തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല; 7 ജില്ലകള്‍ വീതം രണ്ടുഘട്ടങ്ങളായി വോട്ടെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല; 7 ജില്ലകള്‍ വീതം രണ്ടുഘട്ടങ്ങളായി വോട്ടെടുപ്പ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. കോവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന് കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പെരുമാറ്റച്ചട്ടവും മറ്റു ക്രമീകരണങ്ങളും തയാറാക്കുക. ഏഴു ജില്ലകളില്‍ വീതം രണ്ടു ഘട്ടമായി വോട്ടെടുപ്പു നടത്തും. വോട്ടിങ് സമയം ഒരു മണിക്കൂര്‍ നീട്ടും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാകും വോട്ടിങ്. നേരത്തെ ഇത് വൈകിട്ട് അഞ്ചു വരെയായിരുന്നു. പ്രചാരണത്തിനു കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. പൊതു സമ്മേളനങ്ങള്‍ക്കു പകരം മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നടത്തുന്ന പ്രചാരണത്തിനാകും മുന്‍തൂക്കം. രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറു സംഘങ്ങളായി വീടുകളിലെത്തി വോട്ടു ചോദിക്കാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാര്‍ക്ക് മാസ്‌ക്കും കൈയുറകളും…

Read More

മൊബൈല്‍ ആപ്പുകള്‍ക്ക് പിന്നാലെ ചൈനയില്‍ നിന്നുള്ള ടിവികളും നിരോധിക്കാന്‍ ഇന്ത്യ…!

മൊബൈല്‍ ആപ്പുകള്‍ക്ക് പിന്നാലെ ചൈനയില്‍ നിന്നുള്ള ടിവികളും നിരോധിക്കാന്‍ ഇന്ത്യ…!

ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ലക്ഷ്യമിട്ട് ടിവി ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഭ്യന്തര ടെലിവിഷന്‍ ഉല്‍പ്പാദകരെ പ്രോത്സാഹിപ്പിക്കാനാണ് നടപടി എന്നാണ് വിശദീകരണം. ലഡാക്കിലെ ഗാല്‍വാന്‍ വാലിയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയിരുന്നു. പിന്നീട് കൂടുതല്‍ ആപ്പുകള്‍ നിരോധിച്ചു. റെയില്‍വേയിലും ദേശീയപാതാ വികസനത്തിലുമടക്കം ചൈനീസ് കമ്പനികളുമായുള്ള കരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ടെണ്ടര്‍ നടപടികളില്‍ പങ്കാളികളാകുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളെ വിലക്കിയിരുന്നു. ചൈനയില്‍ നിന്ന് ടെലികോം സാമഗ്രികള്‍ വാങ്ങുന്നത് ടെലികോം വകുപ്പ് നിരോധിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് നടപടി. കളര്‍ ടിവി ഇറക്കുമതി സ്വതന്ത്ര വിഭാഗത്തില്‍ നിന്ന് നിയന്ത്രിത വിഭാഗത്തിലേയ്ക്ക് മാറ്റിക്കൊണ്ട് ഡിജിഎഫ്ടി (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്) വിജ്ഞാപനം പുറത്തിറക്കി. ഇനി കളര്‍ ടി വി ഇറക്കുമതിക്ക് സര്‍ക്കാരില്‍…

Read More

വാല്‍പാറ പ്രേമികള്‍ക്കായി പുതിയ രണ്ടു കിടുക്കന്‍ സ്ഥലങ്ങള്‍ കൂടി ഉടന്‍

വാല്‍പാറ പ്രേമികള്‍ക്കായി പുതിയ രണ്ടു കിടുക്കന്‍ സ്ഥലങ്ങള്‍ കൂടി ഉടന്‍

പെട്ടെന്നൊരു യാത്ര പോയാലോ എന്നോര്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്നാണ് വാല്‍പാറ. കോയമ്പത്തൂരില്‍ പശ്ചിമഘട്ടത്തിലെ ആനമലയുടെ ഭാഗമായ വാല്‍പാറയില്‍ മനോഹരമായ വനപ്രദേശവും ഷോളയാര്‍ ഡാമും കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടവുമെല്ലാമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. കോയമ്പത്തൂരി നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയില്‍ നിന്ന് 65 കിലോമീറ്ററും മാത്രമാണ് ദൂരം എന്നതും വാല്‍പാറയെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നു. ഇപ്പോഴിതാ സഞ്ചാരികള്‍ക്കായി വേറെയും ആകര്‍ഷണങ്ങള്‍ ഒരുങ്ങുകയാണ് ഇവിടെ. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ബോട്ട് ഹൗസ് എന്നിവയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. 2020 ഡിസംബറോടെ പണി പൂര്‍ത്തിയാകുമെന്നും ഉദ്ഘാടനവും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കലും 2021 ജനുവരിയില്‍ ആയിരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 25 ന് വാല്‍പാറൈ മുനിസിപ്പല്‍ കമ്മിഷണര്‍ ബോട്ട്ഹൗസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. 2019 മാര്‍ച്ചില്‍ തമിഴ്‌നാട് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി എസ്.പി.വേലുമണിയായിരുന്നു രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും തറക്കല്ലിട്ടത്….

