തിരുവനന്തപുരത്തെ തീരമേഖലയെ മൂന്നായി തിരിച്ച് പ്രത്യേകനിരീക്ഷണം

തിരുവനന്തപുരത്തെ തീരമേഖലയെ മൂന്നായി തിരിച്ച് പ്രത്യേകനിരീക്ഷണം

തിരുവനന്തപുരം: ജില്ലയിലെ കോവിഡ് വ്യാപനം തടയുന്നതിന് ജില്ലയുടെ തീരമേഖലയെ മൂന്നായി തിരിച്ചുകൊണ്ട് പ്രത്യേക നിരീക്ഷണ പദ്ധതിക്ക് പൊലീസ് രൂപം നല്‍കി. സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ സ്‌പെഷ്യല്‍ ഓഫിസറായുള്ള പദ്ധതിയില്‍ മൂന്നു മേഖലയുടെയും ചുമതല എസ്പിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ഓഫിസറെ സഹായിക്കാനായി തിരുവനന്തപുരം റേഞ്ച് ഡി ഐജി സഞ്ജയ് കുമാര്‍ ഗുരുഡിനെ ചുമതലപ്പെടുത്തി. ക്രമസമാധാന വിഭാഗം എഡിജിപി ഡോ. ഷേക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല. പദ്ധതിപ്രകാരം അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയുള്ള തീരദേശമേഖലയുടെ ചുമതല ട്രാഫിക് എസ്പി ബി. കൃഷ്ണകുമാറിനാണ്. വേളി – വിഴിഞ്ഞം മേഖല വിജിലന്‍സ് എസ്പി കെ.ഇ.ബൈജുവിന്റെ ചുമതലയിലാണ്. കാഞ്ഞിരംകുളം – പൊഴിയൂര്‍ മേഖല പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ കെ.എല്‍.ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നു മേഖലയിലും രണ്ടു ഡിവൈഎസ്പിമാരെ വീതം നിയോഗിച്ചിട്ടുണ്ട്. അതത് മേഖലയിലെ ഡിവൈഎസ്പിമാരും ഈ പദ്ധതിയുടെ ഭാഗമായിരിക്കും.പദ്ധതിയുടെ നടത്തിപ്പ്…

Read More

കുട്ടികളിലെ ആത്മഹത്യാ പ്രവണത: വിദഗ്ധ സമിതി രൂപീകരിച്ചു

കുട്ടികളിലെ ആത്മഹത്യാ പ്രവണത: വിദഗ്ധ സമിതി രൂപീകരിച്ചു

തിരുവനന്തപുരം: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ ആത്മഹത്യാ പ്രവണത അവസാനിപ്പിക്കാന്‍ കഴിയുന്ന വിധം വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഡി.ജി.പി. ആര്‍ ശ്രീലേഖ ചെയര്‍പേഴ്സണായ സമിതിയില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ കണ്‍വീനറാണ്. തിരുവന്തപുരം മെഡിക്കല്‍ കോളേജ് മന:ശാസ്ത്ര വിഭാഗം മേധാവി ഡോ. അനില്‍ പ്രഭാകരന്‍, കുട്ടികളുടെ മന:ശാസ്ത്രജ്ഞന്‍ ഡോ. ജയപ്രകാശ്, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി എന്നിവര്‍ അംഗങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കള്‍ക്ക് കുട്ടികളെ ശരിയായി മനസിലാക്കാന്‍ സാധിക്കാത്തത്, കോവിഡ് കാലത്ത് കൂട്ടുകാരുമായി ഇടപഴകാന്‍ സാധിക്കാത്തത് തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ആത്മഹത്യ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. നാളത്തെ പൗരന്‍മാരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്വമാണ്. കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നതിനും…

Read More

എറണാകുളത്ത് ശക്തമായ നിയന്ത്രണം തുടരും: മുഖ്യമന്ത്രി

എറണാകുളത്ത് ശക്തമായ നിയന്ത്രണം തുടരും: മുഖ്യമന്ത്രി

കൊച്ചി: ജില്ലയില്‍ 115 കൊവിജ് ബാധിതരില്‍ 70 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി. എറണാകുളം മാര്‍ക്കറ്റിലെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍, ആലുവ, ചെല്ലാനം, കീഴ്മാട് എന്നിവിടങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകളാണ്. ചെല്ലാനം സെന്റ് ആന്റണീസ് പള്ളിക്ക് സമീപം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.

