പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ 14 ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂടി

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ 14 ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂടി

തിരുവന്തപുരം: രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥരെ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ. ഇമ്പാശേഖര്‍ (തിരുവനന്തപുരം), എസ്. ചിത്ര (കൊല്ലം), എസ്. ചന്ദ്രശേഖര്‍ (പത്തനംതിട്ട), തേജ് ലോഹിത് റെഡ്ഡി (ആലപ്പുഴ), രേണുരാജ് (കോട്ടയം), വി.ആര്‍ പ്രേംകുമാര്‍ (ഇടുക്കി), ജറോമിക് ജോര്‍ജ് (എറണാകുളം), ജീവന്‍ബാബു (തൃശൂര്‍, എസ്. കാര്‍ത്തികേയന്‍ (പാലക്കാട്), എന്‍.എസ്.കെ. ഉമേഷ് (മലപ്പുറം), വീണാ മാധവന്‍ (വയനാട്), വി. വിഗ്‌നേശ്വരി (കോഴിക്കോട്), വി.ആര്‍.കെ. തേജ (കണ്ണൂര്‍), അമിത് മീണ (കാസര്‍കോട്). തിരുവനന്തപുരത്ത് കലക്ടറെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. യുദ്ധകാലാടിസ്ഥാനത്തില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്ററുകളും റിവേഴ്‌സ് ക്വാറന്റൈന്‍ സെന്ററുകളും ഒരുക്കുന്നതിനടക്കം ജില്ലാ കലക്ടര്‍മാര്‍ക്ക് ഈ ഓഫീസര്‍മാര്‍ സഹായം നല്‍കും.

Read More

വന്‍ ആശങ്ക…! കേരളത്തില്‍ 608 പേര്‍ക്ക് കോവിഡ്; തിരുവനന്തപുരത്ത് മാത്രം 201 പേര്‍

വന്‍ ആശങ്ക…! കേരളത്തില്‍ 608 പേര്‍ക്ക് കോവിഡ്; തിരുവനന്തപുരത്ത് മാത്രം 201 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച 608 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ദിവസം. തിരുവനന്തപുരത്തു മാത്രം 201. സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്ക്. ഇന്ന് ഒരാള്‍ മരണപ്പെട്ടു. ആലപ്പുഴയിലെ ചിനക്കരയിലുള്ള 47കാരനാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ 8, ബിഎസ്എഫ് 1, ഐടിബിപി 2 സിഎസ്എഫ് 2 എന്നിങ്ങനെയും രോഗം ബാധിച്ചു. 26 പേരുടെ ഉറവിടം അറിയില്ല. രോഗം സ്ഥിരീകരിച്ചവര്‍; ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 201 കൊല്ലം 23 ആലപ്പുഴ 34 പത്തനംതിട്ട 3 കോട്ടയം 25 എറണാകുളം 70 തൃശൂര്‍ 42 പാലക്കാട് 26…

Read More

വെള്ളാപ്പള്ളിക്കും തുഷാറിനും സ്വപ്ന സുരേഷുമായി ബന്ധമെന്ന് ശ്രീനാരായണ സേവാസംഘം

വെള്ളാപ്പള്ളിക്കും തുഷാറിനും സ്വപ്ന സുരേഷുമായി ബന്ധമെന്ന് ശ്രീനാരായണ സേവാസംഘം

കൊച്ചി: വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറിനും സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും നിലവില്‍ കേസില്‍ അറസ്റ്റിലായ സ്വപ്്ന സുരേഷുമായി തുഷാറിന് വളരെ അടുപ്പമുണ്ടായിരുന്നതായും ശ്രീനാരായണ സേവാസംഘം ആരോപിച്ചു. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എന്‍ഐഎക്ക് പരാതി നല്‍കിയതായി സേവാ സംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ സ്വര്‍ണക്കട്ടികള്‍ കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്നതായി അടിവരയിടുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വര്‍ണക്കടത്ത് സംഘവുമായി തുഷാറിനും വെള്ളാപ്പള്ളിക്കും ബന്ധമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും കാര്യദര്‍ശി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്നും മഹേശന്റെ മരണം അന്വേഷിക്കാന്‍ ഐജി അര്‍ഷിത അട്ടല്ലൂരിയെ നിയോഗിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത പ്രൊഫ.എം.കെ സാനു പറഞ്ഞു. നടേശന്‍ തല്‍സ്ഥാനത്ത് തുടര്‍ന്നാല്‍ യൂണിയന്‍കാര്‍ക്ക് അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളാവാനേ കഴിയൂ. ഇത് അന്വേഷണത്തെ ബാധിക്കുമെന്നും…