Read More

തക്കാളി കൊണ്ട് കിടിലനൊരു സൂപ്പ് ഉണ്ടാക്കിയാലോ…?

തക്കാളി കൊണ്ട് കിടിലനൊരു സൂപ്പ് ഉണ്ടാക്കിയാലോ…?

വളരെ ഹെല്‍ത്തിയും എളുപ്പവും തയ്യാറാക്കാവുന്ന ഒന്നാണ് തക്കാളി സൂപ്പ്. ഇനി എങ്ങനെയാണ് ഈ സൂപ്പ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ,,, തക്കാളി കൊണ്ട് സൂപ്പ് ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ഹെല്‍ത്തിയും എളുപ്പവും തയ്യാറാക്കാവുന്ന ഒന്നാണ് തക്കാളി സൂപ്പ്. ഇനി എങ്ങനെയാണ് ഈ സൂപ്പ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ… വേണ്ട ചേരുവകള്‍ തക്കാളി 5 എണ്ണംകാരറ്റ് 3 എണ്ണംചുവന്നുള്ളി 3 എണ്ണംവെള്ളം 8 ഗ്ലാസ്വെളിച്ചെണ്ണ ആവശ്യത്തിന്ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… ആദ്യം തക്കാളിയും കാരറ്റും ചെറുതായൊന്ന് അരിയുക. ശേഷം മിക്സിയില്‍ അടിച്ചെടുക്കുക. ശേഷം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് വരുമ്പോള്‍ ഉപ്പ് ചേര്‍ക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞ് അല്‍പം വെളിച്ചെണ്ണയില്‍ വറുത്ത് സൂപ്പിലിടുക. ചെറു ചൂടോടെ കഴിക്കാവുന്നതാണ്….

Read More

1162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

1162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 311 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 127 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, എറണാകുളം ജില്ലയിലെ 109 പേര്‍ക്കും, കോട്ടയം ജില്ലയിലെ 85 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 75 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 65 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 63 പേര്‍ക്കും, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 48 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയിലെ 44 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 30 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ…

Read More

സംസ്ഥാനത്ത് 1310 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 1310 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം…

Read More

പഞ്ചാബില്‍ വിഷമദ്യ ദുരത്തില്‍ 21 മരണം

പഞ്ചാബില്‍ വിഷമദ്യ ദുരത്തില്‍ 21 മരണം

അമൃത്സര്‍: പഞ്ചാബില്‍ വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചു. അമൃത്സര്‍, ഗുര്‍ദാസ് പൂര്‍, ബട്ടാല, താണ്‍ തരണ്‍ എന്നിവിടങ്ങളിലായാണ് വിഷമദ്യ ദുരന്തമുണ്ടായത്. അമൃത്സര്‍, ഗുര്‍ദാസ്പൂര്‍, താണ്‍ തരണ്‍ എന്നിവടങ്ങളിലാണ് വിഷമദ്യ ദുരന്തമുണ്ടായത്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു. ഞാന്‍ മജ്സ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജലന്ധര്‍, ഡിവിഷന്‍ കമ്മീഷണര്‍ അന്വേഷണം നടത്തും. എസ് എസ് പിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചേര്‍ന്ന് അന്വേഷണം നടത്തും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ വെറുതെ വിടില്ല – അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു. മുച്ചല്‍ ഗ്രാമവാസിയായ ബല്‍വീന്ദര്‍ കൗറിനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ജൂലായ് 29ന് അമൃത്സര്‍ തര്‍സിക്കയുടെ ഭാഗമായ മുച്ചല്‍, താംഗ്ര ഗ്രാമങ്ങളിലാണ് ആദ്യ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുച്ചലില്‍ നാല്…

Read More

കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക്

കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക്

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക് . ഐആർഡിഎയുടെ നിർദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് (M / s NIA) ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (M / s BAGIC) എച്ച്ഡി‌എഫ്‌സി ഇ‌ആർ‌ജി‌ഒ ഹെൽ‌ത്ത് ഇൻ‌ഷുറൻസ് കമ്പനി ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെയാണ് കൊറോണ ‘കവച്’ ബാങ്ക് അവതരിപ്പിച്ചിരിക്കു ന്നത്. മൂന്നര മാസം, ആറര മാസം, ഒന്‍പതര മാസം എന്നിങ്ങനെയാണ് കൊറോണ ‘കവച്’ പോളിസികളുടെ ദൈര്‍ഘ്യം. 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പരിരക്ഷ. പിപിഇ കിറ്റുകള്‍ക്കും മറ്റു അവശ്യ ഉപഭോഗവസ്തുക്കള്‍ക്കും അധിക പരിരക്ഷയേകുമെന്നതാണ് ഈ പോളിസിയുടെ പ്രത്യേകത.  

