തിരുവനന്തപുരത്ത് അതീവ ഗുരുതരമായ സാഹചര്യം

തിരുവനന്തപുരത്ത് അതീവ ഗുരുതരമായ സാഹചര്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അതീവ ഗുരുതരമായ സാഹചര്യം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് പോസിറ്റീവായ 226 കേസുകളില്‍ 190 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ലോക്ക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലെ കച്ചവടക്കാര്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മൊത്തവിതരണക്കാരില്‍ നിന്നും സ്റ്റോക്ക് സ്വീകരിക്കാന്‍ അനുമതി നല്‍കി. രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മൊത്തവിതരണക്കാര്‍ക്ക് വാഹനങ്ങളുമായി ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണിനുള്ളില്‍ പൊലീസ് അനുമതിയോടെ പ്രവേശിക്കാനാകും. പാറശാല അടക്കമുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.

Read More

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ തയ്യാറാക്കിയിരിക്കുന്നത് 15,975 കിടക്കകള്‍: മുഖ്യമന്ത്രി

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ തയ്യാറാക്കിയിരിക്കുന്നത് 15,975 കിടക്കകള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് ചികിത്സക്കായി മാത്രമുള്ള ആശുപത്രിക്കിടക്കകള്‍ക്ക് പുറമെ 15,975 കിടക്കകള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവയില്‍ 4535 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. രോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള 3,42,000 എന്‍-95 മാസ്‌കുകളും 3,86,000 പിപിഇ കിറ്റുകളും 16,10,000 ത്രീ ലെയര്‍ മാസ്‌കുകളും 40,30,000 ഗ്ലൗസുകളും സ്റ്റോക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 80 വെന്റിലേറ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങി. 270 ഐസിയു വെന്റിലേറ്ററുകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. 2 ആഴ്ചക്കകം 50 വെന്റിലേറ്ററുകള്‍ കൂടി കേന്ദ്രം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 6007 വെന്റിലേറ്ററുകള്‍ക്ക് രാപ്പകല്‍ പ്രവര്‍ത്തിക്കാനുള്ള ഓസ്‌കിജന്‍ സ്റ്റോക്കുണ്ട്. 7 മെഡിക്കല്‍ കോളജുകളിലും ലിക്വിഡ് ഓക്‌സിജന്‍ സൗകര്യം ലഭ്യമാണ്. 947 ആംബുലന്‍സുകള്‍ കൊവിഡ് കാര്യങ്ങള്‍ക്ക് മാത്രമായി സജ്ജമാണ്. ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സംവിധാനം എല്ലാ…

Read More

ശ്രേഷ്ഠബാവായുടെ ജന്മദിനം ആഘോഷിച്ചു

ശ്രേഷ്ഠബാവായുടെ ജന്മദിനം ആഘോഷിച്ചു

പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 92-ാം ജന്‍മദിനം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ആഘോഷിച്ചു. സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. മാത്യൂസ് മോര്‍ ഇവാനിയോസ്, മാത്യൂസ് മോര്‍ അഫ്രേം, ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായി. ശ്രേഷ്ഠ ബാവ ജന്മദിന കേക്ക് മുറിച്ചു. സഭാ വൈദിക ട്രസ്റ്റി സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍എപ്പിസ്‌കോപ്പ, അല്‍മായ ട്രസ്റ്റി സി.കെ. ഷാജി ചൂണ്ടയില്‍, സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ് പങ്കെടുത്തു. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍,…

Read More

കൊവിഡ് ബാധിതര്‍ 1000 കടന്നു; സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊവിഡ്

