ഹാന്‍ഡ് സാനിറ്റൈസര്‍ കൈകളില്‍ എത്ര സമയം നിലനില്‍ക്കും?

ഹാന്‍ഡ് സാനിറ്റൈസര്‍ കൈകളില്‍ എത്ര സമയം നിലനില്‍ക്കും?

കൊറോണവൈറസ് അണുബാധ തടയാന്‍ കൈകളുടെ ശുചിത്വം പാലിക്കേണ്ടതാണ്. കൈകള്‍ വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതാണ്. എന്നാല്‍ ഇവയുടെ അഭാവത്തില്‍, വൈറസില്‍ നിന്നുള്ള സ്വയരക്ഷയ്ക്കായി ഹാന്‍ഡ് സാനിറ്റൈസറിനെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എത്ര സമയം നീണ്ടു നില്‍ക്കും എന്നറിയാമോ? ഇവ ഏറെ സമയം നീണ്ടു നില്‍ക്കില്ല എന്നതാണ് വാസ്തവം. വെറും രണ്ടു മിനിറ്റ് മാത്രമാണ് ഹാന്‍ഡ് സാനിറ്റൈസര്‍ സംരക്ഷണം നല്‍കുക. നീണ്ടുനില്‍ക്കുന്ന സംരക്ഷണം നല്‍കാത്തതു കൊണ്ടുതന്നെ ഓരോ തവണയും ഇതുപയോഗിക്കണം. വെള്ളവും സോപ്പും ലഭിക്കാത്ത സമയത്തു മാത്രമേ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാവൂ. കൈകള്‍ കഴുകിയ ശേഷം മാത്രമേ മുഖത്തു സ്പര്‍ശിക്കാനും ഭക്ഷണം കഴിക്കാനും പാടുള്ളൂ എന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കുറഞ്ഞത് അറുപത് ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും കൈകളില്‍ അവ 30 സെക്കന്റ് തടവണമെന്നും സെന്റര്‍…

Read More

മാനത്തും മണ്ണിലും മിന്നലാകും; റഫാലില്‍ ഉറക്കംകെട്ട് ചൈനയും പാക്കിസ്ഥാനും

മാനത്തും മണ്ണിലും മിന്നലാകും; റഫാലില്‍ ഉറക്കംകെട്ട് ചൈനയും പാക്കിസ്ഥാനും

ന്യൂഡല്‍ഹി: ആകാശത്ത് 150 കിലോമീറ്റര്‍ അകലെയുള്ള ശത്രുവിമാനത്തെ തകര്‍ത്തു തരിപ്പണമാക്കും, ഒപ്പം ഭൂമിയില്‍ 300 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുപാളയത്തെ സ്വന്തംനില സുരക്ഷിതമാക്കി പ്രഹരിക്കും. ഇതു രണ്ടുമാണ് റഫാലിനെ ലോകത്തെ ഏറ്റവും അപകടകാരിയായ പോര്‍വിമാനമാക്കുന്നത്. റഷ്യയില്‍നിന്ന് സുഖോയ് ജെറ്റുകള്‍ വാങ്ങി 23 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഇത്രയും അത്യാധുനികമായ പോര്‍വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ പ്രസ്താവന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള കൃത്യമായ താക്കീതായിരുന്നു. ‘ഇന്ത്യന്‍ വ്യോമസേന പുത്തന്‍ കരുത്താര്‍ജിച്ചതില്‍ ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് ഇന്ത്യയുടെ മണ്ണിനും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമാണ്’-രാജ്നാഥ് സിങ് പറഞ്ഞു. വൈവിധ്യമാര്‍ന്ന ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയാണു റഫാലിനെ വേറിട്ടുനിര്‍ത്തുന്നത്. യൂറോപ്യന്‍ മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയുടെ മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈലുകള്‍, സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍, എംഐസിഎ മിസൈല്‍ സംവിധാനം എന്നിവയാണ് ഇതില്‍ പ്രധാനം. മെറ്റിയോര്‍ പുതുതലമുറ…