Read More

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടവ് മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടവ് മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി (ആര്‍ട്ടിക്കിള്‍ 370) പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് 2019 ഓഗസ്റ്റ് 5 മുതല്‍ തടവിലുള്ള മെഹബൂബയുടെ പേരില്‍ പിന്നീട് പബ്ലിക് സേഫ്റ്റി ആക്ട് ചുമത്തുകയായിരുന്നു. 2016 ഏപ്രില്‍ മുതല്‍ 2018 ജൂണ്‍ വരെ ബിജെപിയുമായുള്ള സഖ്യ സര്‍ക്കാരിലാണ് പിഡിപി അധ്യക്ഷയായ മെഹബൂബ മുഖ്യമന്ത്രിയായിരുന്നത്. പിഎസ്എ പ്രകാരം തടവിലായിരുന്ന മുന്‍ മുഖ്യമന്ത്രിമാരും നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായ ഫാറൂഖ് അബ്ദുള്ളയേയും ഒമര്‍ അബ്ദുള്ളയേയും നേരത്തെ മോചിപ്പിച്ചിരുന്നു. മെഹബൂബ മന്ത്രിസഭയില്‍ അംഗമായിരുന്ന പീപ്പിള്‍സ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ സജാദ് ലോണിനെ വിട്ടയയ്ക്കാനുള്ള തീരുമാനം ഇന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read More

മദ്യലഹരിയില്‍ അമ്മ കയറി കിടന്നു; കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു; കുറ്റക്കാരിയല്ലെന്ന് കോടതി

മദ്യലഹരിയില്‍ അമ്മ കയറി കിടന്നു; കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു; കുറ്റക്കാരിയല്ലെന്ന് കോടതി

മദ്യലഹരിയില്‍ ദേഹത്ത് കയറിക്കിടന്നത് മൂലം പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ കുറ്റക്കാരിയല്ലെന്ന് കോടതി. യുഎസിലെ മെറിലാന്‍ഡില്‍ 2013 ലാണ് സംഭവമുണ്ടായത്. കേസില്‍ അമ്മ മോറിസണ്‍ കുറ്റക്കാരിയാണെന്നും 20 വര്‍ഷം ശിക്ഷ അനുഭവിക്കണമെന്നുമായിരുന്നു കീഴ്‌ക്കോടതി വിധി. എന്നാല്‍ അമ്മയെ കുറ്റക്കാരിയായി വിധിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി മുന്‍പത്തെ വിധിയും ശിക്ഷാകാലാവധിയും റദ്ദാക്കി. മദ്യം കഴിച്ച ശേഷം നാലുമാസം പ്രായമുള്ള മകള്‍ക്കൊപ്പം അമ്മ കിടന്ന് ഉറങ്ങുന്നത് കുറ്റകരമല്ലെന്നും പക്ഷേ അമ്മാര്‍ കുറച്ച് കൂടി ശ്രദ്ധാലുക്കളാവണമെന്നും കോടതി നിരീക്ഷിച്ചു.കേസില്‍ അമ്മയെ ശിക്ഷിക്കുന്നത് സ്ത്രീകളെ ഭാവിയില്‍ പലതരത്തില്‍ ബാധിക്കുമെന്നും ജഡ്ജി വ്യക്തമാക്കി. 2016ല്‍ കേസിന്റെ വിചാരണയ്ക്കിടെ താന്‍ 12 ഔണ്‍സ് ബീയറും 40 ഔണ്‍സ് മദ്യവും കഴിച്ചിരുന്നതായി മോറിസണ്‍ വെളിപ്പെടുത്തിയിരുന്നു. പുലര്‍ച്ചെ അമ്മ അനിയത്തിയുടെ മേല്‍ കയറിക്കിടക്കുന്നത് കണ്ട് തട്ടി ഉണര്‍ത്തിയെങ്കിലും മോറിസണ്‍ ഗാഢനിദ്രയിലായിരുന്നുവെന്നും മൂത്തമകള്‍ മൊഴി നല്‍കി. മകള്‍ മരിച്ച…

Read More