വെരിക്കോസ് വെയിന്‍ സ്ത്രീകളില്‍; പ്രതിവിധി നോക്കു

വെരിക്കോസ് വെയിന്‍ സ്ത്രീകളില്‍; പ്രതിവിധി നോക്കു

ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് വെരിക്കോസ് വെയിന്‍. ചര്‍മത്തിനു തൊട്ടുതാഴെയുള്ള ഞരമ്പുകള്‍ തടിച്ചുവീര്‍ത്തും ചുറ്റിപ്പിണഞ്ഞും അശുദ്ധരക്തത്തെ മുകളിലേക്ക് വിടാതെ വരുമ്പോള്‍ രക്തപ്രവാഹത്തിന്റെ വേഗം കുറയുകയും കെട്ടിനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. പാമ്പിനെപോലെ വളഞ്ഞു കിടക്കുന്നത് എന്നാണ് ‘വെരിക്കോസ്’ എന്ന വാക്കിനര്‍ഥം. ശരീരത്തിലെ സിരകള്‍ പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ന്‍ എന്ന രോഗം. ശരീരം ഉപയോഗിച്ചു കഴിഞ്ഞ രക്തം ശുദ്ധീകരിക്കാനായി തിരിച്ച് കൊണ്ടുപോകുന്ന രക്തക്കുഴലുകളായ സിരകളാണ് മൂന്നാമത്തേത്. ഈ സിരകളെയാണ് വെരിക്കോസ് വെയ്ന്‍ എന്ന രോഗം ബാധിക്കുക. സ്ത്രീകളില്‍ ഏതാണ്ട് 60 ശതമാനം പേരിലും വെരിക്കോസ് വെയ്ന്‍ വരാം. പ്രത്യേകിച്ചും ഗര്‍ഭകാലഘട്ടത്തില്‍. പ്രഗ്!നന്‍സി ഹോര്‍മോണായ പ്രൊജസ്‌ട്രോണ്‍ സിരകളെ കൂടുതലായി വികസിപ്പിക്കുന്നതാണ് ഒരു കാരണം. സിരകള്‍ വികസിക്കുമ്പോള്‍ സിരാവാല്‍വുകളുെട അടവ് അകന്ന് അവ പരാജയപ്പെടും. മാത്രമല്ല ഗര്‍ഭിണികളിലെ വലുപ്പമേറുന്ന ഗര്‍ഭപാത്രം കാലുകളില്‍ നിന്നും…

Read More

ബാലചന്ദ്രന്റെ ആരോഗ്യനില മോശമായി തുടരുന്നു

ബാലചന്ദ്രന്റെ ആരോഗ്യനില മോശമായി തുടരുന്നു

പ്രമുഖ സിനിമാ നാടക നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാസ്താംകോട്ട സ്വദേശിയായ പി ബാലചന്ദ്രന്‍ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. നാടക രചയിതാവും സംവിധായകനും ആയിരുന്നു. അധ്യാപകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും എം ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും അധ്യാപകന്‍ ആയിരുന്നു. ഇവന്‍ മേഘരൂപന്‍ എന്ന സിനിമ എഴുതി സംവിധാനം ചെയ്തു. ഇതിന് 2012ലെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഇതുകൂടാതെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഉള്ളടക്കം, പവിത്രം, കമ്മട്ടിപ്പാടം തുടങ്ങി ഒരുപിടി മികച്ച സിനിമകളുടെ തിരക്കഥാകൃത്തായ പി…

Read More

ഭര്‍ത്താവിനൊപ്പം ജീവിച്ചത് 15 ദിവസം; കനക പറയുന്നു

ഭര്‍ത്താവിനൊപ്പം ജീവിച്ചത് 15 ദിവസം; കനക പറയുന്നു

മലയാളത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ ഒരു കാലത്ത് ദക്ഷിണേന്ത്യന്‍ സിനിമയിലെ ഭാഗ്യനക്ഷത്രമായിരുന്ന ഈ നടിയ്ക്കു സാധിച്ചില്ല. പല സിനിമകളും പരാജയപ്പെട്ടു. പതുക്കെ കനക സിനിമാരംഗത്തു നിന്നും അപ്രത്യക്ഷമായി. തുടര്‍ന്ന് ജീവിതത്തിന്റെ കയ്‌പേറിയ മറ്റൊരു വശം കൂടി അനുഭവിക്കേണ്ടി വന്നു ഈ താരത്തിന്. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കനക തന്റെ കുടുംബജീവിതത്തിലെ ദുരനുഭവങ്ങള്‍ പങ്കു വച്ചത്. കാലിഫോര്‍ണിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയമാവുകയും 2007 ഏപ്രിലില്‍ ഇരുവരുടെയും വിവാഹം നടക്കുകയും ചെയ്തിരുന്നു എന്നാല്‍ ഇവര്‍ 15 ദിവസം മാത്രമേ ഒരുമിച്ചു ജീവിച്ചുള്ളു. പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്നും ആദ്യം സിനിമ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടിക്കൊണ്ടു പോയതെന്നാണ് കരുതിയതെന്നും എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്റെ അച്ഛന്‍ ദേവദാസാണെന്നും താരം പറഞ്ഞിരുന്നു. മുകേഷ് നായകനായി എത്തി വന്‍ താര നിര അണിനിരന്ന ഗോഡ്ഫാദര്‍…

Read More

ടീമില്‍ വര്‍ണവെറി ശക്തം; നടപടി വേണമെന്ന് ദ.ആഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരങ്ങള്‍