Read More

മന്ത്രി ജലീല്‍ 8 തവണ സ്വപ്നയെ വിളിച്ചു; സരിത്ത് ശിവശങ്കറിനെ വിളിച്ചത് പല തവണ

മന്ത്രി ജലീല്‍ 8 തവണ സ്വപ്നയെ വിളിച്ചു; സരിത്ത് ശിവശങ്കറിനെ വിളിച്ചത് പല തവണ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും മന്ത്രി കെ.ടി.ജലീല്‍ ഉള്‍പ്പടെയുള്ളവരെ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്തു വന്നു. സ്വപ്ന മന്ത്രിയെ വിളിച്ചതിന്റെയും മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചതിന്റെയും തെളിവുകളും എം.ശിവശങ്കര്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്തിനെ വിളിച്ചതിന്റെയും വിവരങ്ങളാണ് ഫോണ്‍ രേഖകളിലുള്ളത്. എന്നാല്‍ സ്വപ്ന വിളിച്ചത് റമസാന്‍ കാലത്ത് യുഎഇ കോണ്‍സുലേറ്റിന്റെ ഭക്ഷണവിതരണ കിറ്റിന്റെ വിതരണവുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ.ടി. ജലീല്‍ പ്രതികരിച്ചു. സ്വപ്നയെ വിളിച്ചത് യുഎഇ കോണ്‍സുല്‍ ജനറല്‍ പറഞ്ഞതു പ്രകാരമാണ്. സ്വപ്നയെ വിളിച്ചത് അസമയത്തല്ലെന്നും ഔദ്യോഗിക ആവശ്യത്തിനാണെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള കാലയളവിലേതാണ് സംഭാഷണങ്ങള്‍. 5 മിനിട്ടോളം സരിത്ത് ശിവശങ്കറുമായി സംസാരിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. മൂന്നാം തീയതി സരിത്ത് എംബസി ഡ്രൈവറെയും അറ്റാഷേയും വിളിച്ചു. അറ്റാഷേയുടെ മേല്‍വിലാസത്തിലാണ് ബാഗേജ് വന്നത്. ജൂണ്‍ മാസം മാത്രം 9…

Read More

സച്ചിനും കോഹ്‌ലിക്കും വിക്കറ്റ് സമ്മാനിച്ച മൂന്ന് ബാറ്റ്‌സ്മാന്മാരുണ്ട്

സച്ചിനും കോഹ്‌ലിക്കും വിക്കറ്റ് സമ്മാനിച്ച മൂന്ന് ബാറ്റ്‌സ്മാന്മാരുണ്ട്

ക്രിക്കറ്റിലെ റെക്കോര്‍ഡുകളുടെ കാര്യത്തിലും സച്ചിന് എതിരാളിയായി വളര്‍ന്നിരിക്കുകയാണ് കോലി. ബാറ്റ്‌സ്മാന്‍മാര്‍ എന്നതിനൊപ്പം ഇരുവരും പന്തെറിയാറുള്ളവരുമാണ്. സച്ചിന്‍ പാര്‍ട് ടൈം ബൗളറായി പ്രതിഭ തെളിയിച്ചയാളാണ്. വിരാട് കോലി വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമേ പന്തെറിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇരുവരും വിക്കറ്റ് വീഴ്ത്തിയിട്ടുള്ള മൂന്ന് ബാറ്റ്‌സ്മാന്‍മാരുണ്ട്. ഇംഗ്ലീഷ് താരം കെവിന്‍ പിറ്റേഴ്‌സണാന് ഒന്നാമന്‍. സച്ചിനും കോഹ്‌ലിക്കും പീറ്റേഴ്‌സന്റെ വിക്കറ്റ് ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഹഫീസാണ് രണ്ടാമന്‍. സച്ചിന്‍ നേരത്തെ ഹഫീസിന്റെ വിക്കറ്റ സ്വന്തമാക്കിയിട്ടുണ്ട്. 2012ലെ ടി20 ലോകകപ്പിലായിരുന്നു കോലിയുടെ പുറത്താക്കല്‍. 3 ഓവര്‍ എറിഞ്ഞ കോലി 21 റണ്‍സ് വഴങ്ങി അന്ന് ഒരേയൊരു വിക്കറ്റാണ് വീഴ്ത്തിയത്. സച്ചിനും കോലിയും പുറത്താക്കിയിട്ടുള്ള മൂന്നാമത്തെ ബാറ്റ്‌സ്മാന്‍ മുന്‍ ന്യൂസിലന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലമാണ്. സച്ചിന്‍ ടെസ്റ്റിലും കോലി ഏകദിനത്തിലുമാണ് മക്കല്ലത്തെ പുറത്താക്കിയിട്ടുള്ളത്. 2009ല്‍ സച്ചിന്റെ പന്തില്‍ ദ്രാവിഡിന് ക്യാച്ച് നല്‍കിയായിരുന്നു മക്കല്ലത്തിന്റെ മടക്കം….