കൊവിഡ് ബാധിതര്‍ 1000 കടന്നു; സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: ഇതാദ്യമായി സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ 1000 കടന്നു. ഇന്ന് 1038 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15032 ആയി. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 87 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 109 പേരും ഇന്നത്തെ കൊവിഡ് കണക്കില്‍ പെടുന്നു. 272 പേരാണ് ഇന്ന് രോഗമുക്തരായത്. പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം- 226, കൊല്ലം- 133, ആലപ്പുഴ- 120, കാസര്‍ഗോഡ്- 101, എറണാകുളം- 92, മലപ്പുറം- 61, തൃശൂര്‍- 56, കോട്ടയം- 51, പത്തനംതിട്ട- 49, ഇടുക്കി- 43, കണ്ണൂര്‍- 43, പാലക്കാട്- 34, കോഴിക്കോട്- 25, വയനാട്- 4. നെഗറ്റീവായവര്‍ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം- 9, കൊല്ലം- 13, പത്തനംതിട്ട- 38, ആലപ്പുഴ-…

Read More

പ്രതിരോധം കടുക്കും: നിഷു കുമാര്‍ ബ്ലാസ്റ്റേഴ്സില്‍

പ്രതിരോധം കടുക്കും: നിഷു കുമാര്‍ ബ്ലാസ്റ്റേഴ്സില്‍

കൊച്ചി: ആരാധകരുടെ കാത്തിരുപ്പ് വെറുതെയായില്ല, രാജ്യത്തെ ഏറ്റവും മികച്ച ഫുള്‍ ബാക്കുകളില്‍ ഒരാളായ നിഷു കുമാറിനെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിര ശക്തമാക്കി. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കടുക്കുമെന്നുറപ്പായി. നാല് വര്‍ഷത്തേക്കാണ് കരാര്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ 22 കാരനായ ഈ ചെറുപ്പക്കാരന്‍ 11-ാം വയസ്സില്‍ ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയിലാണ് തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിച്ചത്. 2011ല്‍ അദ്ദേഹത്തെ എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമി തിരഞ്ഞെടുത്തു, അവിടെ 4 വര്‍ഷം പരിശീലനം നേടി. 2015ല്‍ ബെംഗളൂരു എഫ്സിയുമായി കരാറൊപ്പിട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. 2015ല്‍ ബിഎഫ്സിയിലെത്തിയ നിഷു കുമാര്‍ ക്ലബ്ബിനായി 70 ല്‍ അധികം മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 2018-19 ല്‍ ബെംഗളൂരു എഫ്സി ഐഎസ്എല്‍ കിരീടം നേടുമ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ രണ്ട് ഐഎസ്എല്‍ സീസണുകളില്‍ ബിഎഫ്സി പ്രതിരോധത്തില്‍ നിഷു കുമാര്‍…

Read More

സ്വര്‍ണക്കടത്ത് കേസ്; ഗണ്‍മാന്‍ ജയഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്

സ്വര്‍ണക്കടത്ത് കേസ്; ഗണ്‍മാന്‍ ജയഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. ആക്കുളത്തെയും വട്ടിയൂര്‍ക്കാവിലെയും വീടുകളിലാണ് പരിശോധന നടത്തിയത്. കസ്റ്റംസ് സംഘം നേരത്തെ തന്നെ ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് ജയഘോഷ് മൊഴി നല്‍കിയിരിക്കുന്നതെങ്കിലും ഇത് കസ്റ്റംസ് മുഖവിലയ്ക്കെടുത്തിട്ടില്ല. പലപ്പോഴും സരിത്തിനൊപ്പമോ സരിത്തിന് പകരമോ പോയി പാഴ്സലുകള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് ജയഘോഷ് മൊഴി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കസ്റ്റംസ് വീടുകളില്‍ റെയ്ഡ് നടത്തിയത്. ആക്കുളത്തെയും വട്ടിയൂര്‍ക്കാവിലെയും വീടുകളില്‍ ഒരെസമയത്താണ് റെയ്ഡ് നടത്തിയത്. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ നിന്ന് ചില ബാങ്ക് രേഖകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ജയഘോഷിനെതിരെ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്നത് വരും മണിക്കൂറുകളില്‍ മാത്രമേ അറിയാന്‍ സാധിക്കൂ.

Read More