Read More

506 പേര്‍ക്കുകൂടി കോവിഡ്, 794 രോഗമുക്തര്‍; സമ്പര്‍ക്കംവഴി 375 പേര്‍ക്ക് രോഗം

506 പേര്‍ക്കുകൂടി കോവിഡ്, 794 രോഗമുക്തര്‍; സമ്പര്‍ക്കംവഴി 375 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തി നേടി. പക്ഷേ ഇന്നത്തെ കണക്ക് പൂര്‍ണമല്ല. ഐസിഎംആര്‍ വെബ്‌പോര്‍ട്ടലുമായി ബന്ധപ്പെട്ട് ചില ജോലികള്‍ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരും. കോവിഡില്‍ 2 മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച് തിരുവനന്തപുരം 70 കാസര്‍കോട് 28 പത്തനംതിട്ട 59 കൊല്ലം 22 എറണാകുളം 34 കോഴിക്കോട് 42 മലപ്പുറം 32 കോട്ടയം 29 ഇടുക്കി 6 കണ്ണൂര്‍ 39 ആലപ്പുഴ 55 പാലക്കാട് 4 തൃശൂര്‍ 83 വയനാട് 3 നെഗറ്റീവ് ആയവര്‍, ജില്ല…

Read More

ഒളിവിലായിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ

ഒളിവിലായിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ

കൊച്ചി: തമിഴ്നാട്ടിലെ കൊലപാതക കേസിൽ കൊച്ചിയിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. 2014 ൽ തമിഴ്നാട് രാമനാഥപുരം ജില്ലയിലെ സയൽഗുഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിവറേജസ് ഷോപ്പിനു മുന്നിൽ സയൽഗുഡി സ്വദേശി തിരുപ്പതി (48) യെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സയൽഗുഡി സ്വദേശി പശുമ്പൻ ലിംഗത്തെ (36) ആണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യം എടുത്ത ശേഷം മുങ്ങുകയായിരുന്നു. പിന്നീട് എറണാകുളത്തു എത്തിയ ഇയാൾ കലൂരിലും കടവന്ത്രയിലും വൈറ്റിലയിലും പണിയെടുക്കുകയും കടത്തിണ്ണകളിൽ കഴിഞ്ഞു വരികയുമായിരുന്നു. പ്രതി ഒളിവിൽ പോയതിനെ തുടർന്ന് വിചാരണ തടസപ്പെട്ടതിനാൽ രാമനാഥപുരം എസ്പിയുടെ കീഴിലുള്ള പ്രത്യേക അന്വഷണ സംഘം അന്വഷണം നടത്തി വരികയായിരുന്നു. ഫോട്ടോയോ മൊബൈൽ നമ്പറോ ഇല്ലാതിരുന്നതിനാൽ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. പൊലീസ് വാട്സാപ്പ് ഗ്രൂപ്പ്‌ വഴി വിവരം അറിഞ്ഞ നോർത്ത് പോലീസ് കലൂരും പരിസരങ്ങളും കേന്ദ്രീകരിച്ചു…

