നഷ്ടത്തില്‍ ഓടാനാകില്ല; ഓഗസ്റ്റ് 1 മുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തും

നഷ്ടത്തില്‍ ഓടാനാകില്ല; ഓഗസ്റ്റ് 1 മുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തും

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് സംയുക്ത സമരസമിതി. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യബസുകള്‍ക്ക് സാമ്പത്തിക നഷ്ടം തുടരുകയാണ്. ഡീസല്‍ വിലവര്‍ധനവും തിരിച്ചടിയാണ്. പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും സര്‍വീസ് നിര്‍ത്തിവെക്കാനുള്ള കാരണമായി ബസ് ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നു.

Read More

ചികിത്സ കിട്ടാതെ രോഗി മരിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചികിത്സ കിട്ടാതെ രോഗി മരിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: ആലുവാ ജില്ലാ ആശുപത്രിക്ക് മുമ്പില്‍ ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ കിടന്ന് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പുളിഞ്ചുവട്ടിലെ ഫ്‌ലാറ്റിലുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ വിജയനാണ് മരിച്ചത്. പ്രാഥമിക ചികിത്സ പോലും നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്ന് പരാതിയുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസ് ഓഗസ്റ്റില്‍ പരിഗണിക്കും. ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ആലുവ പുളിഞ്ചുവട് സ്വകാര്യ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിജയനാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. കൊവിഡ് സംശയത്തെ തുടര്‍ന്ന് ചികിത്സ വൈകിയെന്നാണ് പരാതി. ശ്വാസംമുട്ടും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 9.15 നാണ് വിജയനെ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്….

Read More