Read More

പഴയ 20 പൈസ വിറ്റാല്‍ 80,000ത്തിലേറെ രൂപ കിട്ടും

പഴയ 20 പൈസ വിറ്റാല്‍ 80,000ത്തിലേറെ രൂപ കിട്ടും

20 പൈസയോ 25 പൈസയോ ഒക്കെ കൈയില്‍ ഉണ്ടോ..80,000 രൂപയില്‍ അധികം ലഭിച്ചേക്കും. അതെ. ഇകൊമേഴ്‌സ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ടിലാണ് പഴയ 20 പൈസ നാണയത്തിന് 86,349 രൂപയില്‍ വില്‍പ്പനയ്ക്കിട്ടത്. 1986ല്‍ പുറത്തിറക്കിയ 20 പൈസയാണ് ! ഞെട്ടിയ്ക്കുന്ന വിലയ്ക്ക് വില്‍പ്പനയ്ക്കിട്ടിരിയ്ക്കുന്നത്. ഒല്‍എക്‌സില്‍ 1970ല്‍ പുറത്തിറക്കിയ 25 പൈസയ്ക്ക് 80,000 രൂപ വിലയിട്ടു കൊണ്ടുള്ള പരസ്യവും അടുത്തിടെ പ്രത്യേക്ഷപ്പെട്ടിരുന്നു. 2011ല്‍ ആണ് 20 പൈസ നാണയം റിസര്‍വ് ബാങ്ക് ഔദ്യോഗികമായി പിന്‍വലിച്ചത്. 1982 ല്‍ ആയിരുന്നു 20 പൈസ വിപണിയില്‍ എത്തിയത് എന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. 70,000 രൂപയ്ക്ക് ഇതിനു മുമ്പ് പഴയ 20 പൈസ ലേലത്തില്‍ പോയിരുന്നു. നിലവില്‍ 50 പൈസയില്‍ താഴെയുള്ള നാണയങ്ങള്‍ രാജ്യത്ത് വിനിമയത്തില്‍ ഇല്ല.

Read More

ഇന്ത്യയ്ക്കായി 75000 കോടി മുടക്കാന്‍ ഗൂഗിള്‍

ഇന്ത്യയ്ക്കായി 75000 കോടി മുടക്കാന്‍ ഗൂഗിള്‍

ഇന്ത്യയ്ക്കു വേണ്ടി പ്രത്യേക ഡിജിറ്റൈസേഷന്‍ പദ്ധതി പ്രഖ്യാപിച്ച് ഗൂഗിള്‍. അടുത്ത 57 വര്‍ഷങ്ങക്കള്‍ക്കുള്ളില്‍ 75,000 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിയ്ക്കും എന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി. ഓഹരി നിക്ഷേപം, പര്‍ട്ണര്‍ ഷിപ്പ് തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെയാകും ഇന്ത്യയില്‍ ഇത്രയും തുക നിക്ഷേപം നടത്തുക. ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ ഉള്ള വിശ്വാസം കൊണ്ടാണ് നിക്ഷേപം എന്നാണ് ഇതേക്കുറിച്ച് സുന്ദര്‍ പിച്ചൈ പ്രതികരിച്ചത്. ഇന്ത്യയ്ക്ക് ആവശ്യമായ പ്രത്യേക ഉത്പന്നങ്ങളും സേവനങ്ങളും ഗൂഗിള്‍ പുറത്തിറക്കും. പ്രാദേശിക ഭാഷകള്‍ക്ക് മുന്‍ തൂക്കം നല്‍കി വിവര സാങ്കേതിക വിദ്യാ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരും. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി ചെറുകിട ബിസിനസുകളെ ഉള്‍പ്പെടെ പ്രോത്സാഹിപ്പിയ്ക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിര്‍മിത ബുദ്ധി(എഐ) ഉള്‍പ്പെടെ ഉപയോഗിച്ച് മാറ്റങ്ങള്‍ കൊണ്ടു വരും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിര്‍മിത ബുദ്ധി(എഐ) ഉള്‍പ്പെടെ ഉപയോഗിച്ച് മാറ്റങ്ങള്‍ കൊണ്ടു വരും