Read More

തോല്‍വിയിലല്ല!… ജനനന്മയ്ക്കാണ് മുഖ്യം, ത്രിപുരയില്‍ മാതൃക തീര്‍ത്ത് സിപിഎം

തോല്‍വിയിലല്ല!… ജനനന്മയ്ക്കാണ് മുഖ്യം, ത്രിപുരയില്‍ മാതൃക തീര്‍ത്ത് സിപിഎം

അഗര്‍ത്തല: ശക്തികേന്ദ്രമായിരുന്ന ത്രിപുരയില്‍ അടിതെറ്റിയെങ്കിലും പിന്നോട്ട് പോകാന്‍ സിപിഎം തയാറല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് സിപിഎം. ജനപോകാരപ്രദമായ പ്രവര്‍ത്തനങ്ങളിലുടെ ത്രിപുരയില്‍ സാധാരണക്കാരോടൊപ്പം ചേരുകയാണ് ഇന്നും സിപിഎം. കോവിഡ് രോഗം ത്രിപുരയില്‍ കൂടിവരുന്ന സാഹചര്യത്തില്‍ യാതൊരു സഹായവും പ്രഖ്യാപിക്കാതെ ത്രിപുര സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ പല മേഖലകളിലും അവശ്യസാധനങ്ങളെത്തിച്ചു നല്‍കുകയാണ്. കേരളത്തിലേതിന് സമാനമായി സൗജന്യ റേഷനോ മറ്റെന്തെങ്കിലും സഹായമോ സര്‍ക്കാര്‍ ത്രിപുരയില്‍ ലോക്ക്ഡൗണിനൊപ്പം പ്രഖ്യാപിച്ചിട്ടില്ല. ദിവസക്കൂലിക്ക് ജീവിക്കുന്ന ആളുകള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്ന ഘട്ടത്തില്‍ സിപിഐഎമ്മിന്റെ സഹായം അത്രമേല്‍ വിലപ്പെട്ടതാണ്. ഉള്‍ഗ്രാമങ്ങളില്‍ പലതും ഒറ്റപ്പെട്ട അവസ്ഥാനയാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പല പ്രദേശങ്ങളിലും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്‍പ്പെടെ പ്രാദേശിക തലത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടെ തകര്‍ന്നെ നിലയാണ് ത്രിപുരയിലുള്ളത്. ഈ സാഹചര്യം…

Read More

‘നിങ്ങള്‍ക്കായി കാത്തുവച്ച വേഷം ഇനി ആര്‍ക്കു നല്‍കാന്‍’; അനില്‍ മുരളിക്ക് ആദരാഞ്ജലികളുമായി മലയാളസിനിമ

‘നിങ്ങള്‍ക്കായി കാത്തുവച്ച വേഷം ഇനി ആര്‍ക്കു നല്‍കാന്‍’; അനില്‍ മുരളിക്ക് ആദരാഞ്ജലികളുമായി മലയാളസിനിമ

നടന്‍ അനില്‍ മുരളിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകര്‍. മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധിപേരാണ് അനിലിന് ആദരാഞ്ജലികള്‍ നേര്‍ന്നെത്തിയത്. അരുണ്‍ ഗോപി: പരിഭവങ്ങളില്ലാത്ത അനിലേട്ടന്‍… നിങ്ങള്‍ക്കായി കാത്തുവെച്ച വേഷം ഇനി ആര്‍ക്കു നല്‍കാന്‍ ഒരു അനിയനെ പോലെ ചേര്‍ത്തു നിര്‍ത്തിയ ചേട്ടന്‍… ആദരാഞ്ജലികള്‍ അനിലേട്ടാ… അഖില്‍ പോള്‍: ഞാന്‍ ആദ്യമായി ‘ആക്ഷന്‍’ പറഞ്ഞ താരം…പ്രിയപ്പെട്ട അനിലേട്ടന്‍ യാത്രയായി.. ആദരാഞ്ജലികള്‍ വില്ലനായും സഹനടനായും മലയാളസിനിമയില്‍ സജീവസാന്നിധ്യമായിരുന്നു അനില്‍ മുരളി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടെലിവിഷന്‍ രംഗത്തുനിന്നും സിനിമാ രംഗത്തെത്തിയ താരമാണ് അനില്‍. 1993ല്‍ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. വില്ലന്‍ വേഷങ്ങളിലൂടെയാണ് സിനിമയില്‍ ഉയര്‍ന്നുവന്നത്. വാല്‍ക്കണ്ണാടി- എന്ന കലാഭവന്‍ മണി സിനിമയിലെ…

Read More

ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു

ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു

കൊച്ചി: ചലച്ചിത്ര താരം അനില്‍ മുരളി (56) അന്തരിച്ചു. ഉച്ചയ്ക്ക് 12.45നായിരുന്നു അന്ത്യം. കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ 22നാണ് കൊച്ചിയിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനില്‍ പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചു. മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടിവി സീരിയലുകളില്‍ അഭിനയിച്ചുതുടങ്ങിയ അനില്‍ 1993ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വര്‍ഷം ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു. കലാഭവന്‍ മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം,…

Read More