ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളത്തിലെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളില്‍ മുന്‍നിര സ്ഥാനം കരസ്ഥമാക്കിയ theeditor.in ഓണ്‍ലൈന്‍ ന്യൂസില്‍ വിവിധ പോസ്റ്റുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ | സബ് എഡിറ്റര്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പാര്‍ട്ട് ടൈം റിപ്പോര്‍ട്ടര്‍മാരേയും സബ് എഡിറ്റര്‍മാരേയും ആവശ്യമുണ്ട്. മറ്റു പത്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. മറ്റു സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമേ മലയാളം ടൈപ്പിംഗ് (ഐഎസ്എം അല്ലെങ്കില്‍ യുണികോഡ്) അറിഞ്ഞിരിക്കണം. മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവുകള്‍ (കേരളത്തിലെ എല്ലാ ജില്ലകളിലും) സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, നിരൂപണം, ഇന്റര്‍വ്യൂകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍. ലേഖനങ്ങള്‍ (എല്ലാ വിഷയങ്ങളിലും) എഴുതാന്‍ താത്പര്യം ഉള്ളവരും ബന്ധപ്പെടുക. എല്ലാ വിഭാഗങ്ങളിലും മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യം ഉള്ളവര്‍ വിശദമായ ബയോഡാറ്റ താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. Mail ID: office@theeditor.in…
Read MoreDay: July 21, 2020
ഭാര്യ നഷ്ടപ്പെടുത്തിയ സൂപ്പര്‍ഹിറ്റുകള്‍ ഓര്‍മിച്ച് ചാക്കോച്ചന്
മലയാള ചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബന്. 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ചാക്കോച്ചന് നിരവധി ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചത്. രണ്ടാമത്തെ ചിത്രമായ നക്ഷത്രതാരാട്ട് കാര്യമായ വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോയുടെ താരമൂല്യം കുറഞ്ഞില്ല. പിന്നീട് കമല്‍ സംവിധാനം ചെയ്ത നിറം വാണിജ്യവിജയം കൈവരിച്ചു.എന്നാല്‍ താരത്തിന്റെ പല ചിത്രങ്ങളും കാര്യമായ നേട്ടം കൊയ്തില്ല. ദോസ്ത്, നരേന്ദ്രന് മകന് ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട് എന്നിവയായിരുന്നു ഈ കാലഘട്ടത്തിലെ കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പുരസ്കാരം നേടിക്കൊടുത്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടര്‍പരാജയങ്ങള്‍ വന്നപ്പോള്‍ ചാക്കോച്ചന് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീടാണ് നടന് വീണ്ടും മലയാളത്തിലേക്ക്…
Read Moreവായുവിലൂടെ പറക്കുമോ കൊറോണ
ലോകത്ത് കൊറോണ ദിവസേന വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണ്. രോഗം ബാധിച്ച ഒരാള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തെറിക്കുന്ന സ്രവങ്ങളിലൂടെ മാത്രമാണ് കൊറോണ വൈറസ് പകരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ അങ്ങനെ മാത്രമല്ല പകരുന്നത്. മൂക്കിലൂടെയും വായിലൂടെയും വരുന്ന സ്രവത്തിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പടരുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കൈകള്‍ കഴുകുന്നതടക്കമുള്ള ശുചിത്വ മാര്‍ഗങ്ങളെപ്പറ്റിയാണ് ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തിയിരുന്നത്. വായുവിലൂടെ ഒരു രോഗാണു ശരീരത്തിലെത്തിയാല്‍ അത് തൊണ്ട, മൂക്ക്, സൈനസ്, ശ്വാസകോശം എന്നിവിടങ്ങളില്‍ വീക്കം ഉണ്ടാക്കും. ഇത് മൂക്കടപ്പ്, തൊണ്ട വേദന ഇവയ്ക്കു കാരണമാകും. വായുവിലൂടെ പകരുന്ന ചില രോഗാണുക്കള്‍ ശ്വസന സംവിധാനത്തെ മാത്രമല്ല, ഹൃദയം, വൃക്ക, നാഡികള്‍ എന്നിവയെയും ആക്രമിക്കും. സാര്‍സ് കോവ് 2 വൈറസ് ശരീരത്തെ ആകെ നശിപ്പിക്കും എന്നും ഗവേഷകര്‍ കണ്ടെത്തി. ഹൃദയം, വൃക്ക, കരള്‍, നാഡീവ്യവസ്ഥ എന്നിവയെ അതു ബാധിക്കും. പ്രതിരോധ…
Read Moreമരിച്ചുപോകുമെന്ന് പറഞ്ഞുവരെ സമീപിക്കുന്നുവെന്ന് അനുശ്രി ..
മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നായികയാണ് അനുശ്രീ. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയില്‍ നിന്നാണ് ലാല്‍ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് ഉള്‍പ്പടെ ഉള്ളവരോടൊപ്പം അഭനയിച്ച താരം താരജാഡകള്‍ ഒന്നുമില്ലാത്ത താരമാണ് താനെന്ന് തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. താരപരിവേഷമില്ലാതെ നാടിനെയും നാട്ടുകാരെയും കാണുന്ന വ്യക്തിയും. തനിക്കൊരു പ്രണയം ഉണ്ടെന്ന് തുറന്നു പറയുകയാണ് താരം. റിയാലിറ്റി ഷോ ചെയ്തുകൊണ്ടിരിയ്ക്കുന്ന സമയത്ത് ഒരു മാഗസിനില്‍ അഡ്രസ് വന്നത് കണ്ട് വീട്ടിലേക്ക് ഒരുപാട് കത്തുകള്‍ വരാറുണ്ടായിരുന്നു. എന്നാല്‍ അതൊന്നും പ്രണയ ലേഖനങ്ങളായിരുന്നില്ല. ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രപ്പോസല്‍ മെസേജുകള്‍ വരാറുണ്ട്. പ്രണയമാണ്, ഭ്രാന്താണ്, മരിച്ചുപോകും എന്നൊക്കെയായിരിക്കും മെസേജ്.
Read Moreഐപിഎല്‍ പൂരത്തിന് കളമൊരുങ്ങുന്നു
ഓസ്ട്രേലിയയില്‍ ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവച്ചതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കാനുളള സാധ്യതയേറി. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ നടക്കേണ്ട ഇന്ത്യന്‍ പ്രിമീയര്‍ ലീഗ് അനിശ്ചിത കാലത്തേക്ക് നീട്ടി വെയ്ക്കുകയായിരുന്നു. ഐ സി സി ടി20 ലോകകപ്പ് മാറ്റിവച്ച സാഹചര്യത്തില്‍ സെപ്റ്റംബര്‍- നവംബര്‍ മാസങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് വെച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനും ബിസിസിഐ തീരുമാനിക്കുന്നുണ്ട്.
Read More