പ്രിന്റിംഗ് സ്ഥാപനമുണ്ടെന്ന് പറഞ്ഞു മിഷന്‍ വാങ്ങി: കോണ്‍സുലേറ്റിന്റെ വ്യാജ സീല്‍ ഉണ്ടാക്കി തട്ടിപ്പ്: കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

പ്രിന്റിംഗ് സ്ഥാപനമുണ്ടെന്ന് പറഞ്ഞു മിഷന്‍ വാങ്ങി: കോണ്‍സുലേറ്റിന്റെ വ്യാജ സീല്‍ ഉണ്ടാക്കി തട്ടിപ്പ്: കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ അറസ്റ്റിലായ സരിത് കോണ്‍സുലേറ്റിന്റെ വ്യാജ സീല്‍ ഉണ്ടാക്കിയത് സീല്‍ നിര്‍മ്മിക്കുന്ന മിഷന്‍ വാങ്ങിയാണ്. നെടുമങ്ങാട് തനിക്ക് പ്രിന്റിംഗ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് മിഷന്‍ വാങ്ങിയതെന്ന് സെക്രട്ടറിയേറ്റിനു സമീത്തായുള്ള കടയുടമ സുജിത്ത് എന്‍ഐഎയോട് പറഞ്ഞു. കോണ്‍സുലേറ്റിലെ പലതരത്തിലുള്ള സീലുകള്‍ സരിത് നിര്‍മ്മിക്കുകയുണ്ടായി. പി.ആര്‍.ഒയായി കോണ്‍സുലേറ്റില്‍ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് അവിടെയുണ്ടായിരുന്ന സീലുകളുടെ മാതൃക സരിത് ശേഖരിച്ചിരുന്നു. എന്നാല്‍ ഇത് പുറത്ത് നിര്‍മിച്ചാല്‍ പിടിക്കപ്പെടുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് സീന്‍ നിര്‍മ്മിക്കുന്നതിനുള്ള മിഷന്‍ വാങ്ങിയത്. കൂടാതെ സ്വന്തമായി ലാപ്‌ടോപ്പില്‍ കോണ്‍സുലേറ്റ് ലെറ്റര്‍ പാടും തയ്യാറാക്കുകയായിരുന്നു. ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ച രേഖകള്‍ ഉപയോഗിച്ചുകൊണ്ടാണ് ദുബായില്‍ നിന്നും സ്വര്‍ണം അയച്ചതെന്നും എന്‍.ഐ.എയെ കണ്ടെത്തി. തിരുവനന്തപുരത്തെത്തിയ ബാഗിന് പുറത്ത് ഡിപ്ലോമാറ്റിക് ബാഗേജെന്ന സ്റ്റിക്കറും യു.എ.ഇയുടെ സീലും പതിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമായിരുന്നുവെന്നും ഔദ്യോഗിക ചിഹ്നങ്ങളും രേഖകളും മറ്റും…

Read More

കേരളത്തില്‍ 885 പേര്‍ക്കു കോവിഡ്, സമ്പര്‍ക്കം 724

കേരളത്തില്‍ 885 പേര്‍ക്കു കോവിഡ്, സമ്പര്‍ക്കം 724

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 885 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഇന്നു രോഗമുക്തി നേടാനായി. 968 പേര്‍ക്ക് രോഗം മാറി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം വന്നത്. അതില്‍ ഉറവിടം അറിയാത്തത് 54 പേര്‍. വിദേശത്തുനിന്ന് 64 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 68 പേര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ 24. നാലു മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി മുരുകന്‍, കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹയറുന്നീസ, കാസര്‍കോട് ചിത്താരി സ്വദേശി മാധവന്‍, ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ എന്നിവരുടെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച് തിരുവനന്തപുരം- 167…

Read More

ഹോട്ടല്‍ മുറിയില്‍ നിന്നും റിമാ കല്ലിങ്കല്‍ ആരോടും പറയാതെ മുങ്ങി, സിനിമയ്ക്ക് പുറത്ത് നിന്ന് കിട്ടുന്ന ലക്ഷങ്ങളാണ് അതിന് കാരണം; സിബിമലയില്‍ പറയുന്നു

ഹോട്ടല്‍ മുറിയില്‍ നിന്നും റിമാ കല്ലിങ്കല്‍ ആരോടും പറയാതെ മുങ്ങി, സിനിമയ്ക്ക് പുറത്ത് നിന്ന് കിട്ടുന്ന ലക്ഷങ്ങളാണ് അതിന് കാരണം; സിബിമലയില്‍ പറയുന്നു

മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് റിമാ കല്ലിങ്കല്‍. നിരവധി സിനിമകളില്‍ നായികയായി എത്തിയ താരം സംവിധായകന്‍ ആഷിക് അബുവിനെയാണ് വിവാഹം ചെയ്തത്. പല വിവാദങ്ങളിലും റിമ പെട്ടിട്ടുണ്ട് സംഗീത നിശയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ആഷിക് അബുവും റിമയും പണം തട്ടിയതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സംവിധായകന്‍ സിബി മലയില്‍ റീമയെ കുറിച്ച് പറഞ്ഞവാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഉന്നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ റിമയും താനും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സിബി മലയില്‍. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. ഷൂട്ടിംഗ് സൈറ്റില്‍ നിന്നും റിമാ കല്ലിങ്കല്‍ ആരോടും പാരായാതെ പോകുമായിരുന്നു. ഷൂട്ടിങ്ങിന് വിളിക്കാന്‍ ഹോട്ടല്‍ മുറിയില്‍ ചെല്ലുമ്പോഴാണ് റിമ പോയ കാര്യം മറ്റുള്ളവര്‍ അറിയുന്നത്. ഞാന്‍ അതുവരെ ചെയ്ത സിനിമകളിലെ ഒരു നടിയും ഇങ്ങനെ ചെയ്തിട്ടില്ല. സിനിമ അവര്‍ക്ക് ചില സൗകര്യങ്ങള്‍…

Read More