ഇന്ന് 903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 10,350 പേര്‍

ഇന്ന് 903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 10,350 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 49 പേര്‍ക്കുവീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം…

Read More

പ്രാദേശിക പ്രതിഭകള്‍ക്ക് മുന്‍ഗണന: അബ്ദുള്‍ ഹക്കു ബ്ലാസ്റ്റേഴ്‌സില്‍ തുടരും

പ്രാദേശിക പ്രതിഭകള്‍ക്ക് മുന്‍ഗണന: അബ്ദുള്‍ ഹക്കു ബ്ലാസ്റ്റേഴ്‌സില്‍ തുടരും

കൊച്ചി: സെന്റര്‍ ബാക്ക് അബ്ദുള്‍ ഹക്കു കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്. കേരളത്തില്‍ നിന്നുള്ള പ്രാദേശിക യുവപ്രതിഭകളെ വളര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ക്ലബ്ബിന്റെ കാഴ്ചപ്പാടും, പരിശ്രമവുമാണ് കരാര്‍ വിപുലീകരണത്തിലൂടെ വ്യക്തമാകുന്നത്. മലപ്പുറത്തെ വാണിയന്നൂര്‍ സ്വദേശിയായ 25കാരനായ അബ്ദുല്‍ ഹക്കു നെഡിയോടത്ത് തിരൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നാണ് തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഡി.എസ്.കെ ശിവാജിയന്‍സ് യൂത്ത് ടീമിലും, സീനിയര്‍ ടീമിലും കളിച്ചു. പിന്നീട് ഐ-ലീഗിന്റെ രണ്ടാം ഡിവിഷനില്‍ ഫത്തേ ഹൈദരാബാദിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. ആറടി ഉയരമുള്ള പ്രതിരോധ താരമായ ഹക്കുവിന്റെ പ്രതിരോധ ചുമതലകളില്‍ ഏര്‍പ്പെടുമ്പോഴുള്ള വേഗതയും, ഉയര്‍ന്ന പന്തുകള്‍ തടയുന്നതിനുള്ള സവിശേഷമായ കഴിവും മൈതാനത്ത് മതിപ്പുളവാക്കിയിട്ടുണ്ട്. 2017ല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയിലൂടെ ഐഎസ്എല്ലില്‍ രംഗ പ്രവേശം ചെയ്തുകൊണ്ട് ഹക്കു ആദ്യമായി പ്രൊഫെഷണല്‍ ഫുട്‌ബോള്‍ ലോകത്ത് എത്തപ്പെട്ടു. തുടര്‍ന്ന് അടുത്ത സീസണില്‍ കേരള…

Read More

‘എനിക്കൊരു കുഞ്ഞുണ്ട്, മെറിന്‍ കരഞ്ഞു പറഞ്ഞു; കറുത്ത കാര്‍ ഓടിച്ചു കയറ്റി’

‘എനിക്കൊരു കുഞ്ഞുണ്ട്, മെറിന്‍ കരഞ്ഞു പറഞ്ഞു; കറുത്ത കാര്‍ ഓടിച്ചു കയറ്റി’

കോറല്‍ സ്പ്രിങ്സ്: തന്നെ അപായപ്പെടുത്താന്‍ നെവിന്‍ എത്തുമെന്നു മെറിന്‍ ഭയപ്പെട്ടിരിക്കാം. അതുകൊണ്ടാവണം ബ്രോവാഡ് ഹെല്‍ത്ത് ആശുപത്രിയിലെ ജോലി അവസാനിപ്പിച്ചു മറ്റൊരിടത്തു പുതിയൊരു ജീവിതം തുടങ്ങാന്‍ അവള്‍ തീരുമാനിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി കണക്കുകൂട്ടലുകള്‍ തകിടംമറിഞ്ഞു. കാര്‍ പാര്‍ക്കിങ്ങില്‍ മരണം കാത്തിരിക്കുന്നുവെന്ന് അറിയാതെയാണു മെറിന്‍ സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞു വീട്ടിലേക്കു തിരിച്ചത്. ആശുപത്രിയില്‍ മെറിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. സഹപ്രവര്‍ത്തകരോടു യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ദാരുണ അന്ത്യം. ഭര്‍ത്താവ് ഫിലിപ് മാത്യു(നെവിന്‍)വുമായി എറെ നാളായി അകന്നു കഴിയുകയായിരുന്നു മെറിന്‍. കോറല്‍ സ്പ്രിങ്സ് ആശുപത്രിയിലെ ജോലി മതിയാക്കി താമ്പയിലേക്കു താമസം മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. നെവിനുമായുള്ള ബന്ധത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണു മെറിന്‍ താമ്പയിലേക്കു മാറാന്‍ തീരുമാനിച്ചതെന്നു ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് പറഞ്ഞു. നാലാം നിലയില്‍ കോവിഡ് വാര്‍ഡിലാണു മെറിന്‍ ജോലി ചെയ്തിരുന്നത്. ‘ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട്…

Read More

റഫാല്‍ ഇന്ത്യന്‍ ആകാശത്ത്; അകമ്പടിയായി സുഖോയ് വിമാനങ്ങള്‍ വിഡിയോ

റഫാല്‍ ഇന്ത്യന്‍ ആകാശത്ത്; അകമ്പടിയായി സുഖോയ് വിമാനങ്ങള്‍  വിഡിയോ

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നുള്ള 5 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത്. യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്തയുമായി വിമാനങ്ങള്‍ ബന്ധപ്പെട്ടു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്ക് അല്‍പസമയത്തിനകം വിമാനങ്ങള്‍ എത്തും. രണ്ട് സുഖോയ്30എംകെഐ അകമ്പടിയോടെയാണ് അഞ്ചു റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍ എത്തിയത്. അബുദാബിയിലെ അല്‍ദഫ്ര വ്യോമതാവളത്തില്‍ നിന്നു രാവിലെയാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. ഫ്രാന്‍സിലെ മെറിനിയാക് വ്യോമതാവളത്തില്‍നിന്ന് തിങ്കളാഴ്ച രാത്രിയാണ് വിമാനങ്ങള്‍ അബുദാബി വ്യോമതാവളത്തിലെത്തിയത്. ഇന്നലെ അവിടെ തങ്ങുകയായിരുന്നു.

Read More