമര്‍ സിംഗ് അന്തരിച്ചു. 64 വയസായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ, അദ്ദേഹം കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.

Read More

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന ആരംഭിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്‍. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 100 മുതല്‍ 200 വരെ പ്രതിദിന പരിശോധനകള്‍ നടത്താനാകും. മൈക്രോ ബയോളജി വിഭാഗത്തിനോട് ചേര്‍ന്നാണ് ഈ ലാബ് പ്രവര്‍ത്തനസജ്ജമാക്കിയത്. ഈ ലാബ് കൂടി പ്രവര്‍ത്തനസജ്ജമായതോടെ എന്‍.ഐ.വി. ആലപ്പുഴ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ രണ്ട് ആര്‍ടിപിസിആര്‍ ലാബുകളാണ് ഉള്ളത്. ഇതോടെ പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ നല്‍കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. 17 സര്‍ക്കാര്‍ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. ആലപ്പുഴ എന്‍.ഐ.വി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി,…

Read More

വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം: മന്ത്രി കെ.കെ. ശൈലജ

വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വയോജന സംരക്ഷണ മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. എറണാകുളത്തും തിരുവനന്തപുരത്തും വയോജന ഹോമുകളില്‍ നിരവധി പേര്‍ രോഗബാധിതരായ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നത്. കോവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. മാത്രമല്ല അവരില്‍ പലരും വിവിധ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണ്. ഇത് മുന്നില്‍ കണ്ടാണ് ഇവര്‍ക്കായി റിവേഴ്സ് ക്വാറന്റൈന്‍ നടപ്പാക്കുന്നത്. മാത്രമല്ല സാമൂഹ്യനീതി വകുപ്പ് വയോജന സംരക്ഷണത്തിനായി നിരവധി പദ്ധതികളും നടപ്പിലാക്കി വരുന്നു. സര്‍ക്കാര്‍, സ്വകാര്യ ഹോമുകളില്‍ താമസിക്കുന്നവര്‍ കോവിഡ് കാലത്ത് പുറത്ത് പോകരുതെന്നും പുറത്ത് നിന്നും ആരെയും ഹോമില്‍ പ്രവേശിപ്പക്കരുതെന്നും സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് എറണാകുളത്തേയും തിരുവനന്തപുരത്തേയും സ്വകാര്യ ഹോമുകളിലെ ചിലയാളുകള്‍ പുറത്ത് നിന്നും വന്നതാണ് അവിടെ രോഗ വ്യാപനത്തിന് കാരണമായത്. ഇനി…

Read More

‘ധോണിയുടെ നല്ല കാലം കഴിഞ്ഞു; യുവതാരങ്ങള്‍ക്കായി മാറിക്കൊടുക്കണം’

‘ധോണിയുടെ നല്ല കാലം കഴിഞ്ഞു; യുവതാരങ്ങള്‍ക്കായി മാറിക്കൊടുക്കണം’

ന്യൂഡല്‍ഹിന്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി യുവതലമുറയ്ക്കു വേണ്ടി വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്ന് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി. ധോണിയുടെ ഫിറ്റ്‌നസ് കുറഞ്ഞു വരികയാണ്. മുന്‍പ് കളിച്ചതുപോലെ ധോണിക്ക് ഇനി അധികകാലം കളിക്കാന്‍ സാധിക്കില്ല. യുവ താരങ്ങള്‍ക്കായി ധോണി മാറിക്കൊടുക്കണം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുള്ള ധോണിയുടെ പ്രകടനം നോക്കിയിട്ടാണ് അദ്ദേഹത്തിന്റെ ‘നല്ല കാലം’ കഴിഞ്ഞെന്നു പറയുന്നതെന്നും റോജര്‍ ബിന്നി പ്രതികരിച്ചു. 1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു റോജര്‍ ബിന്നി. കരുത്തും സാമര്‍ത്ഥ്യവുമുപയോഗിച്ച് തോല്‍ക്കുന്ന അവസ്ഥയില്‍നിന്നു ധോണി കളി തന്നെ മാറ്റിയെടുത്തിട്ടുണ്ട്. സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും ധോണിക്കു സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസില്‍ കുറച്ചെങ്കിലും കുറവുണ്ട്. കൂടാതെ യുവതാരങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ധോണിയുടെ ഏറ്റവും മികച്ചത് കടന്നുപോയി. ധോണി തന്നെയാണ് ഇക്കാര്യം മനസ്സിലാക്കേണ്ടത് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ബിന്നി പ്രതികരിച്ചു. മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളെ…

Read More

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തന്റെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ താന്‍ ഉള്‍പ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ താനടക്കമുള്ളവര്‍ക്ക് കൊവിഡ് ഫലം നെഗറ്റീവായിരുന്നു. മകന്റെ പിസിആര്‍ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്നും അദ്ദേഹം വ്യയ്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Read More