Read More

പൈലറ്റല്ല, ഏറ്റുമുട്ടുന്നത് സോണിയയും രാഹുലും…! ചരടുവലിക്കുന്നത് രാഹുല്‍, കോണ്‍ഗ്രസ് രഹസ്യകേന്ദ്രങ്ങളിലെ ചര്‍ച്ച

പൈലറ്റല്ല, ഏറ്റുമുട്ടുന്നത് സോണിയയും രാഹുലും…! ചരടുവലിക്കുന്നത് രാഹുല്‍, കോണ്‍ഗ്രസ് രഹസ്യകേന്ദ്രങ്ങളിലെ ചര്‍ച്ച

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ അമ്മായി ക്യാമ്പും മകന്‍ ക്യാമ്പും പോരാട്ടത്തിലെന്നു സോഷ്യല്‍ മീഡിയ ചര്‍ച്ച മുറുകുന്നതിനിടെ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വം രാഹുല്‍ ക്യാമ്പിന്റെ നാടകമാണെന്നും സംശയം !കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ഈ സംശയം ഉന്നയിക്കുന്നത് .സോണിയ ഗാന്ധി താല്‍ക്കാലിക പ്രസിഡന്റ് ആയിട്ട് ഇതതുവരെ സ്ഥിരം പ്രസിഡന്റിനെ കണ്ടെത്താന്‍ ആയിട്ടില്ല .സോണിയ ക്യാമ്പ് വെറും വൃദ്ധ സദനം ആണെന്നും ആരോപണം ശക്തമാണ് .അധികാരം വിട്ടെറിയാന്‍ ഇവര്‍ കൂട്ടാക്കുന്നുമില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി യുവനേതാക്കളെ കൊണ്ടുവരണമെന്ന ആവശ്യം രാഹുല്‍ മുന്നോട്ട് വച്ചിരുന്നു. പല സംസ്ഥാനങ്ങളിലും രാഹുല്‍ കേന്ദ്രത്തിനെതിരെ ഉയര്‍ത്തിക്കാട്ടിയ മുദ്രാവാക്യം ഏറ്റെടുക്കാന്‍ പോലും അന്ന് മുതിര്‍ന്ന നേതാക്കള്‍ തയ്യാറായിരുന്നില്ല. ഇതായിരുന്നു രാഹുലിനെ ചൊടിപ്പിച്ചത്. അശോക് ഗലോട്ടും അഹമ്മദ് പട്ടേലും അടക്കമുള്ളവരെ വകവയ്ക്കാതെ രാഹുല്‍…

Read More

791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്നു. 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിവേഗത്തിലാണു രോഗവ്യാപനം. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേര്‍ക്കാണ്. 532 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കം വഴി രോഗം വന്നു. അതില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് 135, മറ്റ് സംസ്ഥാനങ്ങളില്നിന്ന് 98. ആരോഗ്യ പ്രവര്‍ത്തകര്‍ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്ഇ 7. ഇന്ന് കോവിഡ് മൂലം 1 മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ പുല്ലൂരിലെ ഷൈജു ആണ് മരിച്ചത്. ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ പരിശോധന റിപ്പോര്‍ട്ട് പോസിറ്റീവ് ആണ്. പക്ഷേ കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടില്ല. അതീവ ഗൗരവമുള്ള കാര്യമാണ് ആദ്യമേ പങ്കുവയ്ക്കാനുള്ളത്. തിരുവനന്തപുരം ജില്ലയിലെ ചില…

Read More

പത്തു വയസ്സുകാരനെ കടലിലേക്കു വലിച്ചിട്ട് സ്രാവ്; കൂടെച്ചാടി രക്ഷപ്പെടുത്തി പിതാവ്

പത്തു വയസ്സുകാരനെ കടലിലേക്കു വലിച്ചിട്ട് സ്രാവ്; കൂടെച്ചാടി രക്ഷപ്പെടുത്തി പിതാവ്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പിതാവിനൊപ്പം മീന്‍ പിടിക്കാന്‍ പോയ പത്തു വയസ്സുകാരനു നേരെ സ്രാവിന്റെ ആക്രമണം. കുട്ടിയെ ബോട്ടില്‍നിന്ന് സ്രാവ് കടലിലേക്കു വലിച്ചിടുകയായിരുന്നു. കുട്ടിയുടെ പിതാവ് തൊട്ടുപിന്നാലെ കടലിലേക്കു ചാടിയതോടെ കുട്ടിയെ ഉപേക്ഷിച്ച് സ്രാവ് കടന്നുകളഞ്ഞു. കയ്യിലും നെഞ്ചിലും തലയിലും മുറിവുകളുണ്ടെങ്കിലും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ടാസ്മാനിയ പ്രാദേശിക ഭരണകൂടം അറിയിച്ചു. ടാസ്മാനിയ ദ്വീപിന്റെ തീരപ്രദേശത്താണ് സംഭവം നടന്നത്. സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച് പിതാവിനും മറ്റു രണ്ടു മീന്‍ പിടിത്തക്കാര്‍ക്കുമൊപ്പമായിരുന്നു കുട്ടി കടലില്‍ പോയത്. തീരത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ (മൂന്ന് മൈല്‍) അകലെ സംഘം മീന്‍പിടിക്കുന്നതിനിടെയായിരുന്നു സ്രാവിന്റെ ആക്രമണം. കുതിച്ചെത്തിയ സ്രാവ് കുട്ടിയെ ബോട്ടില്‍നിന്ന് കടിച്ച് കടലിലേക്കു വലിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്രാവ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ഈ വര്‍ഷം ഇതുവരെ അഞ്ച് പേരാണ് സ്രാവ് ആക്രമണങ്ങളില്‍ മരിച്ചത്….

Read More

സച്ചിനെ കേന്ദ്രനേതൃത്വത്തില്‍ എത്തിക്കാന്‍ നീക്കം; ചിദംബരവുമായി സംസാരിച്ചു

സച്ചിനെ കേന്ദ്രനേതൃത്വത്തില്‍ എത്തിക്കാന്‍ നീക്കം; ചിദംബരവുമായി സംസാരിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്ന യുവനേതാവ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തുന്നതിനു തടയിടാന്‍ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. മുന്‍കേന്ദ്രമന്ത്രി പി. ചിദംബരവുമായി സച്ചിന്‍ ഇന്നലെ വൈകിട്ട് ചര്‍ച്ച നടത്തി. സച്ചിനെ കേന്ദ്രനേതൃത്വത്തില്‍ എത്തിച്ചു പ്രശ്നപരിഹാരത്തിനുളള ശ്രമമാണു നടക്കുന്നത്. സച്ചിനുമായി ഇന്നലെ വൈകിട്ട് സംസാരിച്ചുവെന്നു പി. ചിദംബരം പറഞ്ഞു. കേന്ദ്രനേതൃത്വം സച്ചിനെ പരസ്യമായി ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവും. ചര്‍ച്ചയ്ക്കുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും സച്ചിനോടു പറഞ്ഞതായി ചിദംബരം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ സച്ചിനുമായി ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ആദ്യമായാണു സച്ചിന്‍ ഒരു മുതിര്‍ന്ന നേതാവിനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് പ്രിയങ്കാ ഗാന്ധി സച്ചിനുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അഭിഭാഷകന്‍ കൂടിയായ അഭിഷേക് മനു സിങ്വിയുമായി സച്ചിന്‍ സംസാരിച്ചെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അയോഗ്യതാ നോട്ടിസിനെതിരെ…

Read More

ഇംഗ്ലണ്ട് കരകയറുന്നു

ഇംഗ്ലണ്ട് കരകയറുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് നിലയുറപ്പിക്കുന്നു. അര്‍ദ്ധസെഞ്ചുറികള്‍ നേടിയ ബെന്‍ സ്‌റ്റോക്‌സും ഡൊമിനിക് സിബ്‌ലിയും ചേര്‍ന്നാണ് ഇംഗ്ലണ്ട് ഇന്നിംസിനു ജീവശ്വാസം നല്‍കിയത്. 81 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ഏറെ കരുതലോടെ ഈ സഖ്യം രക്ഷപ്പെടുത്തുകയായിരുന്നു. മഴ മൂലം വൈകിയാണ് രണ്ടാം മത്സരത്തിന്റെ ടോസ് നടന്നത്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചാണ് വിന്‍ഡീസ് പന്തെറിഞ്ഞത്. സ്‌കോര്‍ ബോര്‍ഡില്‍ 29 റണ്‍സ് ആയപ്പൊഴേക്കും റോറി ബേണ്‍സിനെ (15) റോസ്റ്റണ്‍ ചേസ് വിക്കറ്റിനു മുന്നില്‍ കുരുക്കി. അടുത്ത പന്തില്‍ തന്നെ സാക്ക് ക്രൗളി (0) ജേസന്‍ ഹോള്‍ഡറിന്റെ കൈകളില്‍ ഒടുങ്ങി. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ജോ റൂട്ടും ഡോമിനിക് സിബ്‌ലിയും ചേര്‍ന്ന് 52 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. എന്നാല്‍, റൂട്ടിനെ ഹോള്‍ഡറുടെ കൈകളില്‍ എത്തിച്ച അല്‍സാരി ജോസഫ് വീണ്ടും ഇംഗ്ലണ്ടിനു തിരിച്ചടി…

Read More