ടീമില്‍ വര്‍ണവെറി ശക്തം; നടപടി വേണമെന്ന് ദ.ആഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരങ്ങള്‍

ടീമില്‍ വര്‍ണവെറിയുണ്ടെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ബോര്‍ഡിനു കത്തയച്ച് കറുത്ത വര്‍ഗക്കാരായ 36 മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. പേസര്‍ ലുങ്കിസാനി എങ്കിടിയാണ് കത്ത് സമര്‍പ്പിച്ചത്. കറുത്ത വര്‍ഗക്കാരായ താരങ്ങള്‍ക്ക് ക്രിക്കറ്റ് സൗത്താഫ്രിക്ക ശക്തമായ പിന്തുണ ഉറപ്പാക്കണമെന്ന് കത്തിലൂടെ ഇവര്‍ ആവശ്യപ്പെടുന്നു. മഖായ എന്റിനി, വെര്‍ണോണ്‍ ഫിലാണ്ടര്‍, ഹെര്‍ഷല്‍ ഗിബ്‌സ്, ആഷ്‌വെല്‍ പ്രിന്‍സ്, പോള്‍ ആഡംസ്, ജെപി ഡുമിനി തുടങ്ങി 36 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. അഞ്ച് പരിശീലകരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ ടീമില്‍ കളിക്കുന്നരോ ടീമില്‍ കളിച്ച വെളുത്ത വര്‍ഗക്കാരോ കത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. കത്തിനോട് ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രതികരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ ഒരിക്കലും ഒത്തൊരുമ ഇല്ലായിരുന്നു എന്ന് രാജ്യത്തിനായി 66 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ആഷ്‌വെല്‍ പ്രിന്‍സ് കഴിഞ്ഞ ആഴ്ച ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന്…

Read More

മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടി ടീം ഓസ്‌ട്രേലിയ

മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടി ടീം ഓസ്‌ട്രേലിയ

ടീമില്‍ മാനസികാരോഗ്യ വിദഗ്ധനെ നിയമിക്കാനൊരുങ്ങി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ടീം അംഗങ്ങളില്‍ മാനസിക പ്രശ്‌നങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന് പശ്ചാത്തലത്തിലാണ് നടപടി. ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ കഴിഞ്ഞ വര്‍ഷം മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തിരുന്നു. കഴിഞ്ഞ ആഴ്ച പുതിയ പോസ്റ്റിലേക്കുള്ള പരസ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറപ്പെടുവിച്ചിട്ടുണ്ട്. താരങ്ങളുടെ മാനസികാരോഗ്യം മാത്രം ശ്രദ്ധിക്കാനായാണ് പുതിയ നീക്കമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. നിലവില്‍ വനിതാ ടീമിനും പുരുഷ ടീമിനും ഓരോ മനശാസ്ത്രജ്ഞന്മാര്‍ ഉണ്ട്. എന്നാല്‍ പുതിയ ആളെ നിയമിക്കുന്നത് കുറച്ചു കൂടി കൃത്യമായ നിരീക്ഷണം ഉറപ്പാക്കാനാണ്. താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. താരങ്ങളുടെ മാനസികാരോഗ്യത്തെപ്പറ്റി കഴിഞ്ഞ വര്‍ഷമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ ചര്‍ച്ചകള്‍ ശക്തമായത്. മാക്‌സ്‌വെലിനൊപ്പം യുവ താരങ്ങളായ നിക് മാഡിസണും വില്‍ പുകോവ്‌സ്‌കിയും ക്രിക്കറ്റില്‍ നിന്ന്…

Read More

ലോക കോടീശ്വരന്മാരില്‍ ആദ്യപത്തില്‍ മുകേഷ് അംബാനിയും

ലോക കോടീശ്വരന്മാരില്‍ ആദ്യപത്തില്‍ മുകേഷ് അംബാനിയും

റിലയന്‍സ് മേധാവി മുകേഷ് അംബാനി ലോകത്തെ ശതകോടീശ്വരന്മാരില്‍ ആദ്യ പത്തില്‍ ഇടം നേടി. ധനകാര്യ ഏജന്‍സിയായ ബ്ലൂംബര്‍ഗിന്റെ കണക്കുകള്‍ പ്രകാരം ആറാം സ്ഥാനത്താണ് അംബാനി. ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജ്, ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്, ഒറാക്കിള്‍ കോര്‍പ് മേധാവി ലാറി എറിസണ്‍, ലോകത്തിലെ ഏറ്റവും വലിയ ധനികയായ ഫ്രാന്‍സിന്റെ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സ് എന്നിവരെയാണ് സമ്പത്തില്‍ അംബാനി പിന്തള്ളിയത്. ആദ്യ പത്തിലെ ഒരേ ഒരു ഏഷ്യക്കാരനായും ഇതോടെ മുകേഷ് അംബാനി മാറി. പട്ടികയിലെ ഒന്നാമന്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ്. 184 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. രണ്ടാം സ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനാണ്(115 ബില്യണ്‍ ഡോളര്‍). എല്‍വിഎംഎച്ച് ചെയര്‍മാനും സിഇഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ട് (94.5 ബില്യണ്‍ ഡോളര്‍), ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് (90.8 ബില്യണ്‍ ഡോളര്‍), സ്റ്റീവ് ബള്‍മര്‍ (74.6 ബില്യണ്‍…

Read More