Read More

കോവിഡില്‍ തട്ടി ഓസ്‌കാറും

കോവിഡില്‍ തട്ടി ഓസ്‌കാറും

93ാം ഓസ്‌കര്‍ പുരസ്‌കാര ദാനം നീട്ടി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് പുരസ്‌കാര ദാനം ആറ് ആഴ്ചത്തേക്ക് നീട്ടിയത്. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാര്‍ച്ച് 25ലേക്കാണ് മാറ്റിയത്. സിനിമകള്‍ ഓസ്‌കറിനു സമര്‍പ്പിക്കേണ്ട അവസാന തിയതിയും നീട്ടി. 2020 ഡിസംബര്‍ 31നു നിശ്ചയിച്ചിരുന്ന അവസാന തിയതി 2021 ഫെബ്രുവരി 28ലേക്കാണ് നീട്ടിയത്. കൊറോണ ബാധയെ തുടര്‍ന്ന് ലോക വ്യാപകമായി സിനിമാ റിലീസ് മുടങ്ങിയിരുന്നു. ഈ സമയത്ത് റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ റിലീസ് തിയതിയും നീട്ടിവച്ചിരുന്നു. ഇതാണ് പുരസ്‌കാര ദാനം നീട്ടി വെക്കാനുള്ള കാരണം. വെര്‍ച്വല്‍ ചടങ്ങാണോ താരങ്ങളെയൊക്കെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരമ്പരാഗത ചടങ്ങാണോ എന്നത് തീരുമാനമായിട്ടില്ല. തീയറ്റര്‍ റിലീസ് ഇല്ലാതെ ഒടിടി റിലീസ് ചെയ്യുന്ന സിനിമകളും ഇത്തവണ അവാര്‍ഡിലേക്ക് സമര്‍പ്പിക്കാം.

Read More

അപകടം വിതയ്ക്കാന്‍ ജോക്കര്‍ മാല്‍വെയര്‍ വരുന്നു

അപകടം വിതയ്ക്കാന്‍ ജോക്കര്‍ മാല്‍വെയര്‍ വരുന്നു

ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്ന് 11 ആപ്ലിക്കേഷനുകളെയാണ് ഗൂഗിള്‍ നീക്കം ചെയ്തത്. പ്ലേ സ്‌റ്റോറിലേക്ക് അപകടകാരിയായ ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതായി ഇക്കഴിഞ്ഞ ദിവസമാണ് സെക്യൂരിറ്റി റിസര്‍ച്ച് കമ്പനിയായ ചെക്ക് പോയിന്റ് അറിയിച്ചത്. മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയ ത്. ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ജോക്കറില്‍ നിന്നുള്ളത്. ഇപ്പോള്‍ ജോക്കര്‍ സ്‌പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ എത്തിയിരിക്കുന്നത്. ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി. ഇതുവഴി ഹാക്കര്‍മാര്‍ക്ക് ഫോണ്‍ ഉപയോക്താക്കളെ അവരുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളുടെ വരിക്കാരായി മാറ്റാന്‍ സാധിക്കും.

Read More

ബ്ലാസ്റ്റേഴസ് വിടാന്‍ ഒരുങ്ങി ഒഗ്ബച്ചേ..

ബ്ലാസ്റ്റേഴസ് വിടാന്‍ ഒരുങ്ങി ഒഗ്ബച്ചേ..

കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സ് നായകനും ക്ലബ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരവുമായ ബാര്‍തലോമ്യു ഓഗ്ബച്ചെ ക്ലബ് വിട്ടേക്കുമെന്ന് സൂചന. നീക്കം അവസാന ഘട്ടത്തിലാണെന്നും ഇരു ക്ലബുകളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഗോള്‍ ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്യുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്നാണ് ഓഗ്ബച്ചെ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളര്‍ന്നു വന്ന ഓഗ്ബച്ചെ സീനിയര്‍ ടീമില്‍ 60ലധികം തവണ കളിച്ചു. 201819 സീസണില്‍ നോര്‍ത്തീസ്റ്റിനായി 12 ഗോളുകളാണ് താരം നേടിയത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയതാണ് ഓഗ്ബച്ചെ. ടീമിന്റെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും ഓഗ്ബച്ചെ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ നേടി ഉജ്ജ്വല ഫോമിലായിരുന്നു താരം. നോര്‍ത്തീസ്റ്റില്‍ നിന്ന് പരിശീലകന്‍ ഷറ്റോരിയോടൊപ്പം എത്തിയ നൈജീരിയന്‍ താരം അദ്ദേഹം പോകുന്നതോടെ ക്ലബ്